
കവന്‍ട്രി: യുകെ മലയാളികള്‍ക്കിടയില്‍ ദിവ്യത്വ വേഷം കെട്ടിയെത്തിയ വ്യാജ പുരോഹിത വേഷധാരിക്കെതിരെ മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ്. ആറു വര്‍ഷം മുന്‍പ് പുരോഹിതനെന്ന വ്യാജേനെ യുകെ സന്ദര്‍ശനം അടക്കം അനേകം വിദേശ രാജ്യങ്ങളില്‍ കറങ്ങി നടന്ന ജോസഫ് ജോസഫ് എന്ന ജോസ് എന്നയാള്‍ക്കെതിരെയാണ് ഇക്കഴിഞ്ഞ നവംബര്‍ 30 നു മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ രംഗത്ത് വന്നിരിക്കുന്നത്. ഇയാള്‍ വര്‍ഷങ്ങളായി സീറോ മലബാര്‍ വിശ്വാസികള്‍ക്കിടയില്‍ നടത്തി വന്ന പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്ക് യാതൊരു പങ്കാളിത്തവും ഇല്ലെന്നും ബിഷപ് വിശദീകരിക്കുന്നു. തനിക്കു സഭയുടെ അംഗീകാരം ഉണ്ടെന്ന മട്ടില്‍ ഇയാള്‍ പ്രചാരണം നടത്താന്‍ ആരംഭിച്ചത് നിരവധി ആളുകള്‍ക്കിടയില്‍ നിന്നും പരാതി ലഭിച്ചതോടെയാണ് പൊതു അറിയിപ്പ് നല്കാന് നിര്‍ബന്ധിതം ആയതെന്നും ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നു. കെന്റില്‍ ഉള്ള ഒരു സുഹൃത്ത് മുഖേനെ യുകെയില്‍ എത്തിയ പുരോഹിത വേഷധാരി പ്രധാന ധ്യാന കേന്ദ്ര വേദികളില്‍ അടക്കം സാന്നിധ്യം അറിയിച്ചു ഔദ്യോഗികമെന്നു വരുത്താന്‍ ശ്രമം നടത്തിയതായി യുകെ മലയാളികളായ വിശ്വാസികള്‍ അക്കാലത്തു തന്നെ പുരോഹിതരില്‍ പലരെയും അറിയിച്ചിരുന്നതാണ്.
അപകടം വഴിത്തിരിവായെന്നു വ്യാജ പുരോഹിതന്
കഴിഞ്ഞ 25 വര്‍ഷമായി പുരോഹിതനായും സുവിശേഷ പ്രസംഗികനായും ആത്മീയ പ്രവര്‍ത്തകനായും വിവിധ പള്ളികളില്‍ സഹ വികാരിയായും ധ്യാന വേദികളില്‍ അത്ഭുത പ്രവര്‍ത്തകനും ആയി അവതരിച്ചിട്ടുള്ള ജോസ്
മൈലിക്കല്‍ വിശ്വാസികള്‍ക്കിടയില്‍ കെട്ടാത്ത വേഷമില്ലെന്നതാണ് സത്യം . 1995 ല്‍ ഉണ്ടായ ഒരു ബൈക്ക് അപകടത്തിന് ശേഷം ''തല തിരിഞ്ഞ'' ഇയാള്‍ മാതാവിന്റെ ദര്‍ശനം ഉണ്ടായി എന്നാണ് തനിക്കു പരിചയമുള്ളവരോട് പറഞ്ഞിരുന്നത്. അന്ന് മുതല്‍ പല തരം ദിവ്യത്വം കാട്ടി നടക്കാനും തുടങ്ങി. എന്നാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ പലര്‍ക്കും സംശയം തോന്നിയിരുന്നെങ്കിലും അനേകം വൈദികരുമായുള്ള അടുപ്പം മൂലം വ്യാജ വൈദികനാണോ എന്ന് തിരിച്ചറിയാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ആരും പരാതിപ്പെടാന്‍ തയ്യാറായില്ല. തനിക്ക് സര്വ്വസ്വതന്ത്രത്തോടെ പലയിടത്തും എത്താന്‍ ആയതോടെ ജോസ് മാളിയേക്കല്‍ യഥാര്‍ത്ഥ വൈദികരേക്കാള്‍ വിശ്വാസം ആത്മീയ രംഗത്ത് നേടിയെടുത്തു എന്നത് ഇദ്ദേഹം സമ്പാദിച്ചു കൂട്ടിയ ആരാധകരുടേ എണ്ണം തെളിയിക്കുന്നു.
.jpg)
കെന്റിലെ ഒരു പരിചയക്കാരന് മുഖേനെയാണ് ജോസ് മൈലിക്കല്യുകെയില് എത്തുന്നത്. 2010 മുതല്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍ യുകെയിലെങ്ങും പച്ച പിടിച്ചു തുടങ്ങിയ കാലം ആയതിനാല്‍ തനിക്കു പറ്റിയ വിളനിലമാണ് യുകെ എന്ന തിരിച്ചറിവാണ് ഇയാളെ ആകര്‍ഷിച്ചത്. ഇതിനിടെയില്‍ സ്വാഭാവികമായും ഇയാള്‍ക്കെതിരെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന് പരാതി ലഭിച്ചതോടെ ഇയാള്‍ ബിഷപ്പിന്റെ ആസ്ഥാനത്തു ചോദ്യം ചെയ്യപ്പെടാനിടയായി. അന്ന് ഇയാള്‍ എഴുതി നല്കിയ സത്യവാങ്മൂലത്തില്‍ പലവട്ടം യുകെ സന്ദര്‍ശനം നടത്തിയതായി പറയുന്നുണ്ട്. ഒരിക്കലും വൈദിക പരിശീലനം നേടിയിട്ടില്ലെന്നു ബിഷപ്പിനു മുന്നില്‍ സമ്മതിച്ച ഇയാള്‍ സമസ്താപരാധം ചൊല്ലിയതോടെ മാനുഷിക പരിഗണന നല്കി മാപ്പു നല്കാന് അന്ന് ബിഷപ് തീരുമാനിക്കുക ആയിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ കരുത്തോടെ ഇയാള്‍ ആത്മീയ തട്ടിപ്പില്‍ സജീവമാകുക ആയിരുന്നു.
ഇഷ്ടകേന്ദ്രം ധ്യാന സദസ്സുകള്‍, ബ്ലാക് മാജിക്കില്‍ വിദഗ്ധന്‍, മുല്ലപ്പൂ സുഗന്ധം
യുകെയിലെ ആയിരങ്ങള്‍ തടിച്ചു കൂടുന്ന ധ്യാന സദസുകളില്‍ ഔദ്യോഗിക പരിവേഷത്തോടെ പങ്കെടുത്താണ് ഇയാള്‍ വിശ്വാസികള്‍ക്ക് മുന്നില്‍ തന്റെ പ്രവര്‍ത്തന രംഗം വിപുലീകരിച്ചത്. ഇയാളുടെ തട്ടിപ്പിനെ കുറിച്ച് മുന്നേ അറിവുണ്ടായിരുന്ന കവന്‍ട്രിയിലെയും മറ്റും ചില വിശ്വാസികള്‍ അക്കാലത്തു വൈദികര്‍ക്ക് മുന്നറിയിപ്പു നല്കിയിരുന്നെകിലും വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ഇയാള്‍ നിര്‍ബാധം ധ്യാന വേദികളില്‍ പ്രത്യക്ഷപ്പെടുന്നത് പതിവായി. ഇയാള്‍ ജപിച്ചു നല്കുന്ന കൊന്തയ്ക്കു മുല്ലപ്പൂവിന്റെ സുഗന്ധം ആണെന്നും ഇയാളുടെ ശരീരത്തില്‍ ക്രിസ്തു ദേവന്റേതു പോലെ തിരുമുറിവുകള്‍ ഉണ്ടെന്ന പ്രചാരണവും ശക്തമായതോടെ സ്ത്രീകള്‍ അടക്കമുള്ള നിര്‍ദോഷികളായ വിശ്വാസികള്‍ ജോസ്
മൈലിക്കല്ദിവ്യതമാണ് കണ്ടെത്തിയത്. യുകെയില്‍ ഒട്ടുമിക്ക പ്രദേശങ്ങളിലും ആരാധകരെ സ്വന്തമാക്കിയ ഇയാള്‍ വൈദികര്‍ക്ക് ലഭിക്കുന്ന സര്വ്വസ്വതന്ത്രത്തോടെയും വിശ്വാസികളുടെ വീടുകളിലാണ് താമസം തരപ്പെടുത്തിയതും. ലിവര്‍പൂള്‍ , കെന്റ്, വെയ്ല്‍സ്, ബര്‍മിങ്ഹാം എന്നിവിടങ്ങളില്‍ ഒക്കെ പലരുടെയും വീടുകളില്‍ കൂടോത്രം എന്നറിയപ്പെടുന്ന ബ്ലാക് മാജിക് നടത്തി ഇയാള്‍ വളരെ വേഗം പേരെടുക്കുക ആയിരുന്നു.

തല തിരിഞ്ഞ വഴികള്‍, അത്ഭുതം കണ്മുന്നില്
മറ്റുള്ളവര്‍ക്കു കാണാന്‍ കഴിയാത്ത പലതും തനിക്കു കാണാമെന്നും തന്നെ സംശയിക്കുന്നവര്‍ക്കു അപകടം ഉണ്ടാകും എന്നൊക്കെയാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. ഒരിക്കല്‍ ഒരു യുവാവിനോട് തെറ്റായ ദിശയില്‍ ബൈക്ക് ഓടിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അയാള്‍ അപകടത്തില്‍ ആയതോടെയാണ് ഇയാളില്‍ ചെറുപ്പക്കാരായ ചിലര്‍ക്ക് ആദ്യ കാലത്തു തന്നെ സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളുടെ വിഹാര കേന്ദ്രങ്ങളില്‍ ചെറുപ്പക്കാര്‍ നടത്തിയ അന്വേഷണങ്ങളില്‍ ജോസ്മൈലിക്കല് അതാതു പള്ളികളില്‍ വികാരി ആയിരുന്നവരേക്കാള് സ്വാതന്ത്ര്യത്തോടെ ഇടപെടല്‍ നടത്തുന്നതാണ് കണ്ടത്. തിരുവന്തപുരത്തെ വലിയതുറ പള്ളിയിലും മറ്റും ഇയാള്‍ ഇത്തരത്തിലാണ് പെരുമാറിയത്. ഇതോടൊപ്പം വേളാങ്കണ്ണി, വിശുദ്ധ നാടുകള്‍ , ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഒക്കെ ജോസ്മൈലിക്കല് ആത്മീയ തേജസായി നിറഞ്ഞാടുക ആയിരുന്നു.
.jpg)
ഇടക്കാലത്തു തൊടുപുഴ കേന്ദ്രമാക്കിയ ഇയാള്‍ക്ക് ഒരു പ്രവാസി സൗജന്യമായി വിട്ടുനല്‍കിയ ബഹുനില മാളിക കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഒരിക്കലും തന്റെ ഫോട്ടോകള്‍ പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിച്ച ജോസ് പോകുന്നിടത്തെല്ലാം സ്വന്തം ക്യാമറയില്‍ ചിത്രം പകര്‍ത്തി താന്‍ ഉള്‍പ്പെടാത്ത ചിത്രങ്ങള്‍ മാത്രം ആരാധകര്‍ക്ക് നല്‍കുന്നതും ഇയാളുടെ പ്രത്യേക സവിശേഷത ആയിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം ഇല്ലെന്നതിനാല്‍ ഇയാളെ പിന്തുടരുക എന്നതും അത്ര എളുപ്പമല്ലാത്ത കാര്യമാക്കി. എന്നാല്‍ അടുത്തിടെയായി എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തനം വിപുലപ്പെടുത്തിയ ഇയാള്‍ അനേകം പേരില്‍ നിന്നുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും അത്തരത്തില്‍ ലഭിച്ച തുക പൂര്‍ണമായും റിയല്‍ എസ്റെറ് ബിസിനെസ്സില്‍ നിക്ഷേപിക്കപ്പെടുക ആയിരുന്നു എന്നും കാഞ്ഞിരപ്പള്ളി ബിഷപ്പിനു പരാതി ലഭിക്കുക ആയിരുന്നു. ഇയാള്‍ക്ക് കേരളമെങ്ങും ഭൂമി ഉണ്ടെന്നാണ് ബിഷപ്പിനു ലഭിച്ച പരാതി. കൂടാതെ ഇതില്‍ പലതും തര്‍ക്കത്തില്‍ ആകുകയും തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേസുകളിലേക്കു നയിക്കുകയും ആയിരുന്നു.
ഇതേതുടര്‍ന്ന് ആര്‍ച് ബിഷപ്പുമായി ബന്ധപ്പെട്ട കാഞ്ഞിരപ്പള്ളി ബിഷപ്പ് വിശ്വാസികള്‍ക്കും സിറോ മലബാറിന് കീഴിലുള്ള മുഴവന്‍ ബിഷപ്പുമാര്‍ക്കും മുന്നറിയിപ്പ് കത്ത് നല്‍കുക ആയിരുന്നു. യുകെ ഇയാളുടെ പ്രധാന ഇടത്താവളം ആയതിനാല്‍ മുന്‍കൂട്ടി തന്നെ യുകെ ബിഷപ്പിനു വിവരം നല്‍കിയതായും വിവരമുണ്ട്. യുകെയില്‍ എത്തിയപ്പോള്‍ ഇയാളുടെ മാന്ത്രിക പ്രകടനം കണ്ടു വിശ്വാസികള്‍ പലരും വന്‍തുക തന്നെ ദാനമായി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ പലരില്‍ നിന്നും ഇയാള്‍ വലിയ തുകകള്‍ പലവിധ ആവശ്യം പറഞ്ഞും സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം. ഇക്കൂട്ടത്തില്‍ സമൂഹത്തില്‍ ഏറെ അറിയപ്പെടുന്നവരുമുണ്ട്. എന്നാല്‍ മാനഹാനി ഓര്‍ത്തു പണം നഷ്ടമായ കാര്യം മറച്ചു വയ്ക്കുവാനാണ് ഏവരും ഇപ്പോള്‍ ശ്രമിക്കുന്നത്.
ബിഷപ്പിന്റെ മുന്നറിയിപ്പ് കത്ത് പുറത്തായതോടെ ഇയാളുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ എല്ലാം പ്രവര്‍ത്തന രഹിതമായ നിലയിലാണ . കഴിഞ്ഞ ഏതാനും ദിവസമായി ഇയാളെ ബന്ധപ്പെടാന്‍ ബ്രിട്ടീഷ് മലയാളി ശ്രമിച്ചെങ്കിലും ഫോണുകള്‍ സ്വിച് ഓഫ് ചെയ്തിരിക്കുന്നു എന്ന മറുപടിയാണ് ലഭിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam