1 GBP = 102.00 INR                       

BREAKING NEWS

33 തികയും മുമ്പ് കട്ടിലിലായി ജിജോമോന്‍: കൂലിപണികൊണ്ടൊന്നും ചികിത്സ നടക്കില്ല; ക്രിസ്തുമസ് അല്ലേ? എന്തെങ്കിലും

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

ന്മയുടെ വെളിച്ചം തേടി നിങ്ങള്‍ക്കു മുന്നിലേക്ക് എത്തിയവരാണ് ക്രിസ്മസ് അപ്പീലിലൂടെ ഞങ്ങള്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തിത്തന്ന ഓരോ മനുഷ്യരും.എങ്ങനെയാണ് ചില ജീവിതങ്ങള്‍ ഇങ്ങനെയൊക്കെ ആയി പോകുന്നത് എന്ന് നമ്മള്‍ ഓരോ ജിവത സാക്ഷ്യങ്ങളും മുമ്പിലെത്തുമ്പോള്‍ ഓര്‍ത്ത് പോകാറുണ്ട്. അത്തരമൊരു ജീവിതകഥയാണ് ഇന്നും നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.

പഠനത്തിന് ശേഷം ജീവിതം കരുപ്പിടിപ്പിക്കാന്‍ തുടങ്ങവേ വിധിയുടെ വിളയാട്ടത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ജിജോ മോന്‍ മാത്യു എന്ന മുപ്പത്തിനാല് വയസുകാരന്‍ ആണ് നിങ്ങളുടെ സഹായത്തിനായി കാത്ത് നില്ക്കുന്നത്.ഇരു വൃക്കകളും തകരാറില്‍ ആയി ആഴ്ചയില്‍ രണ്ടും മൂന്നും വീതം ഡയാലിസിസ് നടത്തി ജീവന്‍ പിടിച്ചു നിര്‍ത്തുന്നതിനുള്ള പോരാട്ടം നടത്തിവരുമ്പോള്‍ പണത്തിനായി സുമനസുകളുടെ കരുണ ജിജോമോന് കൂടിയേ തീരൂ.അതുകൊണ്ടും തീരുന്നില്ല കഴിഞ്ഞ പതിനൊന്നു വര്‍ഷമായി തളന്നു കിടക്കുന്ന അച്ഛനും ,കിഡ്നി രോഗി ആയ അമ്മയ്ക്കും ചികിത്‌സിക്കാന്‍ പണമില്ലാത്തതിനാല്‍ ഇനി മുമ്പോട്ട് എന്ത് എന്നും പോലും അറിയാതെ ജീവിതം തള്ളി നീക്കുകയാണ്.
ചങ്ങനാശേരി കോട്ടമുറി സ്വദേശി പാണ്ടിശ്ശേരി വീട്ടില്‍ മുപ്പത്തിനാല് വയസുള്ള ജിജോമോന്‍ മാത്യു കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇരു വൃക്കകളും തകരാറില്‍ ആയതിനെ തുടന്ന് ചികിത്സായില്‍ ആണ്.2019 ജൂണ്‍ മാസത്തില്‍ ആണ് ജിജോമാന്റെ ജീവിതത്തില്‍ വിധിയുടെ വിളയാട്ടം തുടങ്ങിയത്. ശാരീരിക അസ്വസ്ഥതകളും, തുടര്‍ച്ചയായ ശര്‍ദിലും ഉണ്ടായതിനെ തുടര്‍ന്ന് ചങ്ങനാശേരി ഗവണ്മെന്റ് ആശുപത്രിയിലും,തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും നടന്ന തുടര്പരിശോധനയില്‍ ആണ് ഇരു വൃക്കകളും തകരാറില്‍ ആയ വിവരം അറിയുന്നത്.മൂന്നു മാസക്കാലം രണ്ടു ആശുപത്രികളില്‍ നിന്നുള്ള മരുന്നുകള്‍ കഴിച്ചിട്ടും രോഗ ശമനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ചെറിയ തോതില്‍ ഇലക്ട്രിക് പ്ലംബിംഗ് ജോലികള്‍ ചെയ്തു ആണ് ജിജോമോന്‍ കുടുംബം നോക്കിയിരുന്നത്.കാലിന് തുടര്‍ച്ചയായുള്ള മരവിപ്പും വേദനയും പിന്നീട് മൂത്രത്തില്‍ രക്തവും വന്നു തുടങ്ങിയതോടെയാണ് ആദ്യം ചികിത്സാ തുടങ്ങിയത്.ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ ആണ് തുടര്‍ ചികിത്സാ നടന്നു വരുന്നത്.മൂന്നു മാസം തുടര്‍ച്ചായി മരുന്നും ഡയാലിസിസും നടത്തിയ ശേഷം ഡോണറെ കണ്ടെത്തി കിഡ്നി മാറ്റിവെക്കല്‍ നടത്തുവാനാണ് കുടുംബത്തിന്റെ ആഗ്രഹമെങ്കിലും സാമ്പത്തിക പരാധീനതകള്‍ ഇവരെ വല്ലാതെ വലക്കുകയാണ്.

6 സെന്റ് സ്ഥാലവും ചെറിയൊരു വീടുമാണ് ഇവര്‍ക്ക് ആകെയുള്ളത്.ഇവിടെയാണ് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി തളന്നു കിടക്കുന്ന അച്ഛനും ,കിഡ്നി രോഗി ആയ അമ്മയും,ഒപ്പം ചേട്ടനും കുടുംബവും കഴിയുന്നത്.ചേട്ടന്‍ ലോട്ടറി കച്ചവടം നടത്തി കിട്ടൂന്ന വരുമാനത്തിലാണ് ഇ നിര്‍ധന കുടുംബം പട്ടിണി കൂടാതെ കഴിഞ്ഞു വരുന്നത്.പക്ഷെ ആശുപത്രി ചിലവുകള്‍ക്കും മരുന്നിനും പണം കണ്ടെത്തുവാന്‍ പലപ്പോഴും കഴിയുന്നില്ല . നല്ലവരായ നാട്ടുകാരുടെ സഹായത്തിലാണ് ഇതുവരെ ചികിത്സകള്‍ നടന്നുവന്നത് .പക്ഷെ കടബാധ്യതകള്‍ തീര്‍ക്കുന്നതിനും ജിജോമോന്റെയും ഒപ്പം മാതാപിതാക്കന്‍ മാരുടെയും ചികിത്സ നടത്തണമെങ്കില്‍ നല്ലവരായ വായനക്കാരുടെ കരുണ കൂടിയേ തീരൂ.
ഈ ക്രിസ്തുമസ്സ് ആഴ്ചവട്ടക്കാലം,ഉണ്ണിയേശുവിന്റെ പിറവി ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍,നമുക്ക് ലഭ്യമായ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും  ഒരു പങ്ക് ,വളരെ നിസ്സാരമായ ഒരു പങ്ക് മനസ്സോടെ അറിഞ്ഞു നല്‍കാന്‍ ആവുമോ? സന്തോഷിക്കാന്‍ ഒന്നും ഇല്ലാത്തവര്‍ കുറെ പേരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ ആഘോഷങ്ങള്‍ക്കിടയില്‍ അറിയാതെ പോലും മനസ്സ് അസ്വാരസ്യപെടാതിരിക്കാന്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് മുഖം തിരിച്ച് നടക്കാം. ഒരുത്തിരി കാരുണ്യം ,സഹാനുഭൂതിയുണ്ടങ്കില്‍ നുറുങ്ങിയ ഹൃദയങ്ങളെ ,തകര്‍ന്ന മനസ്സുകളെ കാണാതെ പോവരുത്. പ്രതീക്ഷയുടെ പൊന്‍ കിരണങ്ങള്‍ വിതറിയാണ് 2021 വരുന്നത്. ലോകത്തെ ആകെ ദുരിതം ഗ്രസിച്ച ഒരു വര്‍ഷം കടന്നു പോകുമ്പോള്‍.അതിജീവനം നടത്തുവാന്‍ കഴിഞ്ഞ നമ്മള്‍ക്ക് ഈ ജീവിതങ്ങള്‍ക്ക് പൊന്‍വെളിച്ചം പകരാം.

ജിജോയ്ക്കും കുടുംബത്തിനും അത് പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി  പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRCഗിഫ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്  ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക.ബാങ്ക് ട്രാന്‍സ്ഫര്‍ വഴി സംഭാവന ചെയ്യുമ്പോള്‍ ഗിഫ്റ് എയ്ഡ് ആയി ലഭിക്കുന്ന അധിക തുക ലഭിക്കണമെങ്കില്‍ പ്രത്യേക ഗിഫ്റ് എയ്ഡ് ഫോറം പൂരിപ്പിച്ച്‌നല്‍കേണ്ടതുള്ളതു കൊണ്ട് ഗിഫ്റ് എയ്ഡിനര്‍ഹതയുള്ളവര്‍ (ഉദാഹരണത്തിന് തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കുന്നവര്‍) വിര്‍ജിന്‍ മണി ലിങ്ക് തന്നെ ഉപയോഗിച്ച് സംഭാവനകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 10984.38 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീല്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ചത് 10984.38 പൗണ്ടാണ്.ഇതുവരെ പതിനൊന്ന് പേരുടെ കഥകളാണ് നിങ്ങളുടെ മുമ്പിലെത്തിയത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 9509.38 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1475 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category