1 GBP = 102.00 INR                       

BREAKING NEWS

നിര്‍ദ്ധനരായ പതിനാറു കുടുംബങ്ങളുടെ ജീവിതത്തില്‍ വെളിച്ചമാവാം; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ്‌ ന്യൂഇയര്‍ അപ്പീല്‍ നാല് ദിവസങ്ങള്‍ കൂടി

Britishmalayali
അജിമോന്‍ ഇടക്കര

യൂകെ മലയാളികള്‍ക്ക് കൊറോണ എന്ന ഒഴിയാ ബാധ കാരണം ഉണ്ടായിരുന്ന ലോക് ഡൗണ്‍ ഇളവുകള്‍ കൂടി പിന്‍വലിക്കപ്പെട്ടു ഉറ്റവരും ഉടയവരും ഒന്നും കൂടെയില്ലാതെ ക്രിസ്തുമസ്സും പുതുവത്സര ആഘോഷങ്ങള്‍ സ്വവസതികളില്‍ തന്നെ ഒതുക്കേണ്ടി വന്നെങ്കിലും ഭീതി പടര്‍ത്തുന്ന കൊറോണയുടെ പുതിയ വകഭേദവും പുതിയ വാക്‌സിന്‍ കൊണ്ട് നേരിടാമെന്നുള്ള അറിവ് ആശ്വാസമായി. എങ്കിലും നമ്മുടെ നാട്ടിലെ നിരാലംബരും അഗതികളുമായവരുടെ ജീവിതങ്ങള്‍ നാള്‍ തോറും ദുരിതക്കടലില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ പതിവ് ക്രിസ്ത്മസ് ന്യൂ ഇയര്‍ അപ്പീലിന് അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍ ഉണ്ടായ സഹായ അഭ്യര്‍ത്ഥനകളുടെ ഒഴുക്ക് ഇത് തെളിയിക്കുന്നതായിരുന്നു. ബ്രിട്ടീഷ് മലയാളി വായനക്കാര്‍ വഴിയും നേരിട്ടുമായി ലഭിച്ച ഓരോ സഹായ അഭ്യര്‍ത്ഥനകളിലും നിറഞ്ഞു നിന്നത്,കണ്ണുനീരിന്റെ ഉപ്പു കലര്‍ന്ന ഒന്നിനൊന്നു ദയനീയമായ പല ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകളായിരുന്നു. അതുകൊണ്ട് തന്നെ മുന്‍കാലങ്ങളില്‍ പരമാവധി ഏഴ് അപേക്ഷകള്‍ മാത്രം വായനക്കാരുടെ കരുണയ്ക്കായി അവതരിപ്പിക്കുന്ന പതിവ് തെറ്റിച്ച്, അവയില്‍ നിന്ന് ഒരു തരത്തിലും ഒഴിവാക്കാന്‍ കഴിയാത്ത പത്തൊന്‍പത് കേസുകള്‍ ആണ് ഇത്തവണ പരിഗണിച്ചത്. അവയില്‍ നിന്ന് ചാരിറ്റി കമ്മീഷന്റെ നിബന്ധനകളും ഫൗണ്ടേഷന്റെ പോളിസികളും അനുസരിച്ചുള്ള പതിനാറു അപേക്ഷകളുടെവിശദ വിവരങ്ങള്‍ ആണ് കഴിഞ്ഞ ഒരു മാസമായി വായന ക്കാരുടെ മുന്നില്‍ എത്തിച്ചത്. എല്ലാം ഒന്നിനൊന്നു അവശത അനുഭവിക്കുന്നവരും താല്‍ക്കാലിക ആശ്വാസത്തിന് പോലും ലക്ഷക്കണക്കിന് രൂപയുടെ ആവശ്യമുള്ളവര്‍ ആയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ വച്ചുണ്ടായ ബൈക്കപകടത്തില്‍ പെട്ട തലയോട്ടി തകര്‍ന്ന പന്ത്രണ്ട്കാരിയായ റിസമോളുടെ തലയോട്ടിയുടെ നഷ്ടപെട്ട ഭാഗം മാറ്റി വയ്ക്കാനും നാല്പത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ള ഹൃദ്രോഗിയായ പിതാവ് സനലിന്റെ ചികിത്സക്കും വേണ്ടത് ലക്ഷങ്ങളാണ്. കൂലിപ്പണിക്കിടെ മരത്തില്‍ നിന്ന് വീണു നട്ടെല്ല് തകര്‍ന്നു ശയ്യാവലംബനായ പാലക്കാട്ടുകാരന്‍ സുരേഷിന് സ്വന്തമെന്നു പറയാന്‍ ഒരു കുടില്‍ പോലുമില്ല, വയോധിക മാതാപിതാക്കളും വിധവയായ സഹോദരിയും രണ്ട്പിഞ്ചുകുഞ്ഞുങ്ങളും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ഉണ്ടാക്കിയ ഒറ്റമുറി ഷെഡിലാണ്.

ഇടുക്കി ജില്ലയിലെ പെരുവന്താനം സ്വദേശിയായ മുപ്പത്തെട്ട് വയസ്സ് മാത്രം പ്രായമുള്ള സിനോമോനും ആഴ്ച തോറുമുള്ള ഡയാലിസിസിനും കിഡ്നി മാറ്റി വയ്ക്കുന്നതിനും ബുദ്ധിമാന്ദ്യമുള്ള അനിയന്റെ കാര്യങ്ങള്‍ക്കും വയോധികയും കൂലിപ്പണിക്കാരിയുമായ അമ്മ കൂട്ടിയാല്‍ കൂടില്ല. പതിനഞ്ചു വര്‍ഷം മുന്‍പ് തെങ്ങില്‍ നിന്ന് വീണു നട്ടെല്ലിന് ക്ഷതം സംഭവിച്ച് തളര്‍ന്നു കിടക്കുന്ന കോട്ടയം ജില്ലയിലെ അളനാട് സ്വദേശി നാല്പത്തഞ്ച് വയസ്സുള്ള പോള്‍സണും ഒത്തിരി പ്രതീക്ഷയോടെയാണ് നമ്മുടെ ഓരോരുത്തരുടെയും ഉദാരമനസ്‌കതയെ കാത്തിരിക്കുന്നത് . എറണാകുളം ജില്ലയിലെ കോതമംഗലംകാരനായ സോബിന്‍ ജോര്‍ജ് ഒട്ടേറെ പ്രതീക്ഷകളോടെ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഒരപകടത്തെ തുടര്‍ന്ന് നടുവിന് പരിക്ക് പറ്റി കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും ഭാരമായതിന്റെ വേദനയില്‍ ആണ് കഴിയുന്നത്.

കോട്ടയം മണിമല സ്വദേശി പ്രീതി, ജന്മനാ തളര്‍ന്നു കിടക്കുന്ന കുഞ്ഞു തെരേസാമോള്‍ ഒന്നെഴുന്നേറ്റ് നടക്കുന്നത് കാണാന്‍ ആണ് കൊതിക്കുന്നത്. ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്ടില്‍ നിന്ന് തന്റെ സ്തനാര്‍ബുദത്തിന് ചികിത്സ തേടി കോട്ടയം മെഡിക്കല്‍ കോളേജില്‍ വരെ എത്താനുള്ള വണ്ടിക്കൂലിക്ക് പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് ഷീല വാസു. ക്യാന്‍സറും പക്ഷാഘാതവും അനാഥത്വവും ഒരുമിച്ച് വേട്ടയാടിക്കൊണ്ടിരിക്കുന്ന 45വയസ്സുള്ള സുരേഷ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ ഒരു മേസ്തിരി പണിക്കാരനാണ്. ആലപ്പുഴ ജില്ലയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ നടുവിന് പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന എല്‍സിക്കും രോഗാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പ്രവാസികളായ നമ്മുടെ കരുണയാണ്.

മേസ്തിരി പണിക്കാരനായിരുന്ന എരുമേലി സ്വദേശി ചെല്ലപ്പന്‍ കെട്ടിടം പണിക്കിടയില്‍ ആണ് താഴെ വീണു വാരിയെല്ല് തകര്‍ന്ന് കരളിന് ചതവും ഉണ്ടായി കിടക്കയില്‍ ആയതോട് കൂടെ പെരുവഴിയിലായത് വിവാഹ പ്രായമെത്തിയ മകളടങ്ങുന്ന ഒരു കുടുംബമാണ്. കോട്ടയം ചാമക്കാല സ്വദേശി യായ തങ്കമ്മ പപ്പന്‍ എന്ന ക്യാന്‍സര്‍ രോഗിക്കും തുണ നമ്മള്‍ ഈ അപ്പീലിലൂടെ നല്‍കുന്ന സംഭാവനകള്‍ തന്നെയാണ്. പത്തൊന്‍പതാം വയസ്സില്‍ വിവാഹിതയായെങ്കിലും ഇരുപത്തിമൂന്നാം വയസ്സില്‍ വിധവയാകേണ്ടി വന്ന ഹതഭാഗ്യയായ അനുഷയ്ക്കും കുഞ്ഞുങ്ങള്‍ക്കും രോഗിയും വൃദ്ധയുമായ അമ്മയ്ക്കും ജീവിതത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ ഉള്ള പിടിവള്ളിയായി മുന്‍പില്‍ കാണുന്നത് ഈ അപ്പീലിലൂടെ ലഭിക്കുന്ന സാമ്പത്തിക സഹായമാണ്. ഇരു വൃക്കകളും തകരാറിലായി ആഴ്ച്ചയില്‍ മൂന്നു ഡയാലിസിസ് വീതം ചെയ്ത ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന ചങ്ങനാശ്ശേരി കോട്ടമുറി സ്വദേശി ജിജോ മോന്‍ എന്ന മുലപ്പത്തുനിന്നാല് വയസ്സുകാരന്‍, തന്റെ രണ്ടാമത്തെ വയസ്സില്‍ അച്ഛനെ നഷ്ടപെട്ട ഇപ്പോള്‍ മുപ്പത്തിരണ്ട് വയസ്സ് പ്രായമുള്ള മിനി തന്റെ സ്തനാര്‍ബുദരോഗി എന്നിവരും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്ത്മസ് ന്യൂ ഇയര്‍ അപ്പീലിലൂടെ സഹായം പ്രതീക്ഷിച്ച് കാത്തിരിയ്ക്കുന്നവരാണ്.

ഇരു വൃക്കകളും തകരാറിലായ നാല്പത്തിരണ്ട് വയസ്സ്‌കാരനായ തിരുവല്ല പുറമറ്റം സ്വദേശി ബിജു കെ ജെ, ഗജവാതം എന്ന ഭയാനകരോഗത്തിനു അടിമയായ രതീഷ് എന്ന തൊടുപുഴ സ്വദേശിയായ ചെറുപ്പക്കാരന്‍ എന്നിവരും തന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ ഇപ്പോള്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് ഇന്ന് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മഹാമനസ്സകതയിലേക്കാണ്.

ഈ നിര്‍ദ്ധന ജീവിതങ്ങളിലും പ്രതീക്ഷയുടെ ചെറുകൈത്തിരി തെളിക്കാന്‍ ഈ പുതുവത്സരത്തില്‍ നമുക്ക് കഴിഞ്ഞാല്‍ അതിന്റെ അനുഗ്രഹം നമ്മുടെ മുന്നോട്ടുള്ള ജീവിതം തന്നെ ധന്യമാക്കുമെന്നതില്‍ സംശയം വേണ്ടാ. ഈ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്.ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 17486.63 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്ത്മസ് ന്യൂ ഇയര്‍ അപ്പീല്‍ ആരംഭിച്ച നാല് ആഴ്ച പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ചത് 17486.63 പൗണ്ട് ആണ്.വിര്‍ജിന്‍ മണി അക്കൗണ്ട്ഴി ഗിഫ്‌റ് എയ്ഡ് അടക്കം 15591.63 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1895 പൗണ്ടുമാണ് ലഭിച്ചിരിക്കുന്നത്. വിര്‍ജിന്‍ മണി വഴി സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ ലിങ്കില്‍ ക്ലിക് ചെയ്താല്‍ ലഭിക്കുന്നതാണ്.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category