
കേരളത്തിലെ ഇലക്ഷന് രണ്ടു ദിവസം മുമ്പ് രമേശ് ചെന്നിത്തല ഇട്ട ഒരു ഫേസ് ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ പലരുടേയും മനസ്സില്‍ ചിരി, സഹതാപം, അത്ഭുതം, പുച്ഛം എന്നിങ്ങനെ എല്ലാരസങ്ങളും അലയടിച്ചുയര്‍ന്നു. 'പഞ്ചായത്തു തെരഞ്ഞെടുപ്പോടുകൂടി ബി.ജെ.പി യുടെ അന്ത്യം കുറിക്കും. ബി.ജെ.പി യാദവകുലം പോലെ അടിച്ചു തകരും എന്നായിരുന്നു ആ ഫേസ് ബുക്ക് കുറിപ്പിന്റെ ചുരുക്കം. ഇതു വായിച്ചവരും കേട്ടവരും എല്ലാം മൂക്കത്ത് വിരല്‍ വച്ചുപോയി!
ഇന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. കേരളത്തിലാകട്ടെ യാദവകുലംപോലെ ഇപ്പോഴും എപ്പോഴും തമ്മില്‍ അടിച്ചുകൊണ്ടിരിക്കുന്നു കോണ്‍ഗ്രസ് നേതാക്കന്മാര്. അതു ക്രമേണ തകര്‍ച്ചയിലേക്കു തന്നെ വഴുതി വീഴും. കാലാകാലങ്ങളായി ഗ്രൂപ്പുകളിയും കാലുവാരലും കുതികാല്‍വെട്ടും, പാരവയ്പും. പരദൂഷണവും തൊഴുത്തില്‍കുത്തും പരസ്പരം അടിപിടിയും കടിപിടിയുമായി കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളാണ് ബി.ജെ.പി എന്ന കെട്ടുറപ്പുള്ള സംഘടന അടിച്ചു തകരുമെന്ന് പ്രഖ്യാപിച്ചത്. അമ്പമ്പോ എന്തൊരു തൊലിക്കട്ടി എന്നേ പറയുവാനുള്ളൂ.!
പിണറായി സര്‍ക്കാരിന്റെ ക്രൂരവും പൈശാചികവുമായ രാഷ്ട്രീയ കൊലപാതകങ്ങള്‍! മനുഷ്യനെ പച്ചയോടെ വെട്ടിനുറുക്കി 50 ഉം 60 ഉം കഷണങ്ങളാക്കുന്ന ക്രൂരസഖാക്കള്. ഉരുട്ടിക്കൊലകള്‍, ചവിട്ടിക്കൊലകള്‍, വെട്ടിക്കൊലകള്‍! മറുവശത്ത് അഴിമതിയുടെ പെരുംകടല് കേരളത്തെ മൂടിക്കൊണ്ടിരിക്കുന്നു. ഖജനാവ് തൂത്തുവാരി സഖാക്കള്‍ പണമുണ്ടാക്കുന്നു. എന്നാല്‍ ഇപ്പോള്‍ സി.പി.എമ്മിന്റെ ആക്രമത്തില്‍ നിന്നും കൊലകത്തികളില് നിന്നും ഓടി ഒളിക്കുവാന്‍ ഇന്ന് ബി.ജെ.പി മാത്രമേ ഉള്ളൂ എന്ന തോന്നല്‍ സാധാരണജനങ്ങള്‍ക്കിടയില്‍ അങ്കുരിക്കുന്നു.
ഒരുവശത്ത് കമ്മ്യൂണിസ്റ്റ് ദംഷ്ട്രങ്ങള്‍ പൊതു ജനത്തിനുനേരെ വാപിളര്‍ന്നു നില്ക്കുമ്പോള് മലമാന്തിമറിക്കുവാന് ശ്രമിക്കുന്ന പൊട്ടന് മൂഷികനേപ്പോലെ ഇവിടിരുന്നു മോഡിയേ കുറ്റം പറയുന്ന പ്രതിപക്ഷനേതാവിനെ ആണ് കേരളം കണ്ടത്. ജനരോഷം പിണറായിക്കെതിരെ ജ്വലിച്ചു നില്‍ക്കുമ്പോഴാണ് ചെന്നിത്തലയുടെ മേല്‍പ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്!
എന്റെ രണ്ടു കണ്ണുപോയാലും മറ്റവന്റെ ഒരു കണ്ണുപോകണം.
എന്റെ രണ്ടു കണ്ണുപോയാലും മറ്റവന്റെ ഒരു കണ്ണു പോകണം എന്ന ചിന്താഗതി ആയിരുന്നു കോണ്‍ഗ്രസ്സിന്. പിണറായി സര്‍ക്കാരിനെതിരെ ജനരോഷം ജ്വലിച്ചു നിന്ന സമയത്താണ് ബി.ജെ.പി യെ തോല്പിക്കുവാന് സി.പി.എമ്മിന് വോട്ടു മറിച്ചു കൊടുത്തത്! ഈ ആരോപണം സത്യം തന്നെ എന്നതില്‍ സംശയമില്ല. തിരുവനന്തപുരത്തും മറ്റും സംഭവിച്ചത് അതാണ്. പല കോണ്‍ഗ്രസ് നേതാക്കളും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത് യു.ഡി.എഫില്‍ വിശ്വാസം അര്‍പ്പിച്ച അനേകലക്ഷങ്ങളോടു ചെയ്ത കൊടും ചതിയാണ്. കടുത്ത വഞ്ചനയാണ്. അതിന്റെ ഭലമായി കോണ്‍ഗ്രസ് വട്ടപ്പൂജ്യമായിക്കഴിഞ്ഞു. അനേകം കോണ്‍ഗ്രസ് അനുഭാവികള്‍ ബി.ജെ.പി യിലേക്ക് ചേക്കേറിക്കൊണ്ടുമിരിക്കുന്നു.
കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതിനു കാരണം നേതാക്കളുടെ ഇതുപോലുള്ള ആനവിഡ്ഢിത്തമാണ്. എന്നാല്‍ ഇലക്ഷന് ജയിക്കുവാന്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുവാന്‍ സി.പി.എം നേതാക്കള്‍ക്കു നല്ല കഴിവുണ്ട്. പൊതുജനത്തെ കഴുതയാക്കിയും കോണ്‍ഗ്രസ് നേതാക്കളെ കുരങ്ങു കളിപ്പിച്ചും ഇലക്ഷന് ജയിക്കുവാനുള്ള ഇവരുടെ കഴിവ് അപാരമാണ്. ഉദാഹരണമായി കാരാട്ട് ഫൈസലിനെ സ്വതന്ത്രനായി നിര്‍ത്തി പകരം സി.പി.എം ഡമ്മി സ്ഥാനാര്‍ത്ഥിയെ കാണിച്ച് ഫൈസലിനെ വിജയിപ്പിച്ചത് ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. ഇവിടെ പൊതു ജനത്തേയും യു.ഡി.എഫ് നേതാക്കളേയും നോക്കി സി.പി.എം പല്ലിളിക്കുന്നു!.
അന്‍വര്‍ എം.എല്‍.എ സൂപ്പര്‍ താരമായി. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നുതന്നെ വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി മത്സരിപ്പിച്ച് വിജയിപ്പിച്ച് നിലമ്പൂര്‍ നഗരസഭ അട്ടിമറിച്ചു അദ്ദേഹം. ഇതുപോലെയുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രയോഗിക്കുമോ? എന്തുകൊണ്ട് സി.പി.എം ശക്തികേന്ദ്രങ്ങളില്‍ സി.പി.എം വിമതരെ മത്സരിപ്പിച്ചാലെന്ത്? അതൊന്നും ഈ തൊഴുത്തില്‍ക്കുത്തുമായി നടക്കുന്ന ഈ നേതാക്കന്മാര്ക്കു സാധിക്കുമോ? ഇതുപോലുള്ള തന്ത്രങ്ങളാണ് സി.പി.എം കാലങ്ങളായി പരീക്ഷിച്ചു ജയിക്കുന്നത്.
ഏതായാലും സി.പി.എം അക്രമങ്ങളില്‍ നിന്ന് രക്ഷനേടുവാന്‍ ബി.ജെ.പി യെ അഭയം പ്രാപിക്കേണ്ടിയ ഗതികേടാണ് ഇന്ന് കേരള ജനതയ്ക്ക് സംഭവിച്ചിരിക്കുന്നത്.
സി.പി.എം ഭയപ്പെടുന്ന ആസത്യം
കാലാകാലങ്ങളായി സി.പി.എം ഭയപ്പെടുന്ന ഒരു സത്യമുണ്ട്. അതായത് യു.ഡി.എഫ് ബി.ജെ.പി സഖ്യം. അതു വരാതിരിക്കുവാനുണ് ബി.ജെ.പി .യെ ഭീകരരൂപത്തില്‍ വര്‍ഗ്ഗീയ പാര്‍ട്ടിയായി ചിത്രീകരിച്ച് മാറ്റി നിര്‍ത്തിയിരിക്കുന്നത്. വിഡ്ഢികളായ കോണ്‍ഗ്രസ് നേതാക്കന്മാര് അതേറ്റു പാടിക്കൊണ്ട് നടക്കുകയും ചെയ്യുന്നു. യു.ഡി.എഫ് ബി.ജെ.പി സഖ്യമുണ്ടായാല്‍ ഒരിക്കലും അധികാരത്തില്‍ വരുവാന്‍ സാധിക്കില്ലെന്ന് ബുദ്ധിമാന്മാരായ സി.പി.എം നേതാക്കള്‍ക്കറിയാം. അതു വരാതിരിക്കുവാനാണ് ബി.ജെ.പി യെ ഒരു ഭീകരരാക്ഷസിയായി ചിത്രീകരിച്ചിരിക്കുന്നത്.
ഇനിയും കോണ്‍ഗ്രസ്സിനു മുന്നില്‍ ഒരേ ഒരു മാര്‍ഗ്ഗം
ഇനിയും യു.ഡി.എഫിനു മുന്നില്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ. ബി.ജെ.പി യുമായുള്ള സഖ്യം. ബി.ജെ.പി ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍പോലും ബി.ജെ.പി വെന്നിക്കൊടി പാറിച്ചു. കേരളത്തില്‍ ബി.ജെ.പി ഒരു നിര്‍ണ്ണായക ശക്തിയായി കഴിഞ്ഞു. ന്യൂനപക്ഷങ്ങളും ബി.ജെ.പിയോട് അടുത്തു കഴിഞ്ഞു. ഈ അവസരം മുതലാക്കി തന്റേടത്തോടെ ബി.ജെ.പി യുമായി സഖ്യം ചെയ്യുക. എങ്കില്‍ യു.ഡി.എഫിന് കാലാകാലം കേരളം ഭരിക്കാം. കേരളത്തില്‍ എല്‍.ഡി.എഫിന്റെ വിജയം ബി.ജെ.പി പിടിക്കുന്ന വോട്ടിനെ ആശ്രയിച്ചിരിക്കും എന്ന് ഒരു സി.പി.എം ഉന്നതന് പ്രഖ്യാപിച്ചത് ഇവിടെ സ്മര്ത്തവ്യമാണ്. കോണ്‍ഗ്രസ് നേതാക്കളെകൊണ്ട് ബി.ജെ.പി യെ അസഭ്യം പറയിപ്പിച്ച് അകറ്റിനിര്‍ത്തി അധികാരം പിടിച്ചെടുത്ത് പിണറായി ഊറിച്ചിരിക്കുകയും ചെയ്യും.
ഇനിയും സി.പി.എം ആരെയെങ്കിലും കൊലപ്പെടുത്തിയാല്‍ ആ മൃതശരീരം എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി വയ്ക്കുകയാണ് ചെയ്യേണ്ടിയതെന്നാണ് ഈ ലേഖകന്റെ അഭിപ്രായം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam