
തന്റെ രോഗിയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജനായ മനഃശാസ്ത്രജ്ഞന് വിവാദത്തില്‍ ആയിരിക്കുകയാണ്. തന്റെ താറുമാറായ വിവാഹജീവിതമാണ് തന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് എന്നാണ് 41 കാരനായ ഡോ. ശ്രീ തിഗുട്ടി പറയുന്നത്. തന്റെ രോഗിയായ ഒരു യുവതിയുടെ ദേഹത്തുകൂടി കൈകളോടിച്ച് സമ്പന്നനായ ഏതൊരു ഇന്ത്യാക്കാരനും നിന്നെ ആഗ്രഹിച്ചു പോകും എന്ന് ഡോക്ടര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പിന്നീട് മറ്റൊരു സന്ദര്‍ഭത്തില്‍ ടെസ്കോയില്‍ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുവച്ച്തുഗുട്ടി ഈ യുവതിയെ ചുംബിക്കുകയും തന്റെ ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ വന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവത്രെ. അതിന് പ്രകാരം യുവതി ഡോക്ടറുടെ വീട്ടിലെത്തി. ബാഹ്യമായ ചില പ്രകടനങ്ങളല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയു ണ്ടായില്ലെങ്കിലും ഡോക്ടര്‍ ജോലിചെയ്യുന്ന സ്റ്റോക്കിലെ ഹര്പ്ലാന്ഡ്സ് ആശുപത്രി അധികൃതര്‍ക്ക് യുവതി പരാതി നല്‍കുകയായിരുന്നു.
ഒരു ചിത്രകാരി കൂടിയായ ഈ യുവതി ചില മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തിഗുട്ടിയുടെ ചികിത്സയിലായിരുന്നു. ഒരിക്കല്‍ കണ്സല്ട്ടേഷന് വേളയില്‍ തന്റെ മാറിലെ പച്ചകുത്തിയ ചിത്രം കാണിച്ചുകൊടുക്കാന്‍ തിഗുട്ടി ആവശ്യപ്പെട്ടിരുന്നതായി യുവതി പറഞ്ഞു. എന്നാല്‍, ആ യുവതിയാണ് തന്നോട് വന്യമായരീതിയില് ലൈംഗിക ബന്ധം ആവശ്യപ്പെട്ടതെന്ന് ഡോക്ടര്‍ പറയുന്നു.
മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യുണല്‍ സര്‍വ്വീസില്‍ ഇന്നലെ താന്‍ യുവതിയെ ദുരുപയോഗം ചെയ്യുവാന്‍ ശ്രമിച്ച കാര്യം അവസാനം തിഗുട്ടി സമ്മതിച്ചു. എന്നാല്‍ പിരിച്ചുവിടല്‍ ഉള്‍പ്പടെയുള്ള കനത്ത ശിക്ഷയൊന്നും അയാള്‍ക്ക് ലഭിച്ചില്ല. 12 മാസക്കാലത്തെ സസ്പെന്‍ഷനില്‍ ശിക്ഷാ നടപടികള്‍ ഒതുക്കുവാനാണ് ട്രിബ്യുണല്‍ തീരുമാനിച്ചത്. 2017 നും 2018 നും ഇടയില്‍, ഡോക്ടര്‍ കുടുംബ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴായിരുന്നു ഇത് സംഭവിച്ചതെന്നും ട്രിബ്യുണല്‍ കണ്ടെത്തി.
പരിശോധനയ്ക്ക് എത്തുമ്പോള്‍ പല തവണയായി ഡോക്ടര്‍ തന്റെ കൈകളില്‍ കൂടുതല്‍ സമയം പിടിച്ചു നില്‍ക്കാറുണ്ടെന്നും, തനിക്ക് ഡോക്ടറോട് ആകര്‍ഷണം തോന്നുന്നുണ്ടോ എന്ന് ചോദിക്കാറു ണ്ടെന്നും യുവതി ട്രിബ്യുണലിനെ അറിയിച്ചു. മാത്രമല്ല, തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും ടെസ്കോയിലെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് തന്റെ ചുണ്ടില്‍ ചുംബിച്ചു എന്നും അവര്‍ ബോധിപ്പിച്ചു. എന്നാല്‍, തന്നെ സ്വയം വിലയിരുത്തുന്നതിനായാണ് ആകര്‍ഷണം തോന്നുന്നുണ്ടോീന്ന് ചോദിച്ചതെന്നാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടര്‍ വാദിച്ചത്. കൈകളില്‍ പിടിച്ചതും മറ്റും ചികിത്സയുടെ ഭാഗമായിരുന്നു എന്നും വാദിച്ചു.
എന്നാല്‍, ഒരു ഡോക്ടര്‍ക്ക് യോജിച്ച രീതിയിലല്ല തുഗുട്ടി പെരുമാറിയതെന്ന് ട്രിബ്യുണല്‍ വിലയിരുത്തി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിച്ചത് ഒരിക്കലും ക്ഷമിക്കാനാകാത്ത തെറ്റാണ്. ഇനി ഒരു വര്‍ഷത്തിനു ശേഷം ഇയാളുടെ സ്വഭാവ രീതികള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും സസ്പെന്ഷന് പിന്‍വലിക്കുക.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam