1 GBP = 102.00 INR                       

BREAKING NEWS

സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍; പൂര്‍ണ്ണമായും സൗണ്ട് പ്രൂഫ്; ബെഡ് റൂമും കിച്ചന്‍ സൗകര്യവും ഹോം തിയേറ്റര്‍ സൗകര്യവും; എക്സര്‍സൈസ് ചെയ്യാന്‍ വേണ്ടി മിനി ജിമ്മും; ചരിലിക്കുന്ന കൊട്ടാരമായി മമ്മൂട്ടിയുടെ പുതിയ കാരവാന്‍; ഓജസ് ഓട്ടോമൊബൈല്‍സ് പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍

Britishmalayali
kz´wteJI³

കൊച്ചി: മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് വാഹനങ്ങളോടുള്ള കമ്പം ഏറെ പ്രശസ്തമാണ്. സിനിമക്കൊപ്പം തന്നെ അദ്ദേഹം കൊണ്ടു നടക്കുന്ന സ്വപ്നമാണ് റോഡില്‍ ചീറിപ്പായുന്ന സൂപ്പര്‍ കാറുകള്‍. ഇപ്പോഴിതാ കോവിഡ് കാലത്ത് സിനിമാ തിരക്കുകളിലേക്ക കടക്കാന്‍ താരം ഉഗ്രനൊരു കാരവാന്‍ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ പുത്തന്‍ കാരവാന്‍ സിനിമാ ചര്‍ച്ചകളിലേക്കും വാഹനപ്രേമികളുടെ മനസിലേക്കും അതിവേഗം ഓടിക്കയറുകയാണ്. സൈബര്‍ ഇടത്തിലും വൈറലായ വാഹനം ശരിക്കുമൊരു സഞ്ചരിക്കുന്ന കൊട്ടാരമാണ്.

ആധുനിക സൗകര്യങ്ങള്‍ നിറയുന്ന കാരവാന്‍ കോവിഡിന് മുന്‍പ് തന്നെ സജ്ജമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ലോക്ഡൗണിന് ശേഷം ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി അദ്ദേഹം എത്തിയപ്പോഴാണ് പുതിയ കാരവന്‍ ഉപയോഗിച്ചത്. സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്‍. ബെഡ്‌റൂം, കിച്ചന്‍ സൗകര്യവും വാഹനത്തിലുണ്ട്. കടുംനീലയും വെള്ളയും നിറമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

നടന്റെ പ്രിയ നമ്പരായ 369 ആണ് കാരവനും നല്‍കിയിരിക്കുന്നത്. KL07CU369 ആണ് രജിസ്ട്രേഷന്‍ നമ്പര്‍. മുഹമ്മദുകുട്ടി പി.ഐ എന്ന പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് നാല് 2020നാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഓജസ് ബോഡിവര്‍ക്സ് നിര്‍മ്മിച്ച വാഹനത്തെ ചലിക്കുന്ന കൊട്ടാരം എന്നുതന്നെ വിശേഷിപ്പിക്കാം.

ഭാരത് ബെന്‍സ് 1623 ബി.എസ് ആറ് ഷാസിയില്‍ ബോഡികെട്ടിയാണ് കാരവന്‍ നിര്‍മ്മിച്ചത്. സാധാരണ യാത്രയ്ക്ക് കൂടി അനുയോജ്യമായ തരത്തില്‍ ആണ് പുതിയ കാരവാന്‍ ഒരുക്കിയിരിക്കുന്നത്. ബെഡ്റൂം അടക്കമുള്ള സൗകര്യങ്ങളും കാരവാനിലുണ്ട്. കടും നീലയും വെള്ളയുമാണ് കാരവാന് നല്‍കിയിരിക്കുന്ന നിറം.

സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്‍. തിയേറ്റര്‍ സംവിധാനത്തിന് സൈനേജ് ടിവികളും ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിക്കേണ്ട സമയത്ത് ടിവി സംവിധാനം ഉയര്‍ന്നു വന്ന് വാഹനത്തിനകം തീയേറ്ററായി മാറുന്ന രീതിയിലാണ് സജ്ജീകരണം തിയേറ്റര്‍ സംവിധാനങ്ങള്‍ക്കായി യമഹയുടെ തീയേറ്റര്‍ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. റോള്‍സ്‌റോയിസിലും മറ്റുമുള്ള ആകാശനീലിമ ആസ്വദിക്കാനുള്ള സൗകര്യവും വാഹനത്തിലുണ്ട്. പുറത്തേക്ക് കൂടി വികാസം പ്രാപിക്കുന്ന തരത്തിലാണ് ബെഡ് റൂം സംവിധാനം ഉയര്‍ത്തിയിരിക്കുന്നത്. ഫ്രിഡ്ജ്, ഓവന്‍, സംവിധാനങ്ങളുടെ കിച്ചണും സജ്ജീകരിച്ചിരിക്കുന്നു.

ഒരാഴ്ചയോളം വെള്ളം ശേഖരിച്ച് വെക്കാനുള്ള കപ്പാസിറ്റിയാണ് കാരവാനിലെ വാട്ടര്‍ ടാങ്കിനുള്ളത്. കുലുക്കം അനുഭവപ്പെടാതിരിക്കാന്‍ മുന്നിലും പിന്നിലും എയര്‍ ബലൂണുകള്‍ സജ്ജീകരിച്ചിരിക്കുന്നു.രണ്ട്വശങ്ങളിലായി നിരവധി റിക്ലയിനര്‍ സീറ്റുകള്‍കൂടി പിടിപ്പിച്ച വാഹനത്തില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര ബോഡി നിര്‍മ്മാതാക്കളായ ഓജസ് ഓട്ടോമൊബൈല്‍സാണ് കോതമംഗലം ഓജസാണ് മമ്മൂട്ടിയുടെ രണ്ടാമത്തെ കാരവാനും ഒരുക്കുന്നത്. ഇന്ത്യയില്‍ കാരവാന്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സ് ഉള്ള ഏക സ്ഥാപനം കൂടിയാണ് ഓജസ്. വാഹന കമ്പക്കാരനായ നടന്‍ അടുത്തകാലത്ത് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലോങ് വീല്‍ബേസ് സ്വന്തമാക്കിയിരുന്നു.

വണ്‍, പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യര്‍ മമ്മൂട്ടിയോടൊപ്പം ആദ്യമായി നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

ബിലാലിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവും ഉടന്‍ ആരംഭിച്ചേക്കും. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ആദ്യ ഷെഡ്യൂള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു കോവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നത്. ഇതോടെ മമ്മൂട്ടി പൂര്‍ണ്ണമായും വീടിനുള്ളിലേക്ക് ഒതുങ്ങുകയായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ ബിലാലിന് വേണ്ടി നൂറ് ദിവസത്തോളമായിരുന്നു മമ്മൂട്ടി നീക്കി വെച്ചിരുന്നത്. കേരളത്തിന് പുറമേ കൊല്‍ക്കത്തയിലും ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി സന്ത്യന്‍ അന്തിക്കാടും ഒരു ചിത്രം ആലോച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതും മാറ്റിവെച്ചിരിക്കുകയാണ്.

ാനം ചെയ്യുന്ന ചിത്രം, നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന സിനിമ തുടങ്ങിയ ചിത്രങ്ങളും മാറ്റി വെക്കപ്പെട്ടവയില്‍ പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വണ്‍, പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ ബാക്കി വര്‍ക്കുകളായിരിക്കും ആദ്യം തീര്‍ക്കുക. അതിന് പിന്നാലെ അമല്‍ നീരദ് ചിത്രത്തിലേക്കും കടക്കുമെന്നാണ് സൂചന. ഇങ്ങനെ വീണ്ടും സിനിമാ തിരക്കുകളില്‍ സജീവമാകാന്‍ വേണ്ടിയാണ് മമ്മൂട്ടി പുതിയ കാരവാന്‍ സജ്ജീകരിക്കുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന കാരവന്‍ ഓജസ് ഓട്ടോമൊബൈല്‍സ് ജനുവരി ആദ്യ വാരത്തോടെ മമ്മൂട്ടിക്ക് കൈമാറും. കാരവന്റെ നിര്‍മ്മാണം പൂര്‍ണമായും മമ്മൂട്ടിയുടെ നിര്‍ദേശാനുസരണമാണ് സജ്ജീകരിച്ചത്. 2018ല്‍ നടപ്പാക്കിയ കാരവന്‍ നിര്‍മ്മാണ കോഡ് പ്രകാരം ഏറ്റവും ഉന്നതമായ എ.ഐ.എസ് 124 സര്‍ട്ടിഫിക്കറ്റ് നേടിയ രാജ്യത്തെ ആദ്യത്തെ കാരവനാണിത്. നിരവധി കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് സര്‍ട്ടിഫിക്കറ്റുകള്‍ നേടി കാരവന്‍ രജിസ്റ്റര്‍ ചെയ്തത്. ആറുമാസം കൊണ്ടാണ് നിര്‍മ്മിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category