1 GBP = 102.00 INR                       

BREAKING NEWS

2021 - വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഔദോഗിക തുടക്കം

Britishmalayali
kz´wteJI³

ബര്‍മിങ്ഹാം: ആഗോളകത്തോലിക്കാ സഭയില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിന്  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഔദ്യോഗികമായ തുടക്കം. രൂപതാതല ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു.  യേശുവിനെ വളര്‍ത്തിയ വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക സഭയെ വളര്‍ത്തുന്നതില്‍ ഓരോ വിശ്വാസിയും സ്വീകരിക്കണമെന്ന് തന്റെ ഉദ്ഘാടന സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ ഓര്‍മ്മപ്പെടുത്തി. ദൈവഹിതം സ്വീകരിക്കുവാനുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ നിശബ്ദത ശബ്ദമുഖരിതമായ ഈ ലോകത്തില്‍ ഓരോ വിശ്വാസിയും കൈക്കൊള്ളണമെന്നും തന്റെ ഇടയലേഖനത്തെ പരാമര്‍ശിച്ചുകൊണ്ട് രൂപതാസമൂഹത്തോട്  പിതാവ് ആഹ്വാനം ചെയ്തു.

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പുറപ്പെടുവിച്ച ''പാട്രിസ് കോര്‍ദെ'' (പിതാവിന്റെ ഹൃദയത്തോടെ) എന്ന അപ്പസ്‌തോലിക പ്രബോധനത്തെക്കുറിച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, രൂപതയിലെ വൈദികര്‍ക്കായി നടത്തിയ സെമിനാറില്‍ വിശദീകരിക്കുകയുണ്ടായി. സാര്‍വത്രിക സഭയുടെ രക്ഷാധികാരിയായ വിശുദ്ധ യൗസേപ്പിതാവ് അജപാലകര്‍ക്കുള്ള ഏറ്റവും ശക്തമായ മാതൃകയാണെന്നും ദൈവസ്വരത്തിലേക്ക് ഉറ്റുനോക്കുന്ന യൗസേപ്പിതാവ് സുവിശേഷത്തിന്റെ ലഘുരൂപമാണെന്നും അപ്പസ്‌തോലിക പ്രബോധനത്തെ ഉദ്ധരിച്ച് പിതാവ് ഓര്‍മ്മപ്പെടുത്തി. 

സെമിനാറില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സ്വാഗതവും, മോണ്‍. സജിമോന്‍  മലയില്‍ പുത്തന്‍പുരയില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category