1 GBP = 100.80 INR                       

BREAKING NEWS

ഇന്ത്യന്‍ വംശജയായ എന്‍എച്ച്എസ് ജീവനക്കാരി രണ്ടു വയസ്സുള്ള കുഞ്ഞി നെ കൊന്നു ആത്മഹത്യ ചെയ്തു; ഇരട്ടയാത്മഹത്യ അച്ചടക്ക നടപടി ഉണ്ടാക്കിയ സമ്മര്‍ദ്ദം മൂലമെന്ന് സൂചന

Britishmalayali
kz´wteJI³

വെസ്റ്റ് ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ ഇംന്ത്യന്‍ വംശജയായ ഒരു എന്‍ എച്ച് എസ് ജീവനക്കാരി തന്റെ രണ്ടുവയസ്സുള്ള മകളെ കൊന്നതിനുശേഷം ആത്മഹത്യ ചെയ്തു. ശിവാംഗി ഭഗവാന്‍ ആണ് തന്റെ മകള്‍ സിയാന ഭഗവാനെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്. യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റല്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഒരു അന്‍സ്തീസ്റ്റ് അസിസ്റ്റന്റായി ജോലിചെയ്യുകയായിരുന്നു അവര്‍. ഈ സംഭവത്തില്‍ പുറത്തുനിന്നൊരാള്‍ ഉള്‍പ്പെട്ടതായി തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം,ജോലി സ്ഥലത്തുനിന്നും മരുന്നുകള്‍ മോഷ്ടിച്ചതിന് ശിവാംഗി നേരത്തേ പിടിയിലായിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. 2017-ലായിരുന്നു ഈ സംഭവം നടന്നത്. വ്യക്തിപരമായ ഉപയോഗത്തിനായി ചില മരുന്നുകള്‍ ഒളിച്ചുകടത്തുകയായിരുന്നു എന്നാണ് ആരോപണം. 2019 ലായിരുന്നു ഈ കേസിന്റെ വിചാരണ നടന്നത്.
അതേസമയം അവരുടെ സഹപ്രവര്‍ത്തകര്‍ പറയുന്നത് ശിവാംഗി തീര്‍ത്തും നല്ലൊരു സഹപ്രവര്‍ത്തകയായിരുന്നു എന്നു തന്നെയാണ്. അവരുടെ മരണത്തില്‍ അനുശോചനം രേഖപ്പടുത്തിയ സഹപ്രവര്‍ത്തകര്‍, കഴിഞ്ഞ ദിവസം വരെ അവരെ തീര്‍ത്തും സന്തോഷവതിയായിട്ടാണ് കാണപ്പെട്ടതെന്നും പറഞ്ഞു. എന്നാല്‍, മരുന്നു കടത്തുമായി ബന്ധപ്പെട്ട കേസിനേ കുറിച്ചോ അതിന്റെ വിചാരണയെ കുറിച്ചോ എന്തെങ്കിലും പറയുവാന്‍ ആരും തയ്യാറായില്ല. അതുപോലെ മാനേജ്മെന്റും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

പോലീസ് ഇപ്പോള്‍ ശിവാംഗിയുടെ മരണകാരണം അന്വേഷിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് നല്ലതല്ല എന്നാണ് എന്‍ എച്ച് എസ് ട്രസ്റ്റ് അധികൃതരും പറയുന്നത് . ഡ്രേക്ക് കോര്‍ട്ടിലെ നാലാം നിലയില്‍ ഫ്ളാറ്റില്‍ നിന്നാണ് പോലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സ്പെഷ്യലിസ്റ്റ് ക്രൈം കമാന്‍ഡിലെ ഡിറ്റക്ടീവുകള്‍ അപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചു. എന്നാല്‍ പുറമേ നിന്നുള്ള ആരും തന്നെ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക അന്വേഷണം തെളിയിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ക്കും പ്രദേശവാസികള്‍ക്കും തികച്ചും അവിശ്വസനീയമായ ഒരു വാര്‍ത്തയായിരുന്നു ഈ കൊലപാതകവും ആത്മഹത്യയും. ആംബുലന്‍സും പോലീസ് വാഹനങ്ങളും ഉള്‍പ്പടെ പതിനഞ്ചോളം വാഹനങ്ങള്‍ ഫ്ളാറ്റിനു മുന്നില്‍ വന്ന് നിന്നപ്പോള്‍ താന്‍ അദ്ഭുതപ്പെട്ടു എന്നാണ് ഇതിന് തൊട്ടടുത്ത് ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തുന്ന വിപുല്‍ ലിമ്പാച്ചിയ പറഞ്ഞത്. എന്തോ ഗൗരവമായ പ്രശ്നമാണെന്ന് മനസ്സിലായി. എന്നാല്‍, ഇത്രയും വലിയ ദുരന്തമായിരിക്കും എന്നോര്‍ത്തില്ല എന്നും അയാള്‍ പറഞ്ഞു.

തികച്ചും പുതിയ ഫ്ളാറ്റുകളാണിവ, ഇതില്‍ ആളുകള്‍ താമസം ആരംഭിച്ചിട്ട് കേവല 18 മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഇതില്‍ തന്നെ മിക്ക ഫ്ളാറ്റുകളും വാടകയ്ക്ക് നല്‍കിയിരിക്കുന്നവയാണ് ഇവിടെ താമസിക്കുന്നവരില്‍ മിക്കവരും എന്‍ എച്ച് എസ് ജീവനക്കാരുമാണ്. ഇതുപോലൊരു സംഭവം തന്റെ തൊട്ടടുത്ത് സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തൊട്ടടുത്ത ഫ്ളാറ്റിലെ താമസക്കാരന്‍ പ്രതികരിച്ചത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഫ്ളാറ്റിലെ താമസക്കാര്‍ തമ്മില്‍ ഏതെങ്കിലും വിധത്തില്‍ കൂടിച്ചേരലുകളുമില്ല. അതുകൊണ്ടു തന്നെ ഇത് എപ്പോഴാണ് സംഭവിച്ചതിനെ കുറിച്ച് അവിടത്തെ താമസകാര്‍ക്കും കൃത്യമായ അറിവില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category