
യുകെ മലയാളികളായ ഹേവാര്‍ഡ്സ്ഹീത്തില്‍ താമസിക്കുന്ന ജിജോ അരയത്തിന്റയും, ലണ്ടന്‍ സട്ടനില്‍ താമസിക്കുന്ന ജെയ്സി സൈജുവിന്റെയും മാതാവ് ത്രേസ്യാമ്മ കുര്യാക്കോസ് അരയത്ത് തെക്കേപ്പറമ്പിലിന്റെ 41 -ാ0 ചരമദിനം നാളെ 14 /12 /20 തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് വാലാച്ചിറ സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ചു നടത്തപ്പെടുന്നതാണ്.
വിശുദ്ധ കുര്‍ബാനയ്ക്കു പരേതയുടെ സഹോദരനും മാനന്തവാടി രൂപതാ പയ്യംപള്ളി ഫൊറാനാ വികാരിയുമായ റവ. ഫാ. ജോയി പുല്ലന്‍കുന്നേല്‍, വാലാച്ചിറ പള്ളി വികാരി റവ. ഫാ . ജോസഫ് ഇല്ലിമൂട്ടില്‍, റവ .ഫാ .ആന്റോ ചിറയില്പ്പറമ്പില് തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും, പിന്നീട് പരേതയുടെ ആത്മശാന്തിക്കായ് യുകെയില്‍ ടൂട്ടിങ് സെയിന്റ് ബോനിഫസ് കാതോലിക്ക പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു റവ .ഫാ ഷാജു വര്‍ക്കിയും, റെഡ്ഹില്ലില്സീറോ മലബാര്‍ റെഡ് ഹില്‍ & ഹേവാര്‍ഡ്സ് ഹീത്ത് ചാപ്ലയിന്‍ റവ .ഫാ ബിനോയ് നിലയാറ്റിങ്ങലും മുഖ്യ കാര്‍മികത്വം വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ദിവ്യബലികള്‍ നടത്തപ്പെടുക.
പ്രവാസി കേരളാ കോണ്‍ഗ്രസ് എം) യുകെ സെക്രട്ടറിയും, കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (എം) മുന്‍ സംസ്ഥാന വൈസ് പ്രെസിഡന്റുമായജിജോ അരയത്തിന്റെ മാതാവിന്റെ ആകസ്മികമായ വേര്‍പാടില്‍ അനുശോചനം അറിയിച്ചു കൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി എം പി, കോട്ടയം എം പി തോമസ് ചാഴികാടന്, മോന്‍സ് ജോസഫ് എം ല്‍ എ, സ്റ്റീഫന്‍ ജോര്‍ജ് എക്സ് എംല്‍എ, ജില്ലാ പഞ്ചായത്തു സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam