1 GBP = 101.50 INR                       

BREAKING NEWS

നികേഷ് നീ എംഡിയാണ് ചീഫ് എഡിറ്ററാണ്.... ഞാനും എംഡിയാണ് ചീഫ് എഡിറ്ററുമാണ്...; വിഷമം വന്നപ്പോള്‍ വീട്ടില്‍ വന്ന് എന്റേയും ഭാര്യയുടേയും കാലു പിടിച്ച പ്രദീപെന്ന് മംഗളം അജിത്ത്; താന്‍ അറിയാതെ തന്റെ ചാനലില്‍ വാര്‍ത്ത പോകണമെങ്കില്‍ തനിക്കവിടെ ചായകൊടുപ്പായിരുന്നോ പണിയെന്ന് സോഷ്യല്‍ മീഡിയ; റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖം വിവാദമാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട് മംഗളം ചീഫ് എഡിറ്ററും എംഡിയുമായ ആര്‍ അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖത്തിനെതിരെ സോഷ്യല്‍ മീഡിയിയില്‍ ട്രോളുകള്‍.

അഭിമുഖത്തില്‍ അജിത്ത് കുമാര്‍ ചാനല്‍ അവതാരകനെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ച വാക്കുകളും അഭിമുഖത്തിലെ അഭിപ്രായപ്രകടനങ്ങളുമാണ് വിമര്‍ശനത്തിന് അടിസ്ഥാനം. സഭ്യമല്ലാത്ത ഭാഷയില്‍ അതീവ ധാര്‍ഷ്ട്യത്തോടെയാണ് അഭിമുഖത്തിലുടനീളം അജിത്ത് സംസാരിച്ചത്. അതും റിപ്പോര്‍ട്ടറിന്റെ എല്ലാമെല്ലാമായ എംവി നികേഷ് കുമാറിന് നേരേയും. എസ് വി പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അജിത് കുമാറിനോട് നികേഷ ചോദ്യങ്ങളുയര്‍ത്തിയത്.

അപകമരണത്തെക്കുറിച്ചുള്ള ചോദ്യത്തിനും അജിത്തിന് നിയന്ത്രണം നഷ്ടപ്പെടുന്നു. നിനക്ക് എന്നെ എത്ര വര്‍ഷമായി അറിയാം? അജിത്ത് കുമാര്‍ നികേഷിനോട് ചോദിക്കുന്നത് ഇങ്ങനെയാണ്.. മറുപടി പറയാന്‍ മടിച്ച നികേഷിനെക്കൊണ്ട് വീണ്ടും ചോദ്യം ആവര്‍ത്തിച്ച് 25 വര്‍ഷത്തിനടുത്ത് പരിചയം ഉണ്ട് എന്ന അജിത്ത് കുമാര്‍ മറുപടി പറയിക്കുന്നു. തുടര്‍ന്ന് അജിത്ത് നികേഷിനോട് ചോദിക്കുന്നത് ആ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയ്ക്ക് ഞാനൊരു വൃത്തിക്കെട്ടവനാണ് എന്നു നിനക്കു തോന്നുന്നുണ്ടോ എന്നാണ്.

വീണ്ടും നികേഷ് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സംഭവത്തിന് ശേഷം തനിക്കെതിരെ കുറേ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊലപാതകി എന്ന പട്ടം മാത്രമാണ് തനിക്ക് ചാര്‍ത്താനുണ്ടായിരുന്നത്. പ്രദീപിന്റെ മരണത്തോടെ അതും കിട്ടിയെന്നാണ് അജിത് പ്രതികരിച്ചത്.പക്ഷെ ലോറിയും ഡ്രൈവറെയും കണ്ടെത്തിയ സാഹചര്യത്തില്‍ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമല്ലോ എന്നും അജിത്ത് ചോദിക്കുന്നു.ഇത്തരം സംഭവങ്ങള്‍ തന്നെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷെ മിക്കപ്പോഴും സമയം ഇത്തരം വിഷയങ്ങളും ആരോപണങ്ങളും ഞാന്‍ ആസ്വദിക്കുകയാണ്.തനിക്കെതിരെ വരുന്ന ആരോപണങ്ങളത്രയും ഞാന്‍ പ്രതികരിക്കാതെ തള്ളിക്കളയുകയാണെന്നും അജിത്ത് വ്യക്തമാക്കുന്നു.

പ്രദീപിന്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താന്‍ അപകട വിവരമറിഞ്ഞതെന്നും നല്ല വാക് ചാതുരിയും രാഷ്ട്രീയ നിരീക്ഷണ പാടവവും അവതരണ മേന്മയും ഉള്ള വ്യക്തിയായിരുന്നു പ്രദീപെന്നും അജിത്ത് കുമാര്‍ പറഞ്ഞു. ന്യൂസ് 18 നില്‍ നിന്ന് ജോലി ഉപേക്ഷിച്ച ശേഷം അജിത്ത് സാറെ ഞാന്‍ അങ്ങോട്ടു വരുവ എന്നുമാത്രമാണ് പ്രദീപ് പറഞ്ഞത്. നിനക്കായി ഒരു കസേര ഇവിടയുണ്ടാകുമെന്നു താനും മറുപടി നല്‍കി. തനിക്കെതിരെ ഒരുപാട് വാര്‍ത്തകള്‍ ചെയ്തിട്ടുണ്ട് പ്രദീപ്. പക്ഷെ തെറ്റ് മനസിലാക്കി എന്റെ വീട്ടില്‍ വന്ന് ഭാര്യയുടെയും മകന്റെയും മുന്നില്‍ നിന്ന് തെറ്റ് ഏറ്റുപറഞ്ഞു-ഇതാണ് അജിത് കുമാറിന്റെ അവകാശ വാദം.

അത്രയും നല്ല മനുഷ്യനാണ് പ്രദീപ്.. ഇത്തിരി അഹങ്കാരം ഉണ്ട് എന്നുമാത്രമാണെന്നും അജിത്ത് കുമാര്‍ പറഞ്ഞു.തനിക്കെതിരായ വാര്‍ത്തകള്‍ ചെയ്യുമ്പോഴും തന്നോട് പറയുമായിരുന്നു. ഇല്ലാത്തകാര്യങ്ങല്‍ ചെയ്യുമ്പോള്‍ എനിക്കുവിഷമമം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മളും വാര്‍ത്തകളിലൂടെ പലരെയും വേദനിപ്പിച്ചിട്ടുണ്ട്. പക്ഷെ വാര്‍ത്തയില്‍ ഒരു തെറ്റോ പ്രശ്‌നമോ ഉണ്ടായാല്‍ നേരെ വന്ന് തന്നോട് പറയുമായിരുന്നു അതാണ് പ്രദീപിന്റെ മഹത്വമെന്നും അജിത്ത് പറയുന്നു.

ഹണിട്രാപ്പുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് ഹണിട്രാപ്പെന്ന് പറയാന്‍ പാടില്ലെന്ന് പറഞ്ഞു അജിത്ത് കുമാര്‍ പൊട്ടിത്തെറിച്ചു. എ കെ ശശീന്ദ്രന്റെ വിഷയത്തെ ഹണി ട്രാപ്പ് എന്നു വിളിക്കാന്‍ പറ്റില്ല. ഒരു പെണ്‍കുട്ടിയോട് മന്ത്രി മോശമായി സംസാരിച്ചതാണ്. അതിനെ മാധ്യമങ്ങളാണ് ഹണിട്രാപ്പ് ആക്കിയത്. അല്ലാതെ ഹണിട്രാപ്പല്ല അ സംഭവം. മന്ത്രി സംസാരിച്ചത് തന്നെയാണ്. താന്‍ പുസ്തകം എഴുതുന്നുണ്ട് അതില്‍ ഈ സംഭവങ്ങള്‍ ഒക്കെ കൃത്യമായി പറയുമെന്നും അജിത്ത് വ്യക്തമാക്കി.

പ്രദീപുമായി അകല്‍ച്ചയുണ്ടോ എന്ന ചോദ്യത്തിന് പ്രദീപുമായി അകല്‍ച്ചയില്ല. ഇടക്കിടക്ക് വീട്ടില്‍ സന്ദര്‍ശിക്കും. നിര്‍ഭയനായ മാധ്യമ പ്രവര്‍ത്തകനാണെന്നും അജിത്ത് ആവര്‍ത്തിച്ചു. മംഗളത്തിനെതിരായി പ്രദീപ് നല്‍കിയ ഹര്‍ജിയെപ്പറ്റി തനിക്കറിയില്ല. ഹര്‍ജ്ജി നല്‍കിയെന്നും പിന്‍വലിച്ചെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് അജിത്ത് പറയുന്നു. ഈ വാര്‍ത്ത പുറത്തു വിട്ടത് മറുനാടന്‍ മലയാളി ആയിരുന്നു.

മന്ത്രി ശശീന്ദ്രനുമായി ബന്ധപ്പെട്ട വിഷയം നടക്കുമ്പോ പ്രദീപായിരുന്നു ന്യൂസ് എഡിറ്റര്‍. ആ വിഷയത്തില്‍ തനിക്ക് വേണമെങ്കില്‍ ഒഴിയാമായിരുന്നു. കാരണം ഒരു ചാനലില്‍ ചീഫ് എഡിറ്ററും എംഡിയും അറിഞ്ഞിട്ടല്ല എല്ലാവാര്‍ത്തയും സംപ്രേഷണം ചെയ്യുന്നത്. ഈ വാര്‍ത്തയുടെ കാര്യം താന്‍ അറിഞ്ഞിട്ടില്ല. പക്ഷെ താന്‍ കേസില്‍ ശിക്ഷ അനുവഭിച്ചത് തന്റെ മാന്യതയാണെന്നും അജിത് കുമാര്‍ ന്യായികരിക്കുന്നു. ഈ പ്രതികരണത്തിലാണ് അജിത്ത് കുമാര്‍ കൂടുതല്‍ പൊട്ടിത്തെറിച്ചത്.. ഞാനും നീയും ചാനലിന്റെ ചീഫ് എഡിറ്റര്‍മാരല്ലെ.. അപ്പൊ നീ പറ.. നീ അറിഞ്ഞിട്ടാണൊ നിന്റെ ചാനലില്‍ എല്ലാ വാര്‍ത്തയും പോകുന്നത്.. അജിത്ത് കുമാര്‍ ചോദിക്കുന്നുണ്ട്.

ഈ രണ്ടു മറുപടിക്കെതിരെയാണ് കൂടുതലും വിമര്‍ശനം. ചാനലില്‍ നടക്കുന്നതൊന്നും ചീഫ് എഡിറ്റര്‍ അറിയുന്നില്ലെങ്കില്‍ താന്‍ എന്തിനാ ചായ അടിക്കാനാണോ അവിടെ ഇരിക്കുന്നതെന്നും ഒരു പ്രേക്ഷകന്‍ ചോദിക്കുന്നു. അജിത്തിന്റെ സംഭാഷണങ്ങള്‍ തന്നെ സംശയം ജനിപ്പിക്കുന്നുണ്ടെന്നും അജിത്തിനെ ചോദ്യം ചെയ്യണമെന്നുമുള്‍പ്പടെ പ്രേക്ഷകര്‍ ആവശ്യപ്പെടുന്നു. അഭിമുഖത്തിലുട നീളം നീ എന്ന തരത്തില്‍ നികേഷിനെ സംബോധന ചെയത അജിത്ത് കുമാര്‍ മദ്യപിച്ചാണോ സംസാരിച്ചതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category