
ചെന്നൈ: മൂന്നര പതിറ്റാണ്ട് സംഗീത സംവിധാനം നിര്‍വഹിച്ച പ്രസാദ് സ്റ്റുഡിയോയിലെ മുറി യോടു വിടപറഞ്ഞ് ഇളയരാജ. ഒരുപകല്‍ സ്റ്റുഡിയോവില്‍ ധ്യാനം ഇരിക്കാന്‍ അനുവദിക്കമെന്ന ഇളയരാജയുടെ ആവശ്യത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചെങ്കിലും മുന്നിശ്ച യിച്ചപ്രകാരം ഇളയരാജ തിങ്കളാഴ്ച പ്രസാദ് സ്റ്റുഡിയോയില്‍ പോയില്ല.പകരം അഭിഭാഷകരെത്തി മുറിയിലുള്ള വസ്തുക്കള്‍ ഏറ്റുവാങ്ങി. സ്റ്റുഡിയോയിലെ ഇളയരാജ ഉപയോഗിച്ചുവന്ന മുറി തകര് ക്കപ്പെട്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ശരവണന് അറിയിച്ചതോടെയാണ് യാത്ര റദ്ദാക്കി യത്. ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയിലെ സ്ഥലം ഇല്ലാതായത് നേരില്‍ക്കാണുന്നത് മനോവിഷമം വര്‍ധിപ്പിക്കുമെന്നതിനാലാണ് യാത്ര ഒഴിവാക്കിയതെന്ന് ശരവണന് പറഞ്ഞു. പത്മവിഭൂഷണ്‍ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍, സംഗീത ഉപകരണങ്ങള്‍, ഈണം കുറിച്ച ബുക്കുകള്‍ ഉള്‍പ്പെടെ 2 കണ്ടെയ്നര്‍ ട്രക്ക് നിറയെ വസ്തുക്കളാണ് ഇന്നലെ സ്റ്റുഡിയോയില്‍ നിന്ന് മാറ്റിയത്.
30 വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന സ്റ്റുഡിയോയില്‍നിന്ന് തന്നെ പുറത്താക്കുന്നതിനെ എതിര്‍ത്തും അവിടെ ഒരുദിവസം ധ്യാനംചെയ്യാന്‍ അനുമതി തേടിയും ഇളയരാജ ഹൈക്കോട തിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെങ്കില്‍ പ്രവേശിപ്പിക്കാമെന്നായിരുന്നു പ്രസാദ് സ്റ്റുഡിയോ ഉടമകളുടെ നിലപാട്. അങ്ങിനെയെങ്കില്‍ കേസുകള്‍ പിന്‍വലിക്കാമെന്ന് രാജ കോടതിയില്‍ സമ്മതിച്ചു.സന്ദര്‍ശനസമയം ഇരുവിഭാഗത്തി നും കൂടിയാലോചിച്ച് തീരുമാനിക്കാമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.അതുപ്രകാരം തിങ്കളാഴ്ച രാജയുടെ സഹായികള്‍ പ്രസാദ് സ്റ്റുഡിയോയിലെത്തിയപ്പോഴാണ് അവിടെ ഇളയരാജ ഉപയോഗിച്ചിരുന്ന മുറി പൊളിച്ചുനീക്കിയതായി കണ്ടത്. അവിടെയുണ്ടായിരുന്ന പുരസ്കാര ങ്ങള്, സംഗീതോപകരണങ്ങള്‍ തുടങ്ങിയവ മറ്റൊരു മുറിയില്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു . ഇതേക്കുറിച്ചറിഞ്ഞ് ഇളയരാജ വളരെയധികം മനോവിഷമത്തിലായെന്ന് അഭിഭാഷകന് പറഞ്ഞു.സ്റ്റുഡിയോയുടെ താക്കോല്‍ തങ്ങളുടെ കൈവശമുണ്ടായിരുന്നതിനാല്‍ സ്റ്റുഡിയോ യില്‍ ഇളയരാജ ഉപയോഗിച്ചിരുന്ന മുറിയിലെ വസ്തുക്കള്‍ സുരക്ഷിതമായി അവിടെയുണ്ടാകു മെന്നാണ് കരുതിയത്. അതുവിശ്വസിച്ചാണ് കോടതിയില്‍നിന്ന് ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാ യത്. ഈ വിവരങ്ങള്‍ കോടതി നിയമിച്ച ഉദ്യോഗസ്ഥരെ ധരിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. പ്രസാദ് സ്റ്റുഡിയോ സ്ഥാപകനായ എല്‍.വി. പ്രസാദ് വാക്കാലുള്ള അനുമതി നല്‍കിയതിനാലാണ് ഇളയരാജ റെക്കോഡിങ്ങിന് സ്റ്റുഡിയോ ഉപയോഗിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം പ്രസാദി ന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ രാജയോട് സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എല്‍ വി പ്രസാദ് സ്റ്റുഡിയോയും ഇളയരാജയും
നടനും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായിരുന്നു അക്കിനേനി ലക്ഷ്മിവരപ്രസാദ് റാവു എന്ന എല്‍വി പ്രസാദ് സിനിമയുടെയും സിനിമാ സംബന്ധിയായ മറ്റുമേഖലകളുടെയും ഉന്നമനം ലക്ഷ്യമിട്ട് 1956 ലാണ് മദ്രാസില്‍ പ്രസാദ് ലാബും സ്റ്റുഡിയോകളും സ്ഥാപിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ തലവര മാറ്റിമറിച്ച ഇ സംരഭത്തിന് ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡ് നല്‍കിയാണ് രാജ്യം എല്‍.വി. പ്രസാദിനെ ആദരിച്ചത്.യുവ സംവിധായകരോടും സാങ്കേതിക വിദഗ്ധരോടും എന്നും സ്നേഹപൂര്‍വം പെരുമാറുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത വ്യക്തികൂടിയായിരുന്നു എല്‍ വി പ്രസാദ്.അങ്ങിനെയാണ് ഇളയരാജയും ഇദ്ദേഹത്തിന് മുന്നിലേക്ക് എത്തുന്നത്.1970കളുടെ അവസാനമാണു പ്രസാദ് സ്റ്റുഡിയോയിലെ ഒന്നാം നമ്പര്‍ റെക്കോര്‍ഡിങ് മുറിയും ഇളയരാജയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്.35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസാദ് സ്റ്റുഡിയോ സ്ഥാപകന്‍ എല്‍.വി. പ്രസാദിന്റെ അനുഗ്രഹത്തോടെയാണ് ഇളയരാജ സ്റ്റുഡിയോ ആരംഭിക്കുന്നത്.എന്നാല്‍ പ്രസാദും ഇളയരാജയും തമ്മിലുള്ള ബന്ധം ഒന്നുകൊണ്ടു മാത്രം രേഖാമൂലമുള്ള കരാറുകളൊന്നും ഇവര്‍ തമ്മിലുണ്ടായിരുന്നില്ല.അങ്ങിനെ 'ഇളയരാജ റെക്കോര്‍ഡിങ് തിയറ്റര്‍' എന്നറിയപ്പെടുന്നതിലേക്കുവരെ ബന്ധം വളര്‍ന്നു.ഊണും ഉറക്കവും ഉപേക്ഷിച്ച് ഇളയരാജ അവിടെയിരുന്നു സംഗീതത്തിന്റെ മറ്റൊരുലോകം തന്നെ സൃഷ്ടിച്ചു.ആയിരത്തിലധികം ചിത്രങ്ങളുടെ സംഗീതജോലികളാണ് ഈ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ അദ്ദേഹം നിര്‍വഹിച്ചത്.ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ അദ്ദേഹത്തെ തേടിയെത്തിയതും ഇവിടെ വച്ചുതന്നെയായിരുന്നു.തേനിയിലെ ലോവര്‍ക്യാംപില്‍ നിന്ന് പാര്‍ട്ടി സമ്മേളനങ്ങളില്‍ ഹാര്‍മോണിയം വായിച്ച് സിനിമാ സംഗീത മോഹവുമായി മദ്രാസിലെത്തിയ ഇളയരാജയുടെ വളര്‍ച്ച തമിഴ്സിനിമയുടെ വളര്‍ച്ചയേക്കാള്‍ വേഗത്തിലായിരുന്നു. മണ്ണിന്റെ മണമുള്ള പാട്ടുകളുമായി ആ സ്വപനങ്ങള്‍ വളര്‍ന്ന് ഇളയരാജ പാട്ടിന്റെ വലിയരാജയായി മാറിയതിനും സാക്ഷ്യം വഹിച്ചത് ഈ സ്റ്റുഡിയോയായിരുന്നു.
ഒരു സുപ്രഭാതത്തില്‍ സ്റ്റുഡിയോവില്‍ നിന്നും പുറത്ത്.. കേസിന്റെ തുടക്കം
എല്‍ വി പ്രസാദിന്റെ പേരമകന് സായ് ചുമതല ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.ഒരു ദിവസം രാവിലെ പതിവുപോലെ സ്റ്റുഡിയോയുടെ ഗേറ്റു കടന്നുചെല്ലുമ്പോള്‍ രണ്ട് സുരക്ഷാജീവനക്കാര്‍ ഓടിവന്നു അദ്ദേഹത്തെ പിടിച്ചു പുറത്താക്കുകയായിരുന്നു. ആ സംഭവം അദ്ദേഹത്തിനു തികച്ചും അപ്രതീക്ഷിതവും അവിശ്വസനീയവുമായിരുന്നു.ഒരു ഐടി കമ്പനിക്ക് സ്ഥലം കൊടുക്കാന്‍ വേണ്ടി രാജയെ പുകച്ചു പുറത്തുചാടിക്കുയായിരുന്നു പ്രസാദ് ഉടമകളുടെ ലക്ഷ്യമെന്നായിരുന്നു ഇത് സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍. അധികം പ്രശ്നങ്ങളിലേക്ക് വഴിവെക്കാതെ ഇളയരാജ നേരേ കോടതിയിലേക്ക് കയറിച്ചെല്ലു കയായിരു ന്നു. 35 വര്‍ഷമായി തന്റെ കൈവശത്തിലായിരുന്ന കംപോസിങ് മുറിയും റെക്കോര്‍ഡിങ് സ്റ്റുഡിയോയും മടക്കിത്തരാന്‍ ഉത്തരവുണ്ടാകണമെന്നും നിര്‍ബന്ധപൂര്‍വം പുറത്താക്കിയതു വഴി ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇശൈജ്ഞാനി ഇളയരാജ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ ഇളയരാജ നടത്തുന്ന അവകാശവാദങ്ങള്‍ക്കൊന്നും പ്രസാദ് സ്റ്റുഡിയോ ഉടമ രമേഷ് പ്രസാദും മകന് സായി പ്രസാദും കൂട്ടുനിന്നില്ല.ഒരു കാരണവശാലും റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ കയറാനോ സംഗീതപരിപാടി നടത്താനോ അനുവദിക്കുന്നതല്ലെന്ന് പ്രസാദ് ഡിജിറ്റല്‍ ഫിലിം ലബോറട്ടറീസ് ഉടമകളായ രമേഷ് പ്രസാദും മകന് സായിപ്രസാദും കോടതിയില്‍ തറപ്പിച്ചു പറഞ്ഞിരുന്നു.

മദ്രാസ് ഹൈക്കോടതി ജഡ്ജി എന്‍ സതീഷ്കുമാറിന്റെ മൂന്‍പിലാണ് കോടതിയില്‍ കേസ് എത്തിച്ചേരുന്നത്. പത്മഭൂഷണ്‍ ജേതാവും എഴുപത്തേഴുകാരനുമായ ഒരു സംഗീതജ്ഞനോട് അല്പം അനുകമ്പയോടെ പെരുമാറിക്കൂടേ എന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹത്തെ ഒരു ശത്രുവായി കണക്കാക്കരുത്. ബഹുമാനിക്കേണ്ടതല്ലേ?. അദ്ദേഹം വരുമ്പോള്‍ സെക്യൂരിറ്റിക്കാരെ വച്ച് തടയുന്നതും ശരിയല്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. എന്തായാലും ഇരുകൂട്ടരും ഒത്തുതീര്‍പ്പു തീരുമാനവുമായി വരാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്.കോടതിയുടെ നിര്‍ദ്ദേശപ്രകാരം രാജയുടെ സ്റ്റുഡിയോ ഉപകരണങ്ങള്‍ മാറ്റാന്‍ അവസരം കൊടുക്കാമെന്ന് ഉടമകള്‍ സമ്മതിച്ചു.അതിനും അവര്‍ ഉപാധികള്‍ വച്ചു. പ്രസാദ് സ്റ്റുഡിയോ ഉടമകള്‍ക്ക് എതിരെ രാജ കൊടുത്ത നഷ്ടപരിഹാരം ഉള്‍പ്പെടയുള്ള കേസുകള്‍ പിന്‍വലിക്കുക. മേലില്‍ സ്റ്റുഡിയോയില്‍ അവകാശങ്ങള്‍ സ്ഥാപിച്ചു വീണ്ടും പൊല്ലാപ്പുണ്ടാക്കി വരാതിരിക്കുക,ഒന്നോ രണ്ടോ സഹായികളെ മാത്രമേ സ്റ്റുഡിയോയില്‍ പ്രവേശിപ്പിക്കൂ എന്നിവയായിരുന്നു നിര്‍ദ്ദേശങ്ങള്‍.കേസുകളെല്ലാം പിന്‍വലിച്ച ശേഷം സത്യവാങ്മൂലം കൊടുക്കുക, അതിനു ശേഷം തിയതി നിശ്ചയിച്ച് സാധനങ്ങള്‍ മാറ്റുക എന്നാതായിരുന്നു കേസില്‍ കോടതിയുടെ അവസാന നിര്‍ദ്ദേശം. പൊലീസ് കമ്മിഷണറുടെ സഹായവും ആ സമയത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനായി സമ്മതിച്ച് കേസുകള്‍ പിന്‍വലിച്ചപ്പോഴാണ് ഇളയരാജയുടെ അനുവാദമില്ലാതെ സ്റ്റുഡിയോ തകര്‍ത്തെന്നും സാധനങ്ങളൊക്കെ മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നും അഭിഭാഷകന് അറിയിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ആവശ്യപ്പെട്ട ഒരു ദിവസത്തെ ധ്യാനത്തിന് പോലും നില്‍ക്കാതെ ഇളയരാജ സ്റ്റുഡിയോ വിട്ടത്.
സംഗീതത്തിന്റെ തോഴന് ഒപ്പം വിവാദത്തിന്റെയും
സംഗീതത്തില്‍ മാത്രമല്ല വിവാദങ്ങളിലും അതീവ തല്പരനാണ് ഇളയരാജ. എസ് പി ബാലസു ബ്രമണ്യം തൊട്ട് ഇപ്പോള്‍ സ്റ്റുഡിയോ വിഷയം വരെ ഇളയരാജയുടെ സംഗീതജീവിതം വിവാദങ്ങ ളാലും സമ്പന്നമായിരുന്നു.പ്രസാദ് സ്റ്റുഡിയോയിലെ ഇളയരാജയുടെ മ്യൂസിക് കമ്പോസിങ് സ്റ്റുഡിയോയെച്ചൊല്ലിയുള്ള വിവാദത്തിന് ഒരു വര്‍ഷത്തോളം പഴക്കമുണ്ട്. തമിഴിലെ പതിവ് രീതികള്‍ പോലെ ഇ പ്രശ്നവും സിനിമമേഖലയില്‍ രണ്ട് ചേരികള്‍ ഉണ്ടാക്കി.ഭൂരിപക്ഷം ഇളയരാജയുടെ ഭാഗത്തായിരുന്നു. 35 വര്‍ഷം പണിയെടുത്ത റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്ന് മഹാനായ ഒരു സംഗീതജ്ഞനെ ഇറക്കിവിടാന്‍ കഴിയുമോ എന്നായിരുന്നു രാജപക്ഷത്തി ന്റെ ചോദ്യം. എന്നാല്‍ നിയമപരമായി ഇളയരാജക്ക് അവിടെ നിലനില്‍ക്കാനാവില്ലെന്നാണ് നിയമകാര്യവിദഗ്ദ്ധര് ചൂണ്ടിക്കാട്ടിയത്.
അതിനൊപ്പം എസ്പി.ബാലസുബ്ര്യഹ്മണ്യത്തിന് എതിരെയുള്ള പോരാട്ടക്കഥകളെ ചേര്‍ത്തു വെച്ച് ഈ പുറത്താക്കല്‍ സംഭവം ഘോഷിക്കുകയും ചെയ്യുന്നുണ്ട്.പ്രസാദ് സ്റ്റുഡിയോ കേസ് ഉയരുമ്പോള്‍ 2016 ല്‍ എസ്പി. ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ നടത്തിയ സംഗീതാ ക്രമണമാണ് സംഗീതപ്രേമികളുടെ മനസ്സില്‍ ഉയര്‍ന്നു വരുന്നത്. അമേരിക്കയില്‍ എസ്പിബി 50 എന്ന സംഗീതപരിപാടികള്‍ക്കായി എത്തിയ എസ്പിബി സംഘത്തിനു ഇളയരാജ യുടെ വക്കീല്‍ നോട്ടിസാണ് ലഭിക്കുന്നത്. ആ സംഘത്തിലുള്ള കെ.എസ്. ചിത്രയുടേയും എസ്പി. ശരണി ന്റേയും പേരിലും വക്കീല്‍ നോട്ടിസ് ഉണ്ടായിരുന്നു.താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പൊതുവേ ദിയില്‍ പാടാന്‍ പാടില്ല. അങ്ങനെ പാടിയാല്‍ കോപ്പിറൈറ്റ് നിഷേധത്തി ന്റെ പേരില്‍ കേസെടു ക്കുമെന്നും ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നുമായിരുന്നു നോട്ടിസിലെ ഉള്ളടക്കം.ഇളയരാജയുടെ സംഗീതത്തിലാണ് എസ്പിബി അധികം പാട്ടുകളും പാടിയിട്ടുള്ളത്. ആ പാട്ടുകള്‍ താന്‍ വേദികളില്‍ പാടിക്കൂട എന്നു പറയുന്നതിന്റെ ഔചിത്യം എന്താണ് എന്നു മാത്രമായിരുന്നു എസ് പി ബി അന്നുചോദിച്ചത്.ഒരു പാട്ടിന്റെ സൃഷ്ടിയില്‍ ഈണമൊരുക്കിയ ആള്‍ക്കൊപ്പം വരുന്നില്ലേ ഭാവമറിഞ്ഞ് പാടിയ പാട്ടുകാരന്റെ പങ്കും? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല. വിദേശങ്ങളില്‍ എസ്പിബി 50 എന്ന പരിപാടി സംഘടിപ്പിക്കാന്‍ തുനിഞ്ഞിറ ങ്ങിയ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്ക് ഏറ്റ വമ്പന്‍ തിരിച്ചടിയായിരുന്നു ഇളയരാജയില്‍ നിന്ന് ലഭിച്ചത്.
മൂപ്പത് വര്‍ഷത്തെ വാസത്തിന് ശേഷം തന്റെ സ്റ്റുഡിയോവില്‍ നിന്നും ഇളയരാജയെ ഇറക്കിവിട്ട പ്പോള്‍ എസ് പി ബി സംഭവവും വീണ്ടും ചര്‍ച്ചയാവുകയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam