1 GBP = 102.00 INR                       

BREAKING NEWS

ക്യാന്‍സറും പക്ഷാഘാതവും പട്ടിണിയും കേസും അനാഥത്വവും! ഇതിലധികം എന്താണ് അനുഭവിക്കാനു ള്ളത്? ഈ സാധുവിനെ സഹായിക്കാതെ എങ്ങനെ നമ്മള്‍ പുതു വത്സരത്തെ എതിരേല്‍ക്കും?

Britishmalayali
അജിമോന്‍ ഇടക്കര

ബ്രിട്ടീഷ് മലയാളി വായനക്കാരുടെ കരുണാമൃതം  പെയ്തിറങ്ങുന്നത് ഒരു പറ്റം അഗതികളുടെ കുടുംബങ്ങളിലേക്കാണ്. കോവിഡ്  മഹാമാരിയിലും പ്രതികൂല ജീവിത സാഹചര്യങ്ങളിലും നട്ടംതിരിയുന്ന ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മുന്നിലേയ്ക്ക് ഒന്നിനൊന്നു ദയനീയമായ ജീവിതാവസ്ഥകള്‍ നിറഞ്ഞ ഒരു പറ്റം അപേക്ഷകളില്‍ നിന്ന് മനസില്ലാ മനസ്സോടെയാണ് ആദ്യ പരിഗണയില്‍ എത്തിയ ഏഴ് കുടുംബങ്ങളെ ഈ വര്‍ഷത്തെ ക്രിസ്ത്മസ് ന്യൂ ഇയര്‍ അപ്പീലിന്റെ ഭാഗമായി ഞങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഒരു കോവിഡിന്റെയും മഹാമാരിയുടെയും മുന്‍പില്‍ വറ്റി പോകുന്നതല്ല തങ്ങളുടെ നെഞ്ചിലെ കരുണ എന്ന് അപ്പീല്‍ തുടങ്ങി ഒരു മാസം പിന്നിടുന്ന ഇതിനോടകം തന്നെ വായനക്കാരിലെ ഉദാരമതികള്‍ തെളിയിച്ചു കഴിഞ്ഞു. ആ സ്‌നേഹത്തിലും മഹാനമസ്‌കതയിലും വിശ്വാസമര്‍പ്പിച്ചാണ് ഓരോ ദിവസവും വിധിയുടെ ക്രൂര വിനോദത്തില്‍ നട്ടംതിരിയുന്നവരുടെ കദനം നിറഞ്ഞ ദുരന്ത കഥകള്‍ ഞങ്ങള്‍ വായനക്കാരിലേക്കെത്തിക്കുന്നത്.

തിരഞ്ഞെടുത്ത അപേക്ഷകളില്‍ പതിനാറാമത്തെ കുടുംബമായ, ബ്രെയിന്‍ ട്യൂമര്‍ ചികിത്സക്കിടയില്‍ പക്ഷാഘാതം കൂടി പിടിപെട്ട് വലയുന്ന സുരേഷിനും ഭാര്യ ഉഷക്കും വേണ്ടിയാണ് ഇന്ന് ഞങ്ങള്‍ കൈകള്‍ കൂപ്പി യാചിക്കുന്നത്. നാളെ വിരിയുന്ന പുതുവത്സരപ്പുലരിയെ പ്രതീക്ഷകളോടെ സമീപിക്കുന്ന നമ്മുടെ ഉദാര സംഭാവനകള്‍ കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും ഇവരുടെ ജീവിതത്തിലും ഒരു പുത്തന്‍ പുലരി വിരിയിക്കുവാന്‍ കഴിയും.
ചങ്ങനാശേരി, തൃക്കൊടിത്താനം സ്വദേശി, 45 വയസുള്ള സുരേഷ് നല്ല അദ്ധ്വാനിയായ ഒരു മേസ്തിരി പണിക്കാരനായിരുന്നു. ജോലിക്കിടയില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മാസം ഉണ്ടായ ബോധ ക്ഷയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ ആണ് തലയില്‍ അപകടകാരിയായ മുഴ വളരുന്നു എന്ന് മനസ്സിലായത്. ജീവന്‍ രക്ഷിക്കണമെങ്കില്‍ ശസ്ത്രക്രീയ അല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല എന്ന വിദഗ്‌ദോപദേശത്തില്‍ ഓപ്പറേഷന്‍ ചെയ്യുവാന്‍ നിര്‍ബന്ധിതന്‍ ആയി. എന്നാല്‍ ക്യാന്‍സര്‍ ബാധിച്ച ആ മുഴ നീക്കം ചെയ്യാനുള്ള ആ സര്‍ജറിക്കു ശേഷം സുരേഷിന്റെ ഇടതു വശം മുഴുവന്‍ തളര്‍ന്നു പോകുകയും സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്തു. ഏതാനും കീമോ ചെയ്തെങ്കിലും ആരോഗ്യ ക്കുറവുകൊണ്ടും സാമ്പത്തിക പരാധീനതകൊണ്ടും ചികിത്സ മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിഞ്ഞിട്ടില്ല.

വിവാഹം കഴിഞ്ഞു പത്തൊന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഈ ദമ്പതികള്‍ക്ക് മക്കളില്ല. ഇപ്പോള്‍ താമസിക്കുന്ന പഴയ പുരയും  ആറു സെന്റ് സ്ഥലവും മരിച്ചു പോയ മാതാപിതാക്കളുടെ ഏക മകനായ സുരേഷിനുള്ളതാണ് എന്ന് പറഞ്ഞു വച്ചിരുന്നെങ്കിലും മാതാപിതാക്കളുടെ മരണസമയത്ത് ആധാരം എഴുതി കൊടുത്തിരുന്നില്ല. സുരേഷ് തന്നെ അദ്ധ്വാനിച്ച് വിവാഹം നടത്തി അയച്ച സഹോദരിമാരും ഭര്‍ത്താക്കന്മാരും ഈ പുരയിടത്തിന്റെ മുഴുവന്‍ അവകാശത്തിനും വേണ്ടി വഴക്കിട്ട് അകന്നു നില്‍ക്കുന്നു. മക്കളില്ലാത്ത നിങ്ങള്‍ക്ക് എന്തിനാണ് ഈ തുണ്ട് ഭൂമി എന്നാണത്രെ ചോദ്യം. അവകാശത്തര്‍ക്കം കോടതിയിലായതു കൊണ്ട് മാത്രം ആണ് ഈ ദമ്പതികള്‍ക്ക് ആ വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയുന്നത്. ഉറ്റവരും ഉടയവരും മക്കളും ഇല്ലാത്ത അവസ്ഥയില്‍ പാതി തളര്‍ന്നു, കിടന്നിടത്ത് തന്നെ മലമൂത്ര  വിസര്‍ജ്ജനം ചെയ്യേണ്ട ഗതികേടിലായ സുരേഷിനെ ഒറ്റയ്ക്കാക്കി തൊഴിലുറപ്പു ജോലിക്ക് പോലും പോകുവാന്‍ ഭാര്യ ഉഷക്കും സാധിക്കുന്നില്ല.

കോവിഡ് പടര്‍ന്നതോട് കൂടി തികച്ചും ഒറ്റപ്പെട്ട ഈ കുടുംബത്തിന് മാസങ്ങളായി നിത്യ ഭക്ഷണത്തിനു വക കണ്ടെത്തുന്നത് ചാഞ്ഞോടി പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ സംഘടനയിലെ അംഗങ്ങള്‍ ആഴ്ച തോറും നല്‍കുന്ന ഇരുന്നൂറ് അല്ലെങ്കില്‍ മുന്നൂറ് രൂപ കൊണ്ടാണ്. മുട്ടില്ലാതെ രണ്ട് നേരം ഭക്ഷണവും വേദന സംഹാരി മരുന്നും കൊടുക്കുവാന്‍ എങ്കിലും സഹായിക്കാമോ എന്നുള്ള ഉഷയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയുടെ മുന്‍പില്‍ കണ്ണടയ്ക്കാന്‍ ഹൃദയമുള്ളവര്‍ക്ക് കഴിയുമോ? ഈ കോവിഡ് കാലത്തിലും വേലയ്ക്കും കൂലിക്കും മുട്ടില്ലാതെനമ്മള്‍ കഴിയുന്നുണ്ടെങ്കില്‍ അത് ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്. അങ്ങനെയുള്ള നമ്മള്‍ ഈ സഹജീവികളുടെ കണ്ണുനീര്‍ കാണാതെ പോവരുത്. നമ്മുടെ ഒരു മണിക്കൂര്‍ ജോലിയുടെ കൂലികൊണ്ട് അവര്‍ക്കൊരുപക്ഷേ ഒരാഴ്ച കഞ്ഞി കുടിച്ചു കിടക്കാന്‍ സാധിക്കും. അത് കൊണ്ട് നിങ്ങളുടെ സംഭാവനകള്‍ എത്ര ചെറുതായാലും അത് അവര്‍ക്ക് ഒത്തിരി വലുതായിരിക്കും കാരണം അത് നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത് നിങ്ങള്‍ക്കൊരു വലിയ ഹൃദയം ഉള്ളത് കൊണ്ടാണ്.
സുരേഷിനും കുടുംബത്തിനും അത് പോലെ തന്നെ ഈ അപ്പീലില്‍ സഹായം ആവശ്യമുള്ള മറ്റു കുടുംബങ്ങളെയും സഹായിക്കുവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചും സുതാര്യമായി പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വിശ്വസ്തതയോടെ നേരിട്ട് അപേക്ഷകരില്‍ എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ്
HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
 
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക, ബാങ്ക് ട്രാന്‍സ്ഫര്‍ വഴി സംഭാവന ചെയ്യുമ്പോള്‍ ഗിഫ്‌റ് എയ്ഡ് ആയി ലഭിക്കുന്നഅധിക തുക ലഭിക്കണമെങ്കില്‍ പ്രത്യേക ഗിഫ്‌റ് എയ്ഡ് ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതുള്ളതു കൊണ്ട് ഗിഫ്‌റ് എയ്ഡിനര്‍ഹതയുള്ളവര്‍ (ഉദാഹരണത്തിന് തനിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കുന്നവര്‍) വിര്‍ജിന്‍ മണി ലിങ്ക് തന്നെ ഉപയോഗിച്ച് സംഭാവനകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 17062.88പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്ത്മസ് ന്യൂ ഇയര്‍ അപ്പീല്‍ ആരംഭിച്ച നാല് ആഴ്ച പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ചത് 17062.88 പൗണ്ട് ആണ്.വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്‌റ് എയ്ഡ് അടക്കം 15217.88 പൗണ്ടുംബാങ്ക് അക്കൗണ്ട് വഴി 1845 പൗണ്ടുമാണ് ലഭിച്ചിരിക്കുന്നത്. വിര്‍ജിന്‍ മണി വഴി സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക് ചെയ്താല്‍ ലഭിക്കുന്നതാണ്.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category