1 GBP = 102.00 INR                       

BREAKING NEWS

ഹൃദ്രോഗത്തിനൊപ്പം കാന്‍സറും കൂട്ടിനെത്തി; കൂലിപണിക്കാരിയായിരുന്ന അറുപതുകാരിക്ക് കൂട്ടായു ള്ളത്‌ മകന്‍ മാത്രം; കോട്ടയംകാരിയായ വീട്ടമ്മയ്ക്ക് വേണ്ടി ഒരു നിമിഷം

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

ഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചു വരുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിന്റെ കഥകളെല്ലാം തന്നെ ഗുരുതരമായ രോഗം ബാധിച്ച കിടപ്പിലായ ആളുകളുടെയും ചികിത്സിക്കാന്‍ പണം തേടി അലയുന്നവരുടെയും ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ്. നമ്മുടെ ജീവിതം എത്ര ആശ്വാസകരമാണ് എന്നു തിരിച്ചറിയുന്നത് ഇത്തരം ദുരിത ജീവിതങ്ങള്‍ കണ്ടറിയുമ്പോള്‍ ആണ്. രോഗവും ദാരിദ്ര്യവും ഒരുപോലെ അലട്ടുന്ന മനുഷ്യ ജന്മങ്ങള്‍ എത്ര ഭീതിതമാണ്. അത്തരം ഒരു വല്ലാത്ത ജീവിതത്തിന്റെ കഥയാണ് ഇന്നും ഞങ്ങള്‍ വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്.
കോട്ടയം ജില്ലയിലെ ചാമക്കാലായില്‍ നിന്നും തങ്കമ്മ പാപ്പന്‍ എന്ന അറുപതു വയസുകാരി വീട്ടമ്മയുടെ കണ്ണീര്‍ കഥയുമായിട്ടാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇന്ന് വായനക്കാര്‍ക്ക് മുന്നില്‍ എത്തുന്നത്. ക്യാന്‍സര്‍ രോഗത്തിനൊപ്പം,ഹൃദ്രോഗവും, കൂടിയെത്തിയതോടെ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഇ കുടുംബം ചികിത്സാ ചിലവുകള്‍ക്കും കടബാധ്യതകള്‍ തീര്‍ക്കുന്നതിനും സുമനസുകളുടെ കരുണ തേടുകയാണ്.

പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്കമ്മയുടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണമടഞ്ഞതോടെ കുടുംബഭാരം ചുമലിലേറ്റിയ ഇവര്‍ കൂലിപ്പണിയും മൈക്കാട് പണിക്കും ഒക്കെ പോയാണ് കുടുംബം പോറ്റിവന്നിരുന്നത്. ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചുള്ള വിധിയുടെ വിളയാട്ടം തുടങ്ങിയത്. കൂലിപ്പണിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു കുഴഞ്ഞുവീണതോടെ നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഹാര്‍ട്ടില്‍ ബ്ലോക്ക് കണ്ടെത്തിയതോടെ ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍സ് നിര്‍ദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ മാറ്റി,പലവിധമരുന്നുകള്‍ കഴിച്ചു വരികയായിരുന്നു.

കട്ടിയായുള്ള ജോലികള്‍ ചെയ്യരുതെന്ന ഡോക്ടര്‍സ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കൂലിപ്പണി ഉപേക്ഷിക്കുകയും മീന്‍ പിടിച്ചു ഉപജീവനത്തിനുള്ള ശ്രമം നടത്തിവരവേ യാണ് ശരീരത്തില്‍ ക്യാന്‍സര്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.ആദ്യം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും,പിന്നീട് ഏറ്റുമാനൂര്‍ ഗവര്‍മെന്റ് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഡോക്ടര്‍സ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തു. അവിടെ നടത്തിയ തുടര്‍ പരിശോധനകളില്‍ ആണ് വലതു വശത്തെ ബ്രെസ്റ്റില്‍ ക്യാന്‍സര്‍ ഉള്ളതായും ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നതായും കണ്ടെത്തി.തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തില്‍ ആണ് ശസ്ത്രക്രിയ അടക്കം ചികിത്സ നടത്തിയത് .മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ സൗജന്യമായി നടന്നെങ്കിലുംശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും എല്ലാം പുറത്തുനിന്നും വാങ്ങേണ്ടിവന്നതോടെ നല്ലൊരു തുക ഇ ഇനത്തില്‍ ചിലവായി.ഇപ്പോള്‍ കീമോതെറാപ്പി അടക്കമുള്ള ചികിത്സ നടന്നുവരികയാണ്.

ക്യാന്‍സര്‍ രോഗത്തിനും ഹൃദ്രോഗത്തിനും ഉള്ള ചികിത്സകള്‍ ആണ് ഇപ്പോള്‍ നടന്നു വരുന്നത്. ഏക മകന്‍ കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനത്തിലാണ് ചികിത്സാ ചിലവുകളും കുടുബത്തിലെ കാര്യങ്ങളും നടന്നു വന്നിരുന്നത്. ഇതിനിടയില്‍ കോവിഡ് പടര്‍ന്നു പിടിച്ചതോടെ ജോലി ഇല്ലാതാവുകയും ചികിത്സാ മുടങ്ങിപോവുന്ന അവസ്ഥയിലുമാണ് ഇ കുടുംബം.മെഡിക്കല്‍ കോളേജില്‍ ചികിത്സാ സൗജന്യമാണെങ്കിലും കീമോക്കുള്ള മരുന്നുകള്‍ എല്ലാം പുറത്തുനിന്നും ആണ് വാങ്ങേണ്ടിവരുക. ഏതാനും മാസങ്ങളായി അയല്‍ക്കൂട്ടത്തില്‍നിന്നും, നാട്ടുകാരില്‍ നിന്നും ഒക്കെ പണം കടംവാങ്ങിയാണ് മരുന്നുകള്‍ വാങ്ങിവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കടം വീട്ടുന്നതിനും കുടുംബ ചിലവുകള്‍ നടത്തുന്നതിനും വഴി ഇല്ലാതായതോടെയാണ് ഇ കുടുംബം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടത്.മരുന്നിനും ഹേര്‍ട്ടിന്റെ ഓപ്പറേഷനുമായി നല്ലൊരു തുക വേണ്ടിവരുമെന്നിരിക്കെ ഈ കുടുംബത്തിന് വായനക്കാരുടെ സഹായം കൂടിയേ തീരു..
കൊറോണ കാരണം മുടങ്ങിയ നമ്മുടെ ക്രിസ്ത്മസ് ആഘോഷങ്ങള്‍ക്ക് വേണ്ടി കരുതിയ തുകയില്‍ നിന്നും ഒരു ചെറിയ വിഹിതം ഈ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ അതാവും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം.മുന്‍ കാലങ്ങളില്‍ ഓണം ക്രിസ്മസ് അപ്പീലുകളില്‍ ആറോ ഏഴോ അപേക്ഷകള്‍ മാത്രം തിരഞ്ഞെടുത്തു അവരെ സഹായിച്ചിരുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇപ്പ്രാവശ്യം വര്‍ഷങ്ങളായി ദുരിതക്കടലില്‍ മുങ്ങിപ്പൊങ്ങുന്ന പത്തൊന്‍പത് അപേക്ഷകള്‍ പരിഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടി വന്നു. എല്ലാ അപേക്ഷകളും ഒന്നിനൊന്നു ദയനീയവും അടിയന്തിരമായി ലക്ഷക്കണക്കിന് രൂപ ആവശ്യമുള്ളവയുമാണ്. ആദ്യ പരിഗണനയില്‍ ഉണ്ടായിരുന്ന ഏഴ് അപേക്ഷകരുടെ ഒപ്പം ബാക്കിയുള്ളവരെകൂടി സഹായിക്കണമെങ്കില്‍ ഓരോരുത്തരുടെയും ഉദാരമായ സംഭാവനകള്‍കൂടിയേതീരൂ. ഈ മഹാമാരിയുടെ കാലത്ത് വ്യക്തിപരമായ ധാരാളം അധികസാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ നമുക്കൊരുത്തര്‍ക്കും ഉണ്ടാകും,എങ്കിലും ആഘോഷങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും അവധി കൊടുത്തിരിക്കുന്ന ഈ ദുര്‍ഘടസന്ധിയിലും വേലയും കൂലിയും മുടങ്ങാത്ത നമ്മുടെ കടമയാണ് ഈ ഹത ഭാഗ്യരായ സഹോദരങ്ങളെ സഹായിക്കുക എന്നത്.
തങ്കമ്മയ്ക്കും കുടുംബത്തിനും അത് പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
 
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക, ബാങ്ക് ട്രാന്‍സ്ഫര്‍ വഴി സംഭാവന ചെയ്യുമ്പോള്‍ ഗിഫ്റ് എയ്ഡ് ആയി ലഭിക്കുന്ന അധിക തുക ലഭിക്കണമെങ്കില്‍ പ്രത്യേക ഗിഫ്റ് എയ്ഡ് ഫോറം പൂരിപ്പിച്ച്‌നല്‍കേണ്ടതുള്ളതു കൊണ്ട് ഗിഫ്റ് എയ്ഡിനര്‍ഹതയുള്ളവര്‍ (ഉദാഹരണത്തിന് തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കുന്നവര്‍) വിര്‍ജിന്‍ മണി ലിങ്ക് തന്നെ ഉപയോഗിച്ച് സംഭാവനകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 13766.88 പൗണ്ട്

 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീല്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ചത് 13766.88 പൗണ്ടാണ്. ഇതുവരെ
പതിമൂന്ന്‌ പേരുടെ കഥകളാണ് നിങ്ങളുടെ മുമ്പിലെത്തിയത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 12051.88 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1715 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category