
ളോഹയണിഞ്ഞുള്ള വൈദിക വിദ്യാര്‍ത്ഥികളുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 'പൊന്നൊളി പുലരി' മ്യൂസിക്കല്‍ വിഡിയോ ആല്‍ബത്തിന് ചുവടുവെച്ച കപ്പൂച്ചിന്‍ വൈദിക വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വീഡിയോ ആണ് തരംഗമായിരിക്കുന്നത്. ആല്‍ബത്തിന്റെ അരങ്ങിലും അണിയറയിലും വൈദികരും വൈദിക വിദ്യാര്‍ത്ഥികളും മാത്രമാണ. ളോഹയണിഞ്ഞ് വൈദിക വിദ്യാര്‍ത്ഥികള്‍ ആടിത്തിമിര്‍ത്ത ഒന്നര മിനിറ്റ് വിഡിയോയ്ക്ക് പ്രശസ്തര്‍ അടക്കം നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയത്.
കോട്ടയം കപ്പുച്ചിന്‍ വിദ്യാഭവനിലെ 8 വിദ്യാര്‍ത്ഥികളാണു കവര്‍ വിഡിയോയില്‍ നൃത്തം വയ്ക്കുന്നത്. 2 ദിവസത്തെ പരിശീലനത്തിനു ശേഷമാണു ക്യാമറയ്ക്കു മുന്പില് എത്തിയത്. ഒരു മാസത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍, വേഗം കുറയാത്തതും ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതുമായ നൃത്തച്ചുവടുകള്‍ ഇവര്‍ക്കായി ഒരുക്കിയത് ഭരണങ്ങാനത്തുള്ള അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാങ്കേജ്സിലെ ജര്‍മന്‍ ഭാഷ അദ്ധ്യാപകന് സിഎസ്ടി സഭാംഗം ഫാ.ഷിന്റോ ഇടശേരിയും ജ്യോത്സ്ന രാജുവും ചേര്‍ന്നാണ്.
ഫാ.ഷിന്റോ തന്നെയാണു ഗാനരചനയും സംഗീതവും നിര്‍വഹിച്ചത്. ക്യാമറ : എബിസണ്‍ ആന്റണി. സംവിധാനം : ജോമിറ്റ് ജോസ്. ചലച്ചിത്ര താരം ധ്യാന്‍ ശ്രീനിവാസന്, ക്യാമറാമാന് പ്രമോദ് കെ.പിള്ള, സംഗീത സംവിധായകന് രാജേഷ് മോഹന്‍ തുടങ്ങിയവര്‍ വിഡിയോ കണ്ട് അഭിനന്ദനം അറിയിച്ചു. 50 ലക്ഷത്തിനടുത്ത് ആളുകള്‍ നൃത്തച്ചുവടുകള്‍ നവമാധ്യമങ്ങളിലൂടെ കണ്ടു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam