1 GBP = 102.00 INR                       

BREAKING NEWS

ആറാമത്തെ വയസില്‍ പന്നിപ്പടക്കത്തിന്റെ രൂപത്തില്‍ കുടുംബത്തില്‍ ആദ്യ ദുരന്തം; പിന്നെ ബ്രയിന്‍ ട്യൂമര്‍; ഇങ്ങനെ ഒരു വിധിക്ക് സുരേഷ് എന്ത് കുറ്റം ചെയ്തു

Britishmalayali
അജിമോന്‍ ഇടക്കര

രഞ്ഞാല്‍ തീരാത്ത കണ്ണുനീരിലും വേദനകളാലും നിറയുക.. എന്തൊരു കഷ്ടമായിരിക്കും അത്.. പണ്ടു കാലത്ത് പട്ടിണിയും ദാരിദ്ര്യവും ഒക്കെയായിരുന്നുവെങ്കില്‍ ഇന്ന് അത് അസുഖങ്ങളും സാമ്പത്തിക ബാധ്യതകളുമൊക്കെയായി അതു മാറി. പതിനാറു വര്‍ഷമായി നരക യാതന അനുഭവിക്കുന്ന, തിരിഞ്ഞു നോക്കാന്‍ ആരുമില്ലാത്ത,  മരുന്ന് വാങ്ങാനും ഭക്ഷണത്തിനും വകയില്ലാതെ കേഴുന്ന ഈ കുടുംബത്തിനെ  ഒരിറ്റ് കരുണയെങ്കിലും മനസ്സിലുള്ളവര്‍ക്ക് അവഗണിക്കാന്‍ സാധിക്കുകയില്ല. കുടുംബത്തിലെ ഏക ആണ്‍ തരിയും പ്രായമായ അച്ഛനമ്മമാരുടെയും നാല് സഹോദരിമാരുടെയും അത്താണിയായിരുന്ന ചെറുപ്പക്കാരനാണ് കഴിഞ്ഞ പതിനാറു വര്‍ഷമായി നടുവൊടിഞ്ഞു തളര്‍ന്നു കിടക്കുക എന്ന് പറഞ്ഞാല്‍ എന്താകും ആ കുടുംബത്തിന്റെ അവസ്ഥ.
പാലക്കാട് ജില്ലയിലെ വണ്ടാഴി കിഴക്കേത്തറ കുളത്തുങ്കല്‍ കൃഷ്ണന്റെ മകന്‍ സുരേഷാണ് തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സ് മുതല്‍ തളര്‍ന്നു കിടക്കുന്നത്.നാട്ടുകാര്‍ക്ക് മുഴുവന്‍ സഹായിയും കണ്ണിലുണ്ണിയും, മരം കയറ്റമടക്കം ഏതു ജോലിയും സന്തോഷത്തോടെ ചെയ്യുമായിരുന്ന സുരേഷ് , ഒരു ദിവസം കൂലിപ്പണിക്കിടെ ആ വീട്ടുകാര്‍ക്ക് നാളികേരം ഇട്ടുകൊടുക്കാന്‍ തെങ്ങില്‍ കയറിയതാണ്, പിടിച്ച മടല്‍ ഉരിഞ്ഞു ഇരിക്കകുത്തനെ വീണ് നട്ടെല്ലിന് ക്ഷതം പറ്റിയ സുരേഷ് അതിനു ശേഷം ഇന്നേ വരെ കിടന്ന കിടപ്പില്‍ നിന്നെഴുന്നേറ്റിട്ടില്ല. ആശുപത്രികള്‍ മാറി മാറി കയറിയിറങ്ങി ആയുര്‍വേദവുംഅലോപ്പതിയും പരീക്ഷിച്ചു, എങ്കിലും ഇപ്പോഴും കൈകുത്തി കട്ടിലില്‍ ചാരി ഇരിക്കാന്‍ മാത്രം കഴിയുന്ന അവസ്ഥയില്‍ ആണ്.ആദ്യകാലങ്ങളില്‍ മരുന്നിനും ഭക്ഷണത്തിനുമൊക്കെ നാട്ടുകാരും കൂട്ടുകാരുമൊക്കെ ഒത്തിരിസഹായിച്ചു എന്ന് പറഞ്ഞപ്പോള്‍ നന്ദി കൊണ്ട് സുരേഷിന്റെ കണ്ഠമിടറുന്നുണ്ടായിരുന്നു. 'അന്നന്നത്തേയ്ക്കുള്ള ഭക്ഷണത്തിനുള്ള വരുമാനം മാത്രമുള്ളവരല്ലേ, അവര്‍ക്കും പരിധികള്‍ ഉണ്ടല്ലോ?' എന്ന് പറയുമ്പോള്‍ ആ വാക്കുകളില്‍ ഇപ്പോള്‍ ഒറ്റയ്ക്കായതില്‍  പരാതി ഉണ്ടായിരുന്നില്ല.

മുപ്പത്തി രണ്ട് വര്‍ഷം മുന്‍പ് തന്റെ ആറാമത്തെ വയസ്സില്‍ ആണ് കുടുംബത്തിലെ ആദ്യ ദുരന്തം എന്ന് പറഞ്ഞ സുരേഷിന് ആ കറുത്ത ദിവസം ഇന്നും കണ്മുന്‍പില്‍ ഉണ്ട്. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയാനിറങ്ങിയ അച്ഛനോടൊപ്പം സഹായി ആയി പോയതായിരുന്നു സുരേഷ്. കപ്പയിടാന്‍ കാട്വെട്ടിത്തെളിക്കവേ കണ്മുന്‍പില്‍ കണ്ട ചെളിപുരണ്ട ഒരു ഉരുണ്ട വസ്തുവില്‍ വാക്കത്തി കൊണ്ടപ്പോള്‍ ഉണ്ടായ സ്ഫോടനത്തിന്റെ നടുക്കം ഇന്നും ആ കണ്ണുകളില്‍ ഉണ്ട്. തലേ വര്‍ഷം കൃഷി ചെയ്തവര്‍ കാട്ടുപന്നിക്ക് വച്ച പന്നിപ്പടക്കം ഉപേക്ഷിക്കപ്പെട്ട് പൊട്ടാതെ കിടന്നതായിരുന്നു അത്. വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് അത് പൊട്ടിയപ്പോള്‍ ചിതറിപ്പോയത് അദ്ധ്വാന ശീലനും സ്‌നേഹനിധിയുമായ ആ പിതാവിന്റെ ഒരു കണ്ണും കയ്യുമായിരുന്നു. ആ സ്ഫോടനത്തില്‍ കുഞ്ഞു സുരേഷിനും പരിക്കുകള്‍ പറ്റിയിരുന്നു, അതിന്റെ പാടുകള്‍ ഇന്നും ശരീരത്തില്‍ ഉണ്ട്.

ഒരു കണ്ണും കയ്യുമില്ലാത്ത ഭര്‍ത്താവിനേയും വിവാഹ പ്രായമെത്തിയ സഹോദരിമാരെയും ഏക മകനെയും പോറ്റാന്‍ പെടാപ്പാട് പെടുന്ന അമ്മയുടെ കൂടെ ഒന്‍പതാം ക്ലാസില്‍ പഠിപ്പു നിര്‍ത്തി സുരേഷും കൂലിവേലക്കിറങ്ങി. നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തില്‍ പാവപ്പെട്ടവരെ കൊണ്ടാണെങ്കിലും സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചു, ഒരു വിധം നന്നായി അച്ഛന്റെ ചികിത്സയും കുടുംബകാര്യങ്ങളും ഒക്കെ മുന്നോട്ടു കൊണ്ടുപോകുമ്പോഴായിരുന്നു സുരേഷിന്റെ വീഴ്ച്ച.

കിടന്ന കിടപ്പില്‍ മലമൂത്ര വിസര്‍ജനങ്ങള്‍ അറിയാതെ തന്നെ പോകുന്ന മകനെയും  രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും ഭാഗികമായി നഷ്ടപെട്ട ഭര്‍ത്താവിനെയും  ഒറ്റയ്ക്കാക്കി ദൂരത്തേയ്‌ക്കൊന്നും ജോലിക്കു പോകാന്‍ സുരേഷിന്റെ പ്രായം ചെന്ന അമ്മ കമലയ്ക്കു കഴിഞ്ഞിരുന്നില്ല. മരുന്ന് വാങ്ങാന്‍ പോയിട്ട് ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപ്പെട്ട നാളുകള്‍ ഇന്നും ആ അമ്മയ്ക്ക് അന്യമല്ല. ബി പി എല്‍ റേഷന്കാര്‍ഡുള്ളതുകൊണ്ട് മാത്രമാണ് ഇപ്പോഴും അടുപ്പില്‍ തീ പുകയുന്നത്.
ഈ കുടുംബത്തിലെ ദുരന്തങ്ങള്‍ ഇവയില്‍ മാത്രം ഒഴിഞ്ഞു നിന്നില്ല. ഇളയസഹോദരി സുമതിയും ഭര്‍ത്താവും ഒരു വാടകവീട്ടില്‍ താമസിച്ച് ഒരു ചെറിയ ചായക്കട നടത്തിയായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവ് ബ്രെയിന്‍ റ്റിയൂമര്‍ ബാധിച്ച് കിടപ്പിലാവുകയും എല്ലാം വിറ്റു പെറുക്കിയും കടവും വാങ്ങി ചികിത്സിച്ചെങ്കിലും ഏഴുവയസ്സും നാലുവയസ്സും മാത്രമുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി ഇഹലോകവാസം വെടിഞ്ഞു. പെരുവഴിയിലായ  ഈ സഹോദരിയെയും മക്കളെയും പൊട്ടിപൊളിഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട് എന്ന് പറയുവാന്‍ പോലും കഴിയില്ലാത്ത ഇപ്പോള്‍ കഴിയുന്ന മാടത്തിലേക്ക് സ്വീകരിക്കുകയല്ലാതെ ഈ കുടുംബത്തിന് മുന്‍പില്‍ വേറെ വഴിയില്ലായിരുന്നു. ദശ വര്‍ഷങ്ങളായി തുടരുന്ന കഠിനാദ്ധ്വാനം ആ അമ്മയെയും ഇപ്പോള്‍ രോഗിയാക്കിയിരിക്കുന്നു. മൂത്രം ഒഴിഞ്ഞു പോകാന്‍ ശരീരത്തില്‍ വച്ചിരിക്കുന്ന ട്യൂബ് മാറ്റുവാന്‍ വരുന്ന പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ ചില വേദനാസംഹാരികള്‍ കൊടുക്കാറുണ്ടെങ്കിലും സുരേഷിന്റെ ആവശ്യമരുന്നുകള്‍പോലും സാമ്പത്തിക ബുദ്ധിമുട്ടു മൂലം മുടങ്ങിയിട്ട് കാലങ്ങളായി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സുരേഷിന് ലഭിക്കുന്ന നാമ മാത്രമായ വികലാംഗ പെന്‍ഷന്‍ ആണ് ഇന്ന് ആറുപേരടങ്ങുന്ന ആ കുടുംബത്തിന്റെ ഏക ആശ്രയം.
പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് പഞ്ചായത്ത് നല്‍കിയ ഒരു വീല്‍ ചെയറാണ് വികലാംഗ പെന്‍ഷനും റേഷനരിയും അല്ലാതെ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഏക സഹായം. സര്‍ക്കാരിന്റെ സൗജന്യ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്താം എന്ന വാക്ക് വിശ്വസിച്ച് ചിതലരിച്ചു ഇടിഞ്ഞുതകര്‍ന്നു വീണു തുടങ്ങിയ പൊളിച്ച മാറ്റിയ സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റും പടുതായും വലിച്ചു കെട്ടിയ ഈ ഷെഡ് ഒന്ന് അടച്ചു കെട്ടണം, സഹോദരിയുടെ കുഞ്ഞുങ്ങള്‍ക്കും പ്രായമായ അച്ഛനുമമ്മയ്ക്കും രണ്ടുനേരം എങ്കിലും ഭക്ഷണം കൊടുക്കണം എന്നതിനപ്പുറത്തേയ്ക്കുള്ള സ്വപ്നങ്ങളൊന്നും കാണാന്‍ മരവിപ്പ് കയറിയ ഇടതു കൈയും ചലനമറ്റ ഇടുപ്പും കാലുകളും മാത്രമുള്ള സുരേഷിന് കഴിയുന്നില്ല .

ഇക്കഴിഞ്ഞ ജനുവരിമാസത്തില്‍ സുരേഷിന്റെ ഗ്രാമത്തില്‍ പുതുതായിതുടങ്ങിയ ഒരു പച്ചമീന്‍ കടയുടെ ഉത്ഘാടന അവസരത്തില്‍ അതിന്റെ നല്ലവരായ നടത്തിപ്പുകാര്‍ ആദ്യ ഡിപ്പോസിറ്റ് തുക മാത്രം കൊടുത്തു ഒരുമുച്ചക്രവാഹനം വാങ്ങിക്കൊടുത്തു. അതുപയോഗിച്ച് ലോട്ടറി കച്ചവടം നടത്തി മാസംതോറുമുള്ള വായ്പാതവണയായ മൂവായിരത്തി ഇരുന്നൂറ് രൂപയും അടച്ച് കുടുംബം പരിപാലിക്കാമെന്നുള്ള ആശ തല്ലി കൊഴിച്ചത് ഈ വാഹനം കിട്ടി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും വിശ്വരൂപം കാണിച്ച ആഞ്ഞടിച്ച കൊറോണയും അതിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ നിരോധനങ്ങളുമായിരുന്നു. വായ്പ തവണ അടവുകള്‍ മുഴുവന്‍ മുടങ്ങിയ ആ വാഹനം ഒരു നോക്കുകുത്തിയായി ജപ്തിക്കാരുടെ വരവും കാത്തു കഴിയുന്നു
സമയത്ത് മരുന്നുകള്‍ ഇല്ലാത്തത് കൊണ്ട് ആരോഗ്യ നില പൂര്‍വാധികം വഷളായ സുരേഷിന് പ്രതീക്ഷയുടെ ഒരു ചെറു തിരി നാളമായാണ് വാര്‍വിക്ക്ഷയര്‍ ആശുപതിയിലെനിയോനാറ്റല്‍ വാര്‍ഡിലെ ബാന്‍ഡ് 6 നേഴ്‌സ് ആയ ജെമിനി ദിനേശ് കടന്നു ചെന്നത് . ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫെഡറേഷനെ കുറിച്ചും പ്രവാസികളുടെ ഉദാര മനസ്സിനെക്കുറിച്ചുമൊക്കെ സുരേഷിനെ അറിയിച്ചതും സ്വന്തമായി ഈ മെയില്‍ അഡ്രസോ കമ്പ്യൂട്ടര്‍ പരിജ്ഞാനമോ അതിനു തക്ക സഹായികളോ പരിചയക്കാരോ ഒന്നും ഇല്ലാത്ത ഈ ഏഴയെ നമ്മുടെ മുന്നില്‍ എത്തിച്ചതും മരുന്നിനും മറ്റുമായി കുറച്ചു വര്‍ഷങ്ങളായി തന്നാലാവും വിധം സഹായിക്കുകയും ചെയ്തതും ഈ ഒരു ബ്രിട്ടീഷ് മലയാളി വായനക്കാരി തന്നെയാണ്.
ഒരു മനുഷ്യായുസ്സില്‍ അനുഭവിക്കേണ്ടതിന്റെ പതിന്മടങ് യൗവനത്തിനു മുന്‍പേ തന്നെ അനുഭവിച്ച സുരേഷിന്റെയും കുടുംബത്തിന്റെയുംകണ്ണീരൊപ്പാന്‍ നമ്മുടെ ഓരോരുത്തരുടെയും ഉദാരമായ സംഭാവനകള്‍ കൂടിയേ തീരൂ, ഈ കോവിഡ്കാലത്തില്‍ ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും അവധി കൊടുത്ത് നമ്മള്‍ സ്വരൂപിക്കുന്ന പണത്തിന്റെ ഒരംശം ഈ ലോകത്തില്‍ നമ്മളെ പോലെ തന്നെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി ജനിച്ച നമ്മുടെ സഹജീവികള്‍ക്ക് കൂടി അവകാശപ്പെട്ടതല്ലേ, അവര്‍ക്കു കൂടി വേണ്ടി ജീവിക്കുമ്പോള്‍ അല്ലെ നമ്മുടെ ജീവിതം സഫലമാവുക.
 
സുരേഷിനും കുടുംബത്തിനും അത് പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍
ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Founda-tion
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 5308.13 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 5308.13 പൗണ്ട്.വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 4543.13പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 765 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category