1 GBP = 102.00 INR                       

BREAKING NEWS

നടി വി ജെ ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു; ചിത്രയുമായി ഹേംനാഥ് കലഹിച്ചത് സീരിയലിലെ ഒരു രംഗത്തെ ചൊല്ലി; ബന്ധം ഉപേക്ഷിക്കാനുള്ള അമ്മയുടെ ഉപദേശവും താരത്തെ സമ്മര്‍ദ്ദത്തിലാക്കി; പുറത്തുവരുന്നത് കേസിലെ നിര്‍ണായക വിവരങ്ങള്‍

Britishmalayali
kz´wteJI³

ചെന്നൈ: തമിഴ് സീരിയല്‍ നടിയും അവതാരകയുമായി വി ജെ ചിത്രയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തേക്ക്. നടി ആത്മഹത്യ ചെയ്തത് പ്രതിശ്രുത വരന്റെ മാനസിക പീഡനം സഹിക്കാന്‍ വയ്യാതെയാണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ ഭര്‍ത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് ചിത്രയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ ഹേംനാഥ് കൊലപ്പെടുത്തിയതാണെന്ന് ചിത്രയുടെ അമ്മ ആരോപിച്ചിരുന്നു. സീരിയലിലെ ഒരു രംഗത്തെ ചൊല്ലി ഹേംനാഥ് ചിത്രയോട് ദേഷ്യപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലോക്കേഷനിലെത്തിയും ഇയാള്‍ ബഹളംവച്ചിരുന്നു.

ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തി ഇയാള്‍ വഴക്കുണ്ടാക്കിയ വിവരം ചിത്ര അമ്മയെ അറിയിച്ചിരുന്നു. ബന്ധം ഉപേക്ഷിക്കാനായിരുന്നു അമ്മ നല്‍കിയ ഉപദേശം. ഇതോടെ താരം കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. അമ്മയെയാണ് ചിത്ര അവസാനമായി വിളിച്ചത്. ചിത്രയുടെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയുമൊക്കെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.വിവാഹ നിശ്ചയത്തിന് ശേഷം വീട്ടുകാര്‍ അറിയാതെ ചിത്ര ഹേം നാഥിനെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു.

ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. നടിയും ഹേംനാഥും ചെന്നൈയിലെ നസറെത്‌പേട്ടായിലെ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം പുലര്‍ച്ചെ രണ്ടരയോടെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയെത്തിയ ചിത്രയെ കുറച്ചുസമയത്തിന് ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളിക്കാനായി പോയ ചിത്ര തന്നോടു പുറത്തു കാത്തിരിക്കാന്‍ പറഞ്ഞുവെന്നായിരുന്നു ഹേംനാഥ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പിന്നെ ചോദ്യം ചെയ്തപ്പോള്‍ കാറില്‍ മറന്നുവച്ച വസ്തു എടുത്തുകൊണ്ടുവരാന്‍ ചിത്ര ആവശ്യപ്പെട്ടതു കൊണ്ടാണു പുറത്തുപോയതെന്നാണ് പറഞ്ഞത്.

വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയയായ 28 വയസ്സുള്ള നടിയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇ.വി.പി. ഫിലിം സിറ്റിയില്‍ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയത്. ഭാവിവരനായ ഹേംനാഥിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category