1 GBP = 102.00 INR                       

BREAKING NEWS

യുകെയില്‍ വരണമെന്നാഗ്രഹിച്ച കോതമംഗലത്തെ യുവനഴ്‌സ് എഴു ന്നേറ്റു നില്‍ക്കാനാകാതെ കിടപ്പില്‍; കുളിക്കാന്‍ പോയ സോബിന്‍ തെന്നി വീണപ്പോള്‍ പരുക്കേറ്റത് നട്ടെല്ലിന്; യുകെ മലയാളികളുടെ സൗഭാഗ്യത്തില്‍ നിന്നും ചെറിയൊരു പങ്കു ഈ യുവാവിന് ലഭിച്ചാല്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ എങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കും

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

 23 വയസില്‍ നഴ്‌സിങ് പൂര്‍ത്തിയാക്കി. സാധാരണ ഈ യോഗ്യതയുള്ള ഏതൊരു മലയാളി യുവാവിനെയും പോലെ കോതമംഗലം കീരംപാറ സ്വദേശി സോബിന്‍ ജോര്‍ജും ആഗ്രഹിച്ചത് യുകെയിലോ മറ്റു ഏതെങ്കിലും വിദേശ രാജ്യത്തോ എത്തി കുടുംബത്തെ രക്ഷിക്കണം എന്നാണ്. പഠിച്ച വകയിലും അല്ലാതെയും ഉള്ള കടങ്ങള്‍ ഒക്കെ വീട്ടി നാട്ടുകാര്‍ക്ക് മുന്നില്‍ അന്തസോടെ ജീവിക്കണം. സ്വപ്നം കാണാന്‍ സോബിനു തീര്‍ച്ചയായും അര്‍ഹത ഉണ്ടായിരുന്നു. എന്നാല്‍അടുത്തുള്ള കുളത്തില്‍ ഒന്ന് കുളിക്കാന്‍ പോകാനുള്ള ആഗ്രഹം സോബിന്റെ സകല പ്രതീക്ഷകളും തകര്‍ക്കുക ആയിരുന്നു. 13 വര്‍ഷം മുന്‍പാണ് ആ ദുരന്തം സംഭവിക്കുന്നത്. കുളത്തില്‍ കാല് തെന്നി വീണ സോബിനു വീഴചയില്‍ പരുക്കേറ്റത് നട്ടെല്ലിനും. അന്ന് കിടന്ന കിടപ്പാണ്, ഇപ്പോഴും അതേ കിടപ്പില്‍, അന്നാ ദുരന്തം സംഭവിച്ചില്ലായി രുന്നെകില്‍ ഇപ്പോള്‍ യുകെയിലെ ഏതെങ്കിലും ഒരു പട്ടണത്തില്‍ നിങ്ങളെപ്പോലെ സോബിനും യുകെ മലയാളി ആയി മാറിയേനെ. പക്ഷെ വിധി, അതിന്റെ വഴികള്‍ എല്ലായ്പ്പോഴും ഇങ്ങനെയൊക്കെയാണ്. ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നത് അത്രയേറെ ഭാഗ്യം ചെയ്തവര്‍ക്ക് മാത്രം.
ഈ കുറിപ്പ് വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരും എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് ഒരു നിമിഷം ആലോചിച്ചു നോക്കുക, കൂടെ യുകെയില്‍ എത്തിയില്ലായിരുന്നെകില്‍ എന്താകുമായിരുന്നു നിങ്ങളുടെ ജീവിതം എന്നും. ഇപ്പോള്‍ കയ്യില്‍ ഉള്ള സമ്പത്തിന്റെയും സൗഭാഗ്യത്തിന്റെയും നല്ല ഭാഗവും യുകെ ജീവിതം വഴി ലഭിച്ചതാണെന്ന സത്യം കൂടെയുള്ളപ്പോള്‍ അത് ലഭിക്കാതെ പോയ സോബിന്‍ പോലെയുള്ള നിര്‍ഭാഗ്യവാന്മാര്‍ക്കു ചെറിയൊരു സഹായം നല്കാന്‍ നമ്മളല്ലാതെ മറ്റാരുണ്ട്? സോബിനു വേണ്ടി ഈ ഒരൊറ്റ ചോദ്യം മാത്രമേ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ യുകെ മലയാളികളുടെ മുന്നില്‍ ഉയര്‍ത്തുന്നുള്ളൂ. കാരണം നിങ്ങള്‍ ഒന്ന് മനസ് വച്ചാല്‍ സോബിന്റെ തളര്‍ന്നു പോയ ശരീരത്തിനൊപ്പം മനസ് കൂടി തളരാതെ കാക്കാനാകും. അതിനിനി നമുക്കു മാത്രമേ സാധിക്കൂ. വീട്ടുകാരും നാട്ടുകാരും ഒക്കെ ചെയ്യാവുന്നതിന്റെ പരമാവധി സോബിനു വേണ്ടി ചെയ്തുകഴിഞ്ഞു.
സാധാരണഗതിയില്‍ സമ്പത്തടക്കം മറ്റെല്ലാ സൗഭാഗ്യങ്ങള്‍ക്കും വേണ്ടി പൊതുവെ എല്ലാവരും പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വയമായി എഴുന്നേറ്റ് നിന്ന് പ്രാഥമിക കാര്യങ്ങളെങ്കിലും സാധിക്കുവാനുള്ള ആരോഗ്യം തനിക്ക് ലഭിക്കണമേ എന്ന് മാത്രമാണ് വെറും 36 വയസ്സുള്ള സോബിന്‍ ജോര്‍ജ്ജിന് ഇപ്പോള്‍ ദൈവത്തിനോട് അപേക്ഷിക്കാനുള്ളത്. തികച്ചും ആരോഗ്യവാനായിരുന്ന കോതമംഗലം കീരമ്പാറ സ്വദേശി സോബിന്‍ ആഗ്രഹിച്ചിരുന്നത് നഴ്സിങ് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ എങ്ങനെയെങ്കിലും വിദേശത്തെത്തി ജോലിചെയ്തു മാതാപിതാക്കളും സഹോദരികളുമടങ്ങുന്ന തന്റെ കുടുംബം നല്ല നിലയിലെത്തിയ്ക്കണമെന്നാണ്. പക്ഷേ, മനുഷ്യന്‍ ഒന്ന് ചിന്തിക്കുമ്പോള്‍ ദൈവം വിധിയ്ക്കുന്നത് മറ്റൊന്നാണല്ലോ. സോബിന്റെ കാര്യത്തില്‍ ഇത് സംഭവിയ്ക്കുകയും ചെയ്തൂ.

13 വര്‍ഷം മുന്‍പ് 23ാം വയസ്സില്‍ ആണ് കുളിക്കാനിറങ്ങിയ പ്പോഴുണ്ടായ വീഴ്ചയുടെ ഫലമായി തലയ്ക്ക് ക്ഷതമേറ്റ് സ്പൈനല്‍ കോഡിന് കേടുപറ്റി കഴുത്തിന് താഴേക്ക് മുഴുവന്‍ തളര്‍ന്നു പോയത്. പ്രായമായ പിതാവും മാതാവുമാണ് ഇരുപത്തിനാല് മണിക്കൂറും പരിചരണമാവശ്യമുള്ള സോബിന്റെ പ്രാഥമിക ആവശ്യങ്ങളടക്കമുള്ള കാര്യങ്ങള്‍ക്ക് കൂടെയുള്ളത്. പൊതുവെ ഒരു ദരിദ്രകുടുംബമായ ഇവര്‍ക്ക് ആകെ ഒരു ആശ്രയുവും പ്രതീക്ഷയും നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ഒരേയൊരു ആണ്‍തരിയായ സോബിനിലായിരുന്നു താനും. ഉള്ളതൊക്കെ വിറ്റു പിറക്കി മറ്റ് രണ്ട് പെണ്‍കുട്ടികളെ വിവാഹം നടത്തി അയക്കുകയും ചെയ്തു. അപകടം നടന്നപ്പോള്‍ ഇന്‍ഡോ-അമരിക്കന്‍ ആശുപത്രിയിലെ ചികിത്സയും സര്‍ജറിയുമടക്കം ഒരു ഭീമമായ തുക തന്നെ വേണ്ടി വന്നു. തുടര്‍ന്ന് ദിവസേന 500 രൂപയോളം ഫിസിയോ ഇനത്തില്‍ മാസങ്ങളോളം ചിലവായി. ഇപ്പൊള്‍ കിഴിയും പിഴിയുമൊക്കെയുള്ള ആയുര്‍വേദ ചികിത്സയും തുടരുന്നുണ്ടെങ്കിലും കൊവിഡ് എന്ന മഹാമാരിയുടെ പാശ്ചാത്തലത്തില്‍ അതിനും ദൗര്‍ലഭ്യം നേരിടുന്നു. ശരീരത്തിന് എന്തെങ്കിലും ചലനശേഷി ലഭിക്കുവാന്‍ ഫിസിയോതെറാപ്പി ചെയ്യാമെന്നല്ലാതെ ഈയോരവസ്ഥയില്‍ മറ്റ് യാതൊരു ചികിസയുമില്ല താനും. ഇങ്ങനെ ചെയ്തത് കൊണ്ട് കഴുത്ത് അനക്കുവാന്‍ സാധിക്കുന്നതടക്കം ചെറിയ വ്യത്യാസവും കണ്ടുതുടങ്ങുകയും ചെയ്തു.

ആശുപത്രി ചികില്‍സയും ഫിസിയോ തെറാപ്പിയും മരുന്നുകളുമടക്കം വലിയൊരു തുക തന്നെ ഈ പാവപ്പെട്ട കുടുംബത്തിന് ചിലവാക്കേണ്ടി വന്നിരുന്നു. അങ്ങനെ ഉള്ളതെല്ലാം നഷ്ടപ്പെട്ട ഇവര്‍ക്ക് ബന്ധുക്കളും സുഹൃത്തുക്കളു മടക്കമുള്ളവര്‍ സഹായിച്ച് പത്ത് സെന്റ് സ്ഥലത്ത് ഒരു ചെറിയ വീട് വെയ്ക്കുവാന്‍ സാധിച്ചു. ഈയാവശ്യത്തിനായെടുത്ത ബാങ്ക് ലോണിന്റെ കുടിശ്ശികയും ഇപ്പോള്‍  ഇവരെ വീര്‍പ്പുമുട്ടിക്കുന്നു.
 
മുന്നോട്ട് ഫിസിയോ ചെയ്ത് പരസഹായമില്ലാതെ എണീറ്റ് വീല്‍ ചെയറില്‍ ഇരിക്കുവാന്‍ സാധിക്കുകയെന്ന ആഗ്രഹമാണ് സുബിനുള്ളത്. കൂടെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് കൂടി ആശ്വാസമാകാന്‍ വീടിന്റെ കടവും വീട്ടണം. കൂലിപ്പണി ചെയ്തും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുമോക്കെയാണ് അവശനായ പിതാവ് ജോര്‍ജ്ജ് നിസ്സഹായനായ മകന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ നിത്യച്ചിലവിനുള്ളതുമൊക്കെ കണ്ടെത്തുന്നത്.

സ്റ്റോക് ഓണ്‍ ട്രെന്റിലുള്ള ബ്രിട്ടീഷ് മലയാളി വായനക്കാരനായ ബേസില്‍ കെജോയി മുഖേനയാണ് സോബിന്റെ വിവരം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റ മുമ്പിലെത്തുന്നത്. സഹപാഠി കൂടിയായിരുന്ന സോബിനെ മിക്കപ്പോഴും വിവരങ്ങള്‍ വിളിച്ച് അന്വേഷിക്കുന്നതോടൊപ്പം ബേസിലും കൂട്ടുകാരന് പരമാവധി സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നുണ്ട്.

സോബിന്റെ കുടുംബത്തെയും അതേപോലെ തന്നെ ഈ അപ്പീലില്‍ സഹായം അപേക്ഷിച്ചിരിക്കുന്ന തന്നെ അഗതികളായ മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്റ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്കാന്‍ താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക

Name : British Malayali Charity Foundation

Account number: 72314320

Sort Code: 40 47 08

Reference : Xmas-New Yr 2021 Appeal

IBAN Number: GB70MIDL40470872314320

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 2151.88 പൗണ്ട്

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 2151.88 പൗണ്ട്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 1821.88 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 330 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വഴി ഇതുവരെ ലഭിച്ച തുകയുടെ സ്റ്റേറ്റ് മെന്റ് ചുവടെ കൊടുത്തിരിക്കുന്നു. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category