1 GBP = 100.80 INR                       

BREAKING NEWS

അഞ്ചു ദിവസത്തെ ഇടവേളയില്‍ ഓക്‌സ്‌ഫോ ര്‍ഡില്‍ നിന്നും വീണ്ടും മരണവാര്‍ത്തയെത്തി; മരിച്ചത് റാന്നി സ്വദേശി സാജു; മരണത്തില്‍ വിറങ്ങലിച്ചു ഓക്‌സ്‌ഫോര്‍ഡ് മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വെറും അഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും മറ്റൊരു മരണം കൂടി. കഴിഞ്ഞ ദിവസം അന്തരിച്ച ആലീസ് എന്ന മലയാളി നഴ്‌സിന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഓക്സ്ഫോര്‍ഡ് മോചിതമാകും മുന്നേ തൊട്ടടുത്ത പ്രദേശമായ വിറ്റ്‌നിയില്‍  നിന്നുമാണ് ഇന്നലെ വൈകുനേരം മറ്റൊരു മരണം കൂടി കേള്‍ക്കേണ്ടി വന്നിരിക്കുന്നത്. ഏതാനും മാസമായി മോട്ടോര്‍ ന്യുറോണ്‍ അസുഖം ബാധിച്ചു ചികിത്സയില്‍ ആയിരുന്ന റാന്നി തിയ്യാടിക്കല്‍ സ്വദേശി സാജുവാണ് മരണത്തിനു കീഴടങ്ങിയത്. 

മുന്‍പ് ഫാക്ടറി ജീവനക്കാരന്‍ ആയിരുന്ന സാജുവിനെ പൊടുന്നനെ കൈകള്‍ക്കു ബലക്കുറവ് തോന്നിയത് മൂലമുള്ള പരിശോധനക്കിടയിലാണ് അസുഖം തിരിച്ചറിയുന്നത്. തുടര്‍ന്നുള്ള ചികിത്സകളോട് അദ്ദേഹം നന്നായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാഴ്ച മുന്‍പ് രോഗനില വഷളാവുകയും ഇന്നലെ മരണം സംഭവിക്കുകയും ആയിരുന്നു എന്ന് പ്രദേശത്തുള്ള മലയാളികള്‍ സൂചിപ്പിക്കുന്നു.
വീട്ടില്‍ തന്നെയാണ് ഇദ്ദേഹത്തിന് തുടര്‍ ചികിത്സകള്‍ നല്‍കിയിരുന്നത്. ഇന്നലെ രോഗനില വഷളായതോടെ ഓക്സ്ഫോര്‍ഡ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് പള്ളി അംഗമായ സാജുവിന് വികാരി റോബിന്‍ എത്തി അന്ത്യകൂദാശകള്‍ നല്‍കി അധികം വൈകാതെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഫ്യൂണറല്‍ സര്‍വീസ് ഏറ്റെടുത്തിരിക്കുകയാണ്. സാജുവിന്റെ സഹോദരിയും കുടുംബവും താമസിക്കുന്നതും ഓക്സ്ഫോര്‍ഡില്‍ തന്നെയാണ്. ഇവരെല്ലാം മരണ സമയത്തു അടുത്തുണ്ടായിരുന്നതായി സൂചനയുണ്ട്.

വീട്നി കമ്മ്യുണിറ്റി ഹോസ്പിറ്റല്‍ നഴ്സാണ് ഭാര്യ മിനി. ബേണ്‍മൗത്തില്‍ നിയമ വിദ്യാര്‍ഥിയായ മകളും അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ മകനുമാണ് സാജുവിന്റെയും മിനിയുടെയും മക്കള്‍. ഒന്നര പതിറ്റാണ്ടിലേറെയായി യുകെ മലയാളികളാണ് ഈ കുടുംബം.സാജുവിന്റെ 'അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിലും സംസ്‌കാര ചടങ്ങുകള്‍ യുകെയില്‍ തന്നെ ആയിരിക്കുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category