1 GBP = 101.50 INR                       

BREAKING NEWS

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മണ്ഡല ചിറപ്പ് ആഘോഷങ്ങള്‍ 26 ന്

Britishmalayali
kz´wteJI³

ണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മണ്ഡല ചിറപ്പ് ആഘോഷങ്ങള്‍ ഡിസംബര്‍ 26 ന് ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യുന്നു. മണ്ഡലകാല സമാപനത്തോട് അനുബന്ധിച് അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് LHA വനിതാ സംഘത്തിന്റെ തിരുവാതിര കളിയും, ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയില്‍ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയില്‍ പാള പാത്രങ്ങളില്‍ വിളമ്പുന്നതുമെല്ലാം എന്നതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി LHAയുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യകളാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഈ വര്‍ഷം ആഘോഷങ്ങള്‍ ഫേസ്ബുക് ലൈവ് വഴിയാണ് സംഘടിപ്പിക്കുന്നത്.

അയ്യപ്പഭക്തന്മാരുടെ അനുഷ്ഠാന കലയായ ശാസ്താംപാട്ട് ഡിസംബര്‍ 26 ന് ആഘോഷപരിപാടികളുടെ ഭാഗമായി ഫേസ്ബുക് പേജ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യും. കേരളത്തിലും, UAE യിലും പ്രശസ്തനായ ശാസ്താംപാട്ട് കലാകാരന്‍ ബിനീഷ് ഭാസ്‌കരന്‍ എടക്കളത്തൂരാണ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബിനീഷും, മക്കളായ അദ്വൈതും അക്ഷിതും ചേര്‍ന്നാണ് ശാസ്താംപാട്ട് അവതരണം. സംഗീത സംവിധായകന്‍ കൂടിയായ ബിനീഷ് ഒട്ടനവധി വാദ്യോപകരണങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

Date: 26.12.2020, Saturday
Time : 5 pm (UK) / 10:30 pm (India) / 09:00 pm (UAE)
Kindly visit LHA's Facebook page - LondonHinduAikyavedi.Org
For more information kindly contact Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category