1 GBP = 102.00 INR                       

BREAKING NEWS

രതീഷിന്റെ ജീവിത കഥയറിഞ്ഞാല്‍ ശത്രു ആണെങ്കില്‍ കൂടി നമ്മള്‍ കെട്ടിപ്പിടിച്ച് പോകും; ഒരു മഹാദുരന്തത്തിന്റെ കണ്ണീര്‍ കഥ

Britishmalayali
അജിമോന്‍ ഇടക്കര

ല്ല മനക്കരുത്തുള്ളവര്‍ക്ക് പോലും കണ്ട് നില്‍ക്കാന്‍ സാധിക്കാത്ത ഗുരുതരവും ഭയാനകവുമായ ഒരു രോഗാവസ്ഥയിലൂടെയാണ് തൊടുപുഴ സ്വദേശി രതീഷ് എന്ന അവിവാഹിതനായ ചെറുപ്പക്കാരന്‍ കടന്നു പോകുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഗജവാതം എന്ന ഭയാനക രോഗം ആണ് ഈ മുപ്പത്തി നാല്വയസ്സുകാരനെ കഴിഞ്ഞ ഏഴു വര്‍ഷമായി അലട്ടുന്നത്. വെരികോസ് വെയിന്‍ പൊട്ടിയുണ്ടായ ഒരു വ്രണമായായിരുന്നു തുടക്കം, വളരെ പെട്ടെന്ന് തന്നെ കാലാകെ നീര് വച്ച് വീര്‍ത്ത് തടിച്ച് ഈ ദയനീയ രൂപത്തിലായി. ഈ രോഗത്തിന്റെ ഭാഗമായി കാലിലുള്ള അണുബാധ കൊണ്ട് ഇടയ്ക്കിടയ്ക്കു ണ്ടാകുന്ന ശക്തമായ പനിയും ശ്വാസം മുട്ടലും അവശനായ രതീഷിനു പലപ്രാവശ്യം ആശുപത്രിയില്‍ കഴിയേണ്ടി വന്നു.ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കോലഞ്ചേരി ഹോസ്പിറ്റലില്‍ ഒരാഴ്ചയോളം ശ്വാസം കിട്ടാതെ വെന്റിലേറ്ററില്‍ പോലും കിടക്കേണ്ടി വന്നു.
പൂഞ്ഞാര്‍ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോ. ഷാജുവിന്റെയും തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിലെ ഡോ. ജോസിന്റെയും ചികിത്സയില്‍ കഴിയുന്ന രതീഷിനു പ്ലാസ്റ്റിക് സര്‍ജറി അല്ലാതെ മറ്റൊരു പ്രതിവിധി ഇല്ല. ആയുര്‍വേദത്തില്‍ മരുന്നുണ്ട് എന്ന് വിശ്വസിച്ച് ഒന്നരലക്ഷത്തോളം രൂപ മലപ്പുറത്തുള്ള ഒരു ആയുര്‍വേദാശുപത്രിയില്‍ ചിലവഴിച്ചെങ്കിലും യാതൊരു വ്യത്യാസവും ഉണ്ടായില്ലത്രേ. ചാനല്‍ 24 ഉം ജനം ടീവിയും രതീഷിന്റെ കദനകഥ വാര്‍ത്തയാക്കിയെങ്കിലും മുപ്പത്തിനായിരത്തില്‍ താഴെ മാത്രം രൂപയാണ് പൊതുജന സഹായമായി ലഭിച്ചത്.
പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന പിതാവ് രാജുവിനൊപ്പം കുടുംബ ഭാരം ചുമക്കാന്‍ തുടങ്ങിയ രതീഷ് സ്വന്തം അദ്ധ്വാനഫലം കൊണ്ട് കോടിക്കുളത്ത് അഞ്ച് സെന്റ് സ്ഥലവും ഒരു കൊച്ചു വീടും സ്വന്തമാക്കിയിരുന്നു. സഹോദരി രമ്യയെ മോശമല്ലാത്ത വിധത്തില്‍ വിവാഹം കഴിപ്പിച്ചയാക്കുവാനും കഴിഞ്ഞു. എന്നാല്‍ പിതാവിനെ ബാധിച്ച വൃക്ക രോഗവും രതീഷിന്റെ കാലിനെ ബാധിച്ച ഗജവാത രോഗവും ഈ കുടുംബത്തിന്റെ നട്ടെല്ലൊടിച്ചു. വീടും പുരയിടവും വിറ്റ് നാല് വര്‍ഷത്തോളം പിതാവിനെ ചികിത്സിസിച്ചെങ്കിലും,  കിഡ്നി മാറ്റി വയ്ക്കാനുള്ള ഭീമമായ ചിലവ് കണ്ടെത്താനാവാതെ  നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ അധ്വാനിയായ ആ പിതാവ്  തന്നെ ബാധിച്ച കിഡ്നി രോഗത്തിന് കീഴടങ്ങി, രോഗിയായ മകനെയും നിരാലംബയായ ഭാര്യയെയും ഒറ്റയ്ക്കാക്കി വിടപറഞ്ഞു.

പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടി വീടും പുരയിടവും വില്‍ക്കേണ്ടി വന്ന രതീഷും അമ്മയും ഇന്ന് തൊടുപുഴയില്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു അകന്ന ബന്ധുവിന്റെ ഹോട്ടലില്‍ രോഗാവസ്ഥയിലും ജോലിചെയ്തിരുന്ന രതീഷിനു ഈ കോവിഡ് സാഹചര്യത്തില്‍ അതിനും സാധിക്കുന്നില്ല. കഴിഞ്ഞ മാസം 'അമ്മ രമണി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്ക് ക്വാറന്റൈനില്‍ ആയ രതീഷ് ശരിക്കും വലഞ്ഞു പോയിരുന്നു. കാലില്‍ ബാന്‍ഡേജ് കെട്ടണമെങ്കില്‍ പ്പോലും പരസഹായം കൂടിയേ തീരൂ. വാടകയ്ക്കും നിത്യ ഭക്ഷണത്തിനും ആവശ്യമരുന്നിനും ഒക്കെ അടുത്ത കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളും ഒക്കെ അവരുടെ രിധികളില്‍ നിന്ന് സഹായിക്കുന്നുണ്ടെങ്കിലും ഒന്നും എങ്ങും എത്തുന്നില്ല. കേരളത്തിലെ ആശുപത്രികളില്‍ പന്ത്രണ്ട് ലക്ഷം രൂപയെങ്കിലുമാവുന്ന പ്ലാസ്റ്റിക് സര്‍ജറി കോയമ്പത്തൂര്‍ ഗംഗാ ഹോസ്പിറ്റലില്‍ അഞ്ച് ലക്ഷം രൂപക്ക് വിജയകരമായി മറ്റു ചില ഗജവാത രോഗികള്‍ക്ക് ഫലപ്രദമായി ചെയ്തു കൊടുക്കുന്നുണ്ട് എന്നതിനെ പ്രതീക്ഷയോടെ നോക്കുന്ന ഈ യുവാവിന് ഇന്ന് ആശ്രയം സുമനസ്സുകളുടെ ഉദാരത മാത്രമാണ്. മറ്റാരും ആശ്രയമില്ലാത്ത അമ്മയെയും പരിപാലിച്ച്,അധ്വാനിച്ച് തന്നെ ഒരു സാധാരണ ജീവിതം നയിക്കണം എന്ന ഈ ചെറുപ്പക്കാരന്റെ സ്വപ്നം നിവര്‍ത്തിച്ചു കൊടുക്കുക എന്നത് ഇന്ന് നമ്മുടെ കൂടി ഉത്തരവാദിത്വമല്ലേ?

രതീഷിന്റെ ദുരവസ്ഥയും നമ്മുടെ മുന്‍പില്‍ എത്തിച്ചത് പതിവ് പോലെ ബ്രിട്ടീഷ് മലയാളി വായനക്കാരനായ നോട്ടിങ്ഹാം സ്വദേശി ഷിബു ആണ്. മുന്‍ കാലങ്ങളില്‍ ഓണം ക്രിസ്മസ് അപ്പീലുകളില്‍ ആറോ ഏഴോ അപേക്ഷകള്‍മാത്രം തിരഞ്ഞെടുത്തു അവരെ സഹായിച്ചിരുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഇപ്പ്രാവശ്യം വര്‍ഷങ്ങളായി ദുരിതക്കടലില്‍ മുങ്ങിപ്പൊങ്ങുന്ന പത്തൊന്‍പത് അപേക്ഷകള്‍ പരിഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടി വന്നു. എല്ലാ അപേക്ഷകളും ഒന്നിനൊന്നു ദയനീയവും അടിയന്തിരമായി ലക്ഷക്കണക്കിന് രൂപ ആവശ്യമുള്ളവയുമാണ്. ആദ്യ പരിഗണനയില്‍ ഉണ്ടായിരുന്ന ഏഴ് അപേക്ഷകരുടെ ഒപ്പം ബാക്കിയുള്ളവരെകൂടി സഹായിക്കണമെങ്കില്‍ ഓരോരുത്തരുടെയും ഉദാരമായ സംഭാവനകള്‍കൂടിയേ തീരൂ. ഈ മഹാമാരിയുടെ കാലത്ത് വ്യക്തിപരമായ ധാരാളം അധിക സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ നമുക്കൊരുത്തര്‍ക്കും ഉണ്ടാകും,എങ്കിലും ആഘോഷങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും അവധി കൊടുത്തിരിക്കുന്ന ഈ ദുര്‍ഘടസന്ധിയിലും വേലയും കൂലിയും മുടങ്ങാത്ത നമ്മുടെ കടമയാണ് ഈ ഹത ഭാഗ്യരായ സഹോദരങ്ങളെസഹായിക്കുക എന്നത്.
രതീഷിനും കുടുംബത്തിനും അത് പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക
 
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക, ബാങ്ക് ട്രാന്‍സ്ഫര്‍ വഴി സംഭാവന ചെയ്യുമ്പോള്‍ ഗിഫ്‌റ് എയ്ഡ് ആയി ലഭിക്കുന്നഅധിക തുക ലഭിക്കണമെങ്കില്‍ പ്രത്യേക ഗിഫ്‌റ് എയ്ഡ് ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതുള്ളതു കൊണ്ട് ഗിഫ്‌റ് എയ്ഡിനര്‍ഹതയുള്ളവര്‍ (ഉദാഹരണത്തിന് തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കുന്നവര്‍) വിര്‍ജിന്‍ മണി ലിങ്ക് തന്നെ ഉപയോഗിച്ച് സംഭാവനകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320
 
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 8023.13 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീല്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍  ഇതുവരെ ലഭിച്ചത് 8023.13 പൗണ്ടാണ്.ഇതുവരെ എ
ട്ട്  പേരുടെ കഥകളാണ് നിങ്ങളുടെ മുമ്പിലെത്തിയത്.  വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 6873.13 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1150 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് വഴി നല്കുന്നവരുടെ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category