1 GBP = 102.00 INR                       

BREAKING NEWS

കോവിഡ് ബാധിച്ചു നമ്മള്‍ മരിച്ചു പോവാതിരുന്നത് എന്തുകൊണ്ടാവും? അതിന് പകരം എന്താണ് ചെയ്യേണ്ടത്?

Britishmalayali
സ്വന്തം ലേഖകൻ

കോവിഡ് ബാധിച്ചു ലോകത്ത് ഇതുവരെ മരിച്ചത് 15 ലക്ഷത്തില്‍ അധികം ആളുകളാണ്. ഇന്ത്യയില്‍ പോലും രണ്ട് ലക്ഷത്തോളം പേര് മരിച്ചു. യുകെയില്‍ മാത്രം കോവിഡ് ബാധിച്ചു എത്ര മലയാളികള്‍ ജീവിതം വെടിഞ്ഞു. പൂര്‍ണ ആരോഗ്യം ഉണ്ടായിട്ടു കൂടി മരണം കൂട്ടിക്കൊണ്ട് പോയവര്‍ ഏറെയാണ്. ഇതൊന്നും നമ്മളെ ബാധിക്കാതെ പോയത് എന്തുകൊണ്ടാവും? ഭൂരിപക്ഷം മലയാളികള്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. വന്നവര്‍ തന്നെ ഞൊടിയിടയില്‍ അപകടത്തെ തരണം ചെയ്തു.

അതിന് ആരോടാണ് നമ്മള്‍ നന്ദി പറയേണ്ടത്? ദൈവത്തോട് തന്നെ. രൂപങ്ങള്‍ ഇല്ലാത്ത മതമില്ലാത്ത ഏക ദൈവത്തോട്. അതിനുള്ള അവസരം ബ്രിട്ടീഷ് മലയാളി ഒരുക്കുകയാണ്. കോവിഡ് മരണത്തില്‍ നിന്നും ഇതുവരെ കാത്ത് രക്ഷിച്ച ദൈവത്തിനുള്ള നന്ദി. രോഗികളും ആകുലരുമായ കുറേ പെരെ കണ്ടെത്തി അവരുടെ കണ്ണീരൊപ്പാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഒരുക്കുന്ന അവസരത്തില്‍ എല്ലാവര്‍ക്കും പങ്കാളികളാവാം. നിരാലംബരായ ഇവരുടെ സങ്കടം മാറ്റാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം.

ഇതുവരെ ആറ് രോഗികളുടെ ജീവിത കഥ ഞങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇനിയുമുണ്ട് വായനക്കാരുടെ സഹായം ചോദിച്ച് അനേകം പേര്‍. ആകെ ഇതുവരെ ലഭിച്ചത് 5,931.88 പൗണ്ടാണ്. അതുകൊണ്ട് ഒന്നും തികയില്ല. നിങ്ങളാല്‍ കഴിയുന്ന എന്തെങ്കിലും ഇന്ന് തന്നെ തരൂ. പത്തോ ഇരുപതോ പൗണ്ട് വീതം എല്ലാവരും നല്‍കിയാല്‍ ഈ സങ്കടപ്പുഴനമുക്ക് നീന്തി കയറാം.

ഒരു ബൈക്കപകടത്തെ തുടര്‍ന്ന് തലയോട്ടി തകര്‍ന്നു ഗുരുതരാവസ്ഥയില്‍ ആയ പന്ത്രണ്ടു വയസ്സുകാരി റിസക്കും നാല്‍പ്പത്തി രണ്ട് വയസ്സു മാത്രം പ്രായമുള്ള ഹൃദ്രോഗിയായ പിതാവ് സനിലിനും ജീവിതവും മുന്നോട്ട് കൊണ്ടുപോകാന്‍ യാതൊരു വഴികളും മുന്‍പില്‍ ഇല്ലാ എന്ന അവസ്ഥയില്‍ ആണ് നല്ലവരായ പ്രവാസികളുടെസ്നേഹവും സൗമനസ്യവും കേട്ടറിഞ്ഞു അവസാന ആശ്രയമെന്ന നിലയില്‍ നമ്മുടെ അരികില്‍ എത്തിയിരിക്കുന്നത്.

കൂലിപ്പണിക്കിടെ മരത്തില്‍ നിന്ന് വീണു നട്ടെല്ല് തകര്‍ന്ന് കഴിഞ്ഞ പതിനാറു വര്‍ഷമായി ശയ്യാവലംബനായ പാലക്കാട്ടുകാരന്‍ സുരേഷിനു സ്വന്തമെന്നു പറയാന്‍ ഒരു കുടില്‍ പോലുമില്ല, വയോധിക മാതാപിതാക്കളും വിധവയായസഹോദരിയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളും പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടി ഉണ്ടാക്കിയ ഒറ്റ മുറി ഷെഡിലാണ് കഴിയുന്നത്. അനുദിന ചികിത്സയ്ക്കും ആഹാരത്തിനും പെടാപ്പാട് പെടുന്ന ഈ നിര്‍ദ്ധന കുടുംബവും അവസാന അത്താണി എന്ന നിലയിലാണ് യുകെയിലെ നല്ലവരായ പ്രവാസി മലയാളികളെ സമീപിച്ചിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ പെരുവന്താനം സ്വദേശിയായ സിനോമോന്‍ ആഴ്ചയില്‍ മൂന്നു തവണ ഡയാലിസ് നടത്തിയാണ് ജീവന്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. ഡയാലിസ് ചെയ്യാനുള്ള തുക പോലും കണ്ടെത്താന്‍ കൂലിപ്പണിക്കാരിയായ അമ്മയ്ക്കും അനുജനും കഴിയുന്നില്ല. മുപ്പത്തി എട്ടു വയസ്സ് മാത്രം പ്രായമുള്ള സിനോമോന്റേയും ബുദ്ധിമാന്ദ്യമുള്ള ഒരു അനുജനുമടങ്ങുന്ന കുടുംബത്തിന്റെയും ദൈന്യതയ്ക്ക് മുന്‍പില്‍ കണ്ണടയ്ക്കുവാന്‍ ഒരു സുമനസ്സിനും കഴിയുകയില്ല.

പതിനഞ്ച് വര്‍ഷം മുന്‍പ് തെങ്ങില്‍ നിന്ന് വീണു നട്ടെല്ലിന് ക്ഷതം സംഭവിച്ച് തളര്‍ന്നു കിടക്കുന്ന കോട്ടയം ജില്ലയിലെ അളനാട് സ്വദേശി നാല്പത്തഞ്ച് വയസ്സുള്ള പോള്‍സണും, നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും പതിമൂന്ന് വര്‍ഷങ്ങള്‍ മുന്‍പ് തന്റെ ഇരുപത്തിമൂന്നാം വയസില്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് നടുവിന് പരിക്ക് പറ്റി കുടുംബത്തിന് തണലാകുന്നതിനു പകരം കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും ഒരു ഭാരമായതിന്റെ വേദനയില്‍ കഴിയുന്ന സോബിന്‍ ജോര്‍ജ്ജ് എന്ന കോതമംഗലംകാരനും ജീവിതം മുന്നോട്ട് നീങ്ങണമെങ്കിലും പ്രവാസികളായ നമ്മള്‍ തന്നെ കനിയണം.

ജന്മനാ തളര്‍ന്നുകിടക്കുന്നഒരു കുഞ്ഞുമാലാഖയെപ്പോലെ സുന്ദരിയായ അഞ്ചുവയസ്സുള്ള തെരേസമോള്‍ ഇന്ന് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് ബ്രിട്ടീഷ് മലയാളിയുടെ നല്ലവരായ വായനക്കാരില്‍ ആണ്.സ്തനാര്‍ബുദ രോഗിയായ ഷീലാ മോളുംകീമോ തെറാപ്പി അടക്കമുള്ള തുടര്‍ചികിത്സയ്ക്കായിപ്രിയ വായനക്കാരുടെ സഹായത്തിനായി കാത്തിരിക്കുകയാണ്.

തികച്ചും സുതാര്യമായി പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക

Name : British Malayali Charity Founda-tion
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 5,931.88 പൗണ്ട്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 5,136.88 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 795.00 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category