
അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ലണ്ടനെ തികച്ചും ഒറ്റപ്പെടുത്തുകയാണ്. നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതെന്ന് കരുതപ്പെടുന്ന പുതിയ ഇനം വൈറസിനെ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ മിക്ക രാജ്യങ്ങളും ലണ്ടനിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളുമായി എത്തിക്കഴിഞ്ഞു. പല രാജ്യങ്ങളും ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ തന്നെ ഒഴിവാക്കികഴിഞ്ഞു. ചരക്കു ഗതാഗതം കൂടി താറുമാറായതോടെ ബ്രിട്ടനില്‍ പല വസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകുവാനുള്ള സാധ്യതയും വര്‍ദ്ധിച്ചു.
70 ശതമാനത്തോളം വ്യാപനശേഷി കൂടുതലുള്ള വൈറസിനെ കണ്ടെത്തിയതോടെ ബ്രിട്ടനില്‍നിന്നുള്ള ലോറി സര്‍വ്വീസുകള്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഫ്രാന്‍സ് നിരോധിച്ചിരിക്കുകയാണ്. ഇതോടെ ബ്രിട്ടനിലെ ഒട്ടുമിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും ഉടന്‍ തന്നെ കാലിയായേക്കാം. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ബ്രിട്ടനിലേക്കും അവിടെ നിന്നുമുള്ള വിമാന സര്‍വ്വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ന് സര്‍ക്കാര്‍ അടിയന്തര കമ്മിറ്റിയുടെ ഒരു യോഗം പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
നിലവില്‍ ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ആസ്ട്രിയ, ബള്‍ഗേറിയ, ജര്‍മ്മനി, ഇസ്രയേല്‍, എല്‍ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളാണ് ബ്രിട്ടനില്‍ നിന്നുള്ള യാതാവിമാനങ്ങള്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഫ്രാന്‍സില്‍ നിന്നുള്ള ലോറി സര്‍വ്വീസുകള്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കാന്‍ സാധിക്കുമെങ്കിലും യൂറോപ്യന്‍ ഡ്രൈവര്‍മാര്‍ ബ്രിട്ടനിലേക്ക് പോകുവാന്‍ മടിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പുതിയ കൊറോണയുടെ സാന്നിദ്ധ്യം അവരെ ബ്രിട്ടനിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടയുന്നു. ക്രിസ്ത്മസ്സ് കുടുംബത്തോടൊപ്പം ആഘോഷിക്കുവാന്‍ സാധിച്ചില്ലെങ്കിലോ എന്ന ഭയമാണ് അവരെ പിന്തിരിപ്പിക്കുന്നത്.
ഇതോടെ, ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം ഒഴിഞ്ഞ ഷെല്ഫുകളായിരിക്കും കാണാന്‍ സാധിക്കുക എന്ന കാര്യം ഏതാണ്ട് ഉറപ്പായി. യൂറോ ടണല്‍ ലേ ഷട്ടില്‍ ഇന്നലേ രാത്രി ബ്രിട്ടനും ഫ്രാന്‍സിനുമിടയിലുള്ള ഗതാഗതം നിര്‍ത്തിവച്ചു. ഇന്നലെ രാത്രി 9.24 നുള്ള അവസാന ഷട്ടില്‍ യാത്ര അവസാനിച്ച ഉടനെയായിരുന്നു ഇത്. അതുപോലെ ലണ്ടന്‍, ബ്രസ്സല്‍സ് നഗരങ്ങള്‍ക്കിടയിലെ ട്രെയിന്‍ സര്‍വ്വീസ് യൂറോസ്റ്റാര്‍ നിര്‍ത്തിവച്ചു. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നും ലണ്ടനിലേക്കുള്ള സര്‍വ്വീസും നിര്‍ത്തി വച്ചിട്ടുണ്ട്.
.jpg)
അതേസമയം, അമേരിക്കയും ബ്രിട്ടനിലെ പുതിയ സംഭവ വികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. പുതിയ വൈറസിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലുംബ്രിട്ടനിലേക്കുള്ള യാത്രാ നിരോധനത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഈ പുതിയ ഇനം വൈറസ് അമേരിക്കയില്‍ പ്രവേശിച്ചുവോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
നിര്‍ത്തിവച്ച സര്‍വീസുകള്‍ ഡിസംബര്‍ 23 ന് തുടങ്ങാന്‍ കഴിയുമെന്നാണ് യൂറോസ്റ്റാര്‍ അവരുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയത്. ഫ്രാന്‍സും, ബെല്‍ജിയവും ബ്രിട്ടനുമായുള്ള അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തി വച്ചതെന്നും അവര്‍ പറയുന്നു. തെക്കന്‍ ഇംഗ്ലണ്ടില്‍ മ്യുട്ടേഷന് സംഭവിച്ച പുതിയ ഇനം വൈറസിനെ കണ്ടെത്തിയതോടെ ടയര്‍-4 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അതിര്‍ത്തികള്‍ അടച്ചത്.

നെതര്‍ലന്‍ഡ്സാണ് ബ്രിട്ടനിലേക്കുള്ള യാത്രാനിരോധനം ആദ്യമായി പ്രഖ്യാപിച്ചത്.ഇത് ജനുവരി 1 വരെ തുടാരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സിലേക്കുള്ള യാത്രകള്‍ എല്ലാം 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ചിരിക്കുന്ന കാര്യം ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സാണ് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് അത്യാവശ്യമില്ലാത്ത വിമാനസര്‍വീസുകള്‍ക്ക് 48 മണിക്കൂര്‍ നേരത്തേക്ക് അയര്‍ലന്‍ഡും ഏര്‍പ്പെടുത്തി. ബ്രിട്ടനില്‍ നിന്നുള്ള ജലഗതാഗതവും അയര്‍ലന്‍ഡ് നിരോധിച്ചിട്ടുണ്ട്. അതേസമയം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നുള്ളവര്‍ക്ക് ഈ നിരോധനം ബാധകമാവുകയില്ല.
ഫെറികള്‍ വഴിയുള്ള ചരക്ക് ഗതാഗതം തുടരുമെന്നു പറഞ്ഞ അയര്‍ലന്‍ഡ് ഗതാഗത വകുപ്പു മന്ത്രി ഈമോണ്‍ റിയാന്‍, ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനം രണ്ടു ദിവസം കഴിഞ്ഞു പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കി. അപ്പോഴുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷമായിരിക്കും നിരോധനം തുടരണമോ വേണ്ടയോ എന്നുള്ളകാര്യം തീരുമാനിക്കുക.
ചരക്കു ഗതാഗതത്തിനായുള്ള കാര്‍ഗോ വിമാനങ്ങള്‍ ഒഴിച്ച് ബ്രിട്ടനില്‍ നിന്നുള്ള ഒരു വിമാനത്തേയും അനുവദിക്കില്ല എന്ന് ജര്‍മ്മനിയും പ്രഖ്യാപിച്ചു. ഡിസംബര്‍ 31 വരെ ഈ നിരോധനം നിലനില്‍ക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ജര്‍മ്മനി നിലവിലെ സാഹചര്യങ്ങള്‍ ചര്ച്ചചെയ്യുവാനായി 27 അംഗരാജ്യങ്ങളിലേയുംപ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികളും യോഗത്തില്‍ വിലയിരുത്തും.
.jpg)
അതേസമയം ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കൊറോണാ വൈറസിന്റെ ഈ പുതിയ വകഭേദത്തെ ഡെന്മാര്ക്കിലും നെതര്‍ലാന്‍ഡ്സിലും കണ്ടെത്തിയിട്ടുണ്ട്. ആസ്ട്രേലിയില്‍ ഒരു രോഗിയില്‍ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായും വ്യക്തമായിട്ടുണ്ട്. ബെല്‍ജിയവും ബ്രിട്ടനില്‍ നിന്നുള്ള ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചു. ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിരോധിക്കുന്നതിനോടൊപ്പം, കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ബ്രിട്ടന് സന്ദര്‍ശിച്ചവര്‍ക്ക് ഇറ്റലിയിലേക്ക് പ്രവേശനവും വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
ബ്രിട്ടനിലോ സൗത്ത് ആഫ്രിക്കയിലോ കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് എല്‍ സാല്‍വഡോറിലും ഉത്തരവിറങ്ങിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളും നിരോധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും പുതിയൊരു ഇനം വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 24 മണിക്കൂര്‍ നേരമെങ്കിലും ബ്രിട്ടനില്‍ കഴിഞ്ഞവര്‍ക്ക് തിരിച്ചെത്തിയാല്‍ 14 ദിവസത്തെ കര്‍ശന ക്വാറന്റൈന് നിര്‍ബന്ധമാക്കിക്കൊണ്ട് ചെക്ക് റിപ്പബ്ലിക്കും രംഗത്തെത്തി.
കൂടുതല്‍ അപകടകാരിയായ പുതിയ ഇനം കൊറോണയുടെ വരവോടെ ബ്രിട്ടന്റെ മൂന്നില്‍ ഒരുഭാഗം ആളുകള്‍ക്ക് ക്രിസ്ത്മസ്സ് ആഘോഷങ്ങള്‍ നിഷേധിക്കപ്പെട്ടു. ഇപ്പോള്‍ അതേ വൈറസ് തന്നെ ബ്രിട്ടനെ ലോകത്തില്‍ നിന്നും അകറ്റുകയാണ്. ഇതിനിടയില്‍, ഈ പുതിയ വൈറസിനെ തടയുവാന്‍ നിലവിലുള്ള വാക്സിന് കഴിയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അത്തരത്തില്‍ ഒരു ഭയം വേണ്ടെന്ന് ഈ രംഗത്തെ ചില വിദഗ്ദര്‍ പറയുമ്പോഴും ഇക്കാര്യം ഇതുവരെ സംശയാതീതമായി തെളിയിക്കാനായിട്ടില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam