1 GBP = 102.00 INR                       

BREAKING NEWS

രണ്ടാം വയസില്‍ അച്ഛനെ നഷ്ടമായി; യൗവ്വനത്തില്‍ കരള്‍ രോഗം ബാധിച്ച് ഭര്‍ത്താവ് മരിച്ചെങ്കിലും മകള്‍ക്കായി ജീവിതം മാറ്റി വച്ച് അമ്മ തണലൊരുക്കി; ഇപ്പോള്‍ 32കാരിയായ മകളെ തേടി കാന്‍സറും കൂട്ടിനെത്തി; ഈ കുടുംബത്തിനു ആശ്വാസമേകാന്‍ നമുക്കു കഴിഞ്ഞാല്‍ ക്രിസ്തുമസ് കാലത്ത് അതിലും വലിയ എന്ത് പുണ്യമാണുള്ളത്?

Britishmalayali
സാം തിരുവാതിലില്‍

ലപ്പമെങ്കിലും സഹാനുഭൂതിയുള്ള, കാരുണ്യം വറ്റാത്ത മനസ്സുള്ളവര്‍ക്ക് നിങ്ങള്‍ക്ക് മുമ്പില്‍ സഹായിത്തിനായി കാത്ത് നില്ക്കുന്നഈ കുടുംബത്തിന്റെ ദുരിത കഥകണ്ണ് നിറയാതെ വായിക്കാനാവില്ല.രണ്ടാം വയസ്സില്‍ അച്ഛന്‍ നഷ്ടപെട്ട ഹതഭാഗ്യയായ മിനി എന്ന മുപ്പത്തിയാറു വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയും അവളുടെ അമ്മയും വര്‍ഷങ്ങളായി നേരിടുന്ന ദുരിത കഥയാണ് ഇന്ന് നിങ്ങള്‍ക്ക് മുമ്പില്‍ കരുണ കാത്ത് നില്ക്കുന്നത്.കരള്‍ രോഗിയായ ഭര്‍ത്താവ് യൗവ്വന പ്രായത്തിലേ നഷ്ടപെട്ടങ്കിലും വേറെ വിവാഹം കഴിക്കാതെ മറ്റു വീടുകളില്‍ അടുക്കള പണി ചെയ്തും കന്നു കാലിയെ വളര്‍ത്തിയും മകള്‍ക്കായി ജീവിച്ച മിനിയുടെ അമ്മ ഇന്ന് പ്രിയ വായനക്കാരുടെ സഹായത്തിനായി കേഴുകയാണ്.
രണ്ടാം വയസില്‍ അച്ഛനെ നഷ്ടമായ മകള്‍ പഠനത്തില്‍ തല്പരയായായിരുന്നത് കൊണ്ട് ബി എസ്സ് സി ബോട്ടണിക്കാരിയാക്കി മാറ്റി എന്നതാണ് ഈ അമ്മയുടെ ഏക സമ്പാദ്യം. കഴിഞ്ഞിരുന്ന വീട് ഒഴിഞ്ഞു കൊടുക്കണ്ടി വന്നതു കൊണ്ട് കോഴഞ്ചേരിക്കടുത്ത് കാരംവേലി-വേങ്ങോലി മുരുപ്പേല്‍ ഇതുവരെ യുള്ള എല്ലാ സമ്പാദ്യവും കൊണ്ട് ഏഴ് സെന്റ് സ്ഥലം വാങ്ങി ഒരു വീടുവച്ചു എന്നതും അമ്മയ്ക്ക് അഭിമാനിക്കാന്‍ ഉള്ള വകയാണ്. ഒറ്റ മുറിയും ഒരടുക്കളയും ചേര്‍ന്ന ഷീറ്റിട്ട വീട് മാത്രമാണ് ഇവരുടെ ഏക സമ്പാദ്യം.പഞ്ചായത്തില്‍ നിന്നും സഹായം കൊണ്ടും ആണ് ഇവര്‍ക്ക് ഒരു വീട് അനുവദിച്ചു കിട്ടിയത്.

തുടര്‍ പഠനത്തിന് പണം കണ്ടത്താന്‍ കഴിയാതെ പോയതു കൊണ്ടും അമ്മയുടെ ആരോഗ്യ കുറവു കൊണ്ടും മിനിയും ചെറിയ വരുമാനം ഉള്ള സെയില്‍സ് ഗേള്‍ പോലുള്ള പണികള്‍ കണ്ടെത്തി കുടുംബം പോറ്റാന്‍ തീരുമാനിച്ചു. പിന്നീട് മിനി ഏജന്റ് മുഖേന കുറെ കടം വാങ്ങി ഗള്‍ഫില്‍ പോയെങ്കിലും അതും അധികനാളെത്തെ സന്തോഷത്തിന് വകയായില്ല.

ജീവിത പ്രാരബദങ്ങള്‍ അങ്ങനെ ഒടുങ്ങി,പ്രതീക്ഷകളുടെ ഒരു ലോകം ആ വിധവയായ അമ്മ സ്വപ്നം കണ്ടു തുടങ്ങി എങ്കിലും അധികം ആയുസ്സ് ആ സ്വപ്നങ്ങള്‍ക്ക് ഉണ്ടായില്ല. ഒരു ജീവിത മെച്ചവും ഉണ്ടാക്കാന്‍ കഴിയാതെ മിനി കടക്കാരിയായി തന്നെ ഗള്‍ഫില്‍ നിന്നും മടങ്ങി. കന്നുകാലിയെ വളര്‍ത്തിയും തൊഴില്‍ ഉറപ്പിന് പോയും കടകളില്‍ സാധനം എടുത്തു കൊടുക്കുന്ന പണിയും ഒക്കെയായി ജിവിതത്തോട് അമ്മയും മകളും വീണ്ടും പൊരുതുവാന്‍ തന്നെ തീരുമാനിച്ചു. അതിനിടയില്‍ രഞ്ജിത്തെന്ന ചെറുപ്പക്കാരനും ആയി മിനി കുടുബ ജീവിതം ആരംഭിച്ചു. ഇവര്‍ക്ക് നിരഞ്ചന്‍, നീരജ് എന്നിങ്ങനെ രണ്ടാണ്‍ കുട്ടികളും കൂട്ടായെത്തി.
പ്രാരാബ്ദങ്ങള്‍ ഒഴിയുന്നില്ലങ്കിലും സന്തുഷ്ടമായ ഒരു കുടുംബ ജീവിതം അവര്‍ നയിച്ചു പോരുമ്പോള്‍ ആണ്. കോവിഡ് 19 എന്ന മഹാമാരിയുടെ കരിനിഴല്‍ ലോകത്തെവിടെയുംവീശിയത്.അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് കഴിഞ്ഞു പോന്നിരുന്ന ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നാളയെപറ്റി അനിശ്ചിതത്വത്തില്‍ ആയി. ഒരു സ്വകാര്യ വ്യക്തിയുടെ ഡ്രൈവര്‍ ആയിരുന്നതു കൊണ്ട് കോവിഡ് വന്നതോടെ വരുമാനം ഇല്ലാത്ത ആളായി രഞ്ജിത്തും.. ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഒരു സാമ്പത്തിക സ്‌ത്രോതസ്സുംഇല്ലാതാവുന്ന ഒരവസ്ഥ യാണ് ലോക് ഡൗണ്‍ കാലത്ത് ഈ കുടുംബത്തിനുംസംഭവിച്ചത്. മിനിയുടെ മൂത്ത മകന്‍ നിരഞ്ജന് 11 വയസ്സുംഇളയവന്‍ നീരജിന് 4 വയസ്സുമാണ്.

ഇങ്ങനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഇരിക്കേനിരഞ്ജന്‍ സൈക്കളില്‍ നിന്നും വീണ് കൈകള്‍ക്കും തോളിനും പരുക്ക് പറ്റി. കൈയ്ക്ക് ഒടിവും പൊട്ടലും. ഒടുവില്‍ ഓപ്പറേഷന്‍ ചെയത് കമ്പി ഇടണ്ടി വന്നു .അങ്ങനെ മകന്റെ അപകടത്തിന്റെ മനോവ്യഥയില്‍ ഇരിയ്ക്കയാണ് മിനിക്ക് സതാനാര്‍ബുദം ആണന്ന കാര്യം തിരിച്ചറിയുന്നത്. രോഗ നിര്‍ണ്ണയം നടത്തിയ സ്വകാര്യ ആശുപത്രി തിരുപന്തപുരത്തെ ആര്‍ സി സി -യിലേക്ക് റഫര്‍ ചെയ്‌തെങ്കിലും കോഴഞ്ചേരി ഗവ: ആശുപത്രിയില്‍ മികച്ച ചികിത്സ ലഭിയ്ക്കുമെന്ന കേട്ടറിവിലും സാമ്പത്തിക പരാധീനതകൊണ്ടും കോഴഞ്ചേരി ഗവ: ആശുപത്രിയില്‍ തന്നെ അഭയം പ്രാപിച്ചു.. ഒരു സ്തനം പൂര്‍ണ്ണമായും നീക്കം  ചെയ്തു. 8 കീമോയും 15 റേഡിയേഷനും ആണ് ഡോക്ട്ടര്‍ തുടര്‍ ചികത്സയാക്കായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കീമോ  ജില്ലാശുപത്രി കോഴഞ്ചേരിയിലും റേഡിയേഷന്‍ കോട്ടയം മെഡിക്കല്‍ കോളേജിലും ആണ് നടത്തേണ്ടത്.കീമോയക്ക് ചില മരുന്നുകള്‍ പുറത്തു നിന്നും വാങ്ങേണ്ടതുണ്ട്.5 റേഡിയേഷന്‍ വീതം മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ചികിത്സയാണ് ആവശ്യം. അതിനു മുമ്പായി സ്‌കാനിംഗ് ഉള്‍പ്പടെയുള്ള പരിശോധനകളും ആവശ്യമാണ്. ഏതാണ്ട് ഒരു മാസത്തോളം  കോട്ടയത്ത് ആശുപത്രിക്ക് പുറത്ത്താമസിയ്ക്കണ്ടി വരും. ഇപ്പോള്‍ തന്നെ കടകെണിയിലായ കുടുംബം തുടര്‍ ചികത്സയുടെ ചെലവ് എങ്ങനെ കണ്ടെത്തും എന്ന കടുത്ത ആശങ്കയിലാണ്. നല്ലവരായ അയല്‍ക്കാരുടെ കരുതലില്‍ ആണ് പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നത്. പക്ഷെ അയല്‍ക്കാരും ബന്ധുക്കളും ഒക്കെ സാമ്പത്തിക ക്‌ളേശം അനുഭവിയ്ക്കുന്നവര്‍ ആണ്. നമ്മുടെ ഈ ദേശത്ത് പ്രവര്‍ത്തിക്കുന്ന അമ്മ ചാരിറ്റി മുഖേന ലഭ്യമായ ധനസഹായം വലിയ ആശ്വാസം ആയിരുന്നു ആ കുടുംബത്തിന്.

അര്‍ബുദം പോലെ മാരകമായ ഒരു രോഗിയുടെ ഒപ്പറേഷനും തുടര്‍ ചികത്സകള്‍ക്കും വല്ലപ്പോഴും കിട്ടുന്ന ഡ്രൈവര്‍ പണികൊണ്ടും കൂലിവേല കൊണ്ടും കഴിയില്ല.പ്രായമായ മിനിയുടെ അമ്മയുടെ പരിചരണത്തിലാണ് മിനി ഇപ്പോള്‍. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ആദ്യ കീമോ,ഇന്ന് ഒരാഴ്ചയോളം ആകുന്നു.ഈ ലേഖകന്‍ രോഗവിവരങ്ങള്‍ അറിയാന്‍ വിളിയ്ക്കുമ്പോള്‍ സംസാരിക്കാന്‍ കഴിയാതെ നിര്‍ത്താത്ത ശര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും ആയി തളര്‍ന്നു കിടക്കുകയാണ് മിനി. കീമോ എടുത്ത ദിവസം മുതല്‍ തുടങ്ങിയ ശര്‍ദ്ദി മൂലം അവശതയിലാണ് മിനി ഇപ്പോള്‍.

സാമ്പത്തികമായി അത്ര ഭദ്രത ഇല്ലങ്കിലും സന്തുഷ്ടമായി കഴിഞ്ഞു പോയ്‌ക്കൊണ്ടിരുന്ന ഒരു കുടുംബം എത്ര പെട്ടന്നാണ് കണ്ണീര്‍ കയത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്നത്. അമ്മയുടെ രോഗത്തിന്റെ ഗൗരവ്വംഅറിയില്ലങ്കിലും നാലു വയസ്സുകാരന്‍ നീരജ് അമ്മയുടെ വേദനയും അസ്വസ്ഥതയും കണ്ട് ചുണ്ട് വിതുമ്പുകയാണ്, പതിനൊന്നു കാരന്‍ നിരഞ്ചന്‍ ഉള്ളുരുകി പ്രാര്‍ത്ഥിയ്ക്കുകയാണ്, അമ്മ ജീവിതത്തിലേക്ക് മടങ്ങി വരണേ എന്ന്. ഒരായുഷ്‌ക്കാലം മുഴുവന്‍ ഓമനിച്ചും സ്വപ്നം കണ്ടും താന്‍ വളര്‍ത്തിയ മകളുടെ രോഗാവസ്ഥയില്‍ തേങ്ങലടക്കാന്‍ കഴിയാതെ കണ്ഠം ഇടറുകയാണ് അമ്മ.ഇതിനിടയില്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് രഞ്ജിത്ത് എന്ന ചെറുപ്പക്കാരന്‍.
ഈ ക്രിസ്തുമസ്സ് ആഴ്ചവട്ടക്കാലം,ഉണ്ണിയേശുവിന്റെ പിറവി ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍,നമുക്ക് ലഭ്യമായ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും  ഒരു പങ്ക് ,വളരെ നിസ്സാരമായ ഒരു പങ്ക് മനസ്സോടെ അറിഞ്ഞു നല്‍കാന്‍ ആവുമോ? സന്തോഷിക്കാന്‍ ഒന്നും ഇല്ലാത്തവര്‍ കുറെ പേരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ ആഘോഷങ്ങള്‍ക്കിടയില്‍ അറിയാതെ പോലും മനസ്സ് അസ്വാരസ്യപെടാതിരിക്കാന്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് മുഖം തിരിച്ച് നടക്കാം. ഒരുത്തിരി കാരുണ്യം ,സഹാനുഭൂതിയുണ്ടങ്കില്‍ നുറുങ്ങിയ ഹൃദയങ്ങളെ ,തകര്‍ന്ന മനസ്സുകളെ കാണാതെ പോവരുത്. പ്രതീക്ഷയുടെ പൊന്‍ കിരണങ്ങള്‍ വിതറിയാണ് 2021 വരുന്നത്. ലോകത്തെ ആകെ ദുരിതം ഗ്രസിച്ച ഒരു വര്‍ഷം കടന്നു പോകുമ്പോള്‍.അതിജീവനം നടത്തുവാന്‍ കഴിഞ്ഞ നമ്മള്‍ക്ക് മിനിയെ പോലെ ,മിനിയെക്കാളും ദുരിതം പേറുന്നവര്‍ക്ക് ആശ്വാസം ആകാം.മേശവലിപ്പില്‍ ഇട്ടെറിഞ്ഞ കുറച്ച് നാണയ തുട്ടുകള്‍ എങ്കിലും ഇവര്‍ക്കായി മാറ്റി വയ്ക്കാം.അനേകര്‍ക്കായി നിങ്ങളോരോരുത്ത രോടും ഞങ്ങള്‍ ഭിഷ യാചിയ്ക്കുന്നു.
മുന്‍ കാലങ്ങളില്‍ ഓണം ക്രിസ്മസ് അപ്പീലുകളില്‍ ആറോ ഏഴോ അപേക്ഷകള്‍മാത്രം തിരഞ്ഞെടുത്തു അവരെ സഹായിച്ചിരുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഇപ്പ്രാവശ്യം വര്‍ഷങ്ങളായി ദുരിതക്കടലില്‍ മുങ്ങിപ്പൊങ്ങുന്ന പതിനാല് അപേക്ഷകള്‍ പരിഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടി വന്നു. എല്ലാ അപേക്ഷകളും ഒന്നിനൊന്നു ദയനീയവും അടിയന്തിരമായി ലക്ഷക്കണക്കിന് രൂപ ആവശ്യമുള്ളവയുമാണ്. ആദ്യ പരിഗണനയില്‍ ഉണ്ടായിരുന്ന ഏഴ് അപേക്ഷകരുടെ ഒപ്പം ബാക്കിയുള്ള വരെകൂടി സഹായിക്കണമെങ്കില്‍ ഓരോരുത്തരുടെയും ഉദാരമായ സംഭാവനകള്‍കൂടിയേതീരൂ. ഈ മഹാമാരിയുടെ കാലത്ത് വ്യക്തിപരമായ ധാരാളം അധിക സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ നമുക്കൊരുത്തര്‍ക്കും ഉണ്ടാകും,എങ്കിലും ആഘോഷങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും അവധി കൊടുത്തിരിക്കുന്ന ഈ ദുര്‍ഘടസന്ധിയിലും  വേലയും കൂലിയും മുടങ്ങാത്ത നമ്മുടെ കടമയാണ് ഈ ഹത ഭാഗ്യരായ സഹോദരങ്ങളെ സഹായിക്കുക എന്നത്.
 
മിനിക്കും കുടുംബത്തിനും അത് പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി  പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്  ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക, ബാങ്ക് ട്രാന്‍സ്ഫര്‍ വഴി സംഭാവന ചെയ്യുമ്പോള്‍ ഗിഫ്‌റ് എയ്ഡ് ആയി ലഭിക്കുന്ന അധിക തുക ലഭിക്കണമെങ്കില്‍ പ്രത്യേക ഗിഫ്‌റ് എയ്ഡ് ഫോറം പൂരിപ്പിച്ച്നല്‍കേണ്ടതുള്ളതു കൊണ്ട് ഗിഫ്‌റ് എയ്ഡിനര്‍ഹതയുള്ളവര്‍ (ഉദാഹരണത്തിന് തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കുന്നവര്‍) വിര്‍ജിന്‍ മണി ലിങ്ക് തന്നെ ഉപയോഗിച്ച് സംഭാവനകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 9663.13 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീല്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ചത് 9663.13 പൗണ്ടാണ്.ഇതുവരെ പത്ത് പേരുടെ കഥകളാണ് നിങ്ങളുടെ മുമ്പിലെത്തിയത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 8313.13 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1350 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category