1 GBP = 102.00 INR                       

BREAKING NEWS

അപ്പാപ്പയുടെ കനിവിന്റെ തൂവല്‍സ്പര്‍ശം ഇത്തവണയും; ഉദാര മതികളുടെ നിറമനസ്സിനു മുന്‍പില്‍ കൂപ്പുകൈകളോടെ യൂകെ മലയാളികള്‍ക്കൊപ്പം ഈ അഗതികളും

Britishmalayali
ജോര്‍ജ്ജ് എടത്വ

ളിഞ്ഞിരുന്ന് കരുണ ചൊരിയുന്ന അപ്പാപ്പ ഇത്തവണയും പതിവ് തെറ്റാത സഹായഹസ്തവുമായി എത്തി. എല്ലാത്തവണത്തെയെയും പോലെ തന്നെ ആയിരത്തി ഒരുന്നൂറ്റി പതിനൊന്നു പൗണ്ട് സംഭാവനയായി നല്‍കി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ക്രിസ്ത്മസ് ന്യൂ ഇയര്‍ അപ്പീല്‍ പതിനാലായിരം എന്ന നാഴിക കല്ലില്‍ എത്തിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് മഹാമാരി കാരണം സാധാരണ പരിഗണിക്കുന്നതിലും ഇരട്ടിയിലേറെ കുടുംബങ്ങളെ ആളാണ് ഈ അപ്പീലില്‍ സഹായിക്കേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇങ്ങനെയുള്ള നിര്‍ണ്ണായക ഘട്ടങ്ങളില്‍ എല്ലാം കൈ അയച്ച് സംഭാവന നല്‍കുന്ന അപ്പാപ്പ എന്ന ദൈവദൂതന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ ഓണം അപ്പീലിലും സോണി ചാക്കോ അപ്പീലിലും 1111 പൗണ്ട് വീതം നല്‍കിയ അപ്പാപ്പ ഈ ക്രിസ്ത്മസ് അപ്പീലിലെ അഗതികളെയും 1111 പൗണ്ട് തന്നെ നല്‍കി സഹായിക്കാന്‍ മറന്നില്ല.
ഏതാനും വര്‍ഷം മുന്‍പ് താന്‍ ആരാണെന്നോ എന്താണെന്നോ അന്വേഷിച്ച്  മെനക്കെടേണ്ട എന്ന  ഈ മെയില്‍ ബ്രിട്ടീഷ് മലയാളിക്കയച്ച ശേഷം മുടങ്ങാതെ ആവശ്യമറിഞ്ഞു ഒരു ഡസനിലധികം പ്രാവശ്യം, ഒരു ദൈവദൂതനെപോലെ, അപ്പാപ്പ ഇത്തരത്തില്‍ അഗതികളെ സഹായിച്ചിട്ടുണ്ട്. ഈ അഗതികള്‍ക്കായി അപ്പാപ്പയുടെയും അത് പോലെ തന്നെ ഉദാരമായി സംഭാവന ചെയ്ത എല്ലാവരുടെയും പ്രത്യേകിച്ച് ഗിഫ്‌റ് എയ്ഡ് അടക്കം രണ്ട് തവണയായി 1000 പൗണ്ട് നല്‍കിയ ഇ ജോസഫ്, 375 പൗണ്ട് നല്‍കിയ എസ് & ജി ഫാമിലി, രണ്ട് തവണയായി 375 പൗണ്ട് നല്‍കിയ ജോളി തുടങ്ങിയവരുടെയും വലിയ മനസ്സിനു മുന്‍പില്‍ ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും യൂകെ മലയാളി സമൂഹം മുഴുവനും കൃതഞ്ജതയുടെ പൂച്ചെണ്ടുകളും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നു.
തൊഴിലുറപ്പ് ജോലിക്കിടയില്‍ വീണു നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ എല്‍സിക്കും  സഹായം വേണം
പുതുവര്‍ഷം ഭാവിയെ പറ്റി പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ ഉയര്‍ത്തുന്ന സമയമാണ് , എന്നാല്‍ ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളെല്ലാം നഷ്ടപെട്ട എല്‍സിയും കുടുംബവും ഏറെ പ്രതീക്ഷകളോടെയാണ്, ബ്രിട്ടീഷ് മലയാളി വായനക്കാരുടെ കനിവിനായി കൈനീട്ടുന്നത്.ആലപ്പുഴ ജില്ലയില്‍ എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ വാലയില്‍ വീട്ടില്‍ എല്‍സി ജോണ്‍ ജോസഫ് എന്ന 68 വയസ്സുള്ള വീട്ടമ്മ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഏറെ ദുരിത കടല്‍ താണ്ടിയിരിക്കുന്നു.കഴിഞ്ഞ 15 വര്‍ഷമായി ഹൃദ്രോഗിയാണ് എല്‍സി കൂടാതെ രക്തസമ്മര്‍ദ്ദവും പ്രമേഹവും മൂര്‍ച്ചിരിക്കുന്നു. ഈ രോഗങ്ങള്‍ക്കെല്ലാമിടയിലും കുടുംബത്തിലെ ദാരിദ്ര്യം അകറ്റാന്‍ കൂലിപ്പണിക്ക് പോകുന്നുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം തൊഴിലുറപ്പ് ജോലിക്കിടയില്‍ വീണു നട്ടെല്ലിന്റെ കശേരുക്കള്‍ തെന്നിമാറിയത് മൂലം തീര്‍ത്തും ശയ്യാവലംബയായി. ഭര്‍ത്താവ് ജോണ്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കാരണം ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. രണ്ട് ആണ്‍ മക്കളില്‍ മൂത്തയാളുടെ വിവാഹം കഴിഞ്ഞു മാറിത്താമസിക്കുന്നു. പണിസ്ഥലത്ത് വച്ച് ഉണ്ടായ അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് മൂത്ത മകന്. അവിവാഹിതനായ രണ്ടാമത്തെ മകന്‍ കൂലിപ്പണി ചെയ്താണ് കുടുംബത്തിന്റെ നിത്യവൃത്തി നടത്തുന്നത്. എന്നാല്‍ കൊറോണ മൂലം അതുമില്ലാതായി.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു എല്‍സി, ഹൃദ് രോഗവും പ്രായവും കണക്കിലെടുത്ത് നട്ടെല്ലിന്റെ ഡിസ്‌ക് തടവി ശരിയാക്കാനായി ആയുര്‍വേദ ചികിത്സയാണ് പോംവഴിയായ് വിദഗ്ധര്‍ ശുപാര്‍ശചെയ്തത്.ആറുമാസം കൂടുമ്പോള്‍ 28 ഞവരക്കിഴി വീതമുള്ള മൂന്ന് കോഴ്‌സ് തിരുമ്മല്‍ ആണ് ചികിത്സ. അന്‍പതിനായിരം രൂപ ചിലവ് വരുന്ന ആദ്യ കോഴ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ന്നിരിക്കുന്നു. എങ്ങനെയെങ്കിലും ഒന്ന് നേരെ നില്‍ക്കാന്‍ സാധിച്ചാല്‍ സ്വന്തം കാര്യവും രോഗാവസ്ഥയില്‍ ഉള്ള ഭര്‍ത്താവിന്റെ കാര്യവും തനിക്ക് തന്നെ നോക്കാമല്ലോ എന്ന ചിന്തയിലാണ് ഈ വീട്ടമ്മ സഹായത്തിനായി നമ്മുടെ നേരെ കൈനീട്ടുന്നതു. ആകയുള്ള സ്വത്തായ വീടും സ്ഥലവും ബാങ്കില്‍ പണയം വെച്ചിരിക്കുന്നു. കൂലിപ്പണി ചെയ്യുന്ന മകനെകൊണ്ട് തുടര്‍ചികിത്സ അസാധ്യമായപ്പോഴാണ് ബി എം സിഫ് ചാരിറ്റി ഫൗണ്ടഷനെ സമീപച്ചത്. വളരെ കഠിനാധ്വാനം ചെയ്തായിരുന്നു എല്‍സി കുടുംബം നടത്തിയിരുന്നത്. ഇപ്പോഴത്തെ രോഗാവസ്ഥമൂലം അവരുടെ നിത്യജീവിതം തന്നെ ബുദ്ധിമുട്ടിലാണ്. നിരവധി നിരാംബലരുടെ കണ്ണീര്‍ തുടച്ച ബ്രിട്ടീഷ് മലയാളി വായനക്കാര്‍ തന്റെയും കുടുംബത്തിന്റെയും കണ്ണീര്‍ തുടയ്ക്കും എന്നാണ് എല്‍സിയും കുടുംബവും കരുതുന്നത്.
കൊറോണ കാരണം മുടങ്ങിയ നമ്മുടെ ക്രിസ്ത്മസ് ആഘോഷങ്ങള്‍ക്ക് വേണ്ടി കരുതിയ തുകയില്‍ നിന്നും ഒരു ചെറിയ വിഹിതം ഈ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ അതാവും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം. മുന്‍ കാലങ്ങളില്‍ ഓണം ക്രിസ്മസ് അപ്പീലുകളില്‍ ആറോ ഏഴോ അപേക്ഷകള്‍ മാത്രം തിരഞ്ഞെടുത്തു അവരെ സഹായിച്ചിരുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഇപ്പ്രാവശ്യം വര്ഷങ്ങളായി ദുരിതക്കടലില്‍ മുങ്ങിപ്പൊങ്ങുന്ന പത്തൊന്‍പത് അപേക്ഷകള്‍ പരിഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടി വന്നു. എല്ലാ അപേക്ഷകളും ഒന്നിനൊന്നു ദയനീയവും അടിയന്തിരമായി ലക്ഷക്കണക്കിന് രൂപ ആവശ്യമുള്ളവയുമാണ്. ഈ അഗതികള്‍ക്ക് പുതുവര്‍ഷത്തില്‍ നേരിയ ആശ്വാസം എങ്കിലും ലഭിക്കുന്നതിന് ഓരോരുത്തരുടെയും ഉദാരമായ സംഭാവനകള്‍കൂടിയേ തീരൂ. ഈ മഹാമാരിയുടെ കാലത്ത് വ്യക്തിപരമായ ധാരാളം അധിക സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ നമുക്കോരോരുത്തര്‍ക്കും ഉണ്ടാകും, എങ്കിലും ആഘോഷങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും അവധി കൊടുത്തിരിക്കുന്ന ഈ ദുര്‍ഘടസന്ധിയിലുംവേലയും കൂലിയും മുടങ്ങാത്ത നമ്മുടെ കടമയാണ് ഈ ഹത ഭാഗ്യരായ സഹോദരങ്ങളെ സഹായിക്കുക എന്നത്.
എല്‍സിക്കും കുടുംബത്തിനും അത് പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
 
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട്  വഴി പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍  ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക, ബാങ്ക് ട്രാന്‍സ്ഫര്‍  വഴി സംഭാവന ചെയ്യുമ്പോള്‍    ഗിഫ്‌റ് എയ്ഡ്  ആയി ലഭിക്കുന്ന  അധിക തുക ലഭിക്കണമെങ്കില്‍ പ്രത്യേക ഗിഫ്‌റ് എയ്ഡ്  ഫോറം പൂരിപ്പിച്ച്  നല്‍കേണ്ടതുള്ളതു കൊണ്ട് ഗിഫ്‌റ് എയ്ഡിനര്‍ഹതയുള്ളവര്‍ (ഉദാഹരണത്തിന് തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കുന്നവര്‍)  വിര്‍ജിന്‍ മണി ലിങ്ക് തന്നെ ഉപയോഗിച്ച് സംഭാവനകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 16512 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീല്‍ ആരംഭിച്ച് രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ചത് 16512 പൗണ്ടാണ്. ഇതുവരെ പതിനഞ്ച് പേരുടെ കഥകളാണ് നിങ്ങളുടെ മുമ്പിലെത്തിയത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 12295.63 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1815 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. വിര്‍ജിന്‍ മണി വഴി തുക നലകിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category