1 GBP = 102.00 INR                       

BREAKING NEWS

പത്തൊമ്പതാം വയസില്‍ വിവാഹം..23ാം വയസില്‍ വിധവ.. രണ്ട് പിഞ്ചു കുഞ്ഞുങ്ങളും കിടപ്പിലായ മാതാപിതാക്കളും ബാക്കി; അനുഷയെ സഹായിക്കാത എങ്ങനെ നമ്മള്‍ ഇക്കുറി ക്രിസ്തുമസ് ആഘോഷിക്കും?

Britishmalayali
നോയല്‍ ഫിലിപ്പ് (പുത്തന്‍പുരക്കല്‍)

ന്ന് പാതിരാ കുര്‍ബാനയ്ക്ക് പോകാന്‍ നമ്മളില്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. ബന്ധുക്കളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാനും ഈ നശിച്ച കൊറോണ സമ്മതിക്കില്ല. എങ്കിലും ലോക രക്ഷകന്റെ പിറന്നാള്‍ ആഘോഷിക്കാതിരിക്കാന്‍ ആവുമോ? അങ്ങനെ ആഘോഷിക്കാന്‍ പോവും മുമ്പ് നിങ്ങളുടെ മനസിലെ മൂടല്‍ മാറ്റാന്‍ ഞങ്ങള്‍ ഒരു കൊച്ച് ജീവിത കഥ പറയാം. 23 ാം വയസില്‍ വിധവയായ രണ്ട് കുരുന്നുകളുടെ അമ്മയുടെ കഥ...

പത്തൊന്‍പതാം വയസ്സില്‍ വിവാഹിതയായ, ഇരുപത്തിമൂന്നാം വയസ്സില്‍ വിധവയായ, യാതൊരു ലോകപരിചയമില്ലാതിരുന്ന അനുഷയ്ക്ക് ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ സ്വന്തം എന്ന് പറയാന്‍ മൂന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകള്‍ വിപഞ്ചികയും ഒരു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകന്‍ നിരഞ്ചനും മാത്രമായിരുന്നു തുണ. പറക്ക മുറ്റാതെ കുഞ്ഞുങ്ങളെയും കൊണ്ട് ജീവിത വഞ്ചി മുങ്ങാതെ തുഴയാന്‍ പാട് പെടുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് കാരി ആയഅനുഷയുടെ ജീവിതം ആരുടെയും കണ്ണ് നനയിക്കുന്നതാണ്.
ടാക്‌സി ഡ്രൈവര്‍ എന്ന രീതിയില്‍ അത്യാവശ്യം നല്ല രീതിയില്‍ വരുമാനമുണ്ടായിരുന്ന തന്റെ മുറ ച്ചെറുക്കന്‍ തന്നെയായായ രാജേഷിനെയായിരുന്നു പ്ലസ് ടൂ പഠനം കഴിഞ്ഞ ഉടനെ, വീട്ടുകാര്‍ വഴി ആലോച്ചുറപ്പിച്ച് അനുഷ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞു നാല്വര്‍ഷത്തിനകം ടാക്‌സി സര്‍വീസിനായി വാങ്ങിയ വാഹനങ്ങളുടെ കടം പെരുകി വന്നപ്പോള്‍ ഒരു ദുര്‍ബല നിമിഷത്തില്‍ ഭാര്യയെയും കൈക്കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി സ്വയം ജീവനെടുത്തു.ഭര്‍ത്തൃ കുടുംബത്തിലെ ദാരിദ്ര്യത്തില്‍ നിന്നും അനുഷ കൈകുഞ്ഞുങ്ങളുമായി സ്വഭവനത്തിലേയ്ക്ക് മടങ്ങേണ്ടി വന്നു. തന്റെ സഹോദരനുകൂടി അവകാശമുള്ള അഞ്ച് സെന്റ്  സ്ഥലത്തുള്ള കൊച്ചു വീട്ടില്‍ പ്രമേഹരോഗംമൂര്‍ച്ചിച്ച്ഭാഗികമായി കാഴ്ച നഷ്ടപെട്ട വൃദ്ധയായ അമ്മയോടൊപ്പം ആണ് ഇന്ന് ഈ യുവതിയും കുഞ്ഞുങ്ങളും കഴിയുന്നത്.
 
കുറച്ചു നാളുകളായി വീടിനു അടുത്തുള്ള ഒരു പീ എസ സി കോച്ചിങ് സെന്ററില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിയില്‍ അത് പൂട്ടുകയും ആ ജോലിയും നഷ്ട്മായതോടെ ജീവിതത്തിന് മുന്നില്‍ പകച്ച് നില്ക്കുകയാണ് ഈ യുവതി. അനുഷയ്ക്ക് ലഭിക്കുന്ന വിധവ പെന്‍ഷന്‍ ആയ ആയിരത്തി നാനൂറ് രൂപ ഒന്നാം ക്ലാസ്സിലും നാലാം ക്ലാസിലും പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്കും രോഗിയായ അമ്മയ്ക്കും ഭക്ഷണത്തിനു പോലും ഇത് തികയുന്നില്ലാ എന്ന് കണ്ണീരോടെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി അനുഷ പങ്ക് വയ്ച്ചത്.
സ്വന്തം ആയിട്ട് ഒരു വീടോ, ഒരു സെന്റ ഭൂമിയോ അനുഷയ്ക്ക് സ്വന്തമായിട്ട് ഇല്ല. വിധവയായ അനുഷയെയും മക്കളെയും കുടുംബത്തില്‍ താമസിപ്പിച്ചത് ഇഷ്ടപ്പെടാത്ത സഹോദരന്‍ മുഴുവന്‍ സ്വത്തിനും അവകാശം പറഞ്ഞുകലഹത്തിലും ആയതോടെ വീട്ടില്‍ നിന്ന് ഇറങ്ങി പോകേണ്ട അവസ്ഥയിലുമാണ് യുവതി. അനുഷ്‌യെ മര്‍ദിച്ച സഹോദരനെതിരെ ഇപ്പോള്‍ഒരു പോലീസ് കേസും ഉണ്ട്. അങ്ങനെ ഉറ്റവരും ഉടയവരും ഇല്ലാതെ തീര്‍ത്തും ഒറ്റപെട്ട ഒരു അവസ്ഥയില്‍ ആണ് ചെറുപ്പക്കാരിയായ യുവതി.. ഒരുകുടുംബത്തിന്റെ മുഴുവന്‍ ചുമതല, ഇത്രചെറു പ്രായത്തില്‍ വഹിക്കേണ്ട വിധിയാണ് അനുഷ്‌യുടെ. ഇത്രയും കാലം കഷ്ടപ്പാടും, ബുദ്ധിമുട്ടും ഉണ്ടായിരുന്നെങ്കിലും, ഒരു ജോലിഒള്ളത്കൊണ്ട് പിടിച്ചു നിന്നും. ഭര്‍ത്താവിന്റ കടം ഏറെക്കുറെയൊക്കെ വീട്ടി.വിധിതോല്‍പ്പിക്കാന്‍ നോക്കിയിട്ടും, തോറ്റു കൊടുക്കാത പൊരുതിയ ഈ യുവതിക്ക് സ്വന്തം മകള്‍ക്കും അമ്മയ്ക്കും ഭക്ഷണം വാങ്ങി കൊടുക്കാനും , കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടിഉദാരമതികളുടെ സഹായം കൂടിയേ തീരൂ. മക്കള്‍ രണ്ടു പേരും സര്‍ക്കാര്‍സ്‌കൂളില്‍ പോകുന്നത് കൊണ്ട് അവിടുന്ന് ഭക്ഷണം ലഭിക്കുമായിരുന്നു. പക്ഷേ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ അതും മുടങ്ങി.

കൊറോണ കാരണം മുടങ്ങിയ നമ്മുടെ ക്രിസ്ത്മസ് ആഘോഷങ്ങള്‍ക്ക് വേണ്ടി കരുതിയ തുകയില്‍ നിന്നും ഒരു ചെറിയ വിഹിതം ഈ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ അതാവും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം.മുന്‍ കാലങ്ങളില്‍ ഓണം ക്രിസ്മസ് അപ്പീലുകളില്‍ ആറോ ഏഴോ അപേക്ഷകള്‍ മാത്രം തിരഞ്ഞെടുത്തു അവരെ സഹായിച്ചിരുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇപ്പ്രാവശ്യം വര്‍ഷങ്ങളായി ദുരിതക്കടലില്‍ മുങ്ങിപ്പൊങ്ങുന്ന പത്തൊന്‍പത് അപേക്ഷകള്‍ പരിഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടി വന്നു. എല്ലാ അപേക്ഷകളും ഒന്നിനൊന്നു ദയനീയവും അടിയന്തിരമായി ലക്ഷക്കണക്കിന് രൂപ ആവശ്യമുള്ളവയുമാണ്. ആദ്യ പരിഗണനയില്‍ ഉണ്ടായിരുന്ന ഏഴ് അപേക്ഷകരുടെ ഒപ്പം ബാക്കിയുള്ളവരെകൂടി സഹായിക്കണമെങ്കില്‍ ഓരോരുത്തരുടെയും ഉദാരമായ സംഭാവനകള്‍കൂടിയേതീരൂ. ഈ മഹാമാരിയുടെ കാലത്ത് വ്യക്തിപരമായ ധാരാളം അധികസാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ നമുക്കൊരുത്തര്‍ക്കും ഉണ്ടാകും,എങ്കിലും ആഘോഷങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും അവധി കൊടുത്തിരിക്കുന്ന ഈ ദുര്‍ഘടസന്ധിയിലും വേലയും കൂലിയും മുടങ്ങാത്ത നമ്മുടെ കടമയാണ് ഈ ഹത ഭാഗ്യരായ സഹോദരങ്ങളെ സഹായിക്കുക എന്നത്.
അനുഷക്കും കുടുംബത്തിനും അത് പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
 
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക, ബാങ്ക് ട്രാന്‍സ്ഫര്‍ വഴി സംഭാവന ചെയ്യുമ്പോള്‍ ഗിഫ്‌റ് എയ്ഡ് ആയി ലഭിക്കുന്ന അധിക തുക ലഭിക്കണമെങ്കില്‍ പ്രത്യേക ഗിഫ്‌റ് എയ്ഡ് ഫോറം പൂരിപ്പിച്ച്നല്‍കേണ്ടതുള്ളതു കൊണ്ട് ഗിഫ്‌റ് എയ്ഡിനര്‍ഹതയുള്ളവര്‍ (ഉദാഹരണത്തിന് തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കുന്നവര്‍) വിര്‍ജിന്‍ മണി ലിങ്ക് തന്നെ ഉപയോഗിച്ച് സംഭാവനകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 11676.88 പൗണ്ട്

 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീല്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ചത് 11676.88 പൗണ്ടാണ്.ഇതുവരെ പതിനൊന്ന് പേരുടെ കഥകളാണ് നിങ്ങളുടെ മുമ്പിലെത്തിയത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 10201.88 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1475 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.
എല്ലാ വായനക്കാര്‍ക്കും ബ്രിട്ടീഷ് മലയാളി ടീമിന്റെ ക്രിസ്തുമസ് ആശംസകള്‍... ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (25/12/2020) പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category