1 GBP = 102.00 INR                       

BREAKING NEWS

ജന്മനാ തളര്‍ന്നു പോയ അഞ്ചുവയസുകാരിക്ക് കൂട്ടിരിക്കുമ്പോള്‍ അന്നം തേടി അമ്മ എങ്ങനെ ജോലിക്കു പോകും? ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു അച്ഛമ്മയും വീട്ടില്‍; ഇപ്പോള്‍ അച്ഛന്‍ ജോസിനും ജോലി ചെയ്യാന്‍ വയ്യാതായി; യാതനകളുടെ നടുവില്‍ പ്രീതി നിസ്സഹായവുന്നതിങ്ങനെ

Britishmalayali
രശ്മി പ്രകാശ്

''ഒരു വീട്ടിലെ മൂന്നു അംഗങ്ങളാണ് രോഗവുമായി വലയുന്നത്. അഞ്ചു വയസുകാരി മകളും ഭര്‍തൃ മാതാവും അനുഭവിക്കുന്നത് ചികിത്സ കൊണ്ടും ഭേദമാകാത്ത അസുഖങ്ങളെ . ഭര്‍ത്താവിനെ ചികില്‍സിച്ചാല്‍ രോഗ നിയന്ത്രണം സാധിക്കുമെങ്കിലും അതിനാവശ്യമായ പണം കയ്യിലില്ല. അല്പം പണം കയ്യില്‍ കിട്ടിയാല്‍ കുടുംബ ശ്രീയില്‍ നിന്നും എടുത്ത കടം തിരിച്ചു കൊടുത്തു മാനം രക്ഷിക്കാം. കടക്കാരെ പേടിച്ചു കഴിയുകയാണ്.'' ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് സഹായം തേടി എത്തിയ അപേക്ഷയില്‍ അന്വേഷണം നടത്തുമ്പോള്‍ അപേക്ഷകയായ കോട്ടയം മണിമല മുല്ലതലശ്ശേരിയില്‍ നിന്നുള്ള പ്രീതയുടെ വാക്കുകള്‍ ഇങ്ങനെയാണ് കേള്‍ക്കാനാകുക. ജീവിതത്തില്‍ പ്രയാസവും കഷ്ടപ്പാടും മാത്രം അനുഭവിക്കാന്‍ നിയോഗിക്കപ്പെട്ട മനുഷ്യരുടെ പ്രതിനിധിയായായാണ് പ്രീതി നമുക്ക് മുന്നില്‍ എത്തുന്നത്. സ്വന്തം കുഞ്ഞു ഒന്ന് എഴുന്നേറ്റു നടന്നു കാണണം എന്ന  ആഗ്രഹവുമായാണ് ഈ 'അമ്മ ഇപ്പോള്‍ ജീവിക്കുന്നത് തന്നെ. ഇതുവരെ സഹായിക്കാന്‍ സാധിച്ചവരൊക്കെ സഹായിച്ചു. ഇപ്പോള്‍ മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ വയ്യാത്ത കുഞ്ഞുമായി നനയാത്ത ഇടം നോക്കി മഴ പെയ്യുമ്പോള്‍ മാറിമാറി ഇരിക്കുകയാണ് ഈ കുടുംബം .
കോട്ടയം മണിമല മുല്ലതലശ്ശേരിയില്‍ ജോസിന്റെയും പ്രീതിയുടെയും രണ്ടു പെണ്‍മക്കളില്‍ ഇളയ കുട്ടിയാണ് അഞ്ചു വയസ്സുകാരി തെരേസ. ജന്മനായുള്ള തകരാറുമൂലം കുട്ടി തളര്‍ന്നു കിടക്കുന്നു. അതിനോടൊപ്പം ബുദ്ധിമാന്ദ്യവും ഉണ്ട്. പരസഹായം കൂടാതെ ഒന്നും ചെയ്യാനാവാത്ത കുഞ്ഞു തെരേസയുടെ  കൂടെ എപ്പോഴും ഒരാള്‍ കൂടിയേ മതിയാകൂ. കുഞ്ഞിന്റെ ആവശ്യങ്ങള്‍ അറിഞ്ഞു കണ്ടു ചെയ്യാന്‍ 'അമ്മ, പ്രീതിയെപ്പോഴും കൂടെയുണ്ടെങ്കിലും അത് മാത്രം ഒരു പരിഹാരമാകുന്നില്ല. സ്വന്തമായുള്ള വീട് മഴ പെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങും. കുഞ്ഞു തെരേസയെ വാരിയെടുത്ത് ചോര്‍ച്ചയില്ലാത്ത ഭാഗം നോക്കി മാറിയിരിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ജോസിന്റെ തൊണ്ട വല്ലാതെ ഇടറിയിരുന്നു.
ഒരു ചെറിയ പച്ചക്കറി കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കുന്ന ജോലിയാണ് ജോസിന്. അതില്‍ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ടാണ് ജോസും ,ഭാര്യയും ,പ്രായമായ അമ്മച്ചിയും ,രണ്ടു മക്കളും കഴിഞ്ഞു പോകുന്നത്. ജോസിന്റെ മൂത്ത മകള്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു.തെരേസയുടെ മരുന്നുകളും, മൂത്ത കുട്ടിയുടെ പഠന ചിലവും ഒരു വിധം മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് ജോസിന്റെ പ്രായമായ അമ്മച്ചിക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നത്.അമ്മച്ചിക്ക് അതിന്റെ കൂടെ ഓര്‍മ്മക്കേടും കൂടിയായപ്പോള്‍ കഴിഞ്ഞ 13വര്‍ഷമായി പ്രമേഹ രോഗിയായ ജോസിന്റെ ജോലി ഭാരം കൂടി.

ജോസിന്റെ ഭാര്യ പ്രീതി,മറ്റൊരു വഴിയുമില്ലാതെ വന്നപ്പോള്‍ തൊഴിലുറപ്പിനു പോകാന്‍ ശ്രമിച്ചു .പക്ഷേ കുഞ്ഞിന്റെ അടുത്ത് അമ്മ ഇല്ലാതെ പറ്റാത്ത അവസ്ഥയിലാണ്. മരുന്നിന് കാശില്ലാതെ വന്നപ്പോള്‍ ജോസ്,ഇന്‍സുലിന്‍സ്ഥിരമായി എടുക്കാറില്ലായിരുന്നു. ഇപ്പോള്‍ പ്രമേഹരോഗം മൂര്‍ച്ഛിച്ചു ജോലിസ്ഥലത്ത് തലകറങ്ങി വീണു ജോലിക്കുപോകാനാവാത്ത അവസ്ഥയിലുമായി. കുഞ്ഞിന്റെ ചികിത്സയും,ജോസിന്റെ അമ്മയുടെ ചികിത്സയും, ജോസിന്റെ ചികിത്സയും എല്ലാം കൂടി മുന്നോട്ടു കൊണ്ടുപോകാനാവാതെ പാട് പെടുകയാണ് ഈ കുടുംബം.

എപ്പോഴും മനസ്സറിഞ്ഞു സഹായിക്കുന്ന നല്ലവരായ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മുന്നില്‍ ജോസ് ,ഈ ക്രിസ്തുമസ് കാലത്തു പ്രത്യാശയോടെ കരങ്ങള്‍ നീട്ടി നില്‍ക്കുന്നു. കേക്കും,വൈനുമൊക്കെ ഒരുക്കി ക്രിസ്തുമസിനായി നമ്മള്‍ പുല്‍ക്കൂടൊരുക്കാന്‍ കാത്തിരിക്കുമ്പോള്‍ ഈ കുടുംബത്തിന്റെ സങ്കടം കാണാതെ പോകരുത്. നിങ്ങള്‍ നല്‍കുന്ന ഓരോ നാണയത്തുട്ടുകളും ഇവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ വെളിച്ചമായി മാറട്ടെ എന്ന് പ്രത്യാശിക്കുന്നു.
തെരേസാ മോള്‍ക്കും കുടുംബത്തിനും അത് പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 4461.88 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 4461.88 പൗണ്ട്.വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 3931.88 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 530 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വഴി ഇതുവരെ ലഭിച്ച തുകയുടെ സ്റ്റേറ്റ് മെന്റ് ചുവടെ കൊടുത്തിരിക്കുന്നു. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category