1 GBP = 102.00 INR                       

BREAKING NEWS

വികാരി ജനറാള്‍ മോണ്‍. ജിനോ അരീക്കാട്ട് എഴുതിയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു; പൗരോഹിത്യ സ്വീകരണ ശുശ്രൂഷയില്‍ ആലപിക്കുന്ന ഗാനം യുട്യൂബിലും

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

ലണ്ടന്‍:. ഡിസംബര്‍, ജനുവരി മാസങ്ങള്‍ സീറോ മലബാര്‍ സഭയിലെ വൈദിക വിദ്യാര്‍ഥികളെ സംബന്ധിച്ചും, സഭയെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള മാസങ്ങളാണ് ആരാധന ക്രമ വത്സരത്തിലെ ആദ്യ മാസമായ മംഗളവാര്‍ത്തകാലം ആരംഭിക്കുന്ന ഡിസംബര്‍ മാസത്തിലാണ് സഭയിലെ വിവിധ രൂപതകളിലും, വിവിധ കോണ്‍ഗ്രിഗേഷനുകളിലും തിരുപ്പട്ട ശുശ്രൂഷകള്‍ നടക്കുന്നത്.

സഭയുടെ ആരാധന ക്രമ ശുശ്രൂഷകളില്‍ ഏറ്റവും മനോഹരമായ ശശ്രൂഷകളില്‍ ഒന്നായ ഈ പൗരോഹിത്യ സ്വീകരണ ശുശ്രൂഷയില്‍ ആലപിക്കാന്‍ ഉതകുന്ന ഒരു മനോഹര ഗാനത്തിനു ജന്മം നല്‍കിയിരിക്കുകയാണ് ക്രിസ്തീയ ഭക്തി ഗാന രംഗത്ത് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ദിവ്യകാരുണ്യ മിഷനറി സഭ അംഗമായ ഫാ. മാത്യൂസ് പയ്യപ്പള്ളിയും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ജിനോ അരിക്കാട്ടും ചേര്‍ന്ന്.

കെസ്റ്ററിന്റെ മനോഹരമായ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ഗാനം ഇതിനോടകം തന്നെ തിരുപ്പട്ട ശുശ്രൂഷക്കായി ഒരുങ്ങുന്ന വിവിധ സ്ഥ ലങ്ങളിലെ പള്ളികളിലെ ക്വയറുകളും, വിവിധ കോണ്‍ഗ്രിഗേഷനുകളിലെ ഗായകസംഘങ്ങളും പരിശീലനം തുടങ്ങിക്കഴിഞ്ഞു.'കുശവന്റെ കയ്യിലെ കളിമണ്ണ് പോലെ 'എന്ന് തുടങ്ങുന്ന ഗാനം ഒരു തിരുപ്പട്ട ശുശ്രൂഷയുടെദൃശ്യങ്ങളോടൊപ്പംയു ട്യൂബിലും അപ്ലോഡ് ചെയ്തിട്ടുണ്ട്

.ജോസഫ് മനോ നിര്‍മ്മാണ നിര്‍വഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് ബാജിയോ ബാബു ആണ് .

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category