1 GBP = 101.50 INR                       

BREAKING NEWS

അന്തരിച്ച മേക്കപ്പ് മാന്‍ ഷാബു പുല്‍പ്പള്ളിയെ അനുസ്മരിച്ച് താരങ്ങള്‍; എട്ട് വര്‍ഷമായി നിവിനൊപ്പം പ്രവര്‍ത്തിക്കുന്ന ഷാബു നിവിന്റെ വലം കൈ എന്ന് വിനീത് ശ്രീനിവാസന്‍; നിവിനെയും കുടുംബത്തേയും ആശ്വസിപ്പിച്ച് ദുല്‍ഖര്‍: ഷാബുവിന്റെ മരണം ഹൃദയം തകര്‍ത്തെന്ന് ഗീതു മോഹന്‍ദാസ്: കരഞ്ഞു തളര്‍ന്ന് നിവിന്‍ പോളി

Britishmalayali
kz´wteJI³

നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ് മാന്‍ ഷാബു പുല്‍പ്പള്ളിയുടെ മരണ വാര്‍ത്ത ഒരു നടുക്കത്തോടെയാണ് സിനിമാ ലോകം കേട്ടത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും സിനിമയുടെ അണിയറയിലുള്ള എല്ലാവരും തന്നെ ഒരു ഞെട്ടലോടെയാണ് ഷാബുവിന്റെ മരണവാര്‍ത്തയെ കുറിച്ച് സംസാരിക്കുന്നത്. സിനിമാക്കാര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു ഷാബു പുല്‍പ്പള്ളി എന്ന യുവാവ്. അതുകൊണ്ട് തന്നെ പ്രമുഖരടക്കം നിരവധി സിനിമാ താരങ്ങള്‍ ഷാബുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തി.

ദുല്‍ഖര്‍ സല്‍മാന്‍ , വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, ഗീതു മോഹന്‍ദാസ് തുടങ്ങിയ താരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ക്രിസ്മസ് സ്റ്റാര്‍ കെട്ടാന്‍ വേണ്ടി മരത്തില്‍ കയറിയപ്പോള്‍ വീണതാണ് എന്നാണ് സൂചന. ഇന്റേണല്‍ ബ്ലീഡിങ് ഉണ്ടാകുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തട്ടത്തിന്‍ മറയത്ത് എന്ന സിനിമ മുതല്‍ നിവിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാബു. വയനാട് സ്വദേശിയാണ്.

വിടവാങ്ങിയത് നിവിന്റെ വിശ്വസ്തന്‍-വിനീത് ശ്രീനിവാസന്‍
'ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. നിവിന്റെ വലംകൈയാണ് ഷാബു. എട്ടു വര്‍ഷങ്ങളായുള്ള പരിചയം..'വിനീത് ശ്രീനിവാസന്‍ കുറിച്ചു. 2012ല്‍ വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തട്ടത്തിന്‍ മറയത്ത് ചിത്രത്തിലൂടെയാണ് നിവിനും ഷാബുവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്. പിന്നീട് നീണ്ട എട്ടുവര്‍ഷത്തോളം നിവിനൊപ്പം. ഷാബു മേക്കപ്പ് രംഗത്തേക്ക് കടന്ന് വരുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പാണ്ഡ്യനൊപ്പമാണ്.

നിവിന്‍ പോളി തന്നെ നിര്‍മ്മിച്ച് നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹം എന്ന സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ഷാബു. മിഖായേലില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. കനകം കാമിനി കലഹം എന്ന സിനിമയിലും അതിഥി വേഷത്തില്‍ ഷാബു അഭിനയിച്ചിട്ടുണ്ട്.

നിവിന്റെ വലം കൈ-ദുല്‍ഖര്‍ സല്‍മാന്‍
പത്ത് വര്‍ഷമായി നിവിനൊപ്പം ജോലി ചെയ്തു വരികയായിരുന്ന ഷാബു നിവിന്റെ വലംകൈ ആയിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'പുതിയ തീരങ്ങള്‍' മുതല്‍ നടന്‍ നിവിന്‍ പോളിയുടെ പേര്‍സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്ന ഷാബു പുല്‍പ്പള്ളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. ഷാബുവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം നിവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചുകൊണ്ടാണ് ദുല്‍ഖറിന്റെ പോസ്റ്റ്.

''ഷാബുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ബാംഗ്ലൂര്‍ ഡേയ്സിലും വിക്രമാദിത്യനിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ ഇപ്പോളുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ. ഷൂട്ടിങ്ങിനിടെ ഞങ്ങളെ സഹായിക്കുന്നവരും ഒപ്പമുണ്ടാകുന്നവരുമൊക്കെ ഒരു കുടുംബം പോലെ ആയിത്തീരാറുണ്ട്. നീയിപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല നിവിന്‍. ഈ നഷ്ടം നികത്താനാകില്ല. നിനക്കും റിന്നക്കും പ്രാര്‍ത്ഥനകളും സ്നേഹവും'', ദുല്‍ഖര്‍ കുറിച്ചു.

അജു വര്‍ഗീസ് ഷാബുവിനെ അനുസ്മരിച്ച് കുറിച്ചത്: ''ഷാബു ഏട്ടാ... ആ കടം വീട്ടാന്‍ എനിക്കായില്ല ... മറന്നതല്ല.. ഒരായിരം മാപ്പ് .. ന്തിനാ ഏട്ടാ ഇങ്ങനെ പോയേ..''.

 

 

 


 

ഷാബു നീ ഞങ്ങളുടെ ഹൃദയം തകര്‍ത്തു എന്നാണ് ഗീതു മോഹന്‍ദാസ് കുറിച്ചത്.
 


 

പരിചയപ്പെടുന്ന എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി-ബാദുഷ
പരിചയപ്പെടുന്ന എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ഷാബുവെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. മേക്കപ്പ്മാന്‍ എന്നതിനപ്പുറമുള്ള ബന്ധമായിരുന്നു നിവിനും ഷാബുവും തമ്മില്‍. 'ഷാബുവിന്റെ ഉള്ളിലെ നന്മയും സൗഹൃദങ്ങള്‍ക്കു കല്‍പിക്കുന്ന വിലയുമായാണ് ഈ വിയോഗം കൂടുതല്‍ വേദനിപ്പിക്കുന്നത്. താരങ്ങളും സാധാരണക്കാരുമടങ്ങുന്ന ഒരു വലിയ സൗഹൃദ ലോകമായിരുന്നു അയാളുടെ വിലയേറിയ സമ്പാദ്യം.'നിവിന്‍ പോളിയുടെ മേക്കപ്പ്മാന്‍ ഷാബുവിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു ബാദുഷ.

'ഞങ്ങളെല്ലാവരും ഈ വാര്‍ത്തയുടെ ഷോക്കില്‍ നിന്നും മുക്തരായിട്ടില്ല. വളരെ ചെറുപ്പമാണല്ലോ അവന്‍. ഷാബുവിന്റെ ചേട്ടന്‍ ഷാജി(മേക്കപ്പ്മാന്‍) ഇപ്പോള്‍ എനിക്കൊപ്പം 'റസ്റ്റ് ഇന്‍ പീസ്' എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ഷാബുവിന് ഇങ്ങനെ ഒരു അപകടം പറ്റി എന്നു കോള്‍ വന്നപ്പോള്‍ ഞങ്ങളെല്ലാവരും കൂടി ഷാജിയെ അങ്ങോട്ടേക്ക് അയച്ചു. പക്ഷേ, ഷാജി തൃശൂര്‍ കഴിഞ്ഞപ്പോഴേക്കും ഷാബു മരിച്ചു എന്ന അറിയിപ്പ് കിട്ടി''.ബാദുഷ പറയുന്നു.

'എവിടെ വച്ചു കണ്ടാലും ഓടി വന്ന് കെട്ടിപ്പിടിച്ച് വര്‍ത്തമാനം പറയുന്നതായിരുന്നു ഷാബുവിന്റെ രീതി. എപ്പോള്‍ വിളിച്ചാലും കൃത്യമായി കാര്യങ്ങള്‍ പറയും അത് നിവിനെ അറിയിക്കും. താരങ്ങളോടും ടെക്നീഷ്യന്‍സിനോടുമൊക്കെ വളരെ അടുത്ത ബന്ധമായിരുന്നു. ആരെ പരിചയപ്പെട്ടാലും വളരെ വേഗം സൗഹൃദത്തിലേക്കെത്തുന്നതായിരുന്നു അവന്റെ രീതി. എപ്പോഴും ചിരിച്ചോണ്ടു മാത്രമേ ഷാബുവിനെ കാണാന്‍ പറ്റൂ.'

'എട്ടു വര്‍ഷമായി ഷാബു നിവിന്റെ ഒപ്പമുണ്ട്. നേരത്തെ സിനിമയില്‍ മേക്കപ്പ് സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ അടുത്ത് നിവിന്‍ നായകനായ 'കനകം കാമിനി കലഹം' എന്ന പടത്തിന്റെ മേക്കപ്പ്മാനും ഷാബു ആയിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ മുതല്‍ നിവിനെ വിളിക്കുന്നു. കിട്ടുന്നില്ല. ഇന്നലെ രാത്രി സംവിധായകന്‍ ഹനീഫ് അദേനി എന്നെ വിളിച്ചു. നിവിന്‍ ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു. നിവിന് അത്ര അടുപ്പമായിരുന്നു ഷാബുവുമായി. അവസാനമായി ഒരുനോക്ക് കാണുവാന്‍ നിവിനും സുഹൃത്തുക്കളും വയനാട്ടിലേയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്. ' ബാദുഷ പറയുന്നു.

വയനാട് സ്വദേശിയാണ് ഷാബു. ഭാര്യ രശ്മി. രണ്ട് മക്കള്‍. മേക്കപ്പ്മാന്‍ ഷാജി പുല്‍പ്പള്ളി സഹോദരനാണ്. നക്ഷത്രം തൂക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണാണ് അപകടം. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category