
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ സ്പിരിച്വല്‍ കമ്മിഷന് ചെയര്‍മാനും ലണ്ടന്‍ വാള്‍ത്താംസ്റ്റോ, റെയ്നാം മിഷ്യന് ഡയറക്ടറുമായ ജോസച്ചന്റെ പൗരോഹിത്യ രജതജൂബിലി 27-ാം തീയതി ഞായറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇടവക വികാരി കാനന്‍ നൈല്‍ ഹാരിങ്ങടന്റെ ആശംസപ്രസംഗത്തോടെ ആരംഭിച്ച കൃതജ്ഞതാബലിയില്‍ കോവിഡ് നിബന്ധനകളോടെ നൂറില്‍ പരം കുടുംബങ്ങള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനക്ക് ശേഷം വേദപാഠം, വനിതാ ഫോറം, കടുംബക്കൂട്ടായ്മ പ്രതിനിധികള്‍ ആശംസകളര്‍പ്പിച്ച് മിഷ്യന് അംഗങ്ങളുടെ സ്നേഹോപഹാരം സമ്മാനിച്ചു.
വൈകീട്ട് 7 മണിക്ക് ആരംഭിച്ച വെര്‍ച്ചല്‍ ജൂബിലി സെലിബ്രേഷന് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ആശിര്‍വദിക്കുകയും ജോസച്ചന് ആശംസകളര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് വി ജി റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വിജി ഫാ. ജോര്‍ജ് ചേലക്കല്‍ ലണ്ടന്‍ റീജന്‍ കോഡിനേറ്റര്‍ ഫാ. ടോമി ഏടാട്ട്, കുടുംബക്കൂട്ടായ്മ ചെയര്മാന് ഫാ ഹാന്‍സ് പുതിയകുളങ്ങര, ലത്തിന് കമ്യുണിറ്റി ചാപ്ല്യന് ഫാ ജോണ്സന് അലക്സാണ്ടര്‍, ക്നാനായ മിഷ്യന് ഡയറക്ടര്‍ ഫാ ജോഷി ഫിലിപ്പ് തുടങ്ങിയ നിരവധി വൈദീകരും അല്മായ സംഘടനാ പ്രതിനിധികളും ആശംകള്‍ അര്‍പ്പിച്ചു.
മിഷ്യന് അംഗങ്ങളില്‍ പാരമ്പര്യവിശ്വാസം നിലനിര്‍ത്താന്‍ അദ്ധ്വാനിക്കുന്നതോടൊപ്പം ദൈനംദിന സുവിശേഷ പ്രഘോഷണ പരമ്പരയും മരിയന്‍ ദിന ശുശ്രൂഷ വഴിയും വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകരിച്ച് വിശുദ്ധിയില്‍ കുടുംബങ്ങള്‍ വളരാന്‍ ജോസച്ചന് എടുക്കുന്ന കഠിന പ്രയത്നങ്ങള്‍ ആശംസാപ്രാസംഗികരെല്ലാം മുക്തകണ്ഡം പ്രശംസിച്ചു.
.jpg)
ജൂബിലി ആഘോഷം മനോഹരവും ഭക്തിനിര്‍ഭരവുമാക്കാന്‍ പ്രയത്നിച്ച കൈക്കാരന്മാര്ക്കും, കമ്മിറ്റിയംഗങ്ങള്‍ക്കും പങ്കെടുത്ത എല്ലാവര്ക്കും ജോസച്ചന് സ്നേഹനിര്‍ഭരമായ നന്ദിയറിയിച്ചുകൊണ്ട് ജൂബിലി ആഘോഷം സമാപിച്ചു.

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam