1 GBP = 101.50 INR                       

BREAKING NEWS

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ധ്യാനങ്ങള്‍ 29 മുതല്‍ ജനുവരി 3 വരെ

Britishmalayali
ബാബു ജോസഫ്

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ മിന്‌സ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ക്രിസ്മസ് അവധിക്കാലത്ത്  ഡിസംബര്‍ 29 മുതല്‍ 31 വരെയും (ചൊവ്വ , ബുധന്‍, വ്യാഴം) തുടര്‍ന്ന് ജനുവരി 1 മുതല്‍  3 വരെയും (വെള്ളി, ശനി, ഞായര്‍) തീയതികളില്‍  ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങള്‍  നടത്തുന്നു.

www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതല്‍ 12 വരെയുള്ള കുട്ടികളുടെ ധ്യാനം . ഉച്ചകഴിഞ്ഞ്  2 മുതല്‍ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതല്‍ 17 വരെയുള്ള ടീനേജുകാര്‍ക്ക് ധ്യാനം നടക്കുക. 

കുട്ടികളുടെ ആത്മീയ, മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ  വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ;തോമസ് 07877508926.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category