1 GBP = 102.00 INR                       

BREAKING NEWS

ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവക ക്രിസ്തുമസ് ആഘോഷം ഭക്തിനിര്‍ഭരമായി

Britishmalayali
kz´wteJI³

ലെസ്റ്ററിലെ വിശ്വാസിസമൂഹത്തിന് ക്രിസ്തുമസ് സമ്മാനമായി ആറ് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചുകൊണ്ട് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവകയും എയില്‍സ്‌റ്റോണ്‍ സെന്റ് എഡ്വേര്‍ഡ് ഇടവകയും ഈ വര്‍ഷത്തെ ക്രിസ്തുമസ് സമുചിതമായി ആഘോഷിച്ചു. 

കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ സമ്പൂര്‍ണമായി പാലിക്കപ്പെട്ടുകൊണ്ട് അര്‍പ്പിക്കപ്പെട്ട ക്രിസ്തുമസ് ദിവ്യബലികള്‍ക്ക് ഇടവകാ വികാരിയും സീറോ മലബാര്‍ സെന്റ് അല്‍ഫോന്‍സാ മിഷന്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് തോമസ് ചേലയ്ക്കല്‍ നേതൃത്വം നല്‍കി. ക്രിസ്തുകേന്ദ്രീകൃതമായ നയിക്കുവാനുള്ള ക്ഷണവും സമസൃഷ്ടികളോട് ഉള്ള പരിഗണനയും ആണ് ക്രിസ്തുമസിന്റെ മുഖ്യപ്രമേയമെന്ന് തന്റെ ക്രിസ്തുമസ് സന്ദേശത്തില്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ഓര്‍മപ്പെടുത്തി. വിവിധ തരത്തിലുള്ള ഭാഷാ വിശ്വാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ദിവ്യബലികള്‍ ഇംഗ്ലീഷിലും മലയാളത്തിലും ക്രിസ്തുമസ തലേന്നും ക്രിസ്തുമസ് ദിനത്തിലുമായി അര്‍പ്പിക്കപ്പെട്ടത്.

തന്റെ പൗരോഹിത്യജീവിതത്തില്‍ 33 വര്‍ഷം പിന്നിടുന്ന ജോര്‍ജ് അച്ചന്റെ ഇനിയുള്ള എല്ലാവിധ ശുശ്രൂഷകളും ഫലദായകമായി മാറട്ടെ എന്ന് ഇടവകാജനങ്ങള്‍ സ്‌നേഹപൂര്‍വം ആശംസിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category