
ബ്രിട്ടീഷ ജനതയ്ക്കുള്ള ക്രിസ്ത്മസ്സ് സമ്മാനമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ച ബ്രെക്സിറ്റ് കരാറിന്റെ രത്നച്ചുരുക്കം സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി.ക്രിസ്ത്മസ്സ് തലേന്ന് വൈകിട്ട് 4.30 നായിരുന്നു സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. അതിനെ തുടര്‍ന്ന് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും കരാറിന്റെ കൂടുതല്‍ വിശദാംശങ്ങളുമായി എത്തി. ഈ കരാറിനെ സംബന്ധിച്ച വിശദാംശങ്ങള്‍ എം പി മാര്‍ക്ക് നല്‍കും. പിന്നീട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. ലേബര്‍ പാര്‍ട്ടി നേതാവ് ഈ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രസ്താവിച്ചതിനാല്‍ ഇത് പാര്‍ലമെന്റില്‍ പാസാകും എന്നത് ഉറപ്പായി.
കരാറിലെ പ്രധാന കാര്യങ്ങള്‍
വ്യാപാരവും സഹകരണവും
സ്വതന്ത്ര വ്യാപാരം
ചര്‍ച്ചകളുടെ ആരംഭം മുതല്‍ തന്നെ ബ്രിട്ടന് താത്പര്യപ്പെട്ടിരുന്നത് കാനഡയോട് ഉള്ളതിനു സമാനമായ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ആയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇരുകക്ഷികളും കൂടുതല്‍ ആഴത്തിലുള്ള കരാറായിരുന്നു ഉദ്ദേശിച്ചത്. കാനഡയുമായുള്ള കരാറില്‍ ഇറക്കുമതിയുടെ കാര്യത്തില്‍ ടാരിഫും ക്വാട്ടാ സമ്പ്രദായവും നിലവിലുണ്ട്. എന്നാല്‍, ഇപ്പോഴുണ്ടായിട്ടുള്ളത് ക്വാട്ടാ സമ്പ്രദായ ഇല്ലാത്ത ഒരു കരാറാണ്. അതുപോലെ ടാരിഫും പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് യൂറോപ്യന്‍ യൂണിയന് ഒരു സമ്പൂര്‍ണ്ണ ടാരിഫ് രഹിത കരാറിന് സന്നദ്ധമയിട്ടുള്ളത്.
അതിര്‍ത്തികള്‍
അതിര്‍ത്തികള്‍ക്കപ്പുറത്തേക്കുള്ള വ്യാപാരത്തില്‍ ഉണ്ടായേക്കാവുന്ന ഭരണപരമായ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ ഇരുകക്ഷികളുമൊന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡോക്യൂമെന്ററി ക്ലിയറന്‍സ്, സുതാര്യത, അഡ്വാന്‍സ് റൂളിംഗ്, വിവേചനമില്ലായ്മ തുടങ്ങിയവയൊക്കൈതില് ഉള്‍പ്പെടും.
സേവന മേഖലയും നിക്ഷേപവും
ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയില് അതീവ പ്രാധാന്യമുള്ള ഒന്നാണ് സേവന മേഖല. റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക മേഖല, പൊതുമേഖല, ബിസിനസ്സ് അഡ്മിനിസ്ട്രേഷന്, വിനോദ സാംസ്കാരിക മേഖല എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. ബ്രിട്ടന്റെ 2019 ലെ വരുമാനത്തിലെ 80% ഈ മേഖലയില്‍ നിന്നുള്ളതാണ്. ലഭിക്കുന്ന വിവരമനുസരിച്ച്, സേവനങ്ങളുടെയും നിക്ഷേപത്തിന്റെയും അതിര്‍ത്തിക്കപ്പുറത്തേക്കുള്ള ഇടപാടുകള്‍ക്ക് സഹായകരമായ വ്യവസ്ഥകളാണ് ഉള്ളത്.
ഡിജിറ്റല്‍ വ്യാപാരം
ലഭിക്കുന്ന വിവരമനുസരിച്ച് അന്താരാഷ്ട്ര ഡിജിറ്റല്‍ വാണിജ്യ രംഗത്ത് ഉദാരമായ സമീപനമാണ് ഇരുകക്ഷികളും സ്വീകരിച്ചിരിക്കുന്നത്. ഭാവിയിലും ഇക്കാര്യത്തില്‍ ഇരുകക്ഷികളും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
മത്സ്യബന്ധനം
ബ്രെക്സിറ്റ് ഡീല്‍ ചര്‍ച്ചകളില്‍ ഏറ്റവും വലിയ പ്രതിബന്ധം സൃഷ്ടിച്ച ഒന്നായിരുന്നു മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍. ഇപ്പോള്‍ പുതിയ കരാറിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ബ്രിട്ടന് സ്വന്തമായി ഒരു മത്സ്യബന്ധന നയം രൂപീകരിക്കാന്‍ കഴിയും.
ക്വാട്ട
പുതിയ കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് ബ്രിട്ടനിലെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് കൂടുതല്‍ ക്വാട്ട ലഭിക്കും. യൂറോപ്യന്‍ യൂണിയന് പിടിക്കുന്നതിന്റെ 25 ശതമാനം വരെ ഇവര്‍ക്ക് ലഭിക്കും. അഞ്ചുവര്‍ഷം കൊണ്ട് ഇത് പൂര്‍ണ്ണമായും ബ്രിട്ടന്റെ നിയന്ത്രണത്തിലുമാകും.
വിവര കൈമാറ്റവും ശിക്ഷകളും
പുതിയ കരാര്‍ അനുസരിച്ച് മത്സ്യബന്ധനത്തിനായി ഒരു പ്രത്യെക കമ്മിറ്റി രൂപീകരിക്കും. ഇത് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുവാനും സഹകരണം ഉറപ്പാക്കനുമുള്ള വേദിയൊരുക്കും. തര്‍ക്കങ്ങളില്‍ ശിക്ഷ വിധിക്കാനുള്ള അധികാരവും ഈ കമ്മിറ്റിക്ക് ഉണ്ടായിരിക്കും. എന്നാല്‍, ഈ കരാര്‍ ഒമ്പത് മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്കി എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നതാണ്.
ലെവല്‍ പ്ലേയിംഗ് ഫീല്‍ഡ്
കരാറില്‍ എത്തിച്ചേരുന്നതിലുള്ള മുഖ്യ തടസ്സങ്ങളില്‍ മറ്റൊന്ന് ലെവല്‍ പ്ലേയിംഗ് ഫീല്‍ഡ് ആയിരുന്നു. ബ്രിട്ടീഷ് കമ്പനികള്‍ക്ക് സബ്സിഡി പോലുള്ള ആനുകൂല്യങ്ങള്‍ നല്കി യൂറോപ്യന്‍ കമ്പനികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കരുതെന്നായിരുന്നു യൂറോപ്യന്‍ യൂണിയന് വാദിച്ചത്. അതുപോലെ, തൊഴിലാളികളുടെ അവകാശങ്ങള്‍, പരിസ്ഥിതി സംരക്ഷണം, നികുതി എന്നിവയില്‍ ഇളവുകള്‍നല്‍കി ബ്രിട്ടീഷ് കമ്പനികള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിനെയും യൂണിയന് എതിര്‍ത്തിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് കാര്യമായ പിന്മാറ്റം നടത്തി. ബ്രിട്ടന്റെ പരമാധികാരത്തെ ചോദ്യംചെയ്യാന്‍ സമ്മതിക്കുകയില്ലെന്ന ബ്രിട്ടീഷ് നിലപാടിനോട് അവര്‍ക്ക് യോജിക്കേണ്ടതായി വന്നു. അതുപോലെ നിലവിലുള്ള തര്‍ക്കങ്ങളില്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന് വിധി നിര്‍ണ്ണയ അവകാശം നല്കുന്നതിന്റെയും ബ്രിട്ടന് എതിര്‍ത്തു.ഇതും കരാറില്‍ സമ്മതിച്ചു.
യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്
പുതിയ കരാര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃത മായിട്ടായിരിക്കും, അല്ലാതെ യൂറോപ്യന്‍ യൂണിയന് നിയമങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കരാറില്‍ യൂറോപ്യന്‍ കോര്ട്ട്ഓഫ് ജസ്റ്റിസിന് ഒരു പങ്കും ഉണ്ടാകില്ലെന്നു മാത്രമല്ല, ബ്രിട്ടന് അവരുടെ വിധി അനുസരിക്കുവാന്‍ ബാദ്ധ്യതയും ഉണ്ടാകില്ല.
മറ്റു പ്രധാന പ്രശ്നങ്ങള്‍
ട്രാന്‍സ്പോര്‍ട്ട്
ബ്രിട്ടന്റേയും യൂറോപ്യന്‍ യൂണീയന്റെയും വിമാന സര്‍വ്വീസുകള്‍ക്ക് നിര്‍ബാധം ഇരുഭാഗത്തേക്കും സര്‍വ്വീസുകള്‍ നടത്താന്‍ അനുമതിയുണ്ട്. മാത്രമല്ല, വ്യോമയാന സുരക്ഷ ഉള്‍പ്പടെയുള്ള നിരവധി തലങ്ങളില്‍ കൂടുതല്‍ സഹകരണവും ഉണ്ടാകും. റോഡുമാര്‍ഗം ചരക്കുഗതാതത്തിന് തടസ്സമുണ്ടാകില്ല. പ്രത്യേക പെര്‍മിറ്റ് ഇല്ലാതെ അതിര്‍ത്തി കടന്ന് ഇരുഭാഗത്തേക്ക് പോകുവാനും , പോകുവാനും ഇരു ഭാഗത്തും സഞ്ചരിക്കാനും സാധിക്കും. പക്ഷെ അനുവദനീയമായ യാത്രകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
യാത്രാ വിസകള്‍
കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയനെ ഒരു പ്രത്യേക ബ്ലോക്കായി പരിഗണിച്ചായിരിക്കും ബ്രിട്ടന് വിസ ചട്ടങ്ങള്‍ രൂപപ്പെടുത്തുക. എന്നാല്‍, ബ്രിട്ടന് സമ്മതിക്കാത്ത പക്ഷം ഭാവിയില്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്ന രാജ്യങ്ങള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമാകില്ല.
സുരക്ഷ
സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഇരുവിഭാഗങ്ങളും തയ്യാറായിട്ടുണ്ട്. ഡി എന്‍ എ, ഫിംഗര്‍പ്രിന്റ് , വാഹന റെജിസ്ട്രേഷന് തുടങ്ങിയ കാര്യങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്. എന്നാല്‍, ഇനി മുതല്‍ ബ്രിട്ടന് യൂറോപോളിന്റെ ഭാഗമായിരിക്കില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam