1 GBP = 102.00 INR                       

BREAKING NEWS

മേസ്തിരിപ്പണിക്കിടെ കെട്ടിടത്തില്‍ നിന്നും വീണ് കിടപ്പിലായി; പുതുവര്‍ഷത്തി ലെങ്കിലും ഒരു ജോലിക്ക് പോകാനാശിച്ച് എരുമേലി സ്വദേശി; ഈ സങ്കടം വായനക്കാര്‍ കാണാതെ പോകരുത്

Britishmalayali
രശ്മി പ്രകാശ്

ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് നല്ലൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്‌ നമ്മള്‍ ഓരോരുത്തരും. അതിന്  മുമ്പ് നമുക്ക് ദൈവം നല്കിയ അനുഗ്രഹത്തില്‍ നിന്നും ഒരു തുള്ളി എടുത്ത് അതിന് ഭാഗ്യം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നല്കിയാല്‍ അതിലും വല്യ പുണ്യം മറ്റ് എന്താണ് ഉള്ളത്.ക്രിസ്തുമസ് ന്യൂഇയര്‍ പ്രമാണിച്ച് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന അപ്പീല്‍ വഴി പണം നല്‍കാന്‍ അര്‍ഹരായവരുടെ കഥ ഓരോ ദിവസം നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് വരുകയാണ്. ഇന്ന് നിങ്ങള്‍ക്ക് മുമ്പിലെത്തുന്നത് എരുമേലി സ്വദേശിയുടെ ജീവിതം മാറ്റിയ അപകടത്തിന്റെ കഥയാണ്.
ദിവസക്കൂലി കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയിലാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കാല്‍ വഴുതി വീണ് ചെല്ലപ്പന്‍ കിടപ്പിലാകുന്നത്.53 വയസ്സുള്ള എരുമേലി സ്വദേശി ആയചെല്ലപ്പന്‍ ഒരു വര്‍ഷം മുമ്പ് പണിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് വീണു വാരിയെല്ല്തകരുകയും കരളിന് ചതവ് ഉണ്ടാവുകയും ചെയ്തതോടെ കുടുംബത്തിന്റെ വരുമാനവും നിലക്കുകയായിരുന്നു. മേസ്തിരി പണി ചെയ്താണ് അതുവരെ ജീവിച്ചു കൊണ്ടിരുന്നത്.

ഒരുമാസത്തോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വാരിയെല്ല് പൊട്ടുകയും തുടര്‍ന്ന് കുറച്ചുനാള്‍ കിടപ്പില്‍ ആവുകയും ചെയ്തു. ഇപ്പോള്‍ അത്യാവശ്യം എഴുന്നേറ്റ് നടക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും യാതൊരുവിധ പണിക്കും പോവാന്‍ സാധിക്കുന്നില്ല .
മറ്റുള്ളവരുടെ സഹായത്താലാണ് വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞു പോകുന്നത്. മൂന്ന് പെണ്‍മക്കളും  ഒരു മകനുമുണ്ടെങ്കിലും, മകന്‍ വീട്ടിലേക്ക് വരികയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്യാറില്ല. രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചെങ്കിലും അവരും കൂലിപ്പണിക്കാരാണ്. പ്ലസ്ടുവിന് പഠിക്കുന്ന മകള്‍ വിഷ്ണുമായയില്‍ ആണ് ചെല്ലപ്പന്റെ പ്രതീക്ഷ മുഴുവന്‍.

കോവിഡ് 19 പ്രശ്‌നങ്ങള്‍ കാരണം ഭാര്യക്ക് തൊഴിലുറപ്പിന് പോകാനും സാധിക്കുന്നില്ല. ആകെയുള്ള രണ്ട് സെന്റ് സ്ഥലത്തില്‍ ഒരു കൂരയുള്ളതാണ് ഒരാശ്വാസം. മുന്നോട്ടുള്ള ജീവിതവും തുടര്‍ന്നുള്ള ചികിത്സയും ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുമ്പോഴാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റിയെക്കുറിച്ചറിയുന്നത്. മരുന്ന് കഴിച്ചു തുടങ്ങിയാല്‍ എന്തെങ്കിലും ചെറിയ ജോലി ചെയ്തു കുടുംബം നോക്കാം എന്ന പ്രതീക്ഷയിലാണ് ചെല്ലപ്പന്‍ നല്ലവരായ വായനക്കാരുടെ മുന്നില്‍ കൈ നീട്ടുന്നത്. ഏകദേശം ഒരു ലക്ഷം രൂപയോളം കടബാധ്യത ഉണ്ട്. നന്നായി പഠിക്കുന്ന മകളെ തുടര്‍ന്ന് പഠിപ്പിക്കണം, വിവാഹം കഴിച്ചയക്കണം എന്നെ എങ്ങനെ എങ്കിലും സഹായിക്കണം എന്ന് നിറകണ്ണുകളോടെ പറയുന്ന ചെല്ലപ്പന്റെ സങ്കടം നമ്മള്‍ എങ്ങനെ കണ്ടില്ലെന്നു നടിക്കും.
കൊറോണ കാരണം മുടങ്ങിയ നമ്മുടെ ക്രിസ്ത്മസ് ആഘോഷങ്ങള്‍ക്ക് വേണ്ടി കരുതിയ തുകയില്‍ നിന്നും ഒരു ചെറിയ വിഹിതം ഈ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ അതാവും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം.മുന്‍ കാലങ്ങളില്‍ ഓണം ക്രിസ്മസ് അപ്പീലുകളില്‍ ആറോ ഏഴോ അപേക്ഷകള്‍ മാത്രം തിരഞ്ഞെടുത്തു അവരെ സഹായിച്ചിരുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇപ്പ്രാവശ്യം വര്‍ഷങ്ങളായി ദുരിതക്കടലില്‍ മുങ്ങിപ്പൊങ്ങുന്ന പത്തൊന്‍പത് അപേക്ഷകള്‍ പരിഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടി വന്നു. എല്ലാ അപേക്ഷകളും ഒന്നിനൊന്നു ദയനീയവും അടിയന്തിരമായി ലക്ഷക്കണക്കിന് രൂപ ആവശ്യമുള്ളവയുമാണ്. ആദ്യ പരിഗണനയില്‍ ഉണ്ടായിരുന്ന ഏഴ് അപേക്ഷകരുടെ ഒപ്പം ബാക്കിയുള്ളവരെകൂടി സഹായിക്കണമെങ്കില്‍ ഓരോരുത്തരുടെയും ഉദാരമായ സംഭാവനകള്‍കൂടിയേതീരൂ. ഈ മഹാമാരിയുടെ കാലത്ത് വ്യക്തിപരമായ ധാരാളം അധികസാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ നമുക്കൊരുത്തര്‍ക്കും ഉണ്ടാകും,എങ്കിലും ആഘോഷങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും അവധി കൊടുത്തിരിക്കുന്ന ഈ ദുര്‍ഘടസന്ധിയിലും വേലയും കൂലിയും മുടങ്ങാത്ത നമ്മുടെ കടമയാണ് ഈ ഹത ഭാഗ്യരായ സഹോദരങ്ങളെ സഹായിക്കുക എന്നത്.
ചെല്ലപ്പനുംകുടുംബത്തിനും അത് പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനുംHMRC ഗിഫ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ്HMRC ഈ തുക ഗിഫ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
 
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക, ബാങ്ക് ട്രാന്‍സ്ഫര്‍ വഴി സംഭാവന ചെയ്യുമ്പോള്‍ ഗിഫ്റ് എയ്ഡ് ആയി ലഭിക്കുന്ന അധിക തുക ലഭിക്കണമെങ്കില്‍ പ്രത്യേക ഗിഫ്റ് എയ്ഡ് ഫോറം പൂരിപ്പിച്ച്‌നല്‍കേണ്ടതുള്ളതു കൊണ്ട് ഗിഫ്റ് എയ്ഡിനര്‍ഹതയുള്ളവര്‍ (ഉദാഹരണത്തിന് തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കുന്നവര്‍) വിര്‍ജിന്‍ മണി ലിങ്ക് തന്നെ ഉപയോഗിച്ച് സംഭാവനകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 14110.63 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീല്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ചത് 14110.63 പൗണ്ടാണ്. ഇതുവരെപതിനാല് പേരുടെ കഥകളാണ് നിങ്ങളുടെ മുമ്പിലെത്തിയത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 12295.63 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1815 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category