1 GBP = 101.50 INR                       

BREAKING NEWS

മരയ്ക്കാറും ദൃശ്യവും പരസ്പര ഏറ്റുമുട്ടില്ല; മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഒടിടി റിലീസില്‍ തള്ളിപ്പറഞ്ഞവരെ വെല്ലുവിളിച്ച് നിര്‍മ്മാതാവ്; അമസോണ്‍ പ്രൈമില്‍ തന്നെ ദൃശ്യം 2 കാണേണ്ടി വരുമെന്നും ഉറപ്പായി; ഫിയോക്കില്‍ ഒറ്റപ്പെട്ട് ആന്റണി പെരുമ്പാവൂര്‍

Britishmalayali
kz´wteJI³

കൊച്ചി: ദൃശ്യം 2 ഒടിടിയില്‍ കൂടി റിലീസ് ചെയ്യുന്നതിനെ വെല്ലുവിളിച്ച തിയേറ്റര്‍ ഉടമകളിലെ ഒരു വിഭാഗത്തെ വെല്ലുവിളിച്ച് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ പ്രിയദര്‍ശന്‍ ചിത്രമായ മരയ്ക്കാല്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തീയതി ആന്റണി പ്രഖ്യാപിച്ചു. സ്വന്തം ഫെയ്സ് ബുക്കിലൂടെ മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.

കഴിഞ്ഞ വര്‍ഷം സെന്‍സര്‍ ചെയ്ത സിനിമയാണ് ഇത്. 2020 മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചു. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് കോവഡിന്റെ ഭീഷണി എത്തി. ലോക്ഡൗണും. ഇതോടെ റിലീസ് നടന്നില്ല. ഈ സിനിമയാണ് ഒരു വര്‍ഷത്തിന് ശേഷം റിലീസ് ചെയ്യാന്‍ ആന്റണി തയ്യാറെടുക്കുന്നത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ നേതാവ് കൂടിയാണ് ആന്റണി. തുടക്കത്തില്‍ ഒടിടി റിലീസിനെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ദൃശ്യം 2 കോടികള്‍ക്ക് ആമസോണ്‍ പ്രൈമിന് നല്‍കുകയും ചെയ്തു. ഇത് വിവാദമായി.

മോഹന്‍ലാല്‍ സിനിമ ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ തിയറ്റര്‍ ഉടമകളില്‍ നിന്നും പ്രതിഷേധം ശക്തമാണ്ു. ദൃശ്യം അണിയറപ്രവര്‍ത്തകരുടെ തീരുമാനത്തിനെതിരെ ഫിലിം ചേമ്പറും രംഗത്തുവന്നു. 'തിയറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, നിങ്ങളും മോഹന്‍ലാല്‍.'- എന്നാണ് ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് പ്രതികരിച്ചത്. മലയാളത്തില്‍ ആദ്യമായി ഒടിടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഈ മാസം അവസാനം ആമസോണ്‍ പ്രൈം വിഡിയോയിലാണ് ചിത്രം പുറത്തിറങ്ങുക. റിലീസ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സിനിമ സംഘടനകളുടെ നേതാക്കളായ മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഈ സിനിമ ഒടിടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

'മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാണ്. തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാണ് ആന്റണി പെരുമ്പാവൂര്‍. നേതാക്കള്‍ തന്നെ ഒടിടി റിലീസിന് മുന്‍കൈ എടുക്കുന്നത് മുന്‍കൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണ്.'ലിബര്‍ട്ടി ബഷീര്‍ പറയുന്നു. കേരളത്തിന്റെ മുഴുവന്‍ തിയറ്റര്‍ ഉടമകളും ഈ നീക്കത്തിന് എതിരാണ്, ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്, വളരെ പ്രതീക്ഷയോടെയാണ് ദൃശ്യം 2 വിനെ കണ്ടിരുന്നത്. നേരത്തെ ദൃശ്യം തിയറ്ററുകളിലേക്ക് ആളെകൊണ്ടുവന്ന ചിത്രമായിരുന്നു. വിജയ് ചിത്രം മാസ്റ്റര്‍ തിയറ്ററുകളില്‍ ഇറക്കണമെന്നത് അവരുടെ നിര്‍ബന്ധമാണ്. അത്തരമൊരു നിലപാട് എന്തുകൊണ്ട് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എടുത്തുകൂടായെന്നും ലിബര്‍ട്ടി ബഷീര്‍ ചോദിച്ചു.

മരയ്ക്കാറിന്റെ സിംഹം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടും ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് റിലീസ് തീയതി ആന്റണി പ്രഖ്യാപിക്കുന്നത്. നേരത്തെ ദൃശ്യം രണ്ടിന്റെ വിശദാംശങ്ങള്‍ മോഹന്‍ലാലാണ് പ്രഖ്യാപിച്ചത്. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആന്റണി നേരിട്ട് പുതിയ പ്രഖ്യാപനം നടത്തുന്നത്. മലയാളത്തില്‍ ഇതുവരെ ചിത്രീകരിച്ച ഏറ്റവും ചെലവേറിയ സിനിമയാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ദൃശ്യവും മരയ്ക്കാറും തിയേറ്ററില്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് ഒരു സിനിമ ഒടിടി റിലീസില്‍ ഇറക്കുന്നതെന്ന ന്യായവും ആന്റണി ചര്‍ച്ചയാക്കുന്നുണ്ട്.

തിയറ്റര്‍ ഉടമകളുടെ ഏറ്റവും വലിയ സംഘടനയായ 'ഫിയോക്' പ്രസിഡന്റ് കൂടിയായ ആന്റണി പെരുമ്പാവൂരാണു രണ്ട് ചിത്രങ്ങളുടേയും നിര്‍മ്മാതാവ്. ഒടിടി റിലീസുകള്‍ക്കെതിരെ ഫിയോക് ഉള്‍പ്പെടെ കേരളത്തിലെ തിയറ്റര്‍ സംഘടനകള്‍ മുന്‍കാലങ്ങളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. 'ദൃശ്യം 2' ഒടിടിയിലൂടെ റിലീസ് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നതിനു ശേഷം നിലപാടു വ്യക്തമാക്കുമെന്നാണു ഫിയോക് ഭാരവാഹികളുടെ പ്രതികരണം. ഈ സംഘടനയില്‍ നിന്ന് ആന്റണി പെരുമ്പാവൂരിനെ നീക്കാനുള്ള സാധ്യതളും ചര്‍ച്ചകളിലുണ്ട്.

സിനിമാ തിയറ്ററുകള്‍ ചൊവ്വാഴ്ച തുറക്കുമ്പോള്‍ ക്യൂ നില്‍ക്കുന്നതു 85 മലയാളം സിനിമകളാണ്. 9 മാസമാണു കേരളത്തിലെ തിയറ്ററുകള്‍ പൂട്ടിക്കിടന്നത്. കേരളത്തില്‍ 670 സ്‌ക്രീനുകളാണുള്ളത്. ഇതിനകം എല്ലാ ജോലിയും പൂര്‍ത്തിയാക്കി റിലീസിനു കാത്തിരിക്കുന്നതു 85 സിനിമകളാണ്. ഷൂട്ടിങ്ങും മറ്റു ജോലിയുമായി പുരോഗമിക്കുന്നതു 35 സിനിമകളും. ഉടന്‍ തുടങ്ങാന്‍ തയാറായി 28 സിനിമകളുമുണ്ട്. പൂര്‍ത്തിയാക്കിയ വന്‍ ബജറ്റ് സിനിമകള്‍ ഉടന്‍ റിലീസിനെത്തില്ല. മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മറ്റു റിലീസുകള്‍ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും തിയറ്റര്‍ ഉടമകളുടേയും പൊതുവേദി തീരുമാനിക്കും. മാത്രമല്ല, നികുതി, വൈദ്യുതി ബാധ്യത സംബന്ധിച്ച ആനുകൂല്യങ്ങളും തിയറ്റര്‍ തുറക്കും മുന്‍പു തീരുമാനിക്കേണ്ടിവരും. 50% സീറ്റുകളുമായി തിയറ്റര്‍ തുറന്നാലും ഉടമകള്‍ക്കു അതു നടത്തിക്കൊണ്ടു പോകുക എളുപ്പമല്ല. വൈദ്യുതി ബില്ലില്‍ ആനുകൂല്യം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category