1 GBP = 101.50 INR                       

BREAKING NEWS

ഹരിപ്പാട്ടെ തിയേറ്ററിന് ഇട്ടത് എം ലാല്‍ മള്‍ട്ടി പ്ലക്സ് എന്ന പേര്; പ്രിയദര്‍ശന്റെ അമ്മയുടെ പാചക വിധിയില്‍ മീനുണ്ടാക്കുമ്പോള്‍ ഇട്ട ടി ഷര്‍ട്ടില്‍ എംഎല്‍ ബ്രാന്‍ഡും! 'വിസ്മയയെ' മുമ്പ് കൈവിട്ട മോഹന്‍ലാല്‍ ഇപ്പോള്‍ അടുക്കുന്നത് സ്വന്തം പേരിലുള്ള ബ്രാന്‍ഡിനോട്? മോഹന്‍ലാല്‍ ടീ ഷര്‍ട്ടുകള്‍ ഉടനെത്തുമോ എന്ന് ആകാംഷ; കൂട്ടുകാരന്‍ സമീര്‍ ഹംസ പങ്കുവച്ച ചിത്രം വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: എംഎല്‍ ബ്രാന്‍ഡില്‍ നിഗൂഡതകള്‍ ഒളിപ്പിച്ച് മോഹന്‍ലാല്‍. ഇനി എല്ലാ ബിസിനസ്സും തന്റെ സ്വന്തം പേരിലെന്ന സൂചനയാണ് ലാല്‍ നല്‍കുന്നത്. ഹരിപ്പാട്ടെ തിയേറ്ററിന് എം ലാല്‍ മള്‍ട്ടിപ്ലക്സ് എന്ന് പേരു കൊടുത്തതില്‍ തുടങ്ങുന്നു ഈ ചുവടുമാറ്റം. നേരത്തെ വിസ്മയ എന്ന പേരില്‍ അത്യാധുനിക എഡിറ്റിങ് സ്റ്റുഡിയോ അടക്കം ലാലിന് തിരുവനന്തപുരത്തുണ്ടായിരുന്നു. പിന്നീട് അതെല്ലാം വിറ്റു. പിന്നീട് സ്വന്തം ബിസിനസ്സില്‍ ലാല്‍ ശ്രദ്ധിച്ചിരുന്നില്ല.

എല്ലാം സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ പേരിലുള്ള ആശിര്‍വാദിന്റെ ബാനറിലായിരുന്നു ചെയ്തത്. ഇതിന് മാറ്റം വരികയാണെന്ന സൂചനയാണ് എംഎല്‍ ബ്രാന്‍ഡിലൂടെ മോഹന്‍ലാല്‍ നടത്തുന്നത്. സിനിമാ നിര്‍മ്മാണം ആശിര്‍വാദ് തന്നെ തടരും. എന്നാല്‍ മറ്റ് ബിസിനസുകള്‍ സ്വന്തം ബ്രാന്‍ഡിലും ഉത്തരവാദിത്തത്വത്തിലും ഏറ്റെടുക്കാന്‍ സൂപ്പര്‍ നടന്‍ ഒരുങ്ങുന്നുവെന്നാണ് സൂചനകള്‍. സിനിമയ്ക്കൊപ്പം കച്ചവടവും മുമ്പോട്ട് കൊണ്ടു പോകാനാണ് തീരുമാനം.

സിനിമാ തിയേറ്ററിലേക്ക് മോഹന്‍ലാലിന് താല്‍പ്പര്യം എത്തിയപ്പോഴും എല്ലാം വാങ്ങിയത് ആന്റണിയുടെ ആശിര്‍വാദായിരുന്നു. കോവിഡു കാലത്തെ ചിന്തകള്‍ വീണ്ടും ബിസിനസ്സിലേക്ക് തിരിയാന്‍ മോഹന്‍ലാലിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന. 'എംഎല്‍', ഈ ചുരുക്കപ്പേരിന് പ്രത്യേകിച്ചൊരു വിശേഷണത്തിന്റെ ആവശ്യമില്ലെന്ന് ലാലിനും അറിയാം. പ്രമുഖ കമ്പനികളുടെയും ഉത്പന്നങ്ങളുടെയും ബ്രാന്‍ഡ് അംബാസിഡര്‍ ആയ മോഹന്‍ലാല്‍ സ്വന്തം പേരില്‍ ബ്രാന്‍ഡുമായി എത്തിയാല്‍ അത് വിജയിക്കുമെന്നാണ് വലിയിരുത്തല്‍.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവച്ച പാചക വിഡിയോയില്‍ ധരിച്ച ടി ഷര്‍ട്ടും ഈ പേരിലുള്ള ബ്രാന്‍ഡിന്റേതായിരുന്നു. അങ്ങനെ ML എന്ന ബ്രാന്‍ഡ് ടി ഷര്‍ട്ട് സമൂഹമാധ്യമലോകത്തും വലിയ ചര്‍ച്ചയായി. ലോകത്തെ തന്നെ പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നാണ് എംഎല്‍. ഇതേ പേരില്‍ മോഹന്‍ലാല്‍ തന്നെ വിപണയില്‍ സ്വന്തം ബ്രാന്‍ഡ് പുറത്തിറക്കുമോ എന്നായി പിന്നീടുള്ള ആരാധകരുടെ ചര്‍ച്ച. കൂട്ടുകാരനായ പ്രിയദര്‍ശന്റെ അമ്മയുടെ പാചക കുറിപ്പ് പ്രകാരമുള്ള മീനായിരുന്നു അത്. എംഎല്‍ ബ്രാന്‍ഡിന് ലോഗോയും മറ്റും ആയി കഴിഞ്ഞുവെന്ന ചര്‍ച്ച ഇതോടെ തുടങ്ങി.

ഈ സംശയത്തിന് ആക്കം കൂട്ടി വ്യവസായിയും മോഹന്‍ലാലിന്റെ സുഹൃത്തുമായ സമീര്‍ ഹംസയും രംഗത്തു വന്നു. സമീര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച പുതിയ ചിത്രവും വൈറലാകുകയാണ്. ലോക പ്രശസ്ത ബ്രാന്‍ഡായ മേഴ്സിയേഴ്സ് ലിയനോര്‍ഡും എംഎല്‍ എന്ന ചുരുക്കെഴുത്തിലാണ് അറിയപ്പെടുന്നത്. സമാനമായി നിരവധി കമ്പനികളുണ്ട്.

എന്നാല്‍ ഇവരുടെയൊന്നും ലോഗോ അല്ല മോഹന്‍ലാലിന്റെ ബനിയന് പിന്നിലുള്ളത്. അതുകൊണ്ട് എംഎല്‍ ബ്രാന്‍ഡ് ടി ഷര്‍ട്ട് ഉടന്‍ വിപണിയില്‍ എത്തുമെന്നും സൂചനയുണ്ട്. എംഎല്‍ ബ്രാന്‍ഡ് ടീ ഷര്‍ട്ട് അണിഞ്ഞ മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയാണ് സമീര്‍ പങ്കുവച്ചത്. ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍, ഹൃതിക് റോഷന്‍, വിരാട് കോഹ്ലി എന്നിവരുടെ പേരില്‍ സ്വന്തം ബ്രാന്‍ഡ് ഉണ്ടെങ്കിലും മലയാളത്തില്‍ ആര്‍ക്കും ഇങ്ങനെയൊരു സംരംഭം ഇല്ലെന്നതാണ് വസ്തുത.

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ് സമീര്‍ ഹംസ. ഈയിടെയ സഞ്ജയ് ദത്തിനെ ദുബായിലെ വീട്ടില്‍ കാണാന്‍ പോയപ്പോഴും ലാലിനെ അനുഗമിച്ചത് സമീറായിരുന്നു. കൈയ്ക്ക് പരിക്കേറ്റ് ചികല്‍സയ്ക്ക് വിധേയനായപ്പോഴും സമീര്‍ കൂടെയുണ്ടായിരുന്നു. മിക്കവാറും എല്ലാ വിദേശ യാത്രയിലും ലാലിനൊപ്പം കൂടുന്ന സമീറും എംഎല്‍ ബ്രാന്‍ഡില്‍ വ്യക്തത വരുത്തുന്നില്ല. അതുകൊണ്ട് എപ്പോള്‍ എങ്ങനെ എന്നീ ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category