1 GBP = 102.80 INR                       

BREAKING NEWS

വര്‍ഷാവസാന പുതുവത്സര ശുശ്രൂഷകളുമായി സെഹിയോന്‍ നൈറ്റ് വിജില്‍ നാളെ

Britishmalayali
ബാബു ജോസഫ്

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാമാസവും നടന്നുവരുന്ന നൈറ്റ് വിജില്‍ വര്‍ഷാവസാനവും പുതുവത്സരവും പ്രമാണിച്ച് നാളെ 31ന് വ്യാഴാഴ്ചയും 1 ന് വെള്ളിയാഴ്ചയുമായി  നടക്കും.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍  ഓണ്‍ലൈനിലാണ്  ശുശ്രൂഷകള്‍ നടക്കുക . ഡയറക്ടര്‍  റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോന്‍ ടീമും  നയിക്കുന്ന നൈറ്റ് വിജില്‍ 2020 ഡിസംബര്‍ 31 ന് രാത്രി  10മുതല്‍ 2021 ജനുവരി 1 വെള്ളി പുലര്‍ച്ചെ 1 മണി വരെയാണ് നടക്കുക.

 WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും  ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന പ്രഘോഷണം, ആരാധന എന്നിവയോടൊപ്പം വര്‍ഷാവസാന പുതുവത്സര പ്രാര്‍ത്ഥനകളോടെ നടക്കുന്ന  നൈറ്റ് വിജിലിലേക്ക്  സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജേക്കബ് 07960 149670.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category