1 GBP = 101.50 INR                       

BREAKING NEWS

ഇന്ത്യാ പെന്തക്കോസത് ദൈവസഭ, യുകെ, അയര്‍ലന്റ്‌ റീജിയന്റെ ഓണ്‍ലൈന്‍ ഗോസ്പല്‍ മീറ്റിംഗ് 19,20 തീയതികളില്‍

Britishmalayali
പി സി സേവ്യര്‍

ന്ത്യാ പെന്തക്കോസത് ദൈവസഭ, യുകെ& ഐര്‍ലന്റ് റീജിയന്റെ ഓണ്‍ലൈന്‍ ഗോസ്പല്‍ മീറ്റിംഗ് ഈ മാസം 19,20 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചു. 19 ന് ശനിയാഴ്ച യു കെ സമയം 6.30നും (IST 12pm),ഞായറാഴ്ച രാവിലെ യു കെ. സമയം 10.30 ന്  (IST 4 pm) സംയുക്ത ആരാധനയുമായി രണ്ട് ദിവസത്തെ കണ്‍വന്‍ഷനാണ് ക്രമീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സെക്കറിയ പ്രാര്‍ത്ഥിച്ച് ഉല്‍ഘാടനം ചെയ്യുന്ന യോഗത്തില്‍ IPC ജനറല്‍ സെക്രട്ടറി, പാസ്റ്റര്‍ സാം ജോര്‍ജ് മുഖ്യ പ്രഭാഷകനായിരിക്കും. ഞായറാഴ്ച ദിവസം, UK യിലും Ireland ലും ഉള്ള 30 ല്‍ പരം IPC സഭകള്‍ ഒന്നിച്ചുള്ള സംയുക്ത ആരാധയില്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യ പ്രഭാഷകനായിരിക്കും.

ഗാനശുശ്രൂഷ  റീജിയന്‍ കൊയര്‍ നയിക്കും. സും ആപ്പീക്കേഷന്‍ (lD No.404 559 9377, password IPCUKIRL) മാദ്ധ്യമത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുകയും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഉല്‍സാഹിക്കുകയും ചെയ്യണമെന്ന് കണ്‍വന്‍ഷന് നേതൃത്വം നല്‍ക്കുന്ന പാസ്റ്റര്‍മാരായ C.T. Abraham,  Jacob George, Wilson Baby, സഹോദരന്മാര്‍ Mathew Sam, John Mathew എന്നിവര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category