1 GBP = 100.80 INR                       

BREAKING NEWS

കോവിഡ് കീഴടക്കിയ റേ തോമസിന് ഇന്ന് ബ്രി സ്റ്റോളില്‍ അന്ത്യയാത്ര; ഓക്‌സ്‌ഫോര്‍ഡിന്റെ സ്‌നേഹം സ്വന്തമാക്കി ആലീസും യാത്രയായി

Britishmalayali
പ്രത്യേക ലേഖകന്‍

സഹോദരനും ഭര്‍ത്താവും അന്യ രാജ്യങ്ങളില്‍ നിന്നെത്തി; ആലീസിനു ഓക്‌സ്‌ഫോഡിന്റെ സ്‌നേഹമേറ്റുവാങ്ങിയുള്ള അന്ത്യയാത്ര
റെക്കാലമായി ഒറ്റപ്പെടലില്‍ ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ മുഴുവന്‍ അനുഭവിച്ച ആലീസ് ഒടുവില്‍ ഓക്‌സ്‌ഫോഡിന്റെ നിറഞ്ഞ സ്‌നേഹം ഏറ്റുവാങ്ങിയാണ് ഇന്നലെ അന്ത്യയാത്രയായതു. അമേരിക്കയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവും അയര്‍ലണ്ടില്‍ നിന്നും സഹോദരനും എത്തിയപ്പോള്‍ ഗീതേ എന്ന സ്‌നേഹത്തില്‍ ചാലിച്ച മര്‍മരമായി ഏതാനും സഹപാഠികളും സഹപ്രവര്‍ത്തകരും എത്തിയത് ശവമഞ്ചത്തില്‍ പോലും പുഞ്ചിരിയോടെ കിടന്ന ആലീസിന്റെ നന്മ നിറഞ്ഞ മനസിന്റെ പ്രതീകം കൂടിയായെന്നാണ് ഏവരും കരുതുന്നത്.
കോ ഓപ്പറേറ്റീവ് ഫ്യൂണറല്‍ ഡയറക്ടര്‍ ഓഫിസില്‍ നടന്ന അവസാന വിടവാങ്ങല്‍ ചടങ്ങിന് ശേഷം ആ സ്‌നേഹസ്വാന്തനത്തിന്റെ ഭൗതിക ശരീരം ഹെഡിങ്ങ്ടണ്‍ ക്രിമറ്റോറിയത്തില്‍ അഗ്‌നി ഏറ്റുവാങ്ങുക ആയിരുന്നു.സംസ്‌ക്കാര കര്‍മ്മങ്ങള്‍ക്ക് ഫാ ലിജോ പായിക്കാട്ടു നേതൃത്വം നല്‍കി. കുടുംബത്തിന് വേണ്ടി ഭര്‍ത്താവ് ടോമി തന്നെയാണ് ചരമോപചാര പ്രസംഗം നടത്തിയത്. വാക്കുകള്‍ ഇടയ്ക്കിടെ തൊണ്ടയില്‍ കുടുങ്ങും വിധം വികാരനിര്‍ഭരമായാണ് അദ്ദേഹം സംസാരം പൂര്‍ത്തിയാക്കിയത്. പാലാ സ്വദേശിനിയാണ് ആലീസ്. സുഖമില്ലാത്ത സാഹചര്യത്തില്‍ വിശ്രമത്തില്‍ കഴിഞ്ഞിരുന്ന ആലീസ് ടോയ്ലെറ്റില്‍ കുഴഞ്ഞു വീണ നിലയിലാണ് ഈ മാസം ഒന്നാം തിയതി മരണത്തിനു കീഴടങ്ങിയത്.

അധികമാരോടും തുറന്നു സംസാരിക്കാത്ത പ്രകൃതക്കാരി ആയിരുന്നെകിലും ഒരൊറ്റ ചിരിയില്‍ മനസ്സില്‍ മായാത്ത മുഖമായി മാറാന്‍ ആലീസിനു കഴിയുമായിരുന്നു എന്നാണ് ഓക്‌സ്‌ഫോടുകാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നത്. എല്ലാവര്‍ക്കും സാധികാത്ത കാര്യം ആണിതെന്നും ഏറെ പ്രയാസത്തോടെ അവരില്‍ പലരും ഇപ്പോള്‍ സങ്കടം പങ്കിടുന്നു. ചേച്ചി എന്ന് ഒരൊറ്റ വിളിയില്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തു എന്ന മട്ടിലായിരുന്നു പൊതുവേദിയില്‍ ആലീസിനെ കണ്ടുമുട്ടുന്നവര്‍ക്കു അനുഭവപ്പെടുക. എന്നാല്‍ നല്ല പരിചയമുള്ളവരോട് ലോകത്തെ സകല വിശേഷങ്ങളും പറഞ്ഞിരുന്ന വ്യക്തി കൂടിയായിരുന്നു ആലീസ്. പാലായില്‍ നിന്നും പ്രവാസിയായി യാത്ര തുടങ്ങിയ ആലീസ് ഗള്‍ഫ്, അമേരിക്ക, ഗ്ലാസ്‌കോ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണു ഇംഗ്ലണ്ടിലെ ശാന്തസുന്ദരമായ ഓക്‌സ്‌ഫോഡില്‍ എത്തുന്നത്. വിരമിച്ച ശേഷം നാട്ടില്‍ പോകണമെന്നൊക്കെ പലപ്പോഴും ആലീസ് പറഞ്ഞിട്ടുള്ളതായും സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നു.

ബ്രിസ്റ്റോളില്‍ നിറഞ്ഞു നിന്ന റേ തോമസ് ഇന്ന് ശൂന്യതയുടെ ലോകത്തേക്ക്
ബ്രിസ്റ്റോള്‍ മലയാളികള്‍ സംഘടനാ നേതൃതം വഴി നിറഞ്ഞു നിന്ന റേ തോമസ് എന്ന ചെറുപ്പക്കാരന് ഇന്ന് നാടിന്റെ അന്ത്യ യാത്ര മൊഴി. ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ കോവിഡ് ഒപ്പമെത്തിയതാണ് റേ വേഗം വീണുപോകാന്‍ കാരണമായത്. ഡിസംബറിന്റെ മറ്റൊരു നഷ്ടം എന്നോര്‍മ്മപെടുത്തിയാണ് റേ തോമസ് ഈ മാസം 17 നു ഹോസ്പിറ്റലില്‍ വച്ച് മരണത്തിനു കീഴ്‌പ്പെടുന്നത്. തന്നെ പരിചയമുള്ളവര്‍ക്ക് ഒരിക്കലും വേഗത്തില്‍ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ് ഈ 48 കാരന്‍ ബാക്കി വച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സുഹൃത്തുകള്‍ക്ക് റേ യുടെ മരണം നല്‍കിയ വിടവ് വലിയൊരു ശൂന്യതയായി ഏറെക്കാലം കൂടെയുണ്ടാകും.
കാരണം അത്രയും സജീവമായാണ് റേ തോമസ് ഇടപെട്ടിരുന്നത്. ചെറുപ്പത്തിന്റെ ചുറുചുറുക്ക് നാല്പതുകളുടെ ഒടുവിലും കാത്തുസൂക്ഷിച്ചിരുന്ന റേ അല്പം സ്വസ്ഥത തേടി വീടിനുള്ളിലേക്ക് ഒതുങ്ങിയത് ക്യാന്‍സര്‍ പിടിമുറുക്കിയപ്പോഴാണ്. അപ്പോഴും കരുതലായി ഒട്ടേറെ ആളുകള്‍ അദ്ദേഹത്തിന് മാനസിക ധൈര്യം നല്‍കി കൂടെ നിന്നിരുന്നു. തിരുവല്ല നിരണം സ്വദേശിയായ ഇദ്ദേഹം മാര്‍ത്തോമാ സഭയുടെ സജീവ പ്രവര്‍ത്തകനായും യുകെയില്‍ അറിയപ്പെട്ടിരുന്നു. ഇന്ന് രാവിലെ സ്ടാക്പൂള്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലാണ് റേയുടെ അന്ത്യകര്‍മ്മങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് വെസ്റ്റര്‍ലീ ക്രിമറ്റോറിയത്തിലെ ആറടി മണ്ണില്‍ ഭൗതിക ശരീരം അടക്കം ചെയ്യുമെന്നും കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category