1 GBP = 102.00 INR                       

BREAKING NEWS

ഏഴ് പേര്‍ നിസ്സഹായതയോടെ നിങ്ങള്‍ക്ക് മുന്നി ലെത്തിയപ്പോള്‍ ഒഴുകിയെ ത്തിയത് 7305.63 പൗണ്ട്; അവസാനപ്രതീക്ഷയായി പുതുവര്‍ഷ പുലരിയെ വരവേല്ക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്

Britishmalayali
kz´wteJI³

ന്മയുടെ വെളിച്ചം തേടി നിങ്ങള്‍ക്കു മുന്നിലേക്ക് എത്തിയവരാണ് ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിലൂടെ ഞങ്ങള്‍ നിങ്ങള്‍ക്കു ഇതുവരെ പരിചയപ്പെടുത്തിത്തന്ന ഏഴു കുടുംബങ്ങള്‍. അപ്പീല്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടവേ നിസ്സാഹായതോടെ കൈനിട്ടി ഇവര്‍ എത്തിയപ്പോള്‍ വായനക്കാര്‍ നല്കിയത്7305.63 പൗണ്ടാണ്. ഏഴു പേര്‍ക്കായി ഈ തുക വീതം വെച്ചാല്‍ നിലവിലെ അവരുടെ സാഹചര്യങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമെങ്കിലും ആവുമോ എന്ന കാര്യം സംശയമാണ്. അതുകൊണ്ട് തന്നെ അവസാന പ്രതീക്ഷയായി നിങ്ങള്‍ക്ക് മുമ്പിലെത്തിയവര്‍ ഈ പുതുവര്‍ഷ പുലരിയെ പുഞ്ചിരിയോടെ വരവേല്ക്കാന്‍ നിങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുകയാണ്.
ഏഴ് പേര്‍ക്കായി വായനക്കാര്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 6305.63 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1000 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. ഇതോടെ ആണ് തുക 7305.63 പൗണ്ടായി മാറിയത്. വിര്‍ജിന്‍ അക്കൗണ്ടിലേക്ക് 5133.50 പൗണ്ട് എത്തിയപ്പോള്‍ ഗിഫ്റ്റ് എയഡ് അടക്കം അത് 6305.63 പൗണ്ടായി മാറുകയായിരുന്നു.വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും ഗിഫ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കുമെന്നതിനാണ് തുക ഉയര്‍ന്നത്.

അതുകൊണ്ടാണ് നിങ്ങള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നമ്പോള്‍ ഗിഫ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുതെന്ന് പറയുന്നത്.ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും.

വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ചാരിറ്റി ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലും അതു പരിശോധിച്ചു ഉറപ്പു വരുത്താം.

ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ തേടി എത്തിയ അനേകം നിരാലംബരുടെ അപേക്ഷ പരിഗണിച്ച് ഏഴു പേരെ തെരഞ്ഞെടുത്തത് അവര്‍ക്ക് മറ്റൊരു കൈത്താങ്ങും ഇല്ല എന്നുറപ്പായപ്പോഴാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും നടത്തുന്ന ക്രിസ്തുമസ് - ന്യൂ ഇയര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എത്തിയ അനേകം അപേക്ഷകളില്‍ നിന്നും ഷോര്‍ട് ലിസ്റ്റ് ചെയ്തത് 19 പേരെയാണെങ്കിലും യുകെയിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു ഏറ്റവും അത്യാവശ്യമായി സഹായം ആവശ്യമായി വരുന്ന ഏഴുപേരുടെ ജീവിതമാണ് ഞങ്ങള്‍ പ്രിയ വായനക്കാരുടെ മുന്നില്‍ അവതരിപ്പിച്ചത്.

സഹായം തേടിയെത്തിയ ഏഴുപേര്‍ ഇവര്‍:
2018 ഇത് ഉണ്ടായ ഒരു ബൈക്കപകടത്തെ തുടര്‍ന്ന് ഗുരുതലയോട്ടി തകര്‍ന്നു ഗുരുതരാവസ്ഥയില്‍ ആയ പന്ത്രണ്ടു വയസ്സുകാരി റിസക്കുംനാല്‍പ്പത്തി രണ്ട് വയസ്സു മാത്രം പ്രായമുള്ള ഹൃദ്രോഗിയായ പിതാവ്സനിലിനും അവരുടെ ചികിത്സയും ജീവിതവും മുന്നോട്ട്കൊണ്ടുപോകാന്‍ ഇനി യാതൊരു വഴികളും മുന്‍പില്‍ ഇല്ലാ എന്നഅവസ്ഥയില്‍ ആണ് നല്ലവരായ പ്രവാസികളുടെ സ്‌നേഹവും
സൗമനസ്യവും കേട്ടറിഞ്ഞു അവസാന ആശ്രയമെന്ന നിലയില്‍ നമ്മുടെഅരികില്‍ എത്തിയിരിക്കുന്നത്. പത്തൊന്‍പത് ദിവസംഅബോധാവസ്ഥതയില്‍ വെന്റിലേറ്ററില്‍ കിടന്ന റിസമോള്‍തലയോട്ടിയുടെ ഒരു ഭാഗം മുറിച്ചു മാറ്റിയ സര്‍ജറി അടക്കം ഒട്ടേറെവൈതരണികളില്‍ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് സ്വദേശിയാണ് സനിലും മകള്‍റിസയും.

കൂലിപ്പണിക്കിടെ മരത്തില്‍ നിന്ന് വീണു നട്ടെല്ല് തകര്‍ന്ന് കഴിഞ്ഞപതിനാറു വര്‍ഷമായി ശയ്യാവലംബനായ പാലക്കാട്ടുകാരന്‍ സുരേഷിനുസ്വന്തമെന്നു പറയാന്‍ ഒരു കുടില്‍ പോലുമില്ല , വയോധികമാതാപിതാക്കളും വിധവയായ സഹോദരിയും രണ്ട് പിഞ്ച്കുഞ്ഞുങ്ങളും പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടി ഉണ്ടാക്കിയ ഒറ്റ മുറിഷെഡിലാണ് കഴിയുന്നത്. അനുദിന ചികിത്സയ്ക്കും ആഹാരത്തിനുംപെടാപ്പാട് പെടുന്ന ഈ നിര്‍ദ്ധന കുടുംബവും അവസാന അത്താണിഎന്ന നിലയിലാണ് യൂക്കെയിലെ നല്ലവരായ പ്രവാസി മലയാളികളെസമീപിച്ചിരിക്കുന്നത്.


ഇടുക്കി ജില്ലയിലെ പെരുവന്താനം സ്വദേശിയായ സിനോമോന്‍ആഴ്ചയില്‍ മൂന്നു തവണ ഡയാലിസ് നടത്തിയാണ് ജീവന്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. മൂത്തസഹോദരി വൃക്ക നല്‍കാന്‍തയ്യാറാണെങ്കിലും അതിനുള്ള ഭീമമായ ചിലവ് പോയിട്ട് ഡയാലിസ്ചെയ്യാനുള്ള തുക പോലും കണ്ടെത്താന്‍ കൂലിപ്പണിക്കാരിയായഅമ്മയ്ക്കും അനുജനും കഴിയുന്നില്ല. മുപ്പത്തി എട്ടു വയസ്സ് മാത്രംപ്രായമുള്ള സിനോമോന്റേയും ബുദ്ധിമാന്ദ്യമുള്ള ഒരു അനുജനുമടങ്ങുന്നകുടുംബത്തിന്റെയും ദൈന്യതയ്ക്ക് മുന്‍പില്‍ കണ്ണടയ്ക്കുവാന്‍ ഒരുസുമനസ്സിനും കഴിയുകയില്ല.

പതിനഞ്ച് വര്‍ഷം മുന്‍പ് തെങ്ങില്‍ നിന്ന് വീണു നട്ടെല്ലിന് ക്ഷതംസംഭവിച്ച് തളര്‍ന്നു കിടക്കുന്ന കോട്ടയം ജില്ലയിലെ അളനാട് സ്വദേശിനാല്പത്തഞ്ച് വയസ്സുള്ള പോള്‍സണ്‍ ഇപ്പോള്‍ ഹൃദയവാല്‍വിനുംവൃക്കയ്ക്കും കൂടി ബാധിച്ചിരിക്കുന്ന അസുഖങ്ങളാല്‍ വലയുകയാണ്.സ്‌കൂളില്‍ പഠിക്കുന്ന മകന്റെ പഠന ചിലവുകള്‍ക്കും ഭര്‍ത്താവിന്റെചികിത്സയ്ക്കും, കോവിഡ് കാരണം കൂലിപ്പണിക്ക് പോലും പോകാന്‍സാധിക്കാത്ത പോള്‍സന്റെ ഭാര്യ സുനിക്ക് പരസഹായമല്ലാതെമറ്റൊരു മാര്‍ഗ്ഗവും മുന്‍പില്‍ ഇല്ലാ.

കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കനുസരിച്ച് നേഴ്സിങ് പഠനംപൂര്‍ത്തിയാക്കിയെങ്കിലും, പതിമൂന്ന് വര്‍ഷങ്ങള്‍ മുന്‍പ് തന്റെ
ഇരുപത്തിമൂന്നാം വയസില്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന്
നടുവിന് പരിക്ക് പറ്റി കുടുംബത്തിന് തണലാകുന്നതിനു പകരംകൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും ഒരു ഭാരമായതിന്റെവേദനയില്‍ കഴിയുന്ന സോബിന്‍ജോര്‍ജ്ജ് എന്ന കോതമംഗലംകാരനുഒരു വീല്‍ ചെയറില്‍ എങ്കിലും ജീവിതം മുന്നോട്ട് നീങ്ങണമെങ്കിലുംപ്രവാസികളായ നമ്മള്‍ തന്നെ കനിയണം.

ഒരു കുഞ്ഞുമാലാഖയെപ്പോലെ സുന്ദരിയായ അഞ്ചുവയസ്സുള്ളതെരേസമോള്‍ ജന്മനാ തളര്‍ന്നുകിടക്കുകയാണ്. ബുദ്ധിമാന്ദ്യമുള്ളതെരേസാമോളുടെ ചികിത്സയും ബ്രെയി ട്യൂമര്‍ രോഗിയായ അമ്മയുടെചികിത്സയും മറ്റു കുടുംബച്ചിലവുകളും താങ്ങാന്‍ ഒരു പച്ചക്കറിക്കടയില്‍ജോലി ചെയ്യുന്ന പ്രമേഹ രോഗിയായ ജോസും രോഗിയായഅമ്മയെയും കുഞ്ഞിനേയും നോക്കേണ്ടതുകൊണ്ട് തൊഴിലുറപ്പ് ജോലിക്ക്പോലും പോകാന്‍കഴിയാത്ത ഭാര്യയും ഇന്ന് പ്രതീക്ഷഅര്‍പ്പിച്ചിരിക്കുന്നത് ബ്രിട്ടീഷ് മലയാളിയുടെ നല്ലവരായ വായനക്കാരില്‍ആണ്.

മുപ്പത്തൊന്‍പത് വയസ്സ്‌കാരിയായ ഷീല വാസു ഒരു വര്‍ഷമായിസ്ഥാനാര്‍ബുദ രോഗിയാണ്. ചികിത്സയുടെ ഭാഗമായി സ്ഥാനം മുറിച്ച്മാറ്റിയെങ്കിലും കീമോ തെറാപ്പി അടക്കമുള്ള തുടര്‍ചികിത്സയ്ക്കായിതാമസസ്ഥലമായ ഇടുക്കി രാമക്കല്‍മേട്ടില്‍ നിന്നും കോട്ടയം മെഡിക്കല്‍കോളേജില്‍ വരെ പോകാനുള്ള വണ്ടിക്കൂലി കണ്ടെത്താന്‍ പോലുംകൂലിപ്പണിക്കാരനായ ഭര്‍ത്താവും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ രണ്ട്പെണ്‍മക്കളും വിഷമിക്കുന്ന അവസ്ഥയില്‍ ആണ് ഇവരുടെ ദയനീയാഅവസ്ഥ ഒരു ബ്രിട്ടീഷ് മലയാളി വായനക്കാരന്‍ ട്രസ്റ്റിന്റെ മുന്‍പില്‍എത്തിച്ചത്.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക

Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category