1 GBP = 102.00 INR                       

BREAKING NEWS

തെരുവോരങ്ങളില്‍ ഉറങ്ങുന്നവര്‍ക്ക് ക്രിസ്തുമസ് ലഞ്ചൊരുക്കി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍; ക്രോയിഡോണിലെ നിരാലംബരുടെ മനസു നിറക്കാന്‍ മഞ്ജു ഷാഹുല്‍ ഹമീദിനൊപ്പം കൈകോര്‍ത്തപ്പോള്‍

Britishmalayali
സൈമി ജോര്‍ജ്

ക്രോയിഡോണിലെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ക്രിസ്തുമസ് ലഞ്ചൊരുക്കി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍. ബ്രിട്ടനിലെ മലയാളികളുടെ അഭിമാനവും സുപരിചിതയുമായ ക്രോയ്ഡോണ്‍ മേയര്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഓര്‍ഗനൈസേഷന്റെ 'ക്രിസ്തുമസ്സ് വിത്ത് ഹോംലെസ്സ്' എന്ന പ്രൊജക്ടില്‍ ഇത്തവണ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും കൈകോര്‍ത്തതോടെ നൂറിലേറെ വരുന്ന റോഡ് അരുകിലും കടത്തിണ്ണകളിലും അന്തിയുറങ്ങു ന്നവര്‍ക്ക് ക്രിസ്തുമസ് ലഞ്ചിനൊപ്പം കൈ നിറയെ സമ്മാനങ്ങളും നല്‍കാനായി.
ഇക്കഴിഞ്ഞ  ബുധനാഴ്ച വെസ്റ്റ് ക്രോയ്‌ടോന്‍ മെത്തേഡിസ്‌റ് ചര്‍ച്ചില്‍ വച്ചാണ് നിരാലംബര്‍ക്കുള്ള സഹായം വിതരണം ചെയ്തത്. മഞ്ജു ശാഹുല്‍ ഹമീദ് കുറെ വര്‍ഷങ്ങള്‍ ആയി നടത്തി വരുന്ന പദ്ധതിക്കൊപ്പം  ലോക്കല്‍ ചാരിറ്റികളെ സപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗം ആയി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും പങ്കാളികളാവുകയായിരുന്നു. സമ്മാനങ്ങളും ഭക്ഷണം വിതരണം ചെയ്യുന്ന ദിവസമായ 16നു 11ന്നു മണിക്ക് മുന്‍പേ ആളുകള്‍ ഭക്ഷണവും സമ്മങ്ങളും വാങ്ങാന്‍ കാത്ത് നില്ക്കുകയായിരുന്നു.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഭാഗത്തു നിന്നും മുന്‍ സെക്രട്ടറിയും ട്രൂസ്റ്റിയും ആയ സൈമി ജോര്‍ജ് ,ട്രസ്റ്റി ആയ അഫ്‌സല്‍ അലി എന്നിവരാണ് പങ്കെടുത്തത്. കൃത്യമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തിയത്. അതുപോലെ തന്നെ ഇവിടെ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഭക്ഷണവും സമ്മങ്ങളും എത്തിച്ചു നല്‍കുന്നതിലും സംഘടകര്‍ ശ്രദ്ധിച്ചു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ സംബന്ധിടത്തോളം ഒരു വേറിട്ട അനുഭവം ആയിരുന്നു ഇത്.

എല്ലാം ബുനാഴ്ചകളിലും മെത്തേഡിസ്‌റ് ചര്‍ച്ചില്‍ അശരണര്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചടങ്ങില്‍ എല്ലാ മാസങ്ങളിലെയും ആദ്യ ബുനാഴ്ച്ച ഭക്ഷണം വിതരണം ഏറ്റെടുത്തിരിക്കുന്നത് മഞ്ജു പ്രധിനിധാനം ചെയ്യുന്ന ചാരിറ്റി ആണ്. ഇക്കുറില്‍ ഇതില്‍ ബ്രിട്ടീഷ് മലയാളി കൂടിയപ്പോള്‍ എല്ലാവര്‍ക്കും ഇംഗ്ലീഷ് ക്രിസ്തുമസ് ലഞ്ചും ഒപ്പം സമ്മങ്ങളും നല്‍കാന്‍ കഴിഞ്ഞെന്നും അതിന്ബ്രിട്ടീഷ്മലയാളി ചാരിറ്റി ഫൌണ്ടേഷന്‍ ട്രസ്റ്റീ മാരോടും അതിന്റെ സപ്പോര്‍ട്ടെഴ്‌സിനോടും മഞ്ജു ശാഹുല്‍ ഹമീദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രൂസ്റ്റീ മാര്‍ നന്ദി അറിയിക്കാനും മറന്നില്ല. മാത്രമല്ല ബ്രിട്ടീഷ് മലയാളിയിലൂടെ ഇക്കാര്യം ലോകം അറിഞ്ഞതോടെ പൊതുജനങ്ങളില്‍ നിന്നും നല്ല സഹകരണം ആണ് ലഭിക്കുന്നതെന്നും അടുത്ത മുന്ന് മാസത്തേക്കുള്ള കാര്യങ്ങള്‍ സ്‌പോണ്‍സേര്‍സ് ആയെന്നും മഞ്ജു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ അറിയിച്ചു. മഞ്ജു ശാഹുല്‍ ഹമീദ് ചാരിറ്റി ഫൗണ്ടേഷനില്‍ നിന്നുംCllr Toni Letts OBE യും Cllr മഞ്ജു ശാഹുല്‍ ഹമീദും റാഫി ശാഹുല്‍ ഹമീദും പങ്കെടുത്തു. അതുപോലെ തന്നെപള്ളിയില്‍ നിന്നും Revd Dr Stephen Day, Minister, West Croydon Methodist Church.എല്ലാ സഹായത്തിനും അവിടെ ഉണ്ടായിരുന്നു.

980 പൗണ്ടാണ് ചാരിറ്റി ഫൗണ്ടേഷന്റെ ജെനറല്‍ ഫണ്ടില്‍ നിന്നും ഇതിനായി നല്‍കിയത്. കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് പുറമെ നമ്മള്‍ അധിവസിക്കുന്ന അന്നം തരുന്ന നാട്ടിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയുള്ള തദ്ദേശീയ ചാരിറ്റികളെ പിന്തുണയ്ക്കുന്നത്. ഈ നയത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞയിടെ ലൂട്ടണിലെ മലയാളി നഴ്‌സായ എലിസബത്ത് ജോണ്‍ നാമനിര്‍ദേശം ചെയ്ത റോള്‍ഡ് ഡാല്‍ മാര്‍വെല്ലസ് ചില്‍ഡ്രന്‍സ് ചാരിറ്റിയ്ക്കു 500 പൗണ്ട് നല്‍കിയിരുന്നു.
കോവിഡിന്റെ പിടിയിലമര്‍ന്ന ഈ കഴിഞ്ഞ ഓണക്കാലത്ത് ബ്രിട്ടീഷ്  മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടിയ കേരളത്തിലെ ഏഴു നിരാലംബ കുടുംബങ്ങള്‍ക്ക് 8600 പൗണ്ടോളം ആണ് ബ്രിട്ടനിലെ ഉദാരമതികള്‍ നല്‍കിയത്. ആ ഹൃദയ വിശാലതയ്ക്ക് ഒരിക്കല്‍ കൂടി നന്ദി  പറഞ്ഞു കൊള്ളുന്നു.കോവിഡുമായി ബന്ധപ്പെട്ട അരാജകാവസ്ഥയും ദുരിതങ്ങളും ദിവസം തോറും കൂടി വരുകയും എന്നാണിതിനൊരറുതി എന്ന ചോദ്യത്തിനു വ്യക്തമായ ഒരുത്തരം ആര്‍ക്കും അറിയാതിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നിരാലംബരും അഗതികളും ആയവരുടെ അവസ്ഥ കൂടുതല്‍ ദയനീയവും മോശവുമായിരിക്കുകയാണ്. അവരുടെ കണ്ണീരൊപ്പുവാന്‍ കഴിയുന്ന സഹായം ചെയ്യുക എന്നത് ആരോഗ്യവും വേലയും കൂലിയുമുള്ള നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്. അതുകൊണ്ട് തന്നെ മുന്‍ വര്‍ഷങ്ങളിലെപോലെ ഈ വര്‍ഷവും ഒരു ക്രിസ്തുമസ്ന്യൂ ഇയര്‍ അപ്പീലിലൂടെ നിങ്ങള്‍ക്ക് മുമ്പിലേക്ക് സഹായം അത്യാവശ്യമായിരിക്കുന്ന 14 കുടുംബങ്ങളെ ആണ് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും നടത്തുന്ന ക്രിസ്തുമസ് - ന്യൂ ഇയര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എത്തിയ അനേകം അപേക്ഷകളില്‍ നിന്നും ഷോര്‍ട് ലിസ്റ്റ് ചെയ്തത് 19 പേരെയാണെങ്കിലും യുകെയിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു ഏറ്റവും അത്യാവശ്യമായി സഹായം ആവശ്യമായി വരുന്ന ജീവിതമാണ് ഞങ്ങള്‍ പ്രിയ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRCഗിഫ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ്HMRCഈ തുക ഗിഫ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക, ബാങ്ക് ട്രാന്‍സ്ഫര്‍ വഴി സംഭാവന ചെയ്യുമ്പോള്‍ ഗിഫ്റ് എയ്ഡ് ആയി ലഭിക്കുന്നഅധിക തുക ലഭിക്കണമെങ്കില്‍ പ്രത്യേക ഗിഫ്റ് എയ്ഡ് ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതുള്ളതു കൊണ്ട് ഗിഫ്റ് എയ്ഡിനര്‍ഹതയുള്ളവര്‍ (ഉദാഹരണത്തിന് തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കുന്നവര്‍) വിര്‍ജിന്‍ മണി ലിങ്ക് തന്നെ ഉപയോഗിച്ച് സംഭാവനകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320
ഇത്തവണ കോവിഡ് മൂലം ആഘോഷങ്ങള്‍ ഇല്ലാതായിരിക്കുന്നതി നാല്‍ തിരുപ്പിറവി അറിയിക്കാന്‍ എത്തേണ്ട കരോള്‍ സംഘങ്ങള്‍ക്കായി എടുത്തു വച്ച പണമെങ്കിലും നിങ്ങള്‍ ഈ പാവങ്ങള്‍ക്കായി നല്കാന്‍ തയാറായാല്‍ ഇത്തവണ അവരും ഏറെക്കാലം കൂടി സന്തോഷത്തോടെ ക്രിസ്മസ് ആഘോഷത്തില്‍ തങ്ങളെക്കൊണ്ട് കഴിയും പോലെ പങ്കു ചേരും. പോയ ഒരു വര്‍ഷം മുഴുവന്‍ ലോകമെങ്ങും ആശങ്കയും പ്രതിസന്ധിയും സൃഷ്ടിച്ചതിനു പകരമായി അടുത്ത പുതുവര്‍ഷ പുലരി ഏവരും സന്തോഷത്തോടെ കാത്തിരിക്കുമ്പോള്‍ ഈ മുഖങ്ങളില്‍ കൂടി നമുക്കല്പം പുഞ്ചിരി വിടര്‍ത്താം.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 9313.13 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീല്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ചത് 9313.13 പൗണ്ടാണ്.ഇതുവരെ ഒമ്പത് പേരുടെ കഥകളാണ് നിങ്ങളുടെ മുമ്പിലെത്തിയത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 8113. 13 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1200 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category