1 GBP = 102.80 INR                       

BREAKING NEWS

ബിബിസിയില്‍ സോങ് ഓഫ് ദ വീക്കില്‍ ഇടം നേടി മലയാള ഗാനം; ആര്യ ദയാല്‍ പാടിയ നദി ലോകശ്രദ്ധ നേടിയത് അശാന്തി ഓംകാര്‍ ഷോയിലൂടെ

Britishmalayali
kz´wteJI³

ടുത്ത കാലത്ത് സോഷ്യല്‍മീഡിയയില്‍ പ്രശംസയും അതിലേറെ വിമര്‍ശനവും ഏറ്റുവാങ്ങിയ കവിത ആയിരുന്നു സഖാവ്. സഖാവ് കവിതയിലൂടെ ആര്യാ ദയാലും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോളിതാ ആര്യയുടെ ഗാനം ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.ഗ്രീന്‍ട്യൂണ്‍സ് മ്യൂസിക്കല്‍സ് പുറത്തിറക്കിയ 'നദി'എന്ന ആല്‍ബമാണ് ബിബിസിയുടെ സോങ്ങ് ഓഫ് ദ വീക്കായി ശ്രദ്ധ നേടുന്നത്.

ബിബിസിയുടെ മ്യൂസിക്, റേഡിയോ, പോഡ്കാസ്റ്റ് ചാനലായ ബിബിസി സൗണ്ട്‌സില്‍ ആണ് മലയാളത്തിന്റെ ആര്യാ ദയാല്‍ പാടിയ മലയാളം സിംഗിള്‍ 'നദി'യും ഇടംനേടിയത്. ബിബിസി സൗണ്ട്‌സിന്റെ ആല്‍ബം സോങ് ചാര്‍ട്ടില്‍ കഴിഞ്ഞയാഴ്ചത്തെ സോങ് ഓഫ് ദ വീക്ക് ആയി തിരഞ്ഞെടുക്ക പ്പെട്ടിരിക്കുകയാണ് ഈ ഗാനം. അന്തര്‍ദേശീയതലത്തില്‍ ധാരാളം സംഗീതപ്രേമികളെ ആകര്‍ഷിച്ച ബിബിസി സൗണ്ട്‌സിലെ അശാന്തി ഓംകാര്‍ ഷോയില്‍ ഡിസംബര്‍ 13നാണ് ഗാനം പ്ലേ ചെയ്തത്. അനില്‍ രവീന്ദ്രന്‍ രചിച്ച ഗാനത്തിന് ഈണം പകര്‍ന്നത് സംഗീത് വിജയനാണ്.
 
അടുത്തിടെ 'ബിലീവര്‍' എന്ന പാശ്ചാത്യ ഗാനത്തിനൊപ്പം കര്‍ണാടക സംഗീതവും സമന്വയിപ്പിച്ച് ആര്യ ദയാല്‍ ഒരുക്കിയ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.ആഗോളതലത്തില്‍വരെ ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ബിഗ് ബി അമിതാഭ് ബച്ചനും ആര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ചെയ്തതും ആര്യയ്ക്ക് അംഗീകാരമായി മാറിയതിന് പിന്നാലെയാണ് ഇപ്പോള്‍ ബിബിസിയിലൂടെയും താരം തിളങ്ങിയത്.

'അശാന്തി ഓംകാര്‍ ഷോ'യില്‍ ഇടംനേടിയ ഗാനം അനില്‍ രവീന്ദ്രന്‍ രചിച്ച് ഈണം പകര്‍ന്നത് സംഗീത് വിജയനാണ്. മലയാളത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരും സാങ്കേതിക വിദഗ്ധരുമാണ് ഈ പാട്ടിനു പിന്നില്‍ അണിനിരന്നത്. ഗാനത്തിന്റെ കീബോര്‍ഡ് പ്രോഗ്രാമിങ് നിര്‍വഹിച്ചത് സാജന്‍ കമലാണ്. ഗിറ്റാര്‍, ഉകുലേലെ എന്നിവ കൈകാര്യം ചെയ്തത് ഗൗതം ശ്രീനിവാസനാണ്. ബേസ് ഗിറ്റാര്‍: ജോസി ജോണ്‍; സ്ട്രിങ്സ് അറേഞ്ച്മെന്റ്: ഋതു വൈശാഖ്; മിക്സിങ്ങും മാസ്റ്ററിങ്ങും എബിന്‍ പോള്‍. ഗ്രീന്‍ ട്യൂണ്‍സിനുവേണ്ടി പ്രോജക്ട് ഡിസൈന്‍ നിര്‍വഹിച്ചത് സിനോവ് സത്യനാണ്.ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് യു ബി അഭിജിത്ത്, അനഘ അശോക്, ജി റീന എന്നിവരാണ്. ദൃശ്യങ്ങളൊരുക്കിയത് ശംഭു മനോജ്. ഛായാഗ്രഹണം: വേണു ശശിധരന്‍ ലേഖ. എഡിറ്റിങ്: ബോബി രാജന്‍.

പ്രശസ്ത സംവിധായകരായ ജീത്തു ജോസഫ്, പിആര്‍ അരുണ്‍, എഴുത്തുകാരനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍, സംഗീതസംവിധായകന്‍ മനു രമേശന്‍, മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് പുളിക്കന്‍, നിരൂപകയും കവയിത്രിയുമായ കല സാവിത്രി എന്നിവരാണ് ഗാനം സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തത്.

ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ആര്യ ദയാല്‍ സഖാവ് എന്ന കവിത ആലപിച്ച് ശ്രദ്ധ നേടിയത്. മികച്ച ഗായിക കൂടിയായ ആര്യ സര്‍വ്വകലാശാല മത്സരങ്ങളിലെ വിജയി കൂടിയാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category