1 GBP = 102.00 INR                       

BREAKING NEWS

പൂത്തുമ്പിയെ പോലെ പാറിനടന്ന പത്തു വയസുകാരി റിസമോള്‍; ബൈക്ക് അപകടത്തില്‍ മരണത്തില്‍ നിന്നും തിരിച്ചു വന്നെങ്കിലും കാഴ്ചയുമില്ല സംസാരവുമില്ല; ഹൃദയാഘാതം ഉണ്ടായതോടെ പിതാവും രോഗക്കിടക്കയില്‍; കൊച്ചു വീടാണെങ്കില്‍ ജപ്തി ഭീഷണിയില്‍; ഈ സങ്കടം കാണുമ്പോള്‍ നമ്മള്‍ എങ്ങനെ മുഖം തിരിക്കും?

Britishmalayali
അജിമോന്‍ എടക്കര

ജീവിതത്തിലെ എല്ലാ സന്തോഷവും ഇല്ലാതാകാന്‍ ഒരു നിമിഷം മതി എന്ന് പറയുന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് തിരുവനതപുരം ജില്ലയിലെ മലയന്‍കീഴില്‍ ഉള്ള 12 വയസുകാരി റിസമോള്‍. രണ്ടു വര്‍ഷം മുന്നേ തനിക്കേറെ ഇഷ്ടപ്പെട്ട തളര്‍ന്നു കിടക്കുന്ന  വല്യമ്മയെ കാണാന്‍ അച്ഛനോടൊപ്പം പുറപ്പെട്ടതാണ് ഈ കൊച്ചുപെണ്‍കുട്ടി. രാത്രി ബൈക്കില്‍ അച്ഛനോടൊപ്പം വീട്ടിലേക്കു മടങ്ങവേ വെള്ളായണിയില്‍ വച്ച് സിഗ്‌നല്‍ കാത്തു കിടക്കവേ പിന്നില്‍ നിന്നും പാഞ്ഞെത്തിയ ബൈക്ക് റിസയും അച്ഛന്‍ സനിലും ഇരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്ന നിമിഷം മുതല്‍ ഇന്നേവരെ ഈ കൊച്ചുകുടുംബം സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല. അടുത്ത കാലത്തൊന്നും ഇവരാരും മനസ് തുറന്നൊന്നു ചിരിക്കുമെന്നും കരുതാന്‍ വയ്യ ,കാരണം രോഗികളായ റിസയ്ക്കും അച്ഛന്‍ സനിലിനും ഒപ്പം മുന്നിലെന്താണ് വഴി എന്നറിയാതെ പകച്ചു നില്‍ക്കുന്ന റിസയുടെ അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം റിസയുടെ ചികിത്സക്കായി വാങ്ങിയ കടം പെരുകി നാട്ടുകാരും പള്ളിക്കാരും ഒക്കെ ചേര്‍ന്ന് സംഭാവനയായി പണിത ചെറിയ വീട് എപ്പോള്‍ വേണമെങ്കിലും ജപ്തിക്കു ഇരയാകാം എന്ന ആശങ്കയിലാണ്.
ഈ അവസ്ഥയില്‍ ഇവര്‍ക്ക് കിടന്നാല്‍ ഉറക്കം വരുന്നതെങ്ങനെ? മുന്നിലെത്തുന്ന അല്പം ഭക്ഷണം ആണെങ്കില്‍ പോലും അതിനു രുചി തോന്നുന്നതെങ്ങനെ? മനസ് തുറന്നു ഒരാളോട് സംസാരിക്കാന്‍ ഉള്ള ആത്മവിശ്വാസം പോലും നഷ്ടമായ ഒരു കുടുംബം. സഹായങ്ങള്‍ ക്കായി കൈ നീട്ടി ഒടുവില്‍ അതിനു പോലും മടിയായി തുടങ്ങിയിരിക്കുന്നു. തലയോട്ടി തകര്‍ത്ത അപകടം വഴി കാഴ്ച്ചയും സംസാരവും ഒക്കെ റിസമോള്‍ക്കു നഷ്ടമായെങ്കിലും തുടര്‍ ചികിത്സയിലൂടെ പരിമിതികളോടെ ആണെങ്കിലും അവള്‍ക്കും ഈ ലോകത്തില്‍ ജീവിക്കാനാകും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൂലിപ്പണി എടുത്തു മകള്‍ക്കു വേണ്ടി ഓടിനടന്ന പിതാവ് സനില്‍ കൂടി രോഗിയായതാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷകളുടെ അവസാന തിരിനാളവും തല്ലിക്കെടുത്തിയത്. ഹൃദയത്തില്‍ രൂപം കൊണ്ട മൂന്നു ബ്‌ളോക് മാറ്റാന്‍ ആഞ്ചിയോപ്ലാസ്റ്റി അടക്കം വിദഗ്ധ ചികിത്സ നാട്ടുകാരുടെ കാരുണ്യം കൊണ്ട് നടത്താന്‍ ആയെങ്കിലും ആരോടെക്കെയാണ് കടം വാങ്ങിയിരിക്കുന്നത് എന്ന് പോലും നിശ്ചയം ഇല്ലാത്ത അവസ്ഥയിലാണ് റിസയുടെ 'അമ്മ സൂര്യക്ക്. ഇപ്പോള്‍ കൂലിപ്പണിക്കാരും വൃദ്ധരുമായ ഇവരുടെ മാതാപിതാക്കളാണ് ഈ കുടുംബത്തിന് എങ്ങനെയെങ്കിലും പട്ടിണി കിടക്കാതിരിക്കാന്‍ അരി വാങ്ങാന്‍ ഉള്ള പണം നല്‍കുന്നത്.
2018 ഒക്ടോബര്‍ പതിനാലാം തിയതി രാത്രി 10മണി
പൂത്തുമ്പിയേ പാറി നടന്നിരുന്ന പത്തു വയസ്സുകാരിയുടെയും കുടുംബത്തിന്റെയും തല വര മാറ്റിയെഴുതിയ സമയം. സ്വപിതാവിന്റെ അമ്മയെ,വര്‍ഷങ്ങളായി തളര്‍ന്നു കിടന്നിരുന്ന, തനിക്ക് ഏറ്റവും പ്രിയപ്പെട്ട വല്യമ്മക്ക് അസുഖം കൂടുതലായി ആശുപത്രിയില്‍ ആണെന്നറിഞ്ഞു, കണ്ടിട്ടു തിരിച്ചു പിതാവ് ഓടിക്കുന്ന ബൈക്കിന്റെ പിന്നിലിരുന്നു വരുന്ന സമയം, തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ സിഗ്‌നല്‍ കാത്ത് നില്‍ക്കുമ്പോഴാണ് മരണ ദൂതനെ പോലെ അമിത വേഗതയില്‍ വന്ന മറ്റൊരു ബൈക്ക് റിസമോളിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്നത്. റോഡില്‍ തലയിടിച്ച് വീണു ചോരയില്‍ കുളിച്ചു കിടന്ന  റിസമോളെ പിതാവ് ആരുടെയൊക്കെയോ സഹായത്തില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു.തലയുടെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച റിസമോളെ കൂടുതല്‍ ഒന്നും പരിശോധിക്കാതെ തന്നെ മരിച്ചതായി വിധിയെഴുതി. അപകടം അറിഞ്ഞു ആശുപത്രിയില്‍ എത്തിയ ചിലര്‍ വീട്ടിലെത്തി മരണാനന്തര ചടങ്ങുകള്‍ക്ക് പോലും ഒരുക്കങ്ങള്‍ ആരംഭിച്ചു. എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്ന ഒരു മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥിയുടെ സമയോചിത ഇടപെടലുകള്‍ കൊണ്ട് മാത്രം  സ്‌കാന്‍ ചെയ്യുവാനും ജീവന്റെ ചെറിയ തുടിപ്പ് കണ്ടെത്തുവാനും ശസ്ത്രക്രീയ ചെയ്യുവാനും കഴിഞ്ഞു.പത്തൊന്‍പത് ദിവസം വെന്റിലേറ്ററില്‍ കിടന്നെകിലും അമ്മ സൂര്യയുടെയും,  ഗുരുതരമല്ലാത്ത പരിക്ക് പറ്റി ആശുപത്രിയില്‍ തന്നെ കഴിഞ്ഞിരുന്ന പിതാവ് സനിലിന്റേയും പൊന്നനിയത്തി നിസമോളുടെയും ചങ്കു പൊടിഞ്ഞുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി റിസമോള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
എങ്കിലും മോളുടെ സംസാര ശേഷിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടിരുന്നു. വായുടെ ഒരു വശം കോടിപ്പോയിരുന്നു. പിന്നീട് മധുര അരവിന്ദ് കണ്ണാശുപത്രിയില്‍ നടത്തിയ ചികിത്സയും ഓപ്പറേഷനും കൊണ്ട് അടഞ്ഞു പോയ ഒരു കണ്ണ് തുറക്കുവാന്‍ സാധിച്ചു.എങ്കിലും സാധാരണ കാഴ്ച തിരിച്ചു കിട്ടാന്‍ ഇനിയും നിരവധി കാലത്തെ ചികിത്സ വേണം. ആദ്യ ഓപ്പറേഷന് ശേഷം മുറിവ് പഴുത്തു ഗുരുതരമായതിനെ ഫലമായി അണുബാധയുണ്ടായ തലയോട്ടിയുടെ ഒരു ഭാഗം തന്നെ മുറിച്ചു നീക്കേണ്ടിയും വന്നു. ഇതിനോടകം പെയിന്റിംഗ് ജോലികള്‍ ചെയ്തിരുന്ന പിതാവ് സനില്‍ പൊന്നോമന മകളുടെ  ചികിത്സയ്ക്കായി സ്വന്തമായുണ്ടായിരുന്ന 15 സെന്റ് സ്ഥലത്തിന്റെ ഒരു ഭാഗം മുറിച്ചു വിറ്റു. സഹകരണ സംഘത്തില്‍ നിന്നും ബ്ലേഡ് ബാങ്കില്‍ നിന്ന് പോലും ലക്ഷങ്ങള്‍ കടമെടുക്കേണ്ടിയും വന്നു. എന്നിട്ടും തലയോട്ടിയുടെ ബാക്കിയുള്ള ചികിത്സകള്‍, കാഴ്ചശക്തിക്ക് വേണ്ടിയുള്ള ഓപ്പറേഷനുകള്‍, സംസാര ശേഷി വീണ്ടെക്കാനുള്ള സ്പീച് തെറാപ്പി, അങ്ങനെ ഒന്നിനും ഇതുവരെ ഈ കുടുംബത്തിന് കഴിഞ്ഞിട്ടില്ല.

അപകടത്തിന് മുന്‍പ് ഒരുപൂത്തുമ്പിയേ പോലെ പാറി നടന്നിരുന്ന പഠിക്കാന്‍ മിടുക്കിയായ റിസമോള്‍ക്ക് വേണ്ട പഠനസഹായങ്ങള്‍ മലയിന്‍ കീഴ് ഗവണ്മെന്റ് സ്‌കൂളിലെ ടീച്ചര്‍മാര്‍ ചെയ്തു കൊടുക്കുന്നുണ്ട്. ഈ വയ്യാത്ത അവസ്ഥയിലും ആഴ്ചയില്‍ രണ്ട് ദിവസം അമ്മ സൂര്യക്കൊപ്പം ക്ലാസില്‍ ഇരുന്ന് റിസമോള്‍ ഏഴാം ക്ളാസില്‍ വരെയെത്തി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഈ അപകടം.

കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കാനായുള്ള ഓട്ടപ്പാച്ചിലിനിടയില്‍ അശനിപാതം പോലെ ഈ വര്‍ഷം 2020 ഫെബ്രുവരി മാസത്തില്‍ 42 വയസ്സുമാത്രം പ്രായമുള്ള പിതാവ് സനിലിനു ഹാര്‍ട്ട് അറ്റാക്കുണ്ടാകുകയും ആന്‍ജിയോ പ്ലാസ്റ്റി ചെയ്യേണ്ടതാണ് വന്നു. ഹൃദയത്തില്‍ മൂന്നു ബ്ലോക്കുകള്‍ ഉള്ള സനിലും കനപ്പെട്ട ഒരു ജോലിയും ചെയ്യാനാവാത്ത അവസ്ഥയില്‍ ആയിരുന്നു. രണ്ടാഴ്ച്ച മുന്‍പേ, ഇക്കഴിഞ്ഞ  നവംബര്‍ മാസം പതിമൂന്നിന്ജീവന്‍ നിലനിര്‍ത്തുവാന്‍ രണ്ടാമതും ആന്‍ജിയോ പ്ലാസ്റ്റി ചെയ്യേണ്ടിവന്നതോടെ സനിലും തീര്‍ത്തും കിടപ്പിലായിരിക്കുകയാണ്.
സുഖമില്ലാത്ത കുഞ്ഞിനേയും ഭര്‍ത്താവിനെയും വീട്ടില്‍ ഒറ്റയ്ക്കാക്കി കൂലിപ്പണിക്ക് പോലും പോകാന്‍ സാധിക്കാത്ത 'അമ്മ സൂര്യ, പള്ളിയില്‍ നിന്നുള്ള സഹായം കൊണ്ടും പല സുമനസ്സുകള്‍ വാതിലും ജനലും  ഉള്‍പ്പടെ പല സാധനങ്ങള്‍ സംഭാവനയായി നല്‍കിയും കടം മേടിച്ചും ഒക്കെയായി കെട്ടിയുയര്‍ത്തിയ വീടിന്റെ വാരാന്തയില്‍ തന്നെ കുറച്ചു പച്ചക്കറികള്‍ വാങ്ങിവച്ച് വിറ്റ് ആയിരുന്നു അന്നന്ന് വേണ്ട ആഹാരത്തിനു വഴി കണ്ടെത്തിയിരുന്നത് .കോവിഡിന്റെ ആക്രമണത്തോടെ അതും നിന്ന് പോയി. ഇപ്പോള്‍ റിസമോളുടെ 'അമ്മ സൂര്യയുടെ കൂലിപ്പണിക്കാരായ മാതാപിതാക്കളാണ് ആഹാരത്തിനുള്ള അരി വാങ്ങികൊടുക്കാറുള്ളത്. പുര പണിയുന്നതിനും കുഞ്ഞിന്റെയും സനിലിന്റേയും ചികിത്സയ്ക്കായും ചുറ്റുമുള്ള പാവപ്പെട്ടവര്‍ അവരുടെ പൊട്ടുപൊടി  സ്വര്‍ണ്ണം വരെ കടമായി കൊടുത്തു സഹായിച്ചിരുന്നു, അവയൊന്നും തിരിച്ചു കൊടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. എട്ടുവയസ്സുള്ള ഇളയമകള്‍ നിസമോളുടെ പഠനത്തിനും സനിലിന്റേയും റിസമോളുടെയും  ചികിത്സയ്ക്കും പലിശ എങ്കിലും അടച്ച് ജപ്തി ഒഴിവാക്കുന്നതിനും സൂര്യക്ക് മുന്‍പില്‍ ഇനി പ്രവാസികളായ നമ്മുടെ കരുണയ്ക്ക് മുന്‍പില്‍ കൈനീട്ടുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ല. ഹൃദ്രോഗ ബാധിതനായ സനിലിനു മാത്രം മാസം മൂവായിരത്തി അഞ്ഞൂറ് രൂപയുടെ മരുന്ന് വേണം.
കഴിഞ്ഞ ആഴ്ച, നവംബര്‍ 25 നായിരുന്നു റിസമോളുടെ പന്ത്രണ്ടാ ജന്മദിനം, ഈ കുരുന്നു പ്രായത്തില്‍ ആ കുഞ്ഞു സഹിക്കുന്ന വേദനകളില്‍  ഒരു കൈത്താങ്ങാവാന്‍, ആ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ നമ്മുടെ ഓരോരുത്തരുടെയും ഉദാരമായ സംഭാവനകള്‍ കൂടിയേ തീരൂ.. ഈ കോവിഡ്  കാലത്തില്‍ ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും അവധി കൊടുത്ത് നമ്മള്‍ സ്വരൂപിക്കുന്ന പണത്തിന്റെ ഒരംശം ഈ ലോകത്തില്‍ നമ്മളെ പോലെ തന്നെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി ജനിച്ച നമ്മുടെ സഹജീവികള്‍ക്ക് കൂടി അവകാശപ്പെട്ടതാക്കി മാറ്റി അവര്‍ക്കു കൂടി വേണ്ടി ജീവിക്കുമ്പോള്‍ അല്ലെ നമ്മുടെ ജീവിതം സഫലമാവുക.
റിസ മോള്‍ക്കും  കുടുംബത്തിനും അത്  പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു  കുടുംബങ്ങളെയും സഹായിക്കുവാന്‍ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി  പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്  ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation

Account number: 72314320

Sort Code: 40 47 08

Reference : Xmas-New Yr 2021 Appeal

IBAN Number: GB70MIDL40470872314320

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 3241.88 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 3241.88 പൗണ്ട്.വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 2861.88 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 380 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വഴി ഇതുവരെ ലഭിച്ച തുകയുടെ സ്റ്റേറ്റ് മെന്റ് ചുവടെ കൊടുത്തിരിക്കുന്നു. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category