
കവന്‍ട്രി: ലെസ്റ്റര്‍ മലയാളികള്‍ ഇന്ന് രാവിലെ ഉറക്കമുണര്‍ന്നത് വാട്സാപ്പില്‍ തുടര്‍ച്ചയായി എത്തിക്കൊണ്ടിരുന്ന നോട്ടിഫിക്കേഷന്‍ ശബ്ദം കേട്ടാണ്. പ്രാദേശിക മലയാളി സമൂഹത്തിലെ വാട്സാപ്പ് കൂട്ടായ്മയില്‍ ആരോ കുറിച്ചിട്ട മരണ സന്ദേശം കുട്ടികള്‍ ഉള്ള ഓരോ മാതാപിതാക്കളുടെയും ദുഃഖമായി മാറിയതോടെ നിമിഷ നേരം കൊണ്ട് ലെസ്റ്ററില്‍ വാര്‍ത്ത പരക്കുകയായിരുന്നു .ദീര്‍ഘനാളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ചിങ്ങവനം സ്വദേശി വിനോദിന്റെ മകള്‍ ജൂലിയയുടെ മരണമാണ് സങ്കടത്തോടെ ഇപ്പോള്‍ ലെസ്റ്റര്‍ മലയാളികള്‍ പങ്കിടുന്നത്.
ഒരു കൗമാരക്കാരിയുടെ മരണം എന്നതിനേക്കാള്‍ ഏവരോടും ഇഷ്ടത്തോടെ പെരുമാറിയിരുന്നത് ജൂലിയയയെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ അടുത്തറിയുന്നവര്‍ക്കു കാരണമായി എന്നതാണ് പ്രത്യേകത. കഴിഞ്ഞ രണ്ടു ദിവസമായി കേട്ടുകൊണ്ടിരുന്ന മരണ വാര്‍ത്തകള്‍ക്കൊപ്പം തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും മരണ വര്‍ത്തമാനം കേള്‍ക്കേണ്ടി വന്ന ദുഖകരമായ സാഹചര്യമാണ് ഇന്ന് യുകെ മലയാളികള്‍ക്ക്.
നാലു വര്‍ഷം മുന്‍പ് ഇറ്റലിയില്‍ നിന്നും യുകെ യിലേക്ക് എത്തിയതാണ് വിനോദിന്റെ കുടുംബം. ഇവര്‍ക്ക് ഒട്ടേറെ ബന്ധുക്കള്‍ യുകെയില്‍ ഉള്ളതും യൂറോപ്പില്‍ നിന്നും യുകെയിലേക്കു കുടിയേറാന്‍ പ്രധാന കാരണമാണ്. എന്നാല്‍ ലെസ്റ്ററില്‍ എത്തി അധികം വൈകാതെ മൂന്നാമത്തെ മകളായ ജൂലിയയ്ക്കു അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കുക ആയിരുന്നു .തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ലെസ്റ്റര്‍ റോയല്‍ ഇന്‍ഫാര്‍മറി ഹോസ്പിറ്റലിലെ ചികിത്സയില്‍ ആയിരുന്നു കുട്ടി. ഏതാനും നാളുകളായി രോഗനില വഷളായതോടെ വീട്ടില്‍ തന്നെയാണ് തുടര്‍ ചികിത്സ നടത്തിയിരുന്നത്. തികച്ചും അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ രോഗനില വഷളാവുകയും ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മരണം സംഭവിക്കുകയുമായിരുന്നു. ലെസ്റ്ററില്‍ നിന്നും വൈദികന് എത്തി ജൂലിയക്ക് അന്ത്യ സമയത്തെ പ്രാര്‍ത്ഥനകള്‍ നല്കി ദൈവസന്നിധിയിലേക്കു ഉള്ള യാത്രക്ക് സഹായമേകിയതായി ഉറ്റ ബന്ധുക്കളില്‍ ഒരാള്‍ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി.
ലോക് ഡൌണ്‍ സമാനമായ സാഹചര്യം ആയതിനാല്‍ വിനോദിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ബന്ധുക്കള്‍ പ്രയാസപ്പെടുകയാണ്. അഞ്ചു പെണ്മക്കള് ഉള്ള വിനോദിന്റെയും രാജിയുടെയും കുടുംബത്തില്‍ എല്ലാവരും കലാവാസന ഉള്ളവര്‍ ആണെന്നതും പ്രത്യേകതയാണ്. മരിച്ച ജൂലിയ നന്നായി പാടുകയും നൃത്തം ചെയ്യുകയുമായിരുന്നത് ഏവരുടെയും സന്തോഷ നിമിഷങ്ങളിലെ ജീവനുള്ള കാഴ്ചയായി അവശേഷിക്കുകയാണ്. ലെസ്റ്റര്‍ ക്നാനായ യൂണിറ്റിലും കുടുംബ കൂട്ടായ്മയിലും ഒക്കെ ജൂലിയ പാടിയ പാട്ടുകളും നൃത്തങ്ങളും ഒക്കെയാണ് അടുപ്പമുള്ളവര്‍ക്കു ഇപ്പോള്‍ ഓര്‍മ്മയില്‍ നിറയുന്നത്. ജൂലിയയുടെ അകാല വേര്‍പാടില്‍ വ്യസനിക്കുന്ന വിനോദിനും കുടുംബത്തിനും വേദനയില്‍ നിന്നുള്ള മുക്തിക്കായി പ്രാര്‍ത്ഥനകള്‍ നേരുകയാണെന്നു ലെസ്റ്റര്‍ ക്നാനായ യൂണിറ്റ്, യു കെ കെ സി എ ഭാരവാഹികള്‍ അറിയിച്ചു.
ലെസ്റ്ററിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ വികാരി ജനറാളും ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് വികാരിയുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ വീട്ടില്‍ ജൂലിയയ്ക്ക് അന്ത്യകൂദാശ നല്കി. തുടര്‍ന്ന് മൃതദേഹം ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ ഏറ്റെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഭവനസന്ദര്‍ശനം ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam