1 GBP = 100.80 INR                       

BREAKING NEWS

ലോകത്തെവിടെയും ഇതുവരെ എത്തിയിട്ടില്ലാത്ത ഭയങ്കരനായ കോവിഡ് വൈറസ് ലണ്ടനില്‍; അനുനിമിഷം പെറ്റുപെരുകുന്ന വൈറസ് ബാധിച്ചാല്‍ ആയിരങ്ങള്‍ മരിച്ചു വീണേക്കാം; രോഗവ്യാപനം കാട്ടുതീ പോലെ; ക്രിസ്ത്മസ് ആഘോഷം നിരോധിച്ചും ലോക്ക്ഡൗണിനേക്കാള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയും ബോറിസ് ജോണ്‍സണ്‍

Britishmalayali
kz´wteJI³

റിയുംതോറും ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രതിഭാസമായി മാറുകയാണ് കൊറോണ വൈറസ്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനവിധേയമായിക്കൊണ്ടിരിക്കുന്ന ഈ വൈറസിന്റെ വിവിധ മുഖങ്ങള്‍ അറിഞ്ഞു വരുമ്പോഴേക്കും കൂടുതല്‍ കൂടുതല്‍ അറിയുവാനുണ്ടെന്ന അനുമാനത്തിലാണ് ശാസ്ത്രലോകം എത്തിച്ചേരുന്നത്. കഴിഞ്ഞവര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട സാര്‍സ് കോവ്-2 എന്ന് ശാസ്ത്രീയനാമമുള്ള ഈ വൈറസ് ഇതിനോടകം തന്നെ ഒന്നിലേറെ തവണ മ്യുട്ടേഷന് വിധേയമായി വ്യത്യസ്ത രൂപഭേദങ്ങള്‍ സ്വീകരിച്ചിരുന്നു.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത്, വീണ്ടും പ്രകീര്‍ണാന്തരം അഥവാ മ്യുട്ടേഷന്‍ സംഭവിച്ച് പുതിയൊരു വകഭേദം കൂടി ഉണ്ടായിരിക്കുന്നു എന്നാണ്. തന്റെ മുന്‍ഗാമികളേക്കാള്‍ ശക്തനായ ഈ പുതിയ അവതാരത്തിന് 70 ശതമാനത്തോളം അധിക വ്യാപനശേഷിയുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണയിലധികം വ്യാപനശേഷിയുള്ള വൈറസിന്റെ സാമീപ്യം തികച്ചും ഭയപ്പെടുത്തുന്നതാണെന്നാണ് പ്രശസ്ത പകര്‍ച്ചവ്യാധി വിദഗ്ദന്‍ ജോണ്‍ ഏഡ്മണ്ട്സ് പറയുന്നത്.

ലണ്ടനിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും രോഗവ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുവാന്‍ ഈ പുതിയ ഇനം വൈറസാണ് കാരണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു. ഈ മഹാവ്യധിയുടെ ഏറ്റവും ഭയാനകമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ നാം പോയ്ക്കൊണ്ടിരിക്കുന്നതെന്നും, ഈ പുതിയ വകഭേദത്തെ ചെറുക്കുവാന്‍ സാധാരണ മുന്‍കരുതലുകളോന്നും മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ലണ്ടനും തെക്കന്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളും ടയര്‍-4 നിയന്ത്രണങ്ങള്‍ക്ക് കീഴിലാക്കി.

വി യു ഐ-202012/01 എന്ന് നാമകരണം ചെയ്തിരിക്കുന്ന സാര്‍സ് കോവ്-2 വൈറസിന്റെ ഈ വകഭേദം അത്യന്തം അപകടകാരിയാണെന്നോ, വാക്സിനെ പ്രതിരോധിക്കുമെന്നോ പറയാനാവില്ലെന്നായിരുന്നു മുന്‍പ് ക്രിസ് വിറ്റ് പറഞ്ഞിരുന്നത്. ഈ വൈറസിന് ബ്രിട്ടനകത്തു തന്നെയാണ് മ്യുട്ടേഷന്‍ സംഭവിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ അക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. രോഗവ്യാപനത്തിന്റെ വേഗത നിശ്ചയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ആര്‍ നിരക്കിനെ 0.4 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ ഈ പുതിയ ഇനം കൊറോണ വൈറസിനാകുമെന്നാണ് സര്‍ക്കാരിന്റെ ശാസ്ത്രോപദേഷ്ടാവായ വാലന്‍സ് പറയുന്നത്.

നാടകീയമായ ഈ വെളിപ്പെടുത്തലോടെ ഇംഗ്ലണ്ടിന്റെ മൂന്നില്‍ ഒരു ഭാഗം സ്ഥലങ്ങളില്‍ ക്രിസ്ത്മസ്സ് ആഘോഷങ്ങള്‍ റദ്ദു ചെയ്യുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ലണ്ടനിലും പരിസരത്തുള്ള കൗണ്ടികളിലും അതീവ കര്‍ശനമായ ടയര്‍-4 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടയ്ക്കുക, ക്രിസ്ത്മസ്സ് ദിനത്തില്‍ ഉള്‍പ്പടെ വീടിനുള്ളില്‍ കഴിയുക തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ പുതിയ വൈറസിനെ കുറിച്ച് പഠിക്കുന്ന കോവിഡ്-19 ജിനോമിക്സ് യു കെ കണ്‍സോര്‍ഷ്യം പറയുന്നത്, യഥാര്‍ത്ഥ കൊറോണയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ പുതിയ ഇനത്തില്‍ 17 ഓളം കാതലായ മാറ്റങ്ങള്‍ ദൃശ്യമാണെന്നാണ്. ഇത്രയധികം മാറ്റങ്ങള്‍ ഒരു മ്യുട്ടേഷനില്‍ സംഭവിക്കുക എന്നത് തന്നെ അസാധാരണമാണെന്ന് ഇവര്‍ പറയുന്നു. ഇതില്‍ തന്നെ സുപ്രധാനമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്. കുന്തമുനയുടെ ആകൃതിയിലുള്ള ഈ സ്പൈക്കുകള്‍ ഉപയോഗിച്ചാണ് വൈറസ് മനുഷ്യകോശങ്ങളില്‍ പിടിച്ചു തൂങ്ങുന്നതും രോഗത്തിന് കാരണമാകുന്നതും.

സ്പൈക്ക് പ്രോട്ടീനില്‍ വന്ന മാറ്റം തീര്‍ത്തും ആശങ്കാജനകമാണെന്നാണ് ശാസ്ത്രലോകം പൊതുവേ വിലയിരുത്തുന്നത്. കാരണം ഫൈസറിന്റേതുള്‍പ്പടെയുള്ള പ്രധാന വാക്സിനുകളെല്ലാം ഈ സ്പൈക്ക് പ്രോട്ടീനെ ലക്ഷ്യം വച്ചുള്ളതാണ്. അതുകൊണ്ടുതന്നെ ഇതില്‍ വന്ന മാറ്റം വാക്സിന്റെ പ്രതിരോധ ശേഷിയെ വിപരീതമായി ബാധിച്ചേക്കാം. മാത്രമല്ല, ഒരിക്കല്‍ രോഗം ബാധിച്ച് സുഖപ്പെട്ട ഒരു വ്യക്തി നേടിയെടുക്കുന്ന സ്വയം പ്രതിരോധ ശക്തിക്കും ഈ പുതിയ ഇനത്തെ തടയാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, ഈ പുതിയ ഇനം വൈറസിനെ വാക്സിനേഷന്‍ ബാധിക്കില്ല എന്നതിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ലണ്ടനിലും പരിസരപ്രദേശങ്ങളിലും ടയര്‍-4 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, ഇംഗ്ലണ്ടിന്റെ ബാക്കി ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. നേരത്തേ ഡിസംബര്‍ 23 മുതല്‍ 27 വരെ മൂന്ന് കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഒത്തുചേരാം എന്നുണ്ടായിരുന്നത് ഇപ്പോള്‍ ക്രിസ്ത്മസ് ദിനത്തിലേക്ക് മാത്രമാക്കി ചുരുക്കി. പുതുക്കിയ നിയന്ത്രണങ്ങളെ കുറിച്ച് രണ്ടാഴ്ച്ചകള്‍ക്ക് ശേഷം പുനരവലോകനം നടത്തും.

വെയില്‍സും ബബിള്‍ സംഗമത്തിനുള്ള അനുവാദം ഒരു ദിവസത്തേക്ക് മാത്രമായി വെട്ടിച്ചുരുക്കുകയാണ്. സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള യാത്രാവിലക്ക് കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ട് നിക്കോള സ്റ്റര്‍ജനും പ്രഖ്യാപനം നടത്തി. ഇവിടെയും കുടുംബങ്ങള്‍ തമ്മില്‍ ഒത്തുചേരുന്നത് ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍, കെന്റ്, ബക്കിംഗ്ഹാംഷയര്‍, ബെര്‍ക്ക്ഷയര്‍, സറേ, ഗോസ്പോര്‍ട്ട്, ഹാവന്റ്, പോര്‍റ്റ്സ്മൗത്ത്, റോതെര്‍ ആന്‍ഡ് ഹേസ്റ്റിംഗ്സ് എന്നിവിടങ്ങളിലായിരിക്കും ടയര്‍ 4 നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ലണ്ടന്‍, ബെഡ്ഫോര്‍ഡ്, മില്ട്ടണ്‍ കീനെസ്, ല്യുട്ടണ്‍, പീറ്റര്‍ബറോ, ഹേര്‍ട്ട്ഫോര്‍ഡ്ഷയര്‍ തുടങ്ങിയ ഭാഗങ്ങളിലും ടയര്‍-4 നിയന്ത്രണങ്ങള്‍ നിലവില്‍ വരും.

നവംബറില്‍ പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ടയര്‍-4 സോണില്‍ ഉണ്ടാവുക. മറ്റു സോണുകളില്‍ ഉള്ളവരോട് ടയര്‍-4 മേഖലയിലേക്ക് യാത്രചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ഇതിനെതിരെ പ്രതിഷേധവും കനത്തിട്ടുണ്ട്. ഭരണകക്ഷി എം പിമാര്‍ തന്നെ ഇതിനെതിരായി രംഗത്ത് എത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കൊണ്ട് രോഗവ്യാപനം തടയുവാന്‍ കഴിയാത്ത സാഹചര്യത്തില്‍, ക്രിസ്ത്മസ്സ് ആഘോഷങ്ങള്‍ ഇല്ലാതെയാക്കുവാന്‍ മാത്രമേ ഇതുകൊണ്ട് പ്രയോജനപ്പെടു എന്നാണ് അവര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category