1 GBP = 101.50 INR                       

BREAKING NEWS

വിവാഹ വേദിയിലേക്ക് കിടുക്കാച്ചി നൃത്തവുമായി വധു; പുതുപ്പെണ്ണിന്റെ അടിപൊളി ഡാന്‍സ് കണ്ട് അമ്പരന്ന് സദസ്സിലുള്ളവര്‍: ചിരിച്ചു കൊണ്ട് തന്റെ പെണ്ണിനെ പ്രോത്സാഹിപ്പിച്ച് വരനും: ഒരു അടിപൊളി വീഡിയോ കാണാം

Britishmalayali
kz´wteJI³

വിവാഹം എങ്ങനെ എല്ലാം ആഘോഷമാക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് പുതു തലമുറ. അതുകൊണ്ട് തന്നെ വിവാഹം വ്യത്യസ്തമാക്കാന്‍ വരനും വധുവുമെല്ലാം വിവാഹ വേദിയില്‍ നൃത്തച്ചുവടുകളുമായി എത്തുന്നതും പതിവാണ്. എന്നാല്‍ ഇതുപോലൊരു കിടുക്കാച്ചി ഡാന്‍സുമായി വേദിയില്‍ എത്തുന്ന വധു വിരളമായിരിക്കും. അത്രയയ്ക്കും അടിപൊളിയാക്കി മാറ്റിയിരിക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു വധു തന്റെ ഡാന്‍സ്.

സാധാരണ വധുമാര്‍ വിവാഹാഘോഷത്തിന് അനുയോജ്യമായ പാട്ടുകളും ലളിതമായ ചുവടുകളുമൊക്കെയാണ് ഈ അവസരത്തില്‍ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഒരു അടിപൊളി ഗാനത്തിന് തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി വേദിയിലേക്ക് എത്തിയത് വധു സോഷ്യല്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

'ഏക് പഹേലി ലീലാ' എന്ന ചിത്രത്തിലെ 'മേരാ സയ്യാന്‍ സൂപ്പര്‍ സ്റ്റാര്‍' എന്ന ഗാനത്തിന് ചുവടുവച്ചാണ് വധു വേദിയിലേക്ക് എത്തിയത്. സാരിക്കും ആഭരണങ്ങള്‍ക്കുമൊപ്പം ഒരു സണ്‍ ഗ്ലാസും അണിഞ്ഞിരുന്നു. വളരെ അനായാസവും ഊര്‍ജസ്വലവുമായി വധുവിന്റെ ഡാന്‍സ് കണ്ട് സദസ്സിലുള്ളവര്‍ അമ്പരന്ന് നോക്കിയിരിക്കുന്നത് വിഡിയോയില്‍ കാണാം. ആദ്യം അമ്പരന്നെങ്കിലും വേദിയില്‍നിന്ന് നിറചിരിയോടെ വധുവിനെ പ്രോത്സാഹിപ്പിക്കുകയാണ് വരന്‍ ചെയ്യുന്നത്. വരന്റെ കയ്യില്‍ ചുംബിച്ചാണ് വധു നൃത്തം അവസാനിപ്പിച്ചത്.

വിഡിയോ വൈറലായതിനു പിന്നാലെ വധുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ ലോകം. ഇത്രയും ആവേശത്തോടെ നൃത്തം ചെയ്യുന്ന വധുവിനെ സമീപകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് കമന്റുകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category