1 GBP = 102.00 INR                       

BREAKING NEWS

ഇരുവൃക്കകളും തകരാറിലാ യതോടെ ജോലിക്ക് പോ കാതെയായി; ഡയാലിസി സ് തുടങ്ങിയതോടെ ശ്വാ സം മുട്ടലും; ഈ 42 കാരന്റെ കണ്ണീര്‍ കാണാതെ പോകരുതേ

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

വിധി പലരോടും പല വിധത്തിലാണ് അതിന്റെ വ്യത്യസ്ത മുഖ ഭാവങ്ങളുമായി കൂട്ടിനെത്തുന്നത്. ഭാഗ്യവും നിര്‍ഭാഗ്യവും രോഗവും ദുരിതവും ഒക്കെയായി വിധി എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്നതാണ് സത്യം. യുകെ മലയാളികളായ നമ്മളില്‍ ഭൂരിഭാഗത്തിനും വിധിയുടെ നന്മയോടും ഭാഗ്യത്തോടും ഒപ്പം സഞ്ചരിക്കാന്‍ കഴിയുമ്പോള്‍ വിധി ഒരുക്കിയ രോഗവും ദുരിതവും കഷ്ടതയും മാത്രം കൂട്ടിനുള്ളവരും ഈ ഭൂമിയിലുണ്ട്. ആരോഗ്യമുള്ള ശരീരവും ജോലി ചെയ്യാനുള്ള മനസും ഉണ്ടെങ്കില്‍ ബാക്കിയെല്ലാം തനിയെ വന്നുചേരുമെങ്കിലുംആരോഗ്യമുള്ള ശരീരത്തിലെ ഏതെങ്കിലും അവയവങ്ങള്‍ പണി മുടക്കിയാല്‍ ജീവിതം വഴിമുട്ടും. സ്വന്തം അവയവങ്ങള്‍ പണിമുടക്കി ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന ലക്ഷക്കണക്കിന് സഹോദരങ്ങള്‍ നമ്മുടെ കണ്മുന്നിലുണ്ട് എങ്കിലും നമ്മള്‍ അവരെ കണ്ടില്ല എന്ന് നടിക്കുന്നു. അത്തരക്കാരില്‍ ഒരാളുടെ എങ്കിലും കണ്ണീര്‍ തുടയ്ക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അതിലും വലിയ നന്മയുള്ള ഒരു നേര്‍ച്ചയില്ല, അതിലും വലിയ ശക്തിയുള്ള പ്രാര്‍ത്ഥനയുമില്ല. അതിനാല്‍ തിരുപ്പിറവി കാത്തിരിക്കുന്ന പ്രിയ വായനക്കാരുടെ ഏറ്റവും ശക്തമായ ഒരു നന്മയ്ക്കു വഴി ഒരുക്കിയാണ് ഇന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ മുന്നിലെത്തുന്നത്.
ആറു മാസങ്ങള്‍ക്കു മുന്‍പ് അപ്രതീക്ഷിതമായി രണ്ടു കിഡ്‌നിയും തകരാറായിലായി എന്ന വിവരമറിഞ്ഞപ്പോള്‍ മുതല്‍ തകര്‍ന്നുപോയ ഒരു കുടുംബത്തിന്റെ വേദനകളാണ് ഇന്ന് നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്..തിരുവല്ല പുറമറ്റം കൊച്ചോലിക്കല്‍ ബിജു കെ ജെ എന്ന 42 വയസുകാരന്റെ ജീവിതം അകെ തകിടം മറിഞ്ഞിരിക്കുകയാണ് രോഗവിവരം അറിഞ്ഞ നിമിഷം മുതല്‍. ഒരു വീഡിയോ ഗ്രാഫര്‍ ആയി കിട്ടുന്ന വരുമാനവും ഭാര്യയുടെ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനവും ആയിരുന്നു ഈ കുടുംബത്തെ മുന്നോട്ടു നയിച്ചിരുന്നത്. അച്ഛനും അമ്മയും ഭാര്യയും രണ്ടു ആണ്‍കുട്ടികളും ഉള്ള ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന  42 വയസുള്ള ഈ യുവാവിന് ജീവിതം മുന്നോട്ട് നീങ്ങണമെങ്കില്‍ കിഡ്നി മാറ്റിവെക്കണം.
എന്നാല്‍ രോഗം പിടിപ്പെട്ട് ചികിത്സയിലായത് മുതല്‍ ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെ ഇനി മുന്നോട്ട് എന്ത് എന്ന ആശങ്കയിലാണ് ഈ കുടുംബം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ താമസിക്കുന്ന ബിന്ദു സുരേഷ് ആണ് ബിജുവിന്റെ കദനകഥ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് മുന്നില്‍ കൊണ്ടുവരുന്നത്. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് NHS ആശുപത്രിയില്‍ ക്വാളിറ്റി കണ്‍ട്രോളര്‍ ആയി ജോലി ചെയ്യുന്ന ബിന്ദുവിന് തന്റെ സുഹൃത്തിന്റെ സുഹൃത്തിന് അറിയാവുന്ന ഒരു വ്യക്തിക്കുവേണ്ടി യുകെ യിലെ പല സംഘടനകളുമായും വ്യക്തികളുമായും സഹായ അപേക്ഷ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ പറ്റി അറിയുന്നതും ചാരിറ്റി ട്രസ്റ്റിമാരുമായും ബന്ധപ്പെടുന്നതും ഈ ബിജുവിനെ നേരിട്ട് യാതൊരു പരിചയവും ഇല്ലെങ്കില്‍ കൂടി ബിജുവിന്റെ ദുരവസ്ഥ കേട്ടറിഞ്ഞു സഹായിക്കാന്‍ ശ്രമിക്കുന്ന ബിന്ദുവിനെപോലെ മനുഷ്യത്വമുള്ള ആളുകളെയാണ് നമ്മുടെസമൂഹത്തിനാവശ്യം.

ബിജുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ബ്രിട്ടീഷ് മലയാളിക്കൊപ്പം ഒരു ചെറിയ സഹായം നിങ്ങള്‍ നല്‍കിയാല്‍ അത് അവര്‍ക്കൊരു വലിയ സഹായമായി മാറിയേക്കാം. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ എല്ലാ ആഴ്ചയിലും ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന ബിജു ശ്വാസംമുട്ടല്‍ മൂലം ഇപ്പോള്‍ അവശതയിലാണ്. കിഡ്നി മാറ്റിവെക്കുകയല്ലാതെ വേറൊരു മാര്‍ഗമില്ല എന്നാണ് ചികത്‌സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത് . രോഗവിവരം കണ്ടുപിടിച്ച ഉടനെ നാട്ടുകാരും കൂടെ പഠിച്ചവരുമൊക്കെ സഹായത്തിനെത്തി യെങ്കലും അവയൊക്കെ പ്രാഥമിക ചികിത്സക്കായി മാത്രമാണ് സഹായിച്ചത്.
ബിജുവിന്റെ കിഡ്നി മാറ്റിവെക്കുന്നതിനും കൂടാതെ ഈ അപ്പീലില്‍ സഹായം അപേക്ഷിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങളില്‍ ഒരു ചെറിയ സഹായമെങ്കിലും നല്‍കുന്നതിന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൌണ്ടേഷന്‍ നടത്തുന്ന ഈ ക്രിസ്മസ് പുതുവത്സര അപ്പീലില്‍ നിങ്ങളുടെ കയ്യൊപ്പു കൂടി ചേര്‍ത്തു വച്ചശേഷം നമുക്ക് ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കാം. നമ്മെപ്പോലെ ക്രിസ്തുമസും പുതുവത്സരവുമൊക്കെ ആഘോഷിക്കാന്‍ ഇവര്‍ക്കും തന്നാലാകാവുന്നത് നമ്മള്‍ ചെയ്തുകൊടുക്കുക.തുകയുടെ വലിപ്പമല്ല പ്രധാനം ഈ അപ്പീലില്‍ സഹകരിക്കുക എന്നതാണ് മുഖ്യം.
 
ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRCഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ്HMRCഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക
 
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക, ബാങ്ക് ട്രാന്‍സ്ഫര്‍ വഴി സംഭാവന ചെയ്യുമ്പോള്‍ ഗിഫ്‌റ് എയ്ഡ് ആയി ലഭിക്കുന്നഅധിക തുക ലഭിക്കണമെങ്കില്‍ പ്രത്യേക ഗിഫ്‌റ് എയ്ഡ് ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതുള്ളതു കൊണ്ട് ഗിഫ്‌റ് എയ്ഡിനര്‍ഹതയുള്ളവര്‍ (ഉദാഹരണത്തിന് തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കുന്നവര്‍) വിര്‍ജിന്‍ മണി ലിങ്ക് തന്നെ ഉപയോഗിച്ച് സംഭാവനകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 8700.63 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീല്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍  ഇതുവരെ ലഭിച്ചത്  8700.63 പൗണ്ടാണ്.ഇതുവരെ ഒമ്പത് പേരുടെ കഥകളാണ് നിങ്ങളുടെ മുമ്പിലെത്തിയത്.  വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 7550.63 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1150 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category