
തിരുവനന്തപുരം: മംഗളത്തിലെ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് നല്കിയ എസ് വി പ്രദീപ് ഹര്‍ജി പിന്‍വലിച്ചതില്‍ ദൂരൂഹത കണ്ട് സുഹൃത്തുക്കള്‍. ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെതിരെ മംഗളം ടിവി ചാനല്‍ നല്കിയ ഹണിട്രാപ്പ് കേസില്‍ ജയിലിലായ മാധ്യമ പ്രവര്‍ത്തകനാണ് പ്രദീപ്. പിന്നീട് ഈ കേസിലെ സത്യങ്ങള്‍ തുറന്നു പറഞ്ഞ് പ്രദീപ് രംഗത്തു വന്നിരുന്നു. പിന്നീട് ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് മുന്‍കൈയെടുക്കുകയായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംബി സന്തോഷും പ്രദീപിനൊപ്പം കൂടിയിരുന്നു. എന്നാല്‍ സന്തോഷ് പോലും അറിയാതെ ഈ ഹര്‍ജി പിന്‍വലിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം നഗരത്തില്‍ വഞ്ചിയൂരിന് അടുത്ത് സഹോദര സമാജത്തിന് സമീപമാണ് എസ് വി പ്രദീപ് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് പതിവായി മടങ്ങുന്ന സമയത്തായിരുന്നു ഇന്നലത്തേയും യാത്ര. അതുകൊണ്ട് തന്നെ പ്രദീപിന്റെ യാത്രാ വഴിയില്‍ കാത്തു നിന്ന ടിപ്പര്‍ അപകടമുണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്. അപകടത്തിന് മുമ്പ് സാവധാനം പോയ ടിപ്പര്‍ അതിന് ശേഷം അതിവേഗം കുതിച്ചു പാഞ്ഞത് ഇതിന്റെ സൂചനയാണ്. ആസൂത്രണത്തോടെ നടന്ന കൊലയില്‍ കേസ് പിന്‍വലിച്ചതിന് എന്തെങ്കിലും പങ്കുണ്ടോ എന്നതാണ് സംശയം ഉയര്‍ത്തുന്നത്. എല്‍എല്‍ബിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകനായ വ്യക്തിയാണ് പ്രദീപ്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസില്‍ ജയിക്കുമെന്ന ആത്മവിശ്വാസം പ്രദീപിനുണ്ടായിരുന്നു. അത്തരത്തിലൊരു കേസാണ് സഹ ഹര്‍ജിക്കാരനായ എംബി സന്തോഷ് പോലും അറിയാതെ പിന്‍വലിക്കാന്‍ പ്രദീപ് തയ്യാറായതായി സൂചനകള്‍ പുറത്തു വരുന്നത്. ഇത് വിശ്വസിക്കാന്‍ സന്തോഷിന് പോലും കഴിയുന്നില്ല.
കേരളത്തിലെ തലമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് എംബി സന്തോഷ്. നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ കേരള കൗമുദിയിലെ പഴയ ബ്യൂറോ ചീഫ്. മംഗളം ടിവിയുടെ ആദ്യകാല പ്രധാനിയായിരുന്നു സന്തോഷ്. ഹണിട്രാപ്പില്‍ സന്തോഷും പ്രദീപിനൊപ്പം ജയില്‍ വാസം അനുഭവിച്ചിരുന്നു. അതൊന്നും അവര്‍ക്ക് പ്രശ്നവുമായില്ല. എന്നാല്‍ ചില ഒത്തുതീര്‍പ്പുകളിലൂടെ ഈ കേസ് ഒഴിവാക്കാന്‍ കള്ളക്കളികള്‍ നടന്നു. ഇതിനെ പ്രദീപും സന്തോഷും എതിര്‍ത്തു. പിന്നാലെ മംഗളം ടിവിയില്‍ അവര്‍ക്ക് പ്രശ്നവും തുടങ്ങി. അങ്ങനെയാണ് പ്രദീപ് മംഗളം വിടുന്നത്. സന്തോഷിനും പിടിച്ചു നില്ക്കാനായില്ല. ഇതിന് ശേഷം ഹണിട്രാപ്പിലെ കള്ളങ്ങള്‍ പുറത്തു കൊണ്ടു വരാനായി ശ്രമം. ഇതിന് വേണ്ടിയാണ് ഹര്‍ജിയുമായി പോയത്. ഇതിനൊപ്പം ബിലീവേഴ്സ് ചര്‍ച്ചിനെതിരെ നടന്ന റെയ്ഡുകള്‍ക്ക് പിന്നിലും മാധ്യമ പ്രവര്‍ത്തനത്തിലെ പ്രദീപിന്റെ മികവുണ്ടായിരുന്നു.
ബലീവേഴ്സ് ചര്‍ച്ചിന്റെ റെയ്ഡില്‍ മംഗളം ടിവിയുടെ ഓഫീസിലും ആദായ നികുതി ഉദ്യോഗസ്ഥരെത്തി. ഇതിന് സഹായകകരമായ രേഖകള്‍ കണ്ടെത്തിയതിന് പിന്നില്‍ പ്രദീപിന്റെ ഇടപെടലുണ്ടായിരുന്നുവെന്നാണ് സൂചന. ബിലീവേഴ്സ് ചര്‍ച്ചിന് മംഗളം ടിവിയില്‍ നിക്ഷേപമുണ്ടെന്ന സംശയത്തിലായിരുന്നു മംഗളം ഓഫീസിലെ റെയ്ഡുകള്‍. മംഗളം ടിവിയുടെ മേധാവിയായ ആര് അജിത് കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു. ഇതിനെല്ലാം പിന്നില്‍ താനാണെന്ന് പറയാനും പ്രദീപിന് മടിയുണ്ടായില്ല. ഇതോടെ ശത്രുകള്‍ കൂടുകയും ചെയ്തു. അപ്പോഴും പഴയ സൗഹൃദങ്ങളുമായി പ്രദീപ് ചേര്‍ന്നു പോയി. എല്ലാം എല്ലാവരോടും പറഞ്ഞു. എന്നിട്ടും ഹണിട്രാപ്പിലെ കേസ് പിന്‍വലിക്കുന്ന കാര്യം ആരോടും പറഞ്ഞില്ല. പ്രദീപിന്റെ മരണത്തിന് ശേഷമാണ് ഇക്കാര്യം അവര്‍ പോലും അറിയുന്നത്.
പ്രദീപ് നിര്‍ദ്ദേശിച്ച പ്രകാരമാണ് ഹൈക്കോടതിയില്‍ കേസിന് പോയതെന്ന് സന്തോഷും പറയുന്നു. എല്ലാ കാര്യവും സന്തോഷ് തുറന്നു പറയുമായിരുന്നു. മൂന്ന് ദിവസം മുമ്പും ഒരു മണിക്കൂര്‍ സംസാരിച്ചു. ഇന്നലെ സംശയം തീര്‍ക്കാന്‍ വിളിച്ചു. അപ്പോഴും കേസ് പിന്‍വലിച്ച കാര്യം ഹര്‍ജിക്കാരനായ തന്നോട് പോലും പറഞ്ഞില്ലെന്ന് എംബി സന്തോഷ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഏത് സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ പ്രദീപ് തയ്യാറായതെന്ന് അറിയില്ല. അതേ മറ്റെന്തെങ്കിലും ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്നും ആര്‍ക്കും അറിയില്ല- എംബി സന്തോഷും പ്രദീപിന്റെ മരണത്തില്‍ ദുരൂഹത കാണുകയാണ്. രാഷ്ട്രീയത്തിന് അപ്പുറമുള്ള ഏതോ ഒരു ശത്രു പ്രദീപിനെ വകവരുത്താനുള്ള സാധ്യതയും സുഹൃത്തുക്കള്‍ തള്ളിക്കളയുന്നില്ല.
എസ്. വി. പ്രദീപ് ഉറക്കെ പറഞ്ഞ പലതും നിങ്ങളെ പലരെയും പ്രകോപിപ്പിച്ചിട്ടുണ്ടാകാം. പക്ഷെ ഒരു കാര്യം നിങ്ങളറിയണം. അവന് അഴിമതിയുടെ കറപുരളാതെ 4 പതിറ്റാണ്ട് ജീവിച്ചു. ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. അവന് വേണമെങ്കില്‍ പണം സമ്പാദിക്കാനായി മൗനം പാലിക്കാമായിരുന്നു. അല്ലെങ്കില്‍ അധികാരത്തിന്റെ പൊട്ടും പൊടിയും നേടാന്‍ പലരും ചെയ്യുന്നപോലെ ആര്‍ക്കെങ്കിലും വേണ്ടി ഒച്ചയുണ്ടാക്കാമായിരുന്നു. ഒന്നാന്തരം വാഗ്മിയായിരുന്നു അവന്. നല്ല അഭിഭാഷകനാകുമായിരുന്നു. നാടക പ്രവര്‍ത്തകനായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ധീരനായിരുന്നു. വധഭീഷണികള്‍ വകവെക്കാതെ സധൈര്യം ജീവിച്ച പോരാളിയായിരുന്നു.-പ്രദീപിന്റെ സുഹൃത്തായ സനല്‍കുമാര്‍ ശശിധരന് ഫെയ്സ് ബുക്കില്‍ ഓര്‍മ്മപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഇത് തന്നെയായിരുന്നു മറ്റുള്ള സുഹൃത്തുക്കള്‍ക്കും പ്രദീപ്. അതുകൊണ്ട് കൂടിയാണ് മംഗളം ടിവിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കലിനെ സംശയത്തോടെ എംബി സന്തോഷും കാണുന്നത്.
മംഗളം പത്രവും ചാനലും രണ്ടായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മംഗളം പത്രത്തിന്റെ ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാനേജ്മെന്റ് മാറ്റിയിരുന്നു. ഇതിനെല്ലാം പിന്നില്‍ പ്രദീപിന്റെ ഇടപടെലാണെന്ന സംശയം ശക്തമാണ്. ഈ സാഹചര്യത്തിലാണ് പ്രദീപിന്റെ അജ്ഞാത കൊലപാതക ശത്രു ആരെന്ന സംശയം സജീവമാകുന്നതും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam