1 GBP =99.10INR                       

BREAKING NEWS

കേരളത്തിലെ പാര്‍ട്ടി അടിമകള്‍

Britishmalayali
പോള്‍ മണ്ഡലം

നാവിനാല്‍ നക്കി ചുടുചോരയെ ക്ഷീരമാക്കി
ക്ഷീരത്തെ ചുടുചോരയുമാക്കി നിങ്ങള്‍
അഴിമതിയുടെ ആഴക്കടലില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന, അരും കൊലകളുടെ അരിവാള്‍ കൈയ്യിലേന്തുന്ന ഈ സി.പി.എം മന്ത്രിമാരേയും നേതാക്കളേയും യാതൊരു മനസ്സാക്ഷിയുമില്ലാതെ ന്യായീകരിച്ചു വെളുപ്പിക്കുന്ന സി.പി.എം പ്രതിനിധികളേ കാണണമെങ്കില്‍ ചാനല്‍ ചര്‍ച്ചകള്‍ കണ്ടാല്‍ മാത്രം മതി. ഏതഴിമതിയും അരുംകൊലകളും ന്യായീകരിക്കുന്ന ഇവര്‍ പൊതു ജനങ്ങളുടെ മുമ്പില്‍ എത്രമാത്രം അപഹാസ്യരായിത്തീരുന്നു എന്നറിയുന്നില്ല.

കോടാനുകോടികളുടെ ഈ അഴിമതികള്‍ കണ്ടിട്ടും ഇവരെ അന്ധമായി വിശ്വസിക്കുന്നഅണിവൃന്ദങ്ങള്‍ ഈ കള്ളനേതാക്കന്മാര്‍ക്കുവേണ്ടി സമരം നടത്തുവാനും അക്രമം നടത്തുവാനും ജയിലില്‍ പോകുവാനും എത്രയോ അണികള്‍ ഇവരെ വോട്ടു ചെയ്തു വിജയിപ്പിക്കുവാന്‍ കേരളത്തിലെ ജനങ്ങള്‍! എന്തിന് ഇവര്‍ക്കുവേണ്ടി വോട്ടു പിടിക്കുന്ന ചില ക്രൈസ്തവ പുരോഹിതന്മാര്‍ വരെ നമ്മുടെ ഇടയിലുണ്ട്. ഒരു വശത്ത് യേശുവിന്റെ സ്‌നേഹത്തിന്റേയും അക്രമരാഹിത്യത്തിന്റേയും കാരുണ്യത്തിന്റേയും ക്ഷമയുടേയും സമാധാനത്തിന്റേയും സന്ദേശം പ്രസംഗിക്കുകയും മറുവശത്ത് ഈ അരും കൊലകള്‍ക്ക് ഓശാന പാടുകയും ചെയ്യുന്ന പുരോഹിതര്‍! എത്ര ഭയാനകമായ രീതിയില്‍ നമ്മുടെ സമൂഹം ബ്രയിന്‍വാഷ് ചെയ്യപ്പെട്ടിരിക്കുന്നു.

ഒരുവശത്ത് തൊഴിലാളികളുടെ വോട്ടു വാങ്ങി മുതലാളിമാര്‍ക്കുവേണ്ടി ഭരിക്കുന്നു. അക്രമവും അരുംകൊലകളും കൈമുതലാക്കുന്നു. കൊടിയ അഴിമതികള്‍ നടത്തി നേതാക്കള്‍ ജനങ്ങളെ വഞ്ചിച്ച് പണമുണ്ടാക്കുന്നു. ഈ അഴിമതി ആരും കണ്ടു പിടിച്ചില്ലായിരുന്നുവെങ്കില്‍ അത് നിര്‍ബ്ബാദം തുടര്‍ന്നു പോന്നേനെ.

നേതാക്കന്മാര്‍ കൊല്ലാന്‍ പറഞ്ഞാല്‍ ഏതു നിരപരാധിയേയും 41 ഉം 51 ഉം വെട്ടുവെട്ടി കൊല്ലും. തെരുവിലിറങ്ങി എന്തക്രമവും കാട്ടി തകര്‍ത്തു മുടിക്കുവാന്‍ ആയിരക്കണക്കണക്കിനായ അണിവൃന്ദങ്ങള്‍. തല്ലാന്‍ കുറച്ചുപേര്‍. അരുംകൊലയ്ക്കു മറ്റു ചിലര്‍. അതിനായി ജയിലില്‍ പോകുവാന്‍ മറ്റൊരു സംഘം. പാര്‍ട്ടിക്കുവേണ്ടി ഇതെല്ലാം ശിരസ്സാവഹിക്കുവാന്‍ എത്രയോ ചെറുപ്പക്കാര്‍. എത്ര ഭയാനകമായ ബ്രയിന്‍ വാഷിംങ് ഭരിച്ചു മുടിച്ച് സുഖിക്കുവാനും പണമുണ്ടാക്കുവാനും നേതാക്കന്മാര്‍. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഇവരെ വോട്ടു ചെയ്തു വിജയിപ്പിക്കുവാന്‍ ജനങ്ങളും എന്താണിതിനു കാരണം?  മനസ്സാക്ഷി മരവിച്ച ഒരു ജനതയോ?
ഇത്രയും അതിനിഷ്ഠൂരവും ഭീകരവുമായ കൊലപാതകങ്ങള്‍ നടത്തിയിട്ടും വീണ്ടും ഇവരെ വോട്ടു ചെയ്ത് അധികാരത്തിലേറ്റുന്ന ഇതുപോലൊരു ജനവിഭാഗം ലോകത്തിലെ  ഒരു ജനാധിപത്യ രാജ്യങ്ങളിലും കാണില്ല. അതുപോലെ താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടേയും നേതാവിന്റേയും അടിമകളായിപ്പോയി ഭൂരിഭാഗം ജനങ്ങളും.തന്റേ നേതാവ് എന്ത് അഴിമതി ചെയ്താലും അനീതിചെയ്താലും അതു ന്യായീകരിക്കുവാനും ആ നേതാവിനുവേണ്ടി മുദ്രാവാക്യം വിളിക്കുവാനും ധാര്‍മ്മിക ബോധമില്ലാത്ത അനുയായികള്‍!

കെ.എം മാണിയോട് LDF ചെയ്തതെന്തെന്ന് ഏവര്‍ക്കുമറിയാം. അദ്ദേഹത്തിനുമേല്‍ സി.പി.എം ചൊരിഞ്ഞ ദുരാരോപണശരങ്ങളും പരിഹാസവും എല്ലാം ഏറ്റ് മനസ്സും പിടഞ്ഞാണ് അദ്ദേഹം മരണമടഞ്ഞത്. എന്നിട്ടും അദ്ദേഹത്തിന്റെ പുത്രന്‍ ഇക്കൂട്ടരുടെ പിന്നാലെ വാലും ആട്ടി പോയിരിക്കുന്നു! ഈ മാന്യന്റെ പിന്നാലെ ചാടിപ്പുറപ്പെടുവാന്‍ കുറെ അണികളും! അരും കൊലകളും അഴിമതികളുമായി മുങ്ങിത്താണു കൊണ്ടിരിക്കുന്ന 
 LDF ഈ നേതാവിന്റെ പിന്നാലെ ചാടുവാന്‍ തക്ക വ്യക്തിത്വവും നീതി ബോധവും മാത്രമേ ഈ അണികള്‍ക്കുള്ളോ എന്നു ചിന്തിച്ചാല്‍ ആശ്ചര്യം തോന്നിപ്പോകും. ഇന്നലെവരെ ഇതിനെതിരേ പ്രസംഗിച്ചും സമരം ചെയ്തും നടന്നവര്‍ ഇതാ ഒരു സുപ്രഭാതത്തില്‍ അവരുടെ കൂടെ ഇങ്കിലാബുവിളിച്ചുകൊണ്ടു നടക്കുന്നു. ഇത്തരത്തിലുള്ള പ്രതിഭാസം കേരള രാഷ്ട്രീയത്തില്‍ മാത്രമേ കാണുകയുള്ളൂ.

ശക്തമായ പ്രതിപക്ഷത്തിന്റെ  അഭാവംഇത്രയും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ - അദ്ധ്യാപകനെ ക്ലാസ്സില്‍ കയറി വെട്ടികൊന്നതു മുതല്‍ എത്രയോ ക്രൂരവും പൈശാചികവുമായ കൊലപാതകങ്ങള്‍ നടത്തിയിട്ടും അതിനെതിരെ ശക്തമായ പ്രതികരണം നടത്തുവാന്‍ യു.ഡി.എഫിനായിട്ടില്ല.

തിരിച്ച് അധികാരം കിട്ടിക്കഴിയുമ്പോള്‍ നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ച്  ഈ നരാധമന്മാരേയും ഗൂഢാലോചന നടത്തിയ നേതാക്കന്മാരേയും അഴിക്കുള്ളിലാക്കുന്നതിനു പകരം നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നു പറഞ്ഞ് നപുംസകങ്ങളേപ്പോല്‍ കുത്തിയിരിക്കുന്നു ഈ യു.ഡി.എഫ് നേതാക്കള്‍! അവിടെയാണ് ജനരോഷം ഇവര്‍ക്കെതിരെ തിരിയുന്നത്. ഇപ്രാവശ്യം ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതുകൊണ്ടു മാത്രം കോണ്‍ഗ്രസ് രംഗത്തെത്തി എന്നു മാത്രം.
അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമോ?

എല്‍.ഡി.എഫും, യു.ഡി.എഫും പരസ്പരം അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയായിരുന്നുവോ എന്ന് ജനം ഇന്നു സംശയിക്കുന്നു. അധികാരം കിട്ടിക്കഴിയുമ്പോള്‍ കഴിഞ്ഞ ഗവണ്മെന്റിന്റെ അഴിമതികള്‍ മൂടിവെയ്ക്കുകയോ വേണ്ടവിധത്തില്‍ അന്വേഷിക്കാതിരിക്കുകയോ ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇങ്ങനെയെങ്കില്‍ ഇപ്പോള്‍ മൂന്നാം കക്ഷിയായ ബി.ജെ.പി കേരളത്തില്‍ വന്‍ മുന്നേറ്റം നടത്തുമെന്നതില്‍ സംശയം വേണ്ട.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam