1 GBP = 102.00 INR                       

BREAKING NEWS

ദൈവീക പ്രവര്‍ത്തികള്‍ക്കായി നമ്മുക്ക് ഒരുമിക്കാം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

Britishmalayali
kz´wteJI³

നുഷ്യരെ ദൈവീകരാക്കുവാന്‍ ദൈവം മനുഷ്യനായ തിരുനാളിന്റെ ഓര്‍മയില്‍ ഒരുമിക്കുമ്പോള്‍ ദൈവീക പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുക്ക് ഒരുമിക്കാം എന്നും ഒരു കര്‍ത്താവില്‍ ഉള്ള വിശ്വാസം ജീവിതത്തിലൂടെ പ്രകാശിതമാക്കുവാന്‍ നമ്മുക്ക് കഴിയണം  എന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശംസിച്ചു. രൂപതയുടെ ക്രിസ്ത്യന്‍ യൂണിറ്റി, ഫൈത് & ജസ്റ്റിസ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുകെയില്‍ ശുശ്രുഷ ചെയുന്ന വിവിധ സഭകളിലെ  മലയാളി  വൈദീകരുടെ ഓണ്‍ലൈന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല്പതോളം വൈദീക പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ആന്റണി ചുണ്ടെലിക്കാറ്റു,  മോണ്‍. ജിനോ അരീക്കാട്ട്, ഫാ ബിനു കിഴക്കേ ഇളംതോട്ടം, സീറോ മലങ്കരസഭയില്‍നിന്നും ഫാ. ജോണ്‍സണ്‍ മനയില്‍, ഇംഗ്ലണ്ട് , വെയില്‍സ്,സ്‌കോട്‌ലന്‍ഡ് ' എന്നിവിടങ്ങളിലുള്ള ലത്തീന്‍ രൂപതകളില്‍ സേവനംചെയ്യുന്ന മലയാളി വൈദികരുടെ പ്രതിനിധികളായി ഫാ.സ്റ്റാന്‍ലി വില്‍സണ്‍, ഫാ. തോമസ് ജോണ്‍ എന്നിവരും ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഭദ്രാസന സെക്രട്ടറി  ഫാ. ഹാപ്പി ജേക്കബ്,മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഭദ്രാസന സ്രെകട്ടറിഫാ. എല്‍ദോസ് കവുങ്ങും പിള്ളില്‍, മാര്‍ത്തോമ്മാ സഭാ ഭദ്രാസന സ്രെകട്ടറി ഫാ. പി. റ്റി. തോമസ് എറമ്പില്‍, ക്‌നാനായ സിറിയന്‍യാക്കോബായ സഭയില്‍നിന്നും ഫാ. ജോമോന്‍ പുന്നൂസ്, ചര്‍ച്ച് ഓഫ്സൗത്ത്  ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് ഫാ. വിജി വര്‍ഗ്ഗീസ് ഈപ്പന്‍, ഗ്രേറ്റ്ബ്രിട്ടണ്‍  സീറോമലബാര്‍ രൂപതാ ചാന്‍സിലര്‍ ഫാ. മാത്യു  പിണക്കാട്ട്,കമ്മീഷന്‍ അംഗങ്ങളായ മാര്‍ട്ടിന്‍ ബ്രഹ്മകുളം, റോബിന്‍ ജോസ്പുല്‍പറമ്പില്‍, ഷോജി തോമസ് എന്നിവര്‍ സംസാരിച്ചു. 

കമ്മീഷന്‍സ്രെകട്ടറി മനോജ് ടി. ഫ്രാന്‍സിസ്, അംഗങ്ങളായ റവ. സി. ലീന മേരി, ബയ്‌സില്‍ ജോസഫ്, ജോബി സി. ആന്റണി, ടോമി പാറക്കല്‍ എന്നിവര്‍സമ്മേളനത്തിനു നേതൃത്വം  നല്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category