1 GBP = 102.00 INR                       

BREAKING NEWS

തെങ്ങു പോള്‍സനെ ചതിച്ചു; കൂടെ വിധിയും; നട്ടെല്ല് തകര്‍ന്ന ഈ യുവാവിന്റെ ഹൃദയവും വൃക്കയും കൂടി പിണങ്ങിയതോടെ പ്രതിമാസം വേണ്ടത് 8000 രൂപ; അല്പകാലത്തേക്കെങ്കിലും പോള്‍സന്റെ മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ നമുക്ക് സാധിക്കുമോ?

Britishmalayali
സൈമി ജോര്‍ജ്

തെങ്ങു ചതിക്കില്ല എന്നാണ് നമ്മള്‍ കേട്ടിരിക്കുന്നത്. ഒരു ഓലമടലോ തേങ്ങയോ തലനാരിഴക്ക് ഒഴിവായി പോകുന്നതിലൂടെ കേട്ടറിഞ്ഞ പഴമൊഴി. എന്നാല്‍ തെങ്ങുകയറ്റ തൊഴിലാളി ആയിരുന്ന പോള്‍സന്റെ കാര്യത്തില്‍ തെങ്ങു തന്നെയാണ് വില്ലനായത്. പതിവ് പോലെ ഉള്ള ജോലിക്കിടയില്‍ അല്പം തെന്നലുണ്ടായിരുന്ന തെങ്ങു പോള്‍സനെ കൈവിട്ടു. കാല്‍ തെന്നി നിലമടിച്ചു വീണ ഈ യുവാവിന്റെ നട്ടെല്ല് തകരാന്‍ ആവശ്യത്തിലേറെ ആയിരുന്നു ആ വീഴച. വെറും 30 വയസു മാത്രം ഉണ്ടായിരുന്നതിനാല്‍ പ്രായത്തിന്റെ ചുറുചുറുക്കില്‍ ജീവിതത്തിലേക്ക് തിരിച്ചു നടക്കാന്‍ പോള്‍സണ്‍ കഴിയും എന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതീക്ഷ. ആ പ്രതീക്ഷയില്‍ വീട്ടുകാരും നാട്ടുകാരും മനസ്സര്‍പ്പിച്ചപ്പോള്‍ കടമായി വാങ്ങിയ പണം ഉപയോഗിച്ച് നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി പോള്‍സണ്‍ അതേ കിടപ്പിലാണ്. മാത്രമല്ല കൂട്ടായി പുതിയ രോഗങ്ങളും എത്തി.
ഏതൊരാളെയും പോലെ മാനസികമായി കൂടി തളര്‍ത്തിക്കളയാന്‍ ഉള്ള രോഗങ്ങളാണ് ഇപ്പോള്‍ 45 കാരനായ ഇദ്ദേഹത്തിനൊപ്പമുള്ളത്.. ഹൃദയവും വൃക്കയും പിണക്കത്തിലായതോടെ മാസം മരുന്നിനു വേണ്ടത് 8000 രൂപ. ഈ നിര്‍ധന കുടുംബത്തിന് അത്രയും വലിയ തുകയെക്കുറിച്ചു ആലോചിക്കാന്‍ പോലും കഴിയില്ല. യുകെയിലെ ഒരുശരാശരി മലയാളിയുടെ ഒരു ദിവസത്തെ വേതനത്തിന് തുല്യമായ തുക ആണെങ്കിലും പോള്‍സന്റെ കുടുംബത്തിന് ഒരു മാസം കഷ്ടപ്പെട്ടാലും അതിന്റെ പാതി പോലും കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് സത്യം. അതിനാല്‍ പലപ്പോഴും മുടങ്ങാതെ കഴിക്കേണ്ട മരുന്നുകള്‍ മുടങ്ങുന്നു. തല്‍ഫലമായി രോഗം കൂടുതല്‍ കലശലാകുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ മരുന്നെങ്കിലും മുടങ്ങാതിരുന്നെങ്കില്‍ എന്ന് സാധുവായ അദ്ദേഹത്തിന്റെ പത്‌നി കൈകൂപ്പി പറയുമ്പോള്‍ ഈ കുറിപ്പ് വായിക്കുന്നവര്‍ ഒരു ദിവസത്തെ വേതനമില്ലെങ്കിലും ഒരു മണിക്കൂര്‍ ഈ ജീവനുവേണ്ടി ജോലി ചെയ്ത പണം നല്‍കിയാല്‍ പോള്‍സണ്‍ വേദനയില്ലാതെ ജീവിച്ചിരിക്കും. അതിനായി ഒരു കൈ സഹായം തേടിയാണ് ഈ കുടുംബം ഇപ്പോള്‍ യുകെ മലയാളികളെ സമീപിച്ചിരിക്കുന്നത്.

ഭരണങ്ങാനം തോണിക്കുഴി വീട്ടില്‍ പോള്‍സണ്‍ മാത്യു എന്ന 45 വയസുകാരന്റെ കണ്ണുനീരില്‍ കുതിര്‍ന്ന ജീവിത കഥയാണിത്. പതിനഞ്ചു വര്‍ഷം മുന്‍പ് തെങ്ങില്‍നിന്നും വീണ് തളര്‍ന്നുകിടപ്പിലായ പോള്‍സണ്‍. പരസഹായം കൂടാതെഒന്നും ചെയ്യാന്‍ സാധിക്കുകയില്ല.അതിനിടയില്‍ ഹൃദയ വാല്‍വിനും, വൃക്കയ്ക്കും തകരാര്‍ കണ്ടെത്തിയതോടെ തുടര്‍ചികിത്സക്കു ആരെങ്കിലും സഹായിച്ചാല്‍ മാത്രമേ ജീവന്‍ ബാക്കിനില്ക്കൂ എന്നതാണ് അവസ്ഥ
തെങ്ങുകയറ്റവും കൂലിപ്പണികളും ചെയ്താണ് പോള്‍സണ്‍ തന്റെകുടുംബം പോയിരുന്നത്. തെങ്ങില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം പിറവിത്താനം ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ഇവിടെവെച്ചു സ്പൈനല്‍ കോഡിനുള്ള സര്‍ജറി നടത്തുകയും തുടര്‍ന്ന് ആറുമാസകാലത്തോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സാ തുടര്‍ന്നു. എന്നിട്ടും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടാവുകയോ കിടന്ന കിടപ്പില്‍ നിന്നും ഏല്‍ക്കുവാന്‍ പോലും സാധിക്കാതായതോടെ ഉണ്ടായിരുന്ന സ്വര്‍ണം വിറ്റും നാട്ടുകാരില്‍ നിന്നും പണം കടം വാങ്ങിയുംവൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സാക്കായി പ്രവേശിപ്പിച്ചു. രണ്ടുമാസക്കാലത്തോളം ചികിത്സിച്ചെങ്കിലും കൈയില്‍ ഉണ്ടായിരുന്ന പണം തീര്‍ന്നതല്ലാതെ  ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആയുര്‍വേദ ആശുപത്രില്‍ അഡ്മിറ്റ് ആക്കി രണ്ടുമാസത്തോളം ആയുര്‍വേദ ചികിത്സ നടത്തി.
ഇതിനിടയില്‍ രണ്ടുതവണ ഹൃദയാഘാദം ഉണ്ടാവുകയും മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സ തേടുകയും ചെയ്തു.അതിനിടയില്‍ ഇരു വൃക്കകളും തകരാറില്‍ ആവുകയും പ്രഷര്‍,ഷുഗര്‍ തുടങ്ങിയവ കൂടി പിടി പെട്ടതോടെ തുടര്‍ ചികിത്സാകള്‍ക്കും മരുന്നിനും പണം കണ്ടെത്താനാവാതെ നട്ടം തിരിയുകയാണീ നിര്‍ധന കുടുംബം.മരുന്നിനത്തില്‍ തന്നെ ഒരു മാസം എണ്ണായിരം രൂപയോളം വേണ്ടിവരുന്നുണ്ട്.ഭാര്യ അയല്‍പക്ക വീടുകളില്‍ കൂലി പണി ചെയ്തും തൊഴിലുറപ്പിനു പോയുമാണ് കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്. കോവിഡ് കാരണവും പോള്‍സന്റെ ചികിത്സാര്‍ത്ഥം ആശുപത്രികളില്‍ അഡ്മിറ്റ് ആകേണ്ടി വരുന്നതിനാലും പലപ്പോഴും ജോലിക്കു പോകാന്‍ സാധിക്കുന്നില്ല. നല്ലവരായ നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ഭക്ഷണ സാധനങ്ങള്‍ പോലും ഇപ്പോള്‍ വീട്ടില്‍ എത്തുന്നത്.

ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് പോള്‍സന്റെ കുടുംബം .ആറുസെന്റ് സ്ഥാലവും ചെറിയ ഒരു വീടുമാണ് ആകെയുള്ള സമ്പാദ്യം.തുടര്‍ ചികിത്സക്കും മരുന്നിനും മകന്റെ പഠനത്തിനും കുടുംബ ചിലവുകള്‍ മുന്നോട്ടു കൊടുപോകുന്നതിനും കട ബാധ്യതകള്‍ തീര്‍ക്കുന്നതിനും ഇ കുടുബത്തിനു ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം കൂടിയേ തീരു..പോള്‍സണും കുടുംബത്തിനും അത് പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു  കുടുംബങ്ങളെയും സഹായിക്കുവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായിപിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 6500.63 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇന്ന് വരെ ഏഴ് പേരുടെ കഥകളാണ് നിങ്ങളുടെ മുമ്പിലെത്തിയത്. ഏഴ് പേരുടെ കഥകള്‍ വായിച്ചറിഞ്ഞ് വായനക്കാര്‍ ഇതുവരെ നല്കിയത് 6500.63 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 5680.63 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 820 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് വഴി നല്കുന്നവരുടെ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category